"തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 96: വരി 96:




[[പ്രമാണം:41215 ഗാന്ധിജയന്തി.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|അദ്ധ്യാപക ദിനം]]





16:27, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വൈവിധ്യമാർന്ന നിരവധി പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാണ് ജി എൽപിഎസ് കുതിരപ്പന്തി സ്കൂൾ. ഓരോ ദിനാചരണങ്ങളിലും വേറിട്ട പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു.

  • ഓഗ്മെന്റ് റിയാലിറ്റി

കോവിഡ് കാലത്ത് ഓൺലൈൻ ദിനാചരണ പ്രവർത്തനങ്ങളിൽ ഓഗ്മെന്റ് റിയാലിറ്റി ഉപയോഗിച്ച് കുട്ടികളുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. ഹിരോഷിമ ദിനത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് സഡാക്കോ കൊക്കുകളെ കൈമാറി ഓഗ്മെന്റ് റിയാലിറ്റിയുടെ സഹായത്തോടെ സൃഷ്‌ടിച്ച സഡാക്കോ സസാക്കിയുടെ പ്രതിമയിൽ കൊക്കുകളെ സമർപ്പിക്കുന്ന വീഡിയോ വളരെ മികച്ചതായിരുന്നു.

ഓൺലൈൻ പഠന പ്രവർത്തനങ്ങൾ കുട്ടികൾക്ക് ആസ്വദിച്ചു ചെയ്യുന്നതിന്  ഓഗ്മെന്റ് റിയാലിറ്റിയുടെ സഹായത്തോടെ  മികച്ച ക്ലാസുകൾ അധ്യാപകർ എടുത്തു വരുന്നു.

  • ഡിജിറ്റൽ മാഗസിൻ

കോവിഡ് കാലത്ത് വീടുകളിൽ കഴിയുന്ന കുട്ടികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി ജി.എൽ.പി. എസ് സ്കൂൾ കുതിരപ്പന്തി സ്കൂൾ ഏറ്റെടുത്ത മികച്ച ഒരു പ്രവർത്തനമാണ് 'ഇ -ദളങ്ങൾ' എന്ന ഡിജിറ്റൽ മാഗസിൻ നിർമാണം. ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ കുട്ടികൾ തയ്യാറാക്കിയ കഥകൾ, കവിതകൾ,ലേഖനങ്ങൾ, ചിത്രങ്ങൾ എന്നിവയെ ല്ലാം ഉൾപ്പെടുത്തി അധ്യാപകരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ' ഇ -ദളങ്ങൾ' എന്ന ഡിജിറ്റൽ മാഗസിൻ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ സ്കൂളിൽ പ്രകാശനം ചെയ്തു.


ഡിജിറ്റൽ മാഗസിൻ
.ഡിജിറ്റൽ മാഗസിൻ2
  • മലർവാടി റേഡിയോ ക്ലബ്

വിനോദവും വിജ്ഞാനവും  സമന്വയിപ്പിച്ചുകൊണ്ട് കുട്ടികൾ അവതാരകരായുള്ള 'മലർവാടി റേഡിയോ ക്ലബ് ' സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് ശേഷം ഓരോ ക്ലാസിലെ കുട്ടികളാണ് റേഡിയോ പ്രോഗ്രാം അവതരിപ്പിക്കുന്നത്. കുട്ടികളുടെ വിശ്രമവേളകൾ ആനന്ദകരമാക്കാനും അറിവ് പകരുന്നതിനും മലർവാടി റേഡിയോ ക്ലബ് സഹായിച്ചു വരുന്നു.

റേഡിയോ ക്ലബ്









'വിദ്യാ വർഷിണി 'സ്കൂൾ പത്രം

കോവിഡ് കാലത്ത് സ്കൂൾ വാർത്തകൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി 'വിദ്യാ വർഷിണി 'എന്ന പേരിൽ സ്കൂൾ പത്രം പ്രസിദ്ധീകരിച്ചു. എല്ലാമാസവും സ്കൂളിൽ നടക്കുന്ന പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ സ്കൂൾ പത്രം വാട്സ്ആപ്പ് ക്ലാസ് ഗ്രൂപ്പുകൾ വഴി കുട്ടികളിലേക്ക്  എത്തിച്ചു വരുന്നു.


41215 നവംബർ സ്കൂൂൾപത്രം.jpeg










കൈയ്യെഴുത്തു മാസിക

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്വന്തം കൈപ്പടയിൽ എഴുതിയ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് കയ്യെഴുത്ത് മാസിക  തയ്യാറാക്കി. കഥ,കവിത, ലേഖനങ്ങൾ, കടങ്കഥ ചിത്രങ്ങൾ,തുടങ്ങിയ കുട്ടികളുടെ സർഗ്ഗാത്മക രചനകളെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

  • ഇംഗ്ലീഷ് മലയാളം കമ്പ്യൂട്ടർ ടൈപ്പിംഗ് പരിശീലനം

ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികൾക്ക് കമ്പ്യൂട്ടറിൽ ഇംഗ്ലീഷ് ടൈപ്പിംഗ് പരിശീലിപ്പിച്ചു വരുന്നു. നാലാം ക്ലാസിലെ കുട്ടികൾക്ക് മാത്രമായി  മലയാളം ടൈപ്പിംഗ് പഠിപ്പിച്ചു. കുട്ടികൾക്ക് കമ്പ്യൂട്ടർ  കീബോർഡ് അനായാസം ഉപയോഗിക്കുന്നതിന് ഈ  ടൈപ്പിംഗ് പരിശീലനത്തിലൂടെ സാധിച്ചു.

  • ചതുർഭാഷാ അസംബ്ലി

ആഴ്ചയിൽ നാല് ദിവസങ്ങൾ ഇംഗ്ലീഷ്, മലയാളം,ഹിന്ദി, അറബിക് എന്നീ ഭാഷകളിൽ അസംബ്ലി സംഘടിപ്പിക്കുന്നുണ്ട്. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് ഈ ഭാഷകളിൽ പ്രാവീണ്യം നേടുന്നതിനും സഭാകമ്പം ഒഴിവാക്കുന്നതിനും ഈ അസംബ്ലി ഏറെ ഫലപ്രദമാണ്.

  • ലാംഗ്വേജ് എംപവർമെന്റ് പ്രോഗ്രാം ( എൽ. ഇ.പി )

ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ കുട്ടികൾക്ക്  അനായാസം കൈകാര്യം ചെയ്യുന്നതിന് സ്കൂളിൽ നടന്നു വരുന്ന ഒരു പ്രോഗ്രാമാണ് എൽ.ഇ.പി.എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും  ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ചുള്ള ,ഇംഗ്ലീഷ് ഭാഷയിലുള്ള കാർട്ടൂണുകൾ, വീഡിയോകൾ, പിഡിഎഫ് കൾ എന്നിവ ക്ലാസ് തലത്തിൽ അധ്യാപകർ തയ്യാറാക്കി വാട്സ്ആപ്പ് ഗ്രൂപ്പ് വഴി കുട്ടികൾക്ക് അയക്കുന്നു. കുട്ടികൾ ഈ വിഷയത്തെക്കുറിച്ചു ള്ള അവരുടെ ആശയങ്ങൾ കൂട്ടി ചേർത്ത്  സംസാരിക്കുന്ന വീഡിയോ അധ്യാപകർക്ക് അയച്ചു കൊടുക്കുകയും ഗൂഗിൾ മീറ്റ് വഴി ഓരോ കുട്ടികളും അവരുടെ ആശയങ്ങൾ  ഇംഗ്ലീഷ്, ഭാഷയിൽ പങ്കുവയ്ക്കുകയും ചെയ്യുന്നു. ഇംഗ്ലീഷ് ഭാഷ സംസാരിക്കാനുള്ള കുട്ടികളുടെ ഭയം ഈ പ്രോഗ്രാമിലൂടെ കുറയ്ക്കുവാൻ സാധിച്ചു.

  • പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശേഖരണവും പുനരുപയോഗവും

2021 സെപ്റ്റംബർ 16 ഓസോൺ ദിനാചരണത്തോടനുബന്ധിച്ച് ഓസോൺ പാളിക്ക് ഹാനികരമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുവാൻ കുട്ടികളോട് ആവശ്യപ്പെട്ടിരുന്നു. ഈ മാലിന്യങ്ങളിൽ നിന്ന് മനോഹരമായ കരകൗശല വസ്തുക്കൾ നിർമ്മിക്കുവാനും കുട്ടികൾക്ക് പ്രോത്സാഹനം നൽകി. അതിനുശേഷം ആവശ്യമില്ലാത്ത മാലിന്യങ്ങൾ തരംതിരിച്ച് തഴവ പഞ്ചായത്തിൽ നിന്ന് വരുന്ന ഹരിത കർമ്മ സേനയ്ക്ക് കുട്ടികളുടെ നേതൃത്വത്തിൽ തന്നെ എല്ലാ മാസവും കൈമാറി വരുന്നു. ഇതിലൂടെ വീടുകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നത് കുറയ്ക്കാൻ ഒരുപരിധിവരെ സഹായകരമായി.

ഹരിതവീട്
ഹരിതവീട്2


  • സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം

2021 ദേശീയ കർഷക ദിനത്തിൽ തഴവ കുതിരപ്പന്തി നവശക്തി ട്രസ്റ്റ് സ്ഥാപക ഭാരവാഹിയായ ഡോക്ടർ രോഹിണി അയ്യർ,കൃഷി ശാസ്ത്രജ്ഞനായ ഡോക്ടർ ആർ ഡി അയ്യരും ചേർന്ന് സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം വിപുലപ്പെടുത്താനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും സ്കൂളിലെത്തി അവരുടെ നേതൃത്വത്തിൽ വാഴത്തൈകൾ നടുകയും ചെയ്തു. കൂടാതെ ഗ്രോബാഗിലും നിലത്തുമായി ക്യാബേജ്, കോളിഫ്ലവർ, വെണ്ട, തക്കാളി തുടങ്ങി നിരവധി പച്ചക്കറി തൈകൾ സ്കൂളിൽ പരിപാലിച്ചു വരുന്നു. എല്ലാവർഷവും സ്കൂളിനോട് ചേർന്നുള്ള സ്ഥലത്ത് നെൽകൃഷിയും എള്ള് കൃഷിയും അധ്യാപകരുടെയും കുട്ടികളുടെയും പിടിഎ യുടെയും സംയുക്താഭിമുഖ്യത്തിൽ ചെയ്തു വരുന്നു. പുതുതലമുറയ്ക്ക് കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിന് ഈ പച്ചക്കറിത്തോട്ടം പ്രചോദനമായി.

പഠനോപകരണ വിതരണവും പഠന സൗകര്യം ഉറപ്പാക്കലും

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അധ്യാപകരും പിടിഎ യും ചേർന്ന് അവർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു വരുന്നു. പഠനം ഓൺലൈനായ കോവിഡ് കാലത്ത് അതിനു സൗകര്യങ്ങൾ ഇല്ലാതിരുന്ന കുട്ടികൾക്കെല്ലാവർക്കും ടിവി, സ്മാർട്ട്ഫോൺ തുടങ്ങിയ സൗകര്യങ്ങൾ നൽകി ഓൺലൈൻ പഠനം കാര്യക്ഷമമാക്കാൻ സ്കൂളിന് കഴിഞ്ഞു.

ദിനാചരണങ്ങൾ

ഓരോ ദിനാചരണങ്ങളുടെ പ്രാധാന്യവും കുട്ടികൾക്ക് മനസ്സിലാക്കുന്നതിനായി വ്യത്യസ്തമായ രീതിയിൽ തന്നെ അവയെല്ലാം ആചരിച്ചുവരുന്നു. പരിസ്ഥിതി ദിനം, ചാന്ദ്രദിനം,സ്വാതന്ത്ര്യ ദിനം, വായനാദിനം, ഹിരോഷിമ കേരള പിറവി, മാതൃഭാഷാ ദിനം,ഓണം, വൈക്കം മുഹമ്മദ് ബഷീർ ദിനം,ക്രിസ്മസ്, വായനാദിനം,ശിശുദിനം, അദ്ധ്യാപക ദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി, ശാസ്ത്രദിനം, വനിതാദിനം തുടങ്ങിയ ദിനാചരണങ്ങൾ എല്ലാംതന്നെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ സ്കൂളിൽ നടന്നു.


അദ്ധ്യാപക ദിനം




അദ്ധ്യാപക ദിനം