"സി. കെ. എച്ച്. എം. ജി. എച്ച്. എസ് എടപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=കെ.കെ റംലത്ത്
|പ്രധാന അദ്ധ്യാപിക=കെ.കെ റംലത്ത്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ഷിഹാബ്
|പി.ടി.എ. പ്രസിഡണ്ട്=ഷൗക്കത്തലി
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത ടി
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസീന തയ്യുൽ
|സ്കൂൾ ചിത്രം=20200620_095754_(1).jpg
|സ്കൂൾ ചിത്രം=20200620_095754_(1).jpg
|size=350px
|size=350px

13:14, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സി. കെ. എച്ച്. എം. ജി. എച്ച്. എസ് എടപ്പറ്റ
വിലാസം
ഏപ്പിക്കാട്

സി.കെ.എച്ച്.എം.ജി.എച്ച്.എസ് എടപ്പറ്റ
,
എടപ്പറ്റ പി.ഒ.
,
679326
,
മലപ്പുറം ജില്ല
സ്ഥാപിതം03 - 09 - 1974
വിവരങ്ങൾ
ഇമെയിൽghsedappatta@gmail.com
കോഡുകൾ
സ്കൂൾ കോഡ്48136 (സമേതം)
യുഡൈസ് കോഡ്32050500301
വിക്കിഡാറ്റQ64564507
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല മേലാറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടപ്പറ്റ,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ165
പെൺകുട്ടികൾ195
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ.കെ റംലത്ത്
പി.ടി.എ. പ്രസിഡണ്ട്ഷൗക്കത്തലി
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന തയ്യുൽ
അവസാനം തിരുത്തിയത്
15-03-202448136
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

എടപ്പറ്റ പഞ്ചായത്തിലെ ഏക ഗവൺമെൻറ് ഹൈസ്കൂൾ  ആയ ജി.എച്ച്.എസ് . എടപ്പറ്റ സ്ഥിതി ചെയ്യുന്നത്   ഏപ്പിക്കാട് എന്ന  ഗ്രാമത്തിലാണ്. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന എടപ്പറ്റയിലെ ഏപ്പിക്കാട് പ്രദേശത്തെ  ഒരുപാട് കാലം അലട്ടിയ ഒരു വിഷയം ആയിരുന്നു യുപി സ്കൂൾ ഇല്ല എന്നത്. ഇതിനെ തുടർന്ന്  സൻമനസ്സുള്ള നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായ മുറവിളികളും മണ്ഡലം എംഎൽഎ ആയിരുന്ന  മർഹും കെ കെ എസ്  തങ്ങളുടെ  ശ്രമവും ആണ് യുപി സ്കൂൾ യാഥാർത്ഥ്യമാക്കിയത്. മുസ്ലിം ലീഗ് മണ്ഡലം  കമ്മിറ്റിയുടെ ഒരു കൺവെൻഷനിൽ വച്ചായിരുന്നു ആദ്യമായി ഈ ആവശ്യം ഉയർന്നത് എന്ന് പഴയ തലമുറ  ഓർത്തെടുക്കുന്നു. നിരന്തര ശ്രമങ്ങൾ ഗവൺമെൻറിനെ സമ്മർദ്ദത്തിൽ ആക്കിയതോടെ പൊതുമേഖലയിൽ എടപ്പറ്റയിൽ യുപി സ്കൂൾ അനുവദിക്കുവാൻ ശ്രീ കെ കരുണാകരൻ  മുഖ്യമന്ത്രിയും, സി എച്ച് മുഹമ്മദ് കോയ  സാഹിബ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ആയിരുന്ന സർക്കാർ നിർബന്ധിതമായി

ഇതിനെ തുടർന്ന്  സ്കൂളിന് വേണ്ട രണ്ട് ഏക്കർ ഭൂമിയും കെട്ടിടവും  കണ്ടെത്തുവാനുള്ള  നെട്ടോട്ടമായി. ആദ്യം സ്ഥലം നൽകുവാൻ ആരും തയ്യാറായിരുന്നില്ല. എംഎൽഎയുടെ യുടെ നേതൃത്വത്തിൽ ഇതിനായി കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നതിനിടയിൽ ഇതിൻ്റെ പ്രാധാന്യം ചാലിൽ അലവി ഹാജി തിരിച്ചറിഞ്ഞത്. സ്വന്തം മക്കളെയും മരുമക്കളെയും യും വിദ്യാഭ്യാസം ചെയ്യിക്കുന്നതിൽ താൽപര്യം കാണിച്ച ഹാജിക്ക്  ഒരു വിദ്യാഭ്യാസ സ്ഥാപനം വരുന്നതുകൊണ്ട് നാടിന് ഉള്ള നേട്ടങ്ങളെക്കുറിച്ച്  നല്ല അവബോധം ഉണ്ടായിരുന്നു. അദ്ദേഹം തൻ്റെ പിതാവായ ചാലിൽ കുഞ്ഞിപ്പു ഹാജിയെ സമീപിക്കുകയും  വിഷയത്തിൻ്റെ പ്രാധാന്യം  ബോധ്യപ്പെടുത്തുകയും ചെയ്യുകയായിരുന്നു.തുടർന്ന് കുഞ്ഞിപ്പു ഹാജി നൽകിയ  രണ്ട് ഏക്കർ ഭൂമിയിലാണ്  ഇന്ന് സ്കൂൾ പ്രവർത്തിക്കുന്നത്.

        ഓല മേഞ്ഞ കെട്ടിടത്തിൽ ആരംഭിച്ച അന്നത്തെ യു.പി .സ്ക്കൂൾ പ്രധാന അധ്യാപകരുടെയും പി.ടി.എ യുടെയും കൂട്ടായ പരിശ്രമഫലമായാണ് ഇന്ന് അത്യാധുനിക സൗകര്യങ്ങളോടുകൂടി പ്രൗഢഗംഭീരമായി ഗവൺമെൻ്റ് ഹൈസ്ക്കൂളായി നിലകൊള്ളുന്നത്.    അധികം താമസിയാതെ ഈ സ്ക്കൂൾ ഒരു ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ ആയി ഉയർത്തുന്നതിനുള്ള എല്ലാ നടപടികളും നടന്നുകൊണ്ടിരിക്കുന്നു

         ചാലിൽ കുത്തിപ്പു ഹാജിയുടെ സ്മരണാർത്ഥം  സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഹൈസ്കൂളാക്കി ആക്കി ഉയർത്തിയതോടെ ചാലിൽ  കുഞ്ഞിപ്പു ഹാജി  മെമ്മോറിയൽ ഗവൺമെൻറ്  ഹൈസ്കൂൾ  എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ടു

ഭൗതികസൗകര്യങ്ങൾ

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ കാളികാവ് ബ്ലോക്കിലെ എടപ്പറ്റ പഞ്ചായത്തിലാണ് സി കെ എച്ച് ജി എച്ച് എസ് സ്ഥിതിചെയ്യുന്നത്. മെയിൻ റോഡിൻറെ ബഹളങ്ങളിൽ നിന്ന് വിട്ടൊഴിഞ്ഞ് ചുറ്റുമതിലോടുകൂടി യ ഒരു ക്യാമ്പസ് സ്കൂളിൽ ഉണ്ട് .

ശിശു സൗഹൃദ വിദ്യാലയം, ശാന്തമായ അന്തരീക്ഷം, മികച്ച ക്ലാസ്മുറികൾ ,മുഴുവൻ ക്ലാസിലും ലൈറ്റും ഫാനും, മികച്ച കമ്പ്യൂട്ടർ ലാബ്, ഹൈടെക് ക്ലാസ് മുറികൾ, ലാൻഡ്സ്കേപ്പ് ചെയ്തു മനോഹരമാക്കിയ മുറ്റം എന്നിവ സ്കൂളിൻറെ പ്രത്യേകതകളാണ്.

അഞ്ചു മുതൽ 10 വരെയുള്ള ക്ലാസുകൾ ആണ് ഇവിടെ പ്രവർത്തിക്കുന്നത്. ഓഫീസ് റൂം ,സ്റ്റാഫ് റൂം ,കമ്പ്യൂട്ടർ ലൈബ്രറി എന്നിവ ഉൾപ്പെടെ 23 ക്ലാസ് മുറികളാണ് ഉള്ളത്. മിക്ക ക്ലാസ് മുറികളും ഹൈടെക് സൗകര്യമുള്ളതാണ്. പ്രത്യേകിച്ച് ഹൈസ്കൂൾ ക്ലാസ് മുറികൾ.

2021- 22 അധ്യയന വർഷം ഏകദേശം 362 വിദ്യാർഥികൾ ഇവിടെ പഠനം നടത്തുന്നു. ഹെഡ്മിസ്ട്രസ് ഉൾപ്പെടെ 14 സ്ഥിര അധ്യാപകരും 5 താൽക്കാലിക അധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു. കൂടാതെ നാല് നോൺ ടീച്ചിങ് സ്റ്റാഫും ബി.ആർ.സി തലത്തിൽ നിന്നും നാല് അധ്യാപകരും ഇവിടെ ജോലി ചെയ്തു.

കുടിവെള്ളത്തിനു വേണ്ടി ഉപയോഗിക്കുന്നത് കിണർ വെള്ളം ആണ്.

വൃത്തിയോടെ പരിപാലിക്കുന്ന ഗുണമേന്മയുള്ള ശൌചാലയങ്ങൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉണ്ട്

ഏകദേശം മൂവായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിലുണ്ട്. കഥ,കവിത, ലേഖനം, യാത്ര വിവരണം, ബാലസാഹിത്യം ,റഫറൻസ് ,ആത്മകഥ തുടങ്ങിയ വിഭാഗങ്ങളിലായി സജ്ജീകരിച്ചിരിക്കുന്നു.

വിദ്യാർഥികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്കൂളിൻറെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവീസ് നടത്തുന്നു. അഡ്വ. എം ഉമ്മർ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചു കിട്ടിയ ബസ് :കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദമായ യാത്ര ഒരുക്കുന്നു. നിലവിൽ ഒരു ബസ്സ് ആണുള്ളത് . ഏകദേശം നൂറോളം കുട്ടികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.

എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു സയൻസ് ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് .

പ്രൊജക്ടർ സൗകര്യവും ബാറ്ററി ബാക്കപ്പ് സൗകര്യത്തോടു കൂടിയ മികച്ചൊരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു. ഡെസ്ക് ടോപ്പും ലാപ്ടോപ്പുകളും ലാബിൽ സൗകര്യപ്പെടുത്തിയിട്ടുണ്ട്. അഞ്ചാം ക്ലാസ് മുതൽ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നു.

ഉച്ചഭക്ഷണത്തിനായി 1000 സ്ക്വയർ ഫീറ്റ് കൂടിയ പ്രത്യേക ഭക്ഷണം പുര സ്കൂളിലുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യരഗംകലാസാഹിത്യവേദി,ദേശീയഹരിതസേന,ഇംഗ്ലീഷ്ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്,ഗണിതക്ലബ്.ഹിന്ദിക്ലബ്,അറബിക്ലബ്,ഐ.റ്റി ക്ലബ് എന്നിവ സജീവമാണ്. കുട്ടികളുടെ സർഗ്ഗ ശേഷികൾ വികസിപ്പിക്കാൻ ക്ലബ് പ്രവർത്തനങ്ങൽക്ക് സാധിച്ചു.സാമൂഹ്യ പങ്കാളിത്തത്തോടെ പാഠ്യേതര പ്രവർത്തനങ്ങൾ ജനകീയവും ഫലപ്രദവും ആക്കാൻ ശ്രമിച്ചിട്ടുണ്ട് . ...

ശ്രദ്ധേയമായ ചില പ്രവർത്തനങ്ങൾ

  • Science club

28.07.2018 : ചാന്ദ്ര ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഷോട്ട് വീഡിയോ പ്രദർശനം നടത്തുകയും മത്സരം സംഘടിപ്പിക്കുകയും ചെയ്തു

4.6.2021 : എൻറെ മരം എൻറെ ജീവൻ പദ്ധതിയുടെ ഭാഗമായി സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു.

31.8.20 21 : എടപ്പറ്റ ഹൈസ്കൂൾ ശാസ്ത്രരംഗം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികളിൽ ശാസ്ത്രാഭിരുചി വർധിപ്പിക്കുന്നതിന് ശാസ്ത്ര പരീക്ഷണങ്ങളും മറ്റു അവതരണങ്ങളും ഉൾപ്പെടുത്തി ശാസ്ത്രോത്സവം 2021 ഓൺലൈനായി നടത്തി.

  • ശാസ്ത്ര രംഗം ക്ലബ്ബ്

ശാസ്ത്രരംഗം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മേലാറ്റൂർ സബ്ജില്ലാ തലത്തിൽ നടത്തിയ വിവിധ ശാസ്ത്ര അവതരണങ്ങളിൽ എടപ്പറ്റ സ്കൂളിലെ വിദ്യാർത്ഥികൾ ഉന്നത വിജയം കരസ്ഥമാക്കി.

പരീക്ഷണം : ധനുശ്രീ ( രണ്ടാം സ്ഥാനം ,ഹൈസ്കൂൾ വിഭാഗം)

ശാസ്ത്ര ലേഖനം: ദേവിക സി.കെ (രണ്ടാം സ്ഥാനം , ഹൈസ്കൂൾ വിഭാഗം)

ശാസ്ത്ര ഗ്രന്ഥം ആസ്വാദനം : ലിനു ഫളീല കെ (രണ്ടാം സ്ഥാനം ഹൈസ്കൂൾ വിഭാഗം)

പ്രാദേശിക ചരിത്ര രചന : പ്രാർത്ഥന വി.പി ( മൂന്നാം സ്ഥാനം ഹൈസ്കൂൾ വിഭാഗം)

ജീവചരിത്രക്കുറിപ്പ്: അർച്ചന ( മൂന്നാം സ്ഥാനം ഹൈസ്കൂൾ വിഭാഗം) , ആയിഷ സൻഹ എം (മൂന്നാം സ്ഥാനം യു പി വിഭാഗം)

പ്രോജക്ട് അവതരണം : റിഫാ ഫാത്തിമ എ കെ. (ജില്ലാ തലത്തിലേക്ക് തെരെഞ്ഞെടുത്തത്, ഹൈസ്കൂൾ വിഭാഗം)

  • മാതൃകാ പ്രവർത്തനങ്ങൾ :

വിദ്യാലയം നടത്തിയ മാതൃകാ പ്രവർത്തനങ്ങൾ

14 1 2018 : റിയാദ് മോഡൽ ഇൻറർനാഷണൽ സ്കൂൾ സ്പോൺസർ ചെയ്ത നിർധനരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം സ്കൂളിൽ വച്ച് നടത്തി.

1.1.2020 : ജെ.ആർ.സി സ്കൂൾ യൂണിറ്റിന് നേതൃത്വത്തിൽ പ്ലാസ്റ്റിക് വിരുദ്ധ റാലി സംഘടിപ്പിച്ചു പ്ലാസ്റ്റിക് ദൂഷ്യ ഫലങ്ങളെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു.

പാലിയേറ്റീവ് കെയർ ദിനാചരണം : പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് എടപ്പറ്റ പാലിയേറ്റീവ് കെയർനായി എല്ലാവർഷവും വിദ്യാർത്ഥികൾ ധനസമാഹരണം നടത്തി അധികൃതർക്ക് കൈമാറാറുണ്ട്.

  • പാഠ്യേതര പ്രവർത്തനങ്ങൾ

13 3 2018  : സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ രക്ഷിതാക്കളുടെയും പൂർവ വിദ്യാർഥികളുടെയും പങ്കാളിത്തത്തോടുകൂടി സ്കൂൾ വാർഷികം നടത്തുകയുണ്ടായി.

26.6. 2018 : ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ' ലഹരി ഒരു സാമൂഹിക വിപത്ത് ' എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ രചന  മത്സരം സംഘടിപ്പിച്ചു.

  • ഐടി ക്ലബ്ബ്

7.8.2018  : ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ കമ്പ്യൂട്ടറിൻറെ വിവിധ ഭാഗങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് ഐടി എക്സ്പോ നടത്തി

2.12.2021  : ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഐടി പ്രദർശനം സംഘടിപ്പിച്ചു

  • ലഹരി വിമുക്ത ക്ലബ്ബ്

ലഹരി വിമുക്ത ദിനത്തോടനുബന്ധിച്ച് പഞ്ചായത്ത് തലത്തിൽ വിമുക്ത ലഹരി വിമുക്ത ക്യാമ്പ് നടത്തി. എക്സൈസ് വകുപ്പിനെ പങ്കാളിത്തത്തോടെ ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ചു ബോധവൽക്കരണ ക്ലാസ്സ് ശ്രീ സുകുമാരൻ സിവിൽ പോലീസ് ഓഫീസർ മേലാറ്റൂർ ക്ലാസ്സെടുത്തു

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

2021-22 ലെ പ്രധാന പ്രവർത്തനങ്ങൾ

Gallery
Full A+ Winners 2021
A+ Students with Teachers
g

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

പെരിന്തൽമണ്ണയിൽ നിന്നും കരുവാരക്കുണ്ട് ബസ്സിൽ കയറി ഏപ്പിക്കാട് സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക. സ്കൂൾ റോഡിലൂടെ 300 മീറ്റർ നടന്നാൽ സ്കൂളിലെത്താം.

കോവിഡ് നേർകാഴ്ച ചിത്രരചന

{{#multimaps: 11.086523, 76.301260 | width=800px | zoom=16 }}