"ജി.എൽ.പി.എസ്. തെയ്യങ്ങാട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 37: | വരി 37: | ||
=== ഗണിത ക്ലബ് === | === ഗണിത ക്ലബ് === | ||
എല്ലാ ശാസ്ത്രങ്ങ ളുടേയും രാജാവായാണ് ഗണിത ശാസ്ത്രത്തെ പരിഗണിക്കുന്നത് .നിത്യജീവിതത്തിൽ നാം അറിഞ്ഞും അറിയാതെയും ഇത്രയേറെ പ്രയോജനപ്പെടുന്ന മറ്റൊരു വിഷയവുമുണ്ടാവില്ല.എന്നാൽ അക്കാദമികമായി ഗണിതത്തെ സമീപിക്കുമ്പോൾ അത് വിഷമകരമായ ഒന്നായി മാറുന്നു. ഗണിത ശാസ്ത്രത്തിൽ കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ദുരീകരിക്കുന്നതിനും ഗണിത പഠനം കൂടുതൽ രസകരമാക്കുന്നതിനും വിദ്യാലയത്തിൽ സിഗ്മ എന്ന പേരിൽ ഗണിത ക്ലബ് രൂപീകരിച്ചു.കൺവീനറായി ശ്രീകേശി നേയും ജോയിന്റ് | എല്ലാ ശാസ്ത്രങ്ങ ളുടേയും രാജാവായാണ് ഗണിത ശാസ്ത്രത്തെ പരിഗണിക്കുന്നത് .നിത്യജീവിതത്തിൽ നാം അറിഞ്ഞും അറിയാതെയും ഇത്രയേറെ പ്രയോജനപ്പെടുന്ന മറ്റൊരു വിഷയവുമുണ്ടാവില്ല.എന്നാൽ അക്കാദമികമായി ഗണിതത്തെ സമീപിക്കുമ്പോൾ അത് വിഷമകരമായ ഒന്നായി മാറുന്നു. ഗണിത ശാസ്ത്രത്തിൽ കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ദുരീകരിക്കുന്നതിനും ഗണിത പഠനം കൂടുതൽ രസകരമാക്കുന്നതിനും വിദ്യാലയത്തിൽ സിഗ്മ എന്ന പേരിൽ ഗണിത ക്ലബ് രൂപീകരിച്ചു.കൺവീനറായി ശ്രീകേശി നേയും ജോയിന്റ് കൺവീനറായി ശിവ ഹരിയേയും തിരഞ്ഞെടുത്തു. | ||
ഗണിത ക്ലബിന്റെ ഭാഗമായി ഗണിത പ്രശ്നങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ഉത്തരo കണ്ടെത്തി ഉത്തരപ്പെട്ടിയിൽ നിക്ഷേപിക്കുകയും ചെയ്യുന്ന ഉത്തരപ്പെട്ടി എന്ന പ്രവർത്തനം, ഗണിത ക്വിസ്സ് ,മന:കണക്ക് മത്സരങ്ങൾ ,ഗണിത ലാബ് ,രക്ഷിതാക്കളെ ഉൾപെടുത്തി പo നോപകരണ ശില്പശാല എന്നിവ സ oഘടിപ്പിച്ചു.ദേശീയ ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച് രാമാനുജൻ ഡോക്യുമെന്ററി സംഘടിപ്പിച്ചു.ഗണിത ക്വിറ്റ് നിർമ്മിക്കുകയും അതുവഴി വീട്ടിൽ ഒരു ഗണിത ലാബ് എന്ന തലത്തിലേക്ക് ഇതിനെ ഉയർത്താൻ സാധിച്ചു.ഗണിത ക്ലബ് പ്രവർത്തനങ്ങളിലൂടെ ഗണിത പഠനം പ്രവർത്തനധിഷ്ഠി ധമാക്കാനും കൂടുതൽ രസകരമാക്കി മാറ്റുവാനും സാധിച്ചു. | |||
12:33, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സജീവമായ പ്രവർത്തനത്തിലൂടെ കുട്ടികളുടെ സർഗാത്മക ശേഷി വികസിപ്പിക്കാനും ഭാഷാ സാഹിത്യ പരമായ വാസനകൾ മികച്ച രീതിയിൽ ആവിഷ്കരിക്കുന്നതിനു വേണ്ടി കുട്ടികളെ പ്രാപ്തരാക്കാൻ സാധിച്ചിട്ടുണ്ട് ഔപചാരിക വിദ്യാഭ്യാസത്തിലൂടെയും ബോധനപ്രക്രിയയിലൂടെയും അത് സാധ്യമാകുന്നതിന് പരിമിതികളുണ്ട്. പഠനത്തിലൂടെയും അനുഭവങ്ങളിലൂടെയും മറ്റു കിട്ടുന്ന അറിവുകളെ ഇദ്രിയാനുഭവങ്ങളിലൂടെ വികസിപ്പിച്ച് അനുഭവ പാഠമാക്കാൻ വിദ്യാരംഗം കലാ സാഹിത്യവേദിക്ക് സാധിച്ചിട്ടുണ്ട്.
ആഴ്ചയിൽ ഒരു ദിവസം വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ക്ലാസ്സ് കുട്ടികൾക്ക് നൽകുകയും അതിലൂടെ ഭാഷാ സാഹിത്യ പരമായ വ്യത്യസ്ത പുലർത്തുന്ന പ്രവർത്തനങ്ങൾ കുട്ടികളിലേക്കെത്തിക്കാനും കൂടാതെ അവരുടെ സർഗാത്മക രചനകളിലെ വൈവിധ്യത കണ്ടെത്താനും വിദ്യാരംഗം കലാ സാഹിത്യ ക്ലാസ്സുകളിലൂടെ സാധിച്ചിട്ടുണ്ട്. കൂടാതെ ചിത്ര രചനാ മത്സരം, കഥാ രചനാ മത്സരം, കവിതാ രചനാ മത്സരം, പാട്ടരങ്ങ് തുടങ്ങിയവയിലൂടെ ഉത്സാഹഭരിതമായൊരന്തരീക്ഷം സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്
ഇംഗ്ലീഷ് ക്ലബ്
ആംഗലേയ ഭാഷ നമ്മുടെ കുട്ടികൾക്ക് ഒരിക്കലും ഒരു ഭാരമായി തോന്നാതിരിക്കാൻ വേണ്ടിയായിരുന്നു ഇംഗ്ലീഷ് ക്ലബ് രൂപം കൊണ്ടത്. ഏറ്റവും എളുപ്പവും മികച്ചതുമായ പ്രവർത്തനങ്ങളിലൂടെ രസകരമായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ ഉള്ള ഒരു തുടക്കം ആയിരുന്നു അത്.വ്യത്യസ്തമായ നിരവധി പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സർഗാത്മക കഴിവുകളും അതിലുപരി ആ ഭാഷയോടുള്ള ഇഷ്ടവും വളർത്തിയെടുക്കാൻ സാധിച്ചു. തുടക്കത്തിൽ ചെറിയ കഥാവതരണവും പദ്യം ചൊല്ലലും കടങ്കഥ പറച്ചിലുമൊക്കെ ആയിരുന്നു. പിന്നീട് സ്വന്തമായി ചെറിയ കഥകൾ, പാട്ടുകൾ, കടങ്കഥകൾ എഴുതി അവതരിപ്പിക്കാൻ തയ്യാറായി. എല്ലാ പ്രവർത്തനങ്ങളും അവതരിപ്പിക്കാൻ English Fest ഒരു വേദിയായി മാറിക്കഴിഞ്ഞു. 'മാഗസിനുകൾ 'ഒരു വലിയ പങ്കും വഹിച്ചിരുന്നു.
സയൻസ്ക്ലബ്
കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരതയും വളർത്തി ചിന്തിക്കാനുള്ള ശേഷി വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ എല്ലാവർഷവും ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സ്കൂളിൽ സയൻസ് ക്ലബ് ഉദ്ഘാടനം നടത്തുന്നു. കുട്ടികളിൽ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണം മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ ശേഷിയും ഇതുമൂലം വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. പരീക്ഷണങ്ങൾ നടത്തുന്നതിന് ആവശ്യമായ എല്ലാ വസ്തുക്കളും ഉൾപ്പെടുത്തി സ്കൂൾ കെട്ടിടത്തിൽ ഒരു കൊച്ചു സയൻസ് ലാബ് ഒരുക്കിയിട്ടുണ്ട്. കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിയെടുക്കാൻ ഇത് വളരെ ഉപകാരപ്പെടുന്നു. ശാസ്ത്രാഭിരുചി ഉള്ള കുട്ടികൾ ഒന്നിച്ചു പ്രവർത്തിച്ചാണ് സയൻസ് ക്ലബ് പ്രവർത്തനം സുഗമമാക്കുന്നത്. ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എല്ലാവർഷവും ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തിയെടുക്കാനും കുട്ടികളിലെ പുത്തൻ ആശയങ്ങൾക്ക് ഉണർവ് നൽകാനും ഈ എക്സിബിഷൻ കൊണ്ട് സാധ്യമാകുന്നുണ്ട്. എല്ലാ വർഷവും ശാസ്ത്രമേളയിൽ ജി എൽ പി എസ് തെയ്യങ്ങാട് വിജയകിരീടം അണിയാറുണ്ട്. ഇതെല്ലാം സാധ്യമാകുന്നത് സയൻസ് ക്ലബ്ബിൻറെ സജീവസാന്നിധ്യം കൊണ്ടുമാത്രമാണ്.
പരിസ്ഥിതി ക്ലബ്
പരിസ്ഥിതിയുമായി ഇണങ്ങച്ചേരുന്നതിനും പരിസരബന്ധിതമായുള്ള പഠനത്തിനും അതിലുപരി കുട്ടികൾക്ക് കൃഷിയോടുള്ള താല്പര്യം വളർത്തുന്നതിനുമായാണ് പരിസ്ഥിതി ക്ലബ്ബ് രൂപംകൊണ്ടത്. ഇതിനോടനുബന്ധിച്ച് ഉണ്ടാക്കിയ അടുക്കളത്തോട്ടം ഏറെ വിജയകരവും വിഷരഹിതമായ ഭക്ഷണം കുട്ടികളിൽ എത്തിക്കുന്നതിനും ഏറെ സഹായകമായിട്ടുണ്ട് .ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തുന്ന തൈ നടലും പരിസ്ഥിതി പ്രവർത്തകൻ്റെ ക്ലാസ്സും പരിസ്ഥിതി ക്ലബ്ബിൻ്റെ കീഴിൽ വളരെ വിജയകരമായി നടത്താൻ സാധിച്ചു .നമ്മുടെ വിദ്യാലയം ഹരിതവിദ്യാലയം ആക്കി തീർക്കുന്നതിൽ പരിസ്ഥിതി ക്ലബ് പ്രധാന പങ്ക് വഹിച്ചു .
സോഷ്യൽക്ലബ്
കുട്ടികളും സമൂഹവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ഒരു രാഷ്ട്രത്തിൽ പൗരൻ റെ ചുമതലകൾ എന്തൊക്കെയെന്ന് കുട്ടികളെ ബോധവാന്മാരാക്കുന്നതിനും കുട്ടികളിൽ ദേശസ്നേഹം വളർത്തുന്നതിനും സ്കൂളിൽ ഒരു സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരിച്ചു. അതിന്റെ ഭാഗമായി ആഗസ്റ്റ് 15ന് ക്വിസ്മത്സരം സംഘടിപ്പിക്കുകയുണ്ടായി. ഓൺലൈൻ ആയിട്ടായിരുന്നു ക്വിസ് മത്സരം. ഒക്ടോബർ 2 ഗാന്ധിജയന്തി വാരാഘോഷ ത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കുകയും ഉണ്ടായി.
ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനയുമായി ബന്ധപ്പെട്ടും നടത്തി
വായനാ ക്ലബ്ബ്
കുട്ടികൾക്കെല്ലാം ലൈബ്രറി അംഗത്വ കാർഡ് വിതരണം ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് വിതരണം ചെയ്യുന്ന പുസ്തകങ്ങൾ വിതരണ രജിസ്റ്ററിലും അംഗത്വകാർഡിലും ചേർക്കാറുണ്ട്. കുട്ടികൾക്ക് ഗ്രന്ഥാലയത്തിൽനിന്ന് നേരിട്ടാണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. പുസ്തകവിതരണത്തിന് ലൈബ്രേറിയനെ സഹായിക്കാൻ സ്റ്റുഡന്റ് ലൈബ്രേറിയന്മാരുമുണ്ട്. വിതരണം ചെയ്ത പുസ്തകളങ്ങലൾ തിരികെ വാങ്ങുന്നതിനും രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിനും ഇവരുടെ സേവനം ഓരോ ക്സാസ്സിലും ലഭ്യമാണ്. വായനാദിനാഘോഷം, മലയാളഭാഷാപക്ഷാഘോഷം, മാതൃഭാഷാദിനാഘോഷം തുടങ്ങിയവ ലൈബ്രറിയുടെ കൂടി ആഭിമുഖ്യത്തിലാണ് ആഘോഷിച്ചുവരുന്നത്.
ക്ലാസ്സ് ലൈബ്രറി
എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറികൾ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് തത്കാല അവലംബങ്ങൾക്കാവശ്യമായ പുസ്തകങ്ങളാണ് ക്ലാസ് ലൈബ്രറികളിൽ പ്രധാനമായും ഉള്ളത്. പത്രങ്ങളും ആനുകാലികങ്ങളും എല്ലാ ക്ലാസിലേക്കും ലഭ്യമാക്കുന്നുണ്ട്.
പുസ്തകസമാഹരണയജ്ഞം
വായനാ വാരത്തോടനുബന്ധിച്ച് എല്ലാ വർഷവും പൊതുസമൂഹത്തിൽനിന്നും അദ്ധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും പുസ്തകങ്ങൾ സമാഹരിക്കാറുണ്ട്. എസ്.എസ്. എസ്. എ., പ്രോജക്ടുകളിൽ നിന്നും ലഭിക്കുന്ന സ്ക്കൂൾ ഗ്രാന്റ് ആണ് പുസ്തകങ്ങളുടെ പ്രധാന സ്രോതസ്സ്. കുട്ടികളുടെ പിറന്നാൾദിനത്തിൽ സ്കൂൾ ലൈബ്രറിക്ക് പുസ്തകം സംഭാവനചെയ്യുന്ന പദ്ധതിയും വളരെക്കാലമായി സ്കൂളിൽ നടപ്പുണ്ട്.
ടാലന്റ് ലാബ്
ഭാവിയുടെ വാഗ്ദാനങ്ങളായ നമ്മുടെ കുട്ടികളിൽ നിരവധി കഴിവുകൾ ഒളിഞ്ഞിരിപ്പുണ്ട്. ആ കഴിവുകളെ പുറത്തു കൊണ്ടുവരാൻ സമഗ്ര ശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ 'ടാലന്റ് ലാബി'ലൂടെ സാധിച്ചിട്ടുണ്ട്. ചെണ്ട കൊട്ട് , ചിത്രരചന , സംഗീത പഠനം , നൃത്തം തുടങ്ങിയ നിരവധി കലാമൂല്യം ഉയർത്തി പിടിക്കുന്ന പ്രവർത്തനങ്ങളാണ് ടാലന്റ് ലാബിലൂടെ നടത്തി വരുന്നത്. ഇതിലൂടെ നമ്മുടെ കുട്ടികളെ പഠനത്തിൽ മാത്രമല്ല കലാപഠനത്തിലും മുന്നോട്ട് കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്.
സ്പോർട്സ്ക്ലബ്
അറബിക് ക്ലബ്ബ്
അറബിക് ഭാഷ പഠനത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കുവാനും പഠന പ്രവർത്തനങ്ങൾ ആയാസരഹിതവും രസകരവുമായി മുന്നോട്ട് പോവാൻ വേണ്ടിയാണ് അറബിക് ക്ലബ് രൂപികരിച്ചത് .സാഹിത്യ സമ്പൂർണമായ അറബിക് ഭാഷ കുട്ടികളുടെ മനസ്സിൽ ഇടം പിടിക്കാൻ, അറബിക് വായനാ മത്സരങ്ങൾ, അറബിക് ക്വിസ്, അറബിക്പോസ്റ്റർ നിർമാണം, പഠന പ്രോജക്റ്റുകൾ എന്നിവയിലൂടെ അറബിക് ക്ലബ് വേറിട്ടു നിന്നു. അറബിക് ദിനാചാരണത്തിൽ കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള ഒരു വേദി ഒരുക്കുവാനും അറബിക് ക്ലബിന് കഴിഞ്ഞു.
ഗണിത ക്ലബ്
എല്ലാ ശാസ്ത്രങ്ങ ളുടേയും രാജാവായാണ് ഗണിത ശാസ്ത്രത്തെ പരിഗണിക്കുന്നത് .നിത്യജീവിതത്തിൽ നാം അറിഞ്ഞും അറിയാതെയും ഇത്രയേറെ പ്രയോജനപ്പെടുന്ന മറ്റൊരു വിഷയവുമുണ്ടാവില്ല.എന്നാൽ അക്കാദമികമായി ഗണിതത്തെ സമീപിക്കുമ്പോൾ അത് വിഷമകരമായ ഒന്നായി മാറുന്നു. ഗണിത ശാസ്ത്രത്തിൽ കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ദുരീകരിക്കുന്നതിനും ഗണിത പഠനം കൂടുതൽ രസകരമാക്കുന്നതിനും വിദ്യാലയത്തിൽ സിഗ്മ എന്ന പേരിൽ ഗണിത ക്ലബ് രൂപീകരിച്ചു.കൺവീനറായി ശ്രീകേശി നേയും ജോയിന്റ് കൺവീനറായി ശിവ ഹരിയേയും തിരഞ്ഞെടുത്തു.
ഗണിത ക്ലബിന്റെ ഭാഗമായി ഗണിത പ്രശ്നങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ഉത്തരo കണ്ടെത്തി ഉത്തരപ്പെട്ടിയിൽ നിക്ഷേപിക്കുകയും ചെയ്യുന്ന ഉത്തരപ്പെട്ടി എന്ന പ്രവർത്തനം, ഗണിത ക്വിസ്സ് ,മന:കണക്ക് മത്സരങ്ങൾ ,ഗണിത ലാബ് ,രക്ഷിതാക്കളെ ഉൾപെടുത്തി പo നോപകരണ ശില്പശാല എന്നിവ സ oഘടിപ്പിച്ചു.ദേശീയ ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച് രാമാനുജൻ ഡോക്യുമെന്ററി സംഘടിപ്പിച്ചു.ഗണിത ക്വിറ്റ് നിർമ്മിക്കുകയും അതുവഴി വീട്ടിൽ ഒരു ഗണിത ലാബ് എന്ന തലത്തിലേക്ക് ഇതിനെ ഉയർത്താൻ സാധിച്ചു.ഗണിത ക്ലബ് പ്രവർത്തനങ്ങളിലൂടെ ഗണിത പഠനം പ്രവർത്തനധിഷ്ഠി ധമാക്കാനും കൂടുതൽ രസകരമാക്കി മാറ്റുവാനും സാധിച്ചു.