"ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

IHALPS13611 (സംവാദം | സംഭാവനകൾ)
IHALPS13611 (സംവാദം | സംഭാവനകൾ)
വരി 68: വരി 68:
കെട്ടിടം-1 ഇരുനില കോൺക്രീറ്റ് കെട്ടിടം, താഴെ നില ഹാൾ,ഒന്നാം നില- 3 ക്ലാസ്സ് റൂം. കെട്ടിടം-2 ഓട് ഷെഡ്, 2 ക്ലാസ്സ്
കെട്ടിടം-1 ഇരുനില കോൺക്രീറ്റ് കെട്ടിടം, താഴെ നില ഹാൾ,ഒന്നാം നില- 3 ക്ലാസ്സ് റൂം. കെട്ടിടം-2 ഓട് ഷെഡ്, 2 ക്ലാസ്സ്


== എസ്. സി. ഇ. ആർ. ടി അംഗീകാരം ==
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ എസ്. സി. ഇ. ആർ. ടി  ഡോക്യൂമെന്റഷനായി നമ്മുടെ വിദ്യാലത്തെ തിരഞ്ഞെടുത്തു എന്നുള്ളത് വിദ്യാലത്തിനും നാട്ടുകാർക്കും ഏറെ അഭിമാനിക്കത്തക്കതായ കാര്യമാണ്. വിദ്യാലത്തിലെ ടാലെന്റ്റ് ലാബ് പ്രവർത്തനങ്ങളാണ് എസ്. സി. ഇ. ആർ. ടി ഇതിനായി തിരഞ്ഞെടുത്തത്. ടാലെന്റ്റ് ലാബ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഡോക്യുമെന്റ് ചെയ്യുന്നതിനായി എസ്. സി. ഇ. ആർ. ടി  പ്രതിനിധികൾ വിദ്യാലത്തിലെത്തുകയും പ്രവർത്തനങ്ങൾ നേരിട് മനസിലാക്കുകയും സംസ്ഥാന ഓഫീസിൽ വെച്ച നടന്ന ചടങ്ങിൽ വിദ്യാലത്തിന് സമ്മതപത്രം നൽകുകയും ചെയ്തിട്ടുണ്ട്.
== ബെസ്റ്റ് പി. ടി. എ. അവാർഡ് ==
2010 - 2011 അധ്യയന വർഷത്തിൽ 97 വിദ്യാർത്ഥികൾ ഉണ്ടായിരുന്ന, സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയത്തെ ഇന്ന് കാണുന്ന രീതിയിൽ ഭൗതികമായും അക്കാദമികമായും ഉയർത്തിക്കൊണ്ടുവരാൻ സാധിച്ചത് സ്കൂൾ പി. ടി. എ. യുടെയും സമൂഹത്തിന്റെയും, നിശ്ചയദാർഢ്യവും പിന്തുണയും കൊണ്ടുകൂടിയാണ് ഇതിനുള്ള മികച്ച തെളിവാണ് ഉപജില്ലയിൽ വിദ്യാലയത്തിന് വിദ്യാലയത്തിന് പത്തിലധികം തവണയായി ലഭിച്ചുകൊണ്ടിരിക്കുന്ന ബെസ്റ്റ് പി. ടി. എ. അവാർഡ്.
== '''ടാലന്റ് ലാബ്''' ==
വിദ്യാലയത്തിന് സംസ്ഥാന തലത്തിൽ അംഗീകാരം നേടികൊടുക്കുന്നതിനടക്കം കുട്ടികളുടെ സർവ്വതോന്മുഖ വികാസത്തിനും, രക്ഷിതാക്കളെയും സമൂഹത്തെയും കൂടുതൽ അടുപ്പിക്കുന്നതിനും സഹായകമായിട്ടുള്ള വിദ്യാലയത്തിന്റെ തനത് പ്രവർത്തനമാണ് ടാലെന്റ് ലാബ്. കുട്ടികൾക്ക് വിദ്യാലയത്തിന് പുറത്തും പൊതുവേദികളിൽ അംഗീകാരം നേടുവാനും അതിലൂടെ കൂടുതൽ ആത്മവിശ്വാസം ആർജിക്കുവാനും ടാലെന്റ്റ് ലാബ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഏറെ സഹായകരമായി. വെള്ളിയാഴ്ച ദിവസങ്ങളിൽ ഉച്ചക്ക് ശേഷമുള്ള സമയങ്ങൾ ഇതിനായി നീക്കിവെച്ചുകൊണ്ടും, ചെണ്ട, നൃത്തം, ഫുട്ബോൾ എന്നീ ഇനങ്ങൾക്ക് മറ്റുസമയങ്ങൾ കണ്ടെത്തിയുമാണ് പരിശീലനം നൽകി വന്നത്. പതിനഞ്ചോളം ഇനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിദ്യാലയത്തിലെ ടാലെന്റ് ലാബ് പ്രവർത്തനങ്ങൾ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും ഗുണഭോക്താക്കളാക്കുവാനും അതുവഴി കുട്ടികൾക്ക് കൂടുതൽ മാനസികോല്ലാസത്തിന് അവസരം ഒരുക്കുവാനും സാധിച്ചു. ഈ അധ്യയനം ഓൺലൈൻ ആയി നടന്ന കാലങ്ങളിൽ ഓൺലൈൻ ടാലെന്റ് ലാബ് സംഘടിപ്പിക്കുവാനും വിദ്യാലയത്തിന് സാധിച്ചു


== ഗണിതവിജയം ചിത്രങ്ങൾ ==
== ഗണിതവിജയം ചിത്രങ്ങൾ ==
വരി 140: വരി 150:
|കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസി. പി. ഗോവിന്ദൻ
|കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസി. പി. ഗോവിന്ദൻ
|}
|}
== 2021-2022അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ==
* '''കിറ്റു വണ്ടി'''
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വ്യാപന സാധ്യത പരമാവധി കുറയ്ക്കുവാനായി രക്ഷിതാക്കളെ പല തവണകളിലായി വിദ്യാലയത്തിലേക്ക് എത്തിക്കുന്നതിന് പകരം പിടിഎ അംഗങ്ങളും അധ്യാപകരും ചേർന്ന് വീടുകളിലേക്ക് എത്തി, ഭക്ഷ്യധാന്യ കിറ്റ്, പാഠപുസ്തകം, പഠനോപകരണ കിറ്റ് തുടങ്ങിയവ നൽകി. സമൂഹത്തിൽ നിന്നും ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒരു പ്രവർത്തനമായിരുന്നു ഇത്.
* '''ദുരിതാശ്വാസ നിധിയിലേക്ക്'''
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മുഴുവൻ അധ്യാപകരും സാലറി ചലഞ്ചിൽ പങ്കാളികളായി. കൂടാതെ കുട്ടികളിൽ നിന്നും സമൂഹത്തിൽ നിന്നുമായി പഠനോപകരണ സമാഹരണത്തിലൂടെ വിഭവങ്ങൾ കണ്ടെത്തി. പഠനോപകരണ കിറ്റുകൾ,വസ്ത്രങ്ങൾ, വിഷുക്കൈനീട്ടം സ്കോളർഷിപ്പ് തുക  തുടങ്ങിയ സംഭാവനകൾ സ്വീകരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് വിഭവ സമാഹരണം നടത്തി. കുട്ടികളിൽ സാമൂഹ്യ ബോധം വളർത്തി അവരിൽ മൂല്യബോധവും മനോഭാവങ്ങളും വളർത്തിയെടുക്കാൻ ഇത്തരം പ്രവർത്തനങ്ങൾ ഉപകാരപ്രദമായി.
* '''വാക്സിൻ ചാലഞ്ച്'''
അധ്യാപകരും ഭൂരിഭാഗം വിദ്യാർത്ഥികളും വാക്സിൻ ചാലഞ്ചിൽ പങ്കെടുത്തു. വിദ്യാർഥികൾക്ക് സമൂഹത്തോട് പ്രതിബദ്ധത കാട്ടിക്കൊടുക്കുന്ന ഒരു പ്രവർത്തനമായി ഇത് മാറി.
* '''സാമൂഹ്യ അടുക്കളയിലേക്ക്'''
വിദ്യാലയം വളരെ വിപുലമായി സംഘടിപ്പിച്ച വന്നിരുന്ന സ്കൂൾ പച്ചക്കറി കൃഷിയിലെ വിഭവങ്ങൾ വ്യാപന കാലത്ത് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനോ പഠനപ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനോ സാധിച്ചിരുന്നില്ല. എന്നാൽ സ്കൂൾ പച്ചക്കറി കൃഷിയിലെ വിഭവങ്ങൾ സാമൂഹ്യ അടുക്കളയിലേക്ക് നൽകിക്കൊണ്ട് മാതൃകയായി.
* '''ഓണക്കിറ്റ്'''
വിദ്യാലയത്തിലെ സമീപത്തുള്ള പ്രോഗ്രസീവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ വകയായി പ്രദേശവാസികൾക്ക് നൽകിയ ഓണക്കിറ്റ് വിതരണത്തിന് ഭാഗമാകുവാനും വിദ്യാലയത്തിന് സാധിച്ചു
* '''ശുചീകരണം'''
ശുചിത്വത്തിന് വളരെയധികം പ്രാധാന്യം നൽകേണ്ട കാലമായിരുന്നു കഴിഞ്ഞ വർഷങ്ങൾ അതിനാൽ സ്കൂൾ സമൂഹത്തിന് വേണ്ടി നിലകൊണ്ടതുപോലെ തന്നെ വിദ്യാലയ ശുചിത്വ പ്രവർത്തനങ്ങൾക്ക് സമൂഹത്തെന്റെയാകെ പങ്കാളിത്തവും ഉണ്ടായി. covid ടെസ്റ്റ്, വാക്സിനേഷൻ, ക്വാറന്റീൻ തുടങ്ങിയ വിദ്യാലയത്തിൽ നിരന്തരം നടന്ന പ്രവർത്തനങ്ങൾക്ക് ശേഷം അണുനശീകരണം നടത്തുവാൻ പ്രദേശത്തിന്റെയാകെ സാമൂഹിക പ്രവർത്തകരും യുവജനസംഘടനകളും പങ്കാളികളായി. കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ, മഹിള അസോസിയേഷൻ അംഗങ്ങൾ,അധ്യാപകർ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ, പിടിഎ അംഗങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിൽ നിന്നും സേവനങ്ങളും സഹായവും സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് ലഭിച്ചു.


==വഴികാട്ടി==  
==വഴികാട്ടി==  
"https://schoolwiki.in/ഇരിണാവ്_ഹിന്ദു_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്