"വി.എ.യു.പി.എസ്. കാവനൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
==നാടൻ പദകോശം.== | ==നാടൻ പദകോശം.== | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|- | |- | ||
! മലപ്പുറം | ! മലപ്പുറം |
12:22, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊടക്കല്ലുകൾ
മറ്റു പല നദീതടങ്ങളെയും പോലെ ചാലിയാറിന്റെ തടങ്ങളും പ്രാചീന ആവാസത്തിന്റെയും സംസ്‌കാരത്തിന്റെയും കേന്ദ്രങ്ങളായിരുന്നു. പല അവിശിഷ്ടങ്ങളിൽ നിന്നും നമുക്കത് വ്യക്തമാകും. കാവനൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കിളിക്കല്ല് എന്ന പ്രദേശത്ത് കുന്നിന്റെ തടത്തിൽ മൂന്നോ നാലോ ‘കൊടക്കല്ലുകൾ’ കാണപ്പെട്ടിരുന്നു. മുൻകാലത്തെ സമ്പന്നരുടെ ശവമടക്ക് സ്ഥലം അടയാളപ്പെടുത്തിയവയാണിവ എന്നുകരുതുന്നു. അടുപ്പുകല്ല് പോലെ മൂന്നു കല്ലുകൾ കുത്തനെ നിറുത്തി അതിനുമുകളിൽ തൊപ്പിക്കുട ആകൃതിയിൽ വെട്ടിയുണ്ടാക്കിയ ചെങ്കൽ തൊപ്പി വെക്കുന്നു. മുകളിൽവെച്ച കല്ലിന് ഏകദേശം ആറടി വ്യാസം കണ്ടേക്കും. പത്താളെങ്കിലും ഇല്ലാതെ അതു തൂൺകല്ലുകളിൽ കയറ്റി വെക്കാനാവില്ല.
ഗതാഗതം
അരീക്കോടിന്റെ ചരിത്രത്തിന്റെ ഗതിവിഗതികളെ ചാലിയാർ നിയന്ത്രിച്ചിട്ടുണ്ട്. പുഴമാർഗമായിരുന്നു കാര്യമായ ഗതാഗതം മുഴുവൻ. മലയോരങ്ങളിൽ നിന്നും തേക്ക്, ഈട്ടി, ഇരുൾ, മുള തുടങ്ങിയവ വെട്ടിയെടുത്തു പുഴയിലേക്ക് തോണി, തോണിത്തൂക്ക്, തിരപ്പം മുതലായവയിൽ എത്തിക്കുന്ന പണി ധാരാളം ആളുകൾക്ക് ലഭിച്ചു. നെല്ല്, വാഴ, ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, അടക്ക, തേങ്ങ, കുരുമുളക് തുടങ്ങിയവ തോണിമാർഗം കോഴിക്കോട്ടെത്തിക്കുകയും ചെയ്തുവന്നു.
പട്ടാളക്യാമ്പ്
ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്നിലെ മലബാർ കലാപത്തിന്റെ മുഖ്യ കേന്ദ്രങ്ങളിലൊന്നായിരുന്നു തൊട്ടടുത്ത നഗരമായ അരീക്കോട്. ലഹളയൊതുക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷുകാർ ഇവിടെ സ്ഥാപിച്ച പട്ടാളക്യാമ്പ് ഇന്നും ഗ്രാമത്തിന്റെ നെറുകയിൽ 37 ഏക്കറിലായി വ്യാപിച്ചുകിടക്കുന്നു. ഈ ക്യാമ്പിന്റെ ഗ്രൗണ്ടിൽ വച്ച് ബ്രട്ടീഷ് പട്ടാളക്കാരും നാട്ടുകാരും തമ്മിൽ ഫുട്ബോൾ മത്സരങ്ങൾ അരങ്ങേറിയിരുന്നു.ഇങ്ങനെയാന് ഫുട്ബോൾ ലഹരി അരീക്കോട്ടേയ്ക്ക് എത്തുന്നതും കേരളത്തിലെ ഫുട്ബോളിന്റെ മെക്കയായി അരീക്കോട് അറിയപ്പെടുന്നതും.
നാടൻ പദകോശം.
മലപ്പുറം |
---|
ഉമ്മ - ഇമ്മ |