"സി.യു.പി.എസ് കാരപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 152: വരി 152:


അടുത്ത വർഷം പൂന്തോട്ടത്തിൽ നിറയെ മുള്ളിലവ് നടണമെന്ന് .
അടുത്ത വർഷം പൂന്തോട്ടത്തിൽ നിറയെ മുള്ളിലവ് നടണമെന്ന് .
== പ്രകൃതി പഠന ക്യാമ്പ് ==
കടലും...കണ്ടലും"..പിന്നെ കടലുണ്ടിയും
പ്ലാനറ്റോറിയത്തിലെ വിസ്മയക്കാഴ്ച്ചകളും , 3D ഷോയും , ,ജ്യോതിശാസ്ത്ര ഗാലറിയും  കോഴിക്കോടും കണ്ട് ചരിത്രമുറങ്ങുന്ന ബേപ്പൂരിലെത്തുമ്പോൾ സമയം ഉച്ചയായി. തീക്ഷ്ണമായ വെയിലിനെ വകവെക്കാതെ അവർ വണ്ടിയിൽ നിന്നും പുറത്തിറങ്ങി. അറ്റമില്ലാത്ത കടല് കണ്ടവർ ആർത്തു വിളിച്ചു..കയ്യിലുള്ള ഉച്ചഭക്ഷണം കഴിച്ചിട്ടാവാം വിശദമായ കാഴ്ച്ച..  ബസ് പാർക്കിംഗിനടുത്ത സെക്യുരിറ്റി റൂമിനോട് ചേർന്നുള്ള താൽക്കാലിക ഇരിപ്പിടങ്ങളിലും സിമന്റ് തിണ്ണയിലുമായി അവരിടം പിടിച്ചു.  വാഴയിലയിൽ പൊതിഞ്ഞു കെട്ടിയ ചൂടുള്ള ചോറിന്റെ വാടിയ മണത്തിന് ബാല്യത്തിന്റെ ഗന്ധമായിരുന്നു.  എവിടെ നിന്നോ മണം പിടിച്ചെത്തിയ  ആട് അവരെ ശല്യം ചെയ്യാൻ തുടങ്ങി. തള്ളിമാറ്റിയിട്ടും
അകന്നു പോകാത്ത അവളെക്കണ്ടപ്പോൾ അക്ഷത ചോദിച്ചു.
  ടീച്ചറേ, ഇത് പാത്തുമ്മാന്റെ ആടാണോ?
   എനിക്ക് ചിരി വന്നു.
  അല്ല ടീച്ചറേ,
ഇത് ബേപ്പൂരല്ലേ?
  ശരിയാ.. ഇത് പാത്തുമ്മാന്റെ അജ സുന്ദരിയെപ്പോലെത്തന്നെയുണ്ടല്ലാ! ?
  തലേ ദിവസം പല തവണ പറഞ്ഞെങ്കിലും
പലരുടെയും ഭക്ഷണപ്പൊതികളുടെ കൂടെ ഒന്നോ രണ്ടോ പ്ലാസ്റ്റിക് കവറുകൾ എ ത്തിയിരുന്നു'.
  എല്ലാം കൂടി ഒരുമിച്ച് വെച്ചു.
  സെക്യൂരിറ്റി ക്കാരനെക്കണ്ട് സ്ഥലമന്യേഷിച്ചപ്പോൾ
കിട്ടിയ ഉത്തരം മനസ്സിനെ
വല്ലാതെ നൊമ്പരപ്പെടുത്തി.
  ടീച്ചറേ...
അതെല്ലാം ഒന്നിച്ചൊരു കവറിലാക്കി പോകുമ്പോ,
ആ പുഴയിലെറിഞ്ഞോ .....
  പുഴയിലോ !!?
   
  അല്ലാതെന്തു ചെയ്യാനാ..
ഇവിടെ അതിനൊന്നും സൗകര്യമില്ല: ..
  പുഴയിൽ പ്ലാസ്റ്റിക്കെറിയാൻ പറ്റ്വോ?
  സെക്യുരിറ്റിക്കാരന് മറുപടി നൽകിയ പത്തു വയസ്സുകാരന്റെ മാറ്റത്തിൽ എനിക്ക് സന്തോഷം തോന്നി,.
.
   അവരുമായി കടലിലേക്ക് നടക്കുമ്പോൾ
അലക്ഷ്യമായെറിഞ്ഞ പ്ലാസ്റ്റിക് കുമ്പാരങ്ങൾ കരയാകെ അടിഞ്ഞു കിടക്കുന്നു.
  ആർത്തലച്ചു വരുന്ന തിരമാലകൾ അവരെ വാരിപ്പുണർന്നു.....
  നനഞ്ഞൊട്ടിയ വസ്ത്രങ്ങളിലാകെ നനുത്ത മണൽത്തരികൾ സ്ഥാനം പിടിച്ചു.....
തരിമണലിൽ ഇരുന്നും കിടന്നും തിരയുടെ തലോടലേറ്റ് അവരാനന്ദം കൊണ്ടു...
   വരകളും,വരികളും കവർന്നെടുക്കുന്ന കടലമ്മയുടെ കുസൃതി കണ്ടവർ ആർത്തു ചിരിച്ചു....
.   ദുരെയെറിഞ്ഞ ചെരുപ്പുകൾ തിരയുടെ പുറത്തേറി വന്നപ്പോൾ
അതെടുക്കാനുള്ള നെട്ടോട്ടം..
    ജീവിതത്തിൽ ആദ്യമായിക്കണ്ട കടൽക്കാഴ്ച്ചയിൽ
അവർ മതി മറന്നു.
   ക്ലാസിനിടയിലെ കുശലത്തിനിടക്കാണ് കടൽ കാണാത്തവരുടെ കണക്ക് കിട്ടിയത്.
  പിന്നെ ഒന്നു മാലോചിച്ചില്ല...
  ഇത്തവണ ക്ലബ്ബിന്റെ യാത്രയിൽ അവരെയും
പങ്കെടുപ്പിച്ചു.: കത്തിയ വെയിലിനൽപ്പം മങ്ങൽ വന്നിരിക്കുന്നു.
  മണൽത്തരികളിൽ ബാക്കി നിന്ന ഇളം ചൂട്
പാദങ്ങളിൽ സുഖം പകർന്നു .....
  രണ്ട് കിലോമീറ്ററോളം നീളത്തിൽ കടലിലേക്ക്
നിർമിച്ച കല്ല് പാകിയ പാതയിലൂടെയുള്ള നടത്തത്തിൽ പുഴ കടലിനോട് ചേരുന്ന കാഴ്ച്ച അവരെ തെല്ലൊന്നാശ്ചര്യപ്പെടുത്തി
   ആറും ,അഴിമുഖവും ,ആഴക്കടലുമൊക്കെ കണ്ട് നേരെ ജങ്കാറിലേക്ക് ..
  സ്വന്തം ബസിലിരുന്നൊരു പുഴ യാത്ര!
  കടലുണ്ടിയിലെ കണ്ടൽ
കാഴ്ച്ചകളിലേക്ക് സ്വാഗതമേകി കൃഷ്ണേട്ടൻ ,.....
   കണ്ടൽ കാഴ്ച്ചകൾക്കു
ശേഷം ,കണ്ടലറിവും, ദേശാടന പക്ഷികളുടെ
വിശേഷങ്ങളും കേട്ട് ഒരിത്തിരി വിശ്രമം.<nowiki>''</nowiki> ..
കൂട്ടത്തിലെ പ്രാന്തൻ കണ്ടലിന്റെ (പീക്കണ്ടൽ)
പേര് കേട്ട കുട്ടികൾ ഭ്രാന്തമായി പൊട്ടിച്ചിരിച്ചു.
പേര് പ്രാന്തനാണേലും
സ്വന്തം വിത്തുകൾ സ്വയം
മുളപ്പിക്കുന്ന ഇവർക്ക് യാതൊരു ബുദ്ധിക്കുറവുമില്ലെന്ന്
കുട്ടികൾ തിരിച്ചറിഞ്ഞു.
  വിജേഷ് വള്ളിക്കുന്നിന്റെ
മനോഹരമായ ഫോട്ടോഗ്രഫിയിലൂടെ
ഒരു കണ്ണോടിക്കൽ: ---
മടക്കത്തിൽ അനുവിന്റെ ഡയറിയിൽ
കുറ്റിക്കണ്ടലും...
ഉപ്പട്ടിയും ...
കണ്ണാം പൊട്ടിയും: ---
ചുള്ളിക്കണ്ടലുമൊക്കെ
ഇടം പിടിച്ചിരുന്നു.
  ബസിൽ കയറുമ്പോൾ
അസ്ന ഓടിയെത്തി...
  ടീച്ചറേ..
വഴക്കു പറയല്ലേ....
ഞാനൊന്ന് രണ്ട് കണ്ടൽ
ഇലകൾ പറിച്ചിട്ടുണ്ട്.
ടീച്ചറ് പറഞ്ഞ പ്രോജക്ട്
ചെയ്യുമ്പോൾ ആൽബത്തിലൊട്ടിക്കാനാ
അവളുടെ മുൻകൂർ ജാമ്യ ഹരജി സ്വീകരിച്ചതായിക്കൊണ്ട്
ഞാൻ തലയാട്ടി....
  ' കര കാക്കുന്ന കണ്ടൽ'
കണ്ട് അവർക്കും തോന്നട്ടെ കണ്ടൽ സ്നേഹം....
ഉദയം ചെയ്യട്ടെ പുതിയ
പൊക്കുടന്മാരിനിയുമീ വഴിയിൽ ....
89

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1803600" എന്ന താളിൽനിന്ന് ശേഖരിച്ചത്