"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 203: വരി 203:
=='''എസ് എസ് ടാലന്റ് ഹണ്ട്'''==
=='''എസ് എസ് ടാലന്റ് ഹണ്ട്'''==
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്ക്കൂൾ വിദ്യാഥികൾക്കായിsocial science talent hunt മത്സരം നടത്തുകയുണ്ടായി.  ഒന്നാം സ്ഥാനം വർഷ എ 10 Bയും രണ്ടാ സ്ഥാനം ബ്രിന്ദ എസ് 9Bയും കരസ്ഥമാക്കി... സോഷ്യൽ സയൻസ് ടീച്ചേഴ്സായ ശ്രീ ഷാജി പി.ജെ, ദിവ്യ ജോൺ , ജയശ്രീ എന്നിവർ പങ്കെടുത്തു.
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്ക്കൂൾ വിദ്യാഥികൾക്കായിsocial science talent hunt മത്സരം നടത്തുകയുണ്ടായി.  ഒന്നാം സ്ഥാനം വർഷ എ 10 Bയും രണ്ടാ സ്ഥാനം ബ്രിന്ദ എസ് 9Bയും കരസ്ഥമാക്കി... സോഷ്യൽ സയൻസ് ടീച്ചേഴ്സായ ശ്രീ ഷാജി പി.ജെ, ദിവ്യ ജോൺ , ജയശ്രീ എന്നിവർ പങ്കെടുത്തു.
=='''കൊയ്ത്തുത്സവം2022'''==
ചാരമംഗലം ഗവ. ഡി.വി എച്ച്.എസ്സ്എസ്സിലെ കൊയ്ത്തുത്സവം വെള്ളിയാഴ്ച  രാവിലെ പത്തരയ്ക്ക് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചാ പ്രസി .ശ്രീ വി.ജി മോഹനൻ അവർകൾ നിർവ്വഹിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് വികസന കാര്യ സ്റ്റാൻന്റിംഗ്കമ്മറ്റി ചെയർമാൻ ശ്രീ എൻ ഡി ഷിമ്മി, പിടിഎ. പ്രസിഡൻറ് ശ്രീ പി.അക്ബർ, പ്രിൻസിപ്പാൾ ശ്രീമതി രശ്മി കെ, അദ്ധ്യാപകർ, വിവിധ ക്ലബ്ബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ജൂൺ 1 നു പ്രവേശനോത്സവത്തിന് പുതുതായി സ്കൂളിൽ പ്രവേശനം നേടിയ 1-ാം ക്ലാസ്സുകാരാണ്  ഉമ  എന്ന നെൽവിത്ത് വിതച്ചത്. ഞാറ് നടീൽ,  കള പറിക്കൽ , വളമിടൽ , നനയ്ക്കൽ ,  തുടങ്ങിയ ഓരോ ഘട്ടവും കുട്ടികൾ തന്നെ നിർവഹിച്ചു. തികച്ചും ജൈവ കൃഷി രീതിയാണ് അവലംബിച്ചത്. കൊയ്ത കറ്റകൾ മെതിച്ച് അരിയാക്കി കുട്ടികൾക്ക് തന്നെ പായസം വെച്ച് കൊടുക്കാറാണ് പതിവ്.
=='''ജെൻഡർ ക്ലബ് @സ്കൂൾ-ജില്ലാതല വിജയി'''==
കുടുംബശ്രീ ജില്ലാമിഷൻ ജെൻഡർ ക്ലബ്‌ @സ്കൂളിന്റെ ഭാഗമായി ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിച്ചു. കുട്ടികളിൽ ജെൻഡർ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷൻ സ്കൂളുകൾ കേന്ദ്രീകരിച്ചു നടത്തി വരുന്ന പദ്ധതിയാണ് ജെൻഡർ ക്ലബ് @സ്കൂൾ. ജില്ലയിലെ വിവിധ സ്കൂളുകളിൽ ഓസോൺ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികളെ ഉൾപ്പെടുത്തിയാണ് ജില്ലാതലാ മത്സരം സംഘടിപ്പിച്ചത്. ആലപ്പുഴ NGO യൂണിയൻ ഹാളിൽ വച്ചു നടന്ന പരിപാടിയിൽ Govt. DVHSS ചാരമംഗലം വിദ്യാർത്ഥികളായ ഗൗരി ദേവിയും ഹരികീർത്തനയും രണ്ടാം സ്ഥാനവും ലുഥറൻ HSS ലെ ഗംഗമോൾ, അക്ഷയ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ പ്രശാന്ത് ബാബു ജെ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി കെ ജി രാജേശ്വരി വിജയികൾക്ക് സമ്മാനം നൽകി. ജെൻഡർ ജില്ലാ പ്രോഗ്രാം മാനേജർ ശ്രീമതി സുനിത മിഥുൻ, സ്നേഹിതാ ഉദ്യോഗസ്ഥരായ ചരണ്യ, അനീറ്റ കണ്ണൻ, കമ്മ്യൂണിറ്റി കൗൺസിലർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
3,800

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1851189" എന്ന താളിൽനിന്ന് ശേഖരിച്ചത്