"ജി.എൽ.പി.എസ് ചാത്തമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 84: | വരി 84: | ||
<big>'''<u>ലോക മാതൃഭാഷാ ദിനാചരണം</u>'''</big> | <big>'''<u>ലോക മാതൃഭാഷാ ദിനാചരണം</u>'''</big> | ||
<big> ലോക മാതൃഭാഷാ ദിനത്തിൽ കുട്ടികളും അധ്യാപകരും ചേർന്ന് ചാത്തമംഗലം പൊതുജന വായനശാലയും ലൈബ്രറിയും സന്ദർശിക്കുകയും പല വിഭാഗത്തിലുള്ള പുസ്തകങ്ങൾ പരിചയപ്പെടുകയും ലൈബ്രറിയുടെ പ്രവർത്തനരീതി മനസ്സിലാക്കുകയും ലൈബ്രേറിയനുമായി അഭിമുഖം നടത്തുകയും ചെയ്തു.മലയാള ഭാഷാ പ്രതിജ്ഞ,മല യാള കവിതാലാപനം, പ്രസംഗം എന്നിവയും സംഘടിപ്പിച്ചു.</big> | <big> ലോക മാതൃഭാഷാ ദിനത്തിൽ കുട്ടികളും അധ്യാപകരും ചേർന്ന് ചാത്തമംഗലം പൊതുജന വായനശാലയും ലൈബ്രറിയും സന്ദർശിക്കുകയും പല വിഭാഗത്തിലുള്ള പുസ്തകങ്ങൾ പരിചയപ്പെടുകയും ലൈബ്രറിയുടെ പ്രവർത്തനരീതി മനസ്സിലാക്കുകയും ലൈബ്രേറിയനുമായി അഭിമുഖം നടത്തുകയും ചെയ്തു.മലയാള ഭാഷാ പ്രതിജ്ഞ,മല യാള കവിതാലാപനം, പ്രസംഗം എന്നിവയും സംഘടിപ്പിച്ചു.</big> | ||
<big>'''<u>ദേശീയ ശാസ്ത്രദിനം</u>'''</big> | <big>'''<u>ദേശീയ ശാസ്ത്രദിനം</u>'''</big> | ||
[[പ്രമാണം:47201.mana.3.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|<big>'''സുരേന്ദ്രൻമാസ്റ്റർ ചെത്തുകടവ് ക്ലാസിന് നേതൃത്വം നൽകി.'''</big>]] | |||
[[പ്രമാണം:47201 maanam.jpg|നടുവിൽ|ലഘുചിത്രം|<big>'''മാനം മനോഹരം കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ. പോൾ കെ.ജെ ഉദ്ഘാടനം ചെയ്തു'''</big>]] | [[പ്രമാണം:47201 maanam.jpg|നടുവിൽ|ലഘുചിത്രം|<big>'''മാനം മനോഹരം കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ. പോൾ കെ.ജെ ഉദ്ഘാടനം ചെയ്തു'''</big>]] | ||
<big>ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനാചരണത്തിന്റെ ഭാഗമായി ചാത്തമംഗലം ഗവ.എൽ പി സ്കൂളിൽ '''മാനം മനോഹരം''' എന്ന പേരിൽ വാനനിരീക്ഷണവും ശാസ്ത്ര ക്ലാസും സംഘടിപ്പിച്ചു.കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ആകാശ വിസ്മയ ങ്ങൾ പരിചയപ്പെടുന്നതിനും പരിപാടി സഹായകമായി. നക്ഷത്രരാശികൾ, നക്ഷത്രങ്ങ ൾ,ഗ്രഹങ്ങൾ,ഉപഗ്രഹങ്ങൾ,മേഘങ്ങൾ,അന്തരീക്ഷം എന്നിവയെക്കുറിച്ച് പ്രതിപാദിച്ച പരിപാടി കൗതുകകരവും വിജ്ഞാനപ്രദവുമായി.നഗ്നനേത്രങ്ങൾ കൊണ്ടും ടെലസ്കോപ്പും ഉപയോഗിച്ചുള്ള ആകാശക്കാഴ്ചകൾ കൗതുകമുണർത്തി.'''കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ. പോൾ കെ.ജെ''' പരിപാടി ഉദ്ഘാടനം ചെയ്തു.സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ശാസ്ത്രാധ്യാപകനുമായ സുരേന്ദ്രൻമാസ്റ്റർ ചെത്തുകടവ്,ശാസ്ത്ര ധ്യാപകൻ വിശാഖൻ മാസ്റ്റർ എ ന്നിവർ ക്ലാസിന് നേതൃത്വം നൽകി.</big> | <big>ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനാചരണത്തിന്റെ ഭാഗമായി ചാത്തമംഗലം ഗവ.എൽ പി സ്കൂളിൽ '''മാനം മനോഹരം''' എന്ന പേരിൽ വാനനിരീക്ഷണവും ശാസ്ത്ര ക്ലാസും സംഘടിപ്പിച്ചു.കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ആകാശ വിസ്മയ ങ്ങൾ പരിചയപ്പെടുന്നതിനും പരിപാടി സഹായകമായി. നക്ഷത്രരാശികൾ, നക്ഷത്രങ്ങ ൾ,ഗ്രഹങ്ങൾ,ഉപഗ്രഹങ്ങൾ,മേഘങ്ങൾ,അന്തരീക്ഷം എന്നിവയെക്കുറിച്ച് പ്രതിപാദിച്ച പരിപാടി കൗതുകകരവും വിജ്ഞാനപ്രദവുമായി.നഗ്നനേത്രങ്ങൾ കൊണ്ടും ടെലസ്കോപ്പും ഉപയോഗിച്ചുള്ള ആകാശക്കാഴ്ചകൾ കൗതുകമുണർത്തി.'''കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ. പോൾ കെ.ജെ''' പരിപാടി ഉദ്ഘാടനം ചെയ്തു.'''സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ശാസ്ത്രാധ്യാപകനുമായ സുരേന്ദ്രൻമാസ്റ്റർ ചെത്തുകടവ്,ശാസ്ത്ര ധ്യാപകൻ വിശാഖൻ മാസ്റ്റർ എ ന്നിവർ ക്ലാസിന് നേതൃത്വം നൽകി.'''</big> | ||
<big>'''<u>ആക്ടിവിറ്റി രജിസ്റ്റർ</u>'''</big> | <big>'''<u>ആക്ടിവിറ്റി രജിസ്റ്റർ</u>'''</big> |
08:37, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പി.ടി.എയുടെ സഹകരണത്തോടെ ഓരോ അധ്യയനവർഷവും ഒട്ടേറെ വേറിട്ട പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയത്തിൽ നടത്തിവരുന്നു.പാഠ്യ-പാഠ്യേതര രംഗത്ത് മികവ് പുലർത്തുന്നതിന്ന് ഇത്തരം പ്രവർത്തനങ്ങൾ ഏറെ സഹായകമാണ്
2021- 22 അധ്യയനവർഷത്തിൽ ഈ വിദ്യാലയത്തിൽ നടപ്പിലാക്കിയ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
2021-22 അധ്യയനവർഷത്തെ പ്രവേശനോത്സവം വെർച്വൽ പ്ലാറ്റ്ഫോമിൽ 01.06.2021 ചൊവ്വാഴ്ച രാവിലെ 10 മണിയ്ക്ക് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡ ണ്ട് ശ്രീ.ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ ബാലസാഹിത്യകാരൻ ശ്രീ.രാധാകൃഷ്ണൻ ആലുവീട്ടിൽ മുഖ്യാതിഥിയായിരുന്നു.കുട്ടികളുടെ വിവിധ കലാപരി പാടികൾ അരങ്ങേറി.മികച്ച പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.
പരിസ്ഥിതി ദിനാഘോഷം
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 ന് വൃക്ഷത്തൈ നടൽ,സസ്യ ങ്ങളെ തിരിച്ചറിയൽ,സസ്യത്തെക്കുറിച്ച് വിവരണം തയ്യാറാക്കൽ,പരിസ്ഥിതി ദിന പോസ്റ്റർ തുടങ്ങിയ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി.
വായനാവാരാചരണം
ജൂൺ 19 മുതൽ മുതൽ ഒരാഴ്ചക്കാലം വായനാവാരമായി ആചരിച്ചു. വായന കുറിപ്പ് തയ്യാറാക്കൽ,ചിത്രരചന മത്സരം,ചിത്രവായന,വായന മത്സരം,പ്രസംഗ മത്സ രം,ക്വിസ് മത്സരം എന്നിവ നടത്തി.
ബഷീർ ദിനം
ബഷീർ ദിനത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തി.പ്രശ്നോത്തരി,ബഷീർ കഥാപാത്രങ്ങൾ വരക്കൽ,ബഷീർ കഥാപാത്രാവിഷ്കാരം,ബഷീർകൃതികൾ പരിചയപ്പെ ടൽ തുടങ്ങിയവ ശ്രദ്ധേയമായി.
സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളും കുട്ടികൾക്ക് മനസ്സിലാകുന്ന വി ധത്തിൽ നടത്തിയ ഈ പ്രവർത്തനം വളരെ ശ്രദ്ധേയമായി.തെരഞ്ഞെടുപ്പ് പ്രഖ്യാപ നം,വോട്ടർ പട്ടിക പ്രസിദ്ധീകരിക്കൽ,നാമനിർദ്ദേശപത്രിക സമർപ്പണം,സൂക്ഷ്മപരിശോ ധന,പത്രിക പിൻവലിക്കൽ, പ്രചരണപ്രവർത്തനങ്ങൾ, വോട്ടെടുപ്പ്, വോട്ടെണ്ണൽ,ഫ ലപ്രഖ്യാപനം,സത്യപ്രതിജ്ഞ,തുടങ്ങിയ എല്ലാ ഘട്ടങ്ങളും ഓൺലൈനായാണ് പൂർ ത്തീകരിച്ചത്.
ചാന്ദ്രദിനം
ജൂലൈ 21ന് ചാന്ദ്രദിനം സമുചിതമായി ആചരിച്ചു.ചന്ദ്രനെ കുറിച്ചുള്ള കഥകൾ, പാട്ടുകൾ എന്നിവ ശേഖരിക്കൽ,പോസ്റ്റർ നിർമ്മാണം,ക്വിസ് മത്സരം എന്നിവ നടന്നു.
ഹിരോഷിമ,നാഗസാക്കി ദിനം
യുദ്ധം മാനവരാശിയുടെ നാശത്തിനു കാരണമാകും എന്നതിരിച്ചറിവ് കുട്ടിക ളിൽ ഉണ്ടാക്കാനും യുദ്ധത്തിന്റെ ഭീകരത തിരിച്ചറിയാനും ലക്ഷ്യമാക്കിയുള്ള ധാരാളം പ്രവർത്തനങ്ങൾ ഈ ദിനത്തിൽ നടന്നു.യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം,വീഡി യോ പ്രദർശനം,സഡാക്കോ കൊക്ക് നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പി ച്ചു.
സ്വാതന്ത്ര്യ ദിനാഘോഷം
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഭാഗമായി വെർച്വൽ അസംബ്ലി, ദേശഭക്തി ഗാനാലാപനം,സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിക്കൽ,പതാ ക നിർമ്മാണം,എന്നീ പ്രവർത്തനങ്ങൾ നടന്നു.
ഗൃഹ സന്ദർശനം
കോവിഡ്‍ മൂലമുള്ള അടച്ചുപൂട്ടലിൽ വീടുകളിൽ അകപ്പെട്ട കുഞ്ഞുങ്ങളെ കാണുന്നതിനും അവർക്ക് മാനസിക പിന്തുണ ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ട് ചാ ത്തമംഗലം ഗവ.എൽ പി സ്കൂളിലെ അധ്യാപകർ സ്കൂളിലെ 235 കുട്ടികളുടേയും വീടുക ൾ സന്ദർശിച്ചു.ഓരോ കുട്ടിയുടെയും ജീവിതസാഹചര്യങ്ങളെ അടുത്തറിയാനും പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളിൽ അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കാ നും പ്രസ്തുത സന്ദർശനം ഏറെ പ്രയോജനപ്പെട്ടു.ഏറെക്കാലത്തിനു ശേഷം തങ്ങളുടെ അധ്യാപകരെ നേരിട്ട് കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം കുട്ടികളിൽ പ്രകടമായി രുന്നു.
ഓൺലൈൻ പഠനകാലത്ത് കുട്ടികൾ തയ്യാറാക്കിയ പഠന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താനും ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നൽകാനും ഗുണാത്മക വിലയിരുത്തൽ നടത്താനുും ഈ അവസരം ഉപയോഗപ്പെടുത്തി.
ഓണാഘോഷം
ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കള മത്സരം,മഹാബലി/വാമനൻ/ഓണപ്പൊ ട്ടൻ വേഷപ്പകർച്ച,രക്ഷിതാക്കൾക്കുള്ള ഓണപ്പാട്ട് മത്സരം,ഓണപ്പാട്ടിന്റെ നൃത്താവി ഷ്കാരം,ഓണപ്പതിപ്പ് തയ്യാറാക്കൽ എന്നീ പരിപാടികൾ നടക്കുകയുണ്ടായി.
അധ്യാപക ദിനം
സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് നടന്ന ലിറ്റിൽ ടീച്ചർ മത്സരം ശ്രദ്ധേയമായി.കുട്ടി അധ്യാപകരുടെ ക്ലാസുകൾ ഏറെ മികവു പുലർത്തുന്നതായിരു ന്നു.കൂടാതെ ആശംസ കാർഡ് നിർമ്മാണം,അധ്യാപക പ്രതിഭകളെ പരിചയപ്പെടുത്തു ന്ന വീഡിയോ പ്രദർശനം എന്നിവ ഉണ്ടായിരുന്നു.
ഗാന്ധിജയന്തി
ഗാന്ധിജയന്തിദിനത്തിൽ അധ്യാപകരും രക്ഷാകർതൃ സമിതിയും ചേർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു കുട്ടികൾക്കായി ഗാന്ധി തൊപ്പി നിർമാണം,ഗാന്ധി പതിപ്പ് തയ്യാറാക്കൽ,ഗാന്ധിജിയെ വരയ്ക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും ഉണ്ടായിരു ന്നു.
തിരികെ സ്കൂളിലേക്ക്
തിരികെ സ്കൂളിലേക്കെത്തുന്ന കുട്ടികളെ സ്വീകരിക്കാനായി ഫർണിച്ചറുകൾ ക്ലാ സ്റൂമുകൾ പരിസരം എന്നിവ ശുചീകരിക്കുകയും ഫയർ ഫോർസ്,സന്നദ്ധ സംഘട നകൾ എന്നിവരുടെ സേവനം ഉപയോഗിച്ച് ക്ലാസ്മുറികൾ അണുവിമുക്തമാക്കുകയും ചെയ്തു.
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്കൂളും പരിസരവും അലങ്കരിച്ചു.പ്രവേശ നോത്സവത്തിന്റെ ഉദ്ഘാടനവും കുട്ടികൾക്കുള്ള കിറ്റ് വിതരണവും ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി.വിദ്യുത്‍ലത നിർവഹിച്ചു.മധുരപലഹാര വിതരണ വും ഉണ്ടായിരുന്നു.
അറബിക് ദിനാചരണം
ഡിസംബർ 18 അറബിക് ദിനാചരണത്തിന്റെ ഭാഗമായി ഓൺലൈൻ ക്വിസ് മത്സരം,പെയിന്റിംഗ്,വായനാമത്സരം എന്നിവ സംഘടിപ്പിച്ചു.
ക്രിസ്മസ്-പുതുവത്സരാഘോഷം
നക്ഷത്ര നിർമ്മാണം,ആശംസകാർഡ്,കുട്ടികളുടെ വിവിധ കലാപരിപാടികൾ, കേക്ക് വിതരണം തുടങ്ങിയ പരിപാടികളോടെ ക്രിസ്മസ്-പുതുവത്സരംആഘോഷിച്ചു.
റിപ്പബ്ലിക് ദിനാഘോഷം
ആഘോഷങ്ങളുടെ ഭാഗമായി ക്വിസ് മത്സരം,ദേശഭക്തിഗാനാലാപനം,ദേശീയ ഗാനാലാപനം,പതിപ്പ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു
ലോക മാതൃഭാഷാ ദിനാചരണം
ലോക മാതൃഭാഷാ ദിനത്തിൽ കുട്ടികളും അധ്യാപകരും ചേർന്ന് ചാത്തമംഗലം പൊതുജന വായനശാലയും ലൈബ്രറിയും സന്ദർശിക്കുകയും പല വിഭാഗത്തിലുള്ള പുസ്തകങ്ങൾ പരിചയപ്പെടുകയും ലൈബ്രറിയുടെ പ്രവർത്തനരീതി മനസ്സിലാക്കുകയും ലൈബ്രേറിയനുമായി അഭിമുഖം നടത്തുകയും ചെയ്തു.മലയാള ഭാഷാ പ്രതിജ്ഞ,മല യാള കവിതാലാപനം, പ്രസംഗം എന്നിവയും സംഘടിപ്പിച്ചു.
ദേശീയ ശാസ്ത്രദിനം
ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനാചരണത്തിന്റെ ഭാഗമായി ചാത്തമംഗലം ഗവ.എൽ പി സ്കൂളിൽ മാനം മനോഹരം എന്ന പേരിൽ വാനനിരീക്ഷണവും ശാസ്ത്ര ക്ലാസും സംഘടിപ്പിച്ചു.കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ആകാശ വിസ്മയ ങ്ങൾ പരിചയപ്പെടുന്നതിനും പരിപാടി സഹായകമായി. നക്ഷത്രരാശികൾ, നക്ഷത്രങ്ങ ൾ,ഗ്രഹങ്ങൾ,ഉപഗ്രഹങ്ങൾ,മേഘങ്ങൾ,അന്തരീക്ഷം എന്നിവയെക്കുറിച്ച് പ്രതിപാദിച്ച പരിപാടി കൗതുകകരവും വിജ്ഞാനപ്രദവുമായി.നഗ്നനേത്രങ്ങൾ കൊണ്ടും ടെലസ്കോപ്പും ഉപയോഗിച്ചുള്ള ആകാശക്കാഴ്ചകൾ കൗതുകമുണർത്തി.കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ. പോൾ കെ.ജെ പരിപാടി ഉദ്ഘാടനം ചെയ്തു.സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ശാസ്ത്രാധ്യാപകനുമായ സുരേന്ദ്രൻമാസ്റ്റർ ചെത്തുകടവ്,ശാസ്ത്ര ധ്യാപകൻ വിശാഖൻ മാസ്റ്റർ എ ന്നിവർ ക്ലാസിന് നേതൃത്വം നൽകി.
ആക്ടിവിറ്റി രജിസ്റ്റർ
ഓൺലൈൻ പഠനകാലത്ത് അധ്യാപകർ ഗൂഗിൾ മീറ്റ് വഴി കുട്ടികൾക്ക് ക്ലാസു കൾ നൽകി.എല്ലാ ക്ലാസിലും നിശ്ചിത പഠനനേട്ടങ്ങൾ നേടുന്നതിന് ആവശ്യമായ പഠനപ്രവർത്തനങ്ങൾ നൽകുകയും കുട്ടികളുടെ പ്രതികരണങ്ങൾ വിലയിരുത്തുക യും ചെയ്യുന്ന ഒരു ആക്ടിവിറ്റി രജിസ്റ്റർ എല്ലാ ക്ലാസ് അധ്യാപകരും സൂക്ഷിക്കുന്നു. പിന്നോക്കാവസ്ഥയിലുള്ള കുട്ടികളെ കണ്ടെത്താനും ഉചിതമായ പരിഹാരബോധന പ്രവർത്തനങ്ങൾ നൽകാനും ഇതുവഴി കഴിയുന്നു.
കരവിരുത്,അക്ഷര മിഠായി
‘കരവിരുത് ‘ ഗ്രൂപ്പിൽ ഉൾപ്പെട്ട കുട്ടികൾ ഗൂഗിൾ മീറ്റ് വഴിയും വീഡിയോ ക്ലാസു കൾ വഴിയും വിവിധ വസ്തുക്കളുടെ നിർമ്മാണം മറ്റു കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നു.ദിനാചരണങ്ങളുടെ ഭാഗമായും മറ്റു ക്ലാസ്സ് തല പ്രവർത്തനങ്ങളിലും കരവിരുത് പ്രയോജനപ്പെടുത്തുന്നു.
ഓൺലൈൻ പഠനകാലത്ത് പഠനപ്രവർത്തനങ്ങൾ പ്രയാസ രഹിതമാക്കാൻ കുന്നമംഗലം ഉപജില്ല തയ്യാറാക്കി നൽകിയ അക്ഷര മിഠായി പഠന വിഭവങ്ങൾ ഓൺ ലൈൻ പഠനകാലത്തും ഓഫ്‌ലൈൻ പഠനകാലത്തും കുട്ടികൾക്ക് നൽകിവരുന്നു.കു ട്ടികളിലെ പഠന വിടവ് നികത്താൻ അക്ഷര മിഠായി ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്.
സ്കൂൾ ലൈബ്രറി
അയ്യായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ വിപുലമായ സ്കൂൾ ലൈബ്രറി,കുട്ടി കളുടെ വായന പരിപോഷിപ്പിക്കുന്ന വിധത്തിൽ പ്രയോജനപ്പെടുത്തുകയും കുട്ടിക ളുടെ വായനകുറിപ്പുകൾ ക്ലാസ് റൂം പ്രവർത്തനത്തിന്റെ ഭാഗമായി ക്ലാസുകളിൽ അവ തരിപ്പിക്കുകയും ചെയ്യുന്നു.
എൽ എസ് എസ് പരിശീലനം
എൽഎസ്എസ് പരീക്ഷയ്ക്ക് യോഗ്യത നേടിയ വിദ്യാർഥികൾക്കു വേണ്ടി ഓൺ ലൈനായും ഓഫ് ലൈനായും പരിശീലനം നൽകി വരുന്നു.ഈവർഷം 8 വിദ്യാർത്ഥികൾക്ക് എൽഎസ്എസ് ലഭിച്ചു.
2020- 21 അധ്യയനവർഷത്തിൽ ഈ വിദ്യാലയത്തിൽ നടപ്പിലാക്കിയ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ
പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 ന് വൃക്ഷത്തൈ വിതരണം, പോസ്റ്റർ രചന ,പയർമേള, പ്ലാസ്റ്റിക് രഹിത ക്യാമ്പസ് എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
സെപ്തംബർ 5 അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് സ്കൂളിലെ പൂർവ്വാദ്ധ്യാപകരെ ആദരിക്കുകയുണ്ടായി
കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ പഠനത്തിന് പ്രയാസം നേരിട്ട വിദ്യാർത്ഥികൾക്ക് ആവശ്യമായ ഉപകരണങ്ങൾ അദ്ധ്യാപകരുടേയും പി ടി എ യുടേയും സഹകരണത്തോടെ നൽകുകയുണ്ടായി.പഠന പിന്തുണ നൽകുന്നതിന്ന് വേണ്ടി സ്കൂളിലെ എല്ലാ കുട്ടികളുടേയും വീടുകൾ അദ്ധ്യാപകർ സന്നർശിക്കുകയും ആവശ്യമായ പിന്തുണ നല്കുകയുമുണ്ടായി.