"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
[[പ്രമാണം:41032 harghar thiranga.jpg|നടുവിൽ|ചട്ടരഹിതം|412x412ബിന്ദു]] | |||
{{prettyurl|H S For Girls Karunagappally }} | {{prettyurl|H S For Girls Karunagappally }} | ||
'''സ്‍കൂൾ അറിയിപ്പുകൾ :നാളെ (4.8.202022) വ്യാഴം പത്താം ക്ലാസ്സിലെ കുട്ടികൾക്ക് ഈവനിംഗ് ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ്. ''' [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/അറിയിപ്പുകൾ|കൂടുതൽ]] | '''സ്‍കൂൾ അറിയിപ്പുകൾ :നാളെ (4.8.202022) വ്യാഴം പത്താം ക്ലാസ്സിലെ കുട്ടികൾക്ക് ഈവനിംഗ് ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ്. ''' [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/അറിയിപ്പുകൾ|കൂടുതൽ]] | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
23:41, 3 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സ്കൂൾ അറിയിപ്പുകൾ :നാളെ (4.8.202022) വ്യാഴം പത്താം ക്ലാസ്സിലെ കുട്ടികൾക്ക് ഈവനിംഗ് ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ
ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി | |
---|---|
വിലാസം | |
കരുനാഗപ്പള്ളി എച്ച് എസ് ഫോർ ഗേൾസ് കരുനാഗപ്പള്ളി , കരുനാഗപ്പള്ളി പി.ഒ. , 690518 , കൊല്ലം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0476 2620063 |
ഇമെയിൽ | 41032kollam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41032 (സമേതം) |
യുഡൈസ് കോഡ് | 32130500104 |
വിക്കിഡാറ്റ | Q105814049 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കരുനാഗപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കരുനാഗപ്പള്ളി |
താലൂക്ക് | കരുനാഗപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 2010 |
ആകെ വിദ്യാർത്ഥികൾ | 2010 |
അദ്ധ്യാപകർ | 79 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ ജി അമ്പിളി |
പി.ടി.എ. പ്രസിഡണ്ട് | നാസർ വൈ |
എം.പി.ടി.എ. പ്രസിഡണ്ട് | സോണി ലൂയിസ് |
അവസാനം തിരുത്തിയത് | |
03-08-2022 | Lk41032 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
ഒരു നൂറ്റാണ്ട് മുൻപ് കൈരളിയുടെ നവോത്ഥാനനായകനും എഴുത്തുകാരനുമായ ശ്രീ സി. എസ്. സുബ്രഹ്മണ്യൻ പോറ്റിയാണ് തലമുറകൾക്ക‌് അറിവിന്റെ വെളിപാടുകൾ നൽകുന്ന ലോവർ സെക്കന്ററി സ്‌കൂൾ (ഇംഗ്ലീഷ് സ്‌കൂൾ എന്ന അപരനാമത്തിലാണ് ഈ അക്ഷരകേദാരം അറിയപ്പെട്ടത്) എന്ന മഹാബോധി വൃക്ഷത്തൈ നട്ടുപിടിപ്പിച്ചത്. കാലത്തിന്റെ ഋതുഭേദങ്ങൾ പിന്നിട്ടപ്പോൾ അക്ഷരത്തിന്റെ ഈ വിളക്കുമാടം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂൾ എന്നറിയപ്പെട്ടു. എത്രയോ തലമുറകൾക്ക് അക്ഷരപുണ്യം പകരാനും കാല വഴിയിൽ ജനിയുടെ വഴിവെളിച്ചമാകാനും ഈ കലാലയത്തിന് കഴിഞ്ഞു. ഭൂമിയുടെ ഉർവരതയിലേക്ക് പിറന്നുവീണ കുഞ്ഞിന്റെ കരച്ചിലിനെ സ്വാതന്ത്ര്യത്തിന്റെ നാനാർത്ഥങ്ങളിലേക്ക് എത്തിക്കുന്ന ഉപാധിയാകണം വിദ്യാഭ്യാസം എന്ന ദാർശനിക പരിസരത്തിൽ നിന്നുകൊണ്ട് അറിവിന്റെയും സർഗ്ഗാത്മകതയുടേയും വസന്തങ്ങൾ വിരിയിക്കുവാൻ ഈ കലാലയത്തിന് കഴിഞ്ഞു. ജന്മാന്തരങ്ങളിലേക്ക‌് നീളുന്ന അക്ഷര സംസ്‌കൃതിയുടെയും മാനവികതയുടെയും തൂലികയായി ചരിത്രം നെഞ്ചിലേറ്റിയ കലാലയമാണ് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ. .
-
സ്കൂൾ യൂണിഫോം.
-
സ്കൂൾ ലോഗോ
ചരിത്രം
വിദ്യാഭ്യാസത്തിനായി മൈലുകൾതാണ്ടി പോകേണ്ടിയിരുന്ന കാലത്ത് നാട്ടുകാർക്ക് ഒരു സ്കൂൾ എന്ന ആശയം നടപ്പിലാക്കികൊണ്ട് തന്റെ ഏഴര ഏക്കർ ഭൂമിയിൽ കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് വെള്ളിമന ഇല്ലത്ത് ശ്രീ. സി. എസ്. സുബ്രഹ്മണ്യൻ പോറ്റി 1916-ൽ ഇംഗ്ലീഷ് സ്കൂൾ ആയിട്ടാണ് ഈ സ്കൂൾ ആരംഭിച്ചത്. 1962-ൽ വേർതിരിച്ച് ഗേൾസ് ഹൈസ്കൂൾ നിലവിൽവന്നു.വിദ്യാഭ്യാസരംഗത്ത് സമാനതകളില്ലാത്ത നേട്ടങ്ങളുമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളുകൾ മാതൃകയാകുന്നു. അക്കാദമിക് രംഗത്തും ഭൗതികസാഹചര്യങ്ങളുടെ വിപുലീകരണത്തിലും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാതൃകയായി മാറുകയാണ് ഈ വിദ്യാലയം. 1916ൽ സ്ഥാപിതമായ സ്കൂൾ രണ്ട വർഷക്കാലം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങളുംനടത്തി. ശുചിത്വപദ്ധതി, സാന്ത്വന പരിചരണം, ജൈവകൃഷി, ലൈബ്രറി, തുടങ്ങി ഒട്ടേറെ വൈവിധ്യപൂർണമായ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടന്നു. ഓണക്കാലത്ത് കുട്ടികൾ സംഘടിപ്പിച്ച സ്കൂൾ അങ്ങാടി ഏറെ ശ്രദ്ധേയമായി. കൂടാതെ അക്കാദമിക് രംഗത്ത് 2015 മുതൽ എ ലീപ് ഇൻ ലേണിങ് അസിസ്റ്റൻസ് (alila) പ്രൊജക്ടും നടപ്പാക്കുന്നു. ആർട്ട് ആൻഡ് ക്രാഫ്റ്റ് സെന്റർ, ഡൈനിങ് ഹാൾ, വാനനിരീക്ഷണകേന്ദ്രം, പ്ലാനിട്ടേറിയം, മെച്ചപ്പെട്ട കളിസ്ഥലം എന്നിവയുടെ പ്രവർത്തനവും തുടങ്ങിക്കഴിഞ്ഞു. 2018 എസ്എസ്എൽസി പരീക്ഷയിൽ പരീക്ഷ എഴുതിയ 501 കുട്ടികളെയും വിജയിപ്പിച്ച് 100% വിജയം കൈവരിച്ച ഈ വിദ്യാലയത്തിൽ 114 കുട്ടികൾക്കു എല്ലാ വിഷയത്തിനും എ പ്ലേസ് ഗ്രേഡ് ലഭിക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ എ പ്ലെസ് വാങ്ങിയ കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയം എന്ന ബഹുമതിനേടിയ ഈ വിദ്യാലയം ഗുണനിലവാരത്തിനുള്ള അന്താരാഷ്‌ട്ര അംഗീകാരമായ ഐഎസ്ഒ സർട്ടിഫിക്കറ്റ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടി അക്ഷരാർഥത്തിൽ മികവിന്റെ കേന്ദ്രമായി മറ്റ് വിദ്യാലയങ്ങൾക്ക് മാതൃകയായി മുന്നേനടക്കുന്നു.
അഡ്മിഷൻ
വർഷം | 5 | 6 | 7 | 8 | 9 | 10 | ആകെ |
---|---|---|---|---|---|---|---|
2013 -14 | 82 | 89 | 119 | 429 | 385 | 383 | 1487 |
2014 - 15 | 74 | 126 | 146 | 475 | 457 | 408 | 1686 |
2015 - 16 | 93 | 110 | 175 | 465 | 502 | 463 | 1808 |
2016 - 17 | 80 | 165 | 145 | 555 | 488 | 502 | 1935 |
2017 - 18 | 100 | 135 | 197 | 525 | 578 | 501 | 2036 |
2018 -19 | 118 | 189 | 194 | 550 | 553 | 586 | 2190 |
2019 -20 | 93 | 164 | 231 | 493 | 556 | 558 | 2095 |
2020 -21 | 93 | 164 | 231 | 493 | 556 | 558 | 2095 |
2021-22 | 140 | 190 | 215 | 455 | 581 | 493 | 2074 |
2022-23 | 115 | 189 | 225 | 433 | 457 | 591 | 2010 |
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണീ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഡോ. ടി.എൻ.സീമ എം.പി, സി. ദിവാകരൻ എംഎൽഎ എന്നിവരുടെ വികസനഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പന്ത്രണ്ടായിരത്തിഅഞ്ഞൂറ് ചതുരശ്രയടി വിസ്തീർണമുള്ള ശതാബ്ദി മന്ദിരമത്തിന്റെ സമർപ്പണം 2017 ജനുവരി 27ന് നടന്നു. രണ്ടരകോടി രൂപയുടെ നിർമാണപ്രവർത്തനവും 50 ലക്ഷം രൂപയുടെ ഫർണിച്ചറുകളുടെ നിർമാണവും ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർത്തികരിച്ചു. ഇതിൽ 28 ക്ലാസ് മുറികൾ, സ്ത്രീസൗഹൃദ ശുചിമുറികൾ, മനോഹരമായ പുൽത്തകിടി, നവീകരിച്ച കംപ്യൂട്ടർ ലാബ് എന്നിവയുണ്ട്. പിടിഎ മുൻകൈയെടുത്ത് കുടിവെളള ശുദ്ധീകരണ പ്ലാന്റും മാലിന്യ സംസ്കരണ യൂണിറ്റും സ്ഥാപിച്ചുകഴിഞ്ഞു. എല്ലാക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചു. ലൈറ്റും ഫാനും എല്ലാ ക്ലാസ്സ് മുറികളിലും ലഭ്യമാക്കി. എല്ലാ ക്ലാസ്സ് മുറികളിലും സൗണ്ട് സിസ്റ്റം ഉറപ്പാക്കി. ക്ലബ് പ്രവർത്തനങ്ങൾക്കായി 200പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത ആർക്കിടെക്ട് ജി.ശങ്കറാണ് കെട്ടിടങ്ങളുടെയും മനോഹരമായ ഗേറ്റിന്റെയും രൂപകൽപ്പന നിർവഹിച്ചിട്ടുള്ളത്. അന്താരാഷ്ട്രതലത്തിൽ സ്ഥാപനങ്ങളുടെ ഗുണമേന്മാനിലവാരത്തിന് നൽകപ്പെടുന്ന ഐ.എസ്.ഒ സർട്ടിഫിക്കറ്റ് 2016 ആഗസ്റ്റ് 18 ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് സ്കൂൾ ഹെഡ്മിസ്ട്രസ്സിന് കൈമാറി. ജില്ലയിൽ സർക്കാർ എയിഡഡ് മേഖലയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിദ്യാലയമാണിത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 55ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് 2കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റെ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. റഫറന്സ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ 6500തോളം ഗ്രന്ഥങ്ങളും 200ഓളം വിദ്യാഭ്യാസ സി.ഡി.കളുമുളള സ്കൂൾ വായനശാലയിൽ അഞ്ച് വാർത്ത പത്രങ്ങളും ആനുകാലികങ്ങളും ലഭ്യമാണ്.സയന്സ് വിഷയങ്ങളുടെ പഠനത്തിന് സുസജ്ജമായ ലാബും ഇവിടെ ഉണ്ട്. 200പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്. 41 ഹൈടെക് ക്ലാസ്സ് മുറികൾ സജ്ജീകരിച്ചിട്ടുണ്ട്..
മാനേജ്‍മെന്റ്
സ്‍കൂൾ സ്ഥാപകൻ |
---|
സി എസ് സുബ്രഹ്മണ്യൻ പോറ്റി |
സ്‍കൂൾ ഭരണ സമിതി
കരുനാഗാപ്പള്ളി, കുലശേഖരപുരം,ആലപ്പാട്,തൊടിയൂ൪,മൈനാഗപ്പള്ളി,തഴവ,പന്മന പഞ്ചായത്തുകളിൽനിന്ന് ഒരു രൂപ അംഗത്വഫീസ് നൾകി അംഗമാകുന്നവർ ചേർന്നു തെരഞ്ഞെടുക്കുന്ന ഒമ്പതംഗ ഭരണസമിതി അഞ്ച് വർഷക്കാലം ഭരണം നടത്തുന്നു. ഭരണസമിതി സെക്രട്ടറിയാണ് മാനേജർ. ശ്രീ വി രാജൻ പിളളയാണ് ഇപ്പോൾ സ്കൂളിന്റെ മാനേജർ..
സ്കൂൾ മാനേജ൪ | പ്രസിഡന്റ് |
---|---|
വി രാജൻ പിള്ള | ജയപ്രകാശ് മേനോൻ |
ഭരണസമിതി അംഗങ്ങൾ
അംഗത്തിന്റെ പേര് | ചിത്രം |
---|---|
ശ്രീ. ജി. സുനിൽ | |
ശ്രീ. ആർ. ശ്രീജിത്ത് | |
ശ്രീ. ജി. മോഹൻകുമാർ | |
ശ്രീ. നദീർ അഹമ്മദ് | |
അഡ്വ. ആർ.അമ്പിളികുട്ടൻ | |
ശ്രീമതി. എം. ശോഭന | |
ശ്രീ. കെ. വിജയൻ |
അഡ്‍മിനിസ്‍ട്രേഷൻ
ഹെഡ്‍മിസ്‍ട്രസ്സ് | ഡെപ്യൂട്ടി ഹെഡ്‍മിസ്‍ട്രസ്സ് | സീലിയർ അസിസ്‍റ്റന്റ് |
---|---|---|
കെ ജി അമ്പിളി | ജി ശ്രീകല | ടി മുരളി |
പി ടി എ
പി ടി എ പ്രസിഡന്റ് | എംപിടിഎ പ്രസിഡന്റ് |
---|---|
വൈ നാസർ | സോണി ലൂയീസ് |
മുൻ സാഗഥികൾ
സ്‍കൂളിന്റെ മുൻമാനേജർമാർ
പേര് | ചിത്രം |
---|---|
ശ്രീ. സി. എസ് .സുബ്രഹ്മണ്യൻ പോറ്റി | |
ശ്രീ. എസ്. എൻ.കൃഷ്ണ പിളള | ചിത്രം |
ശ്രീ. എസ്. ഗോപാലപിളള | ചിത്രം |
ശ്രീ. വിജയഭവനത് കൃഷ്ണനുണ്ണിത്താൻ | ചിത്രം |
ശ്രീ. കണ്ണമ്പളളിൽ പരമേശ്വരൻ പിളള | ചിത്രം |
ശ്രീ. പി. ഉണ്ണികൃഷ്ണപിളള | |
അഡ്വ. വി വി ശശീന്ദ്രൻ | |
പ്രൊഫ. ആർ. ചന്ദ്രശേഖരൻ പിള്ള |
സ്കൂളിന്റെ മുൻ പ്രഥമാദ്ധ്യാപകർ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- ഡോ. ലളിതമ്മ (ശാസ്താംകോട്ട ദേവസ്വംബോർഡ് കോളെജ് റിട്ട.പ്രൊഫസർ)
- രമ്യാ രമണൻ (നർത്തകി, സിനിമ അഭിനേത്രി)
- ഡോ.നീതൂലക്ഷ്‌മി (ചേർത്തല എസ് എൻ കോളെജ് പ്രെഫസർ)
- ചിന്നു പ്രശാന്ത് (മഹാത്മ ഗാന്ധി സർവ്വകലാശാല ബി എ ഭരതനാട്യം ഒന്നാം റാങ്ക് ജേതാവ്)
- രേണു രവീന്ദ്രൻ (കേരള സർവ്വകലാശാല ബി എ സോഷ്യോളജി റാങ്ക് ജേതാവ്)
- ചന്ദന ജ്യോതിലാൽ (കേരള സർവ്വകലാശാല ബിബിഎ ടൂറിസം മാനേജ്മെന്റിൽ ഒന്നാം റാങ്ക് ജേതാവ് [2018])
- ഷൈന (എം ടെക് കംപ്യൂട്ടർ സയൻസ് ഒന്നാം റാങ്ക് ജേതാവ്)
- ഗോപിക കൃഷ്‌ണൻ (എം ടെക് ഇലക്‌ട്രോണിക്‌സ് ഒന്നാം റാങ്ക് ജേതാവ്)
- കാവ്യ ഗോപൻ ( ബിഎ പോളിറ്റിക്കൽ സയൻസ് ഒന്നാം റാങ്ക് ജേതാവ്)
- ശ്രീരഞ്ജിനി ( കേരള സർവ്വകലാശാല എംകോം ഒന്നാം റാങ്ക് ജേതാവ്)
- അഞ്ജു വി ദാസ് (ലെഫ്റ്റനെന്റ് അഖിലേന്ത്യാതലത്തിൽ ആറാം റാങ്ക്)
- അഡ്വ. എം എസ് താര ( സംസ്ഥാന വനിതകമ്മീഷൻ അംഗം)
- എൽ ശ്രീലത ( കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ മുൻ ഹെഡ്മിസ്ട്രസ്, കരുനാഗപ്പള്ളി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ)
- ഡോ. പി മീന ( കരുനാഗപ്പള്ളി നഗരസഭ ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ)
- ഗൗരി ചന്ദന ( കേരള സർവ്വകലാശാല ബിഎസ്‍സി ബയോടെക്നോളജി റാങ്ക് ജേതാവ്, 2022)
- പി രശ്‍മിദേവി ( കരുനാഗപ്പള്ളി ബോയിസ് എച്ച് എസ് എസ്.ഹെഡ്മിസ്‍ട്രസ്സ്)
ലിങ്കുകൾ
സ്കൂളിന്റെ മുൻമാനേജർമാർ | മുൻ പ്രഥമാദ്ധ്യാപകർ | പ്രശസ്തരായ പൂർവ്വവിദ്യാർത്ഥിനികൾ | അംഗീകാരങ്ങൾ | മിഴി (ചിത്രജാലകം) | സഖി/ കുട്ടികളുടെ രചനകൾ |
---|
അദ്ധ്യാപകർ | മുൻ അധ്യാപകർ | ചുമതലകൾ | ആലില (അക്കാഡമിക് പ്രോജക്ട്) | ഗേൾസ് വോയിസ് (സ്‍കൂളിന്റെ മുഖപത്രം) | പഠന സഹായി |
---|
സ്‍കൂൾ ഫെയിസ് ബുക്ക് പോജ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക അല്ലങ്കിൽ ഈ ക്യുആർ കോഡ് സ്‍കാൻ ചെയ്യുക.
സ്കൂൾ യൂറ്റൂബ് ചാനൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
- കൊല്ലം പട്ടണത്തിൽനിന്ന് 25 കി.മി വടക്ക്
- NH 66ൽ ,കരുനാഗപ്പള്ളി ഠൗണിൽനിന്ന് 500മീറ്റ൪ വടക്ക്മാറി ദേശീയ പാതയിൽനിന്ന് ആലുംകടവ് റോഡിൽ 100 മീറ്റർ യാത്രചെയ്താൽ സ്കൂളിൽ എത്തിച്ചേരാം.
{{#multimaps: 9.05880,76.53445| zoom=18 }}
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41032
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ