"പഠനപ്രവർത്തനങ്ങൾ/സ്ക്കൾ ക്ലാസ് തലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:
[[പ്രമാണം:12335 news5.jpeg|ലഘുചിത്രം|226x226px|പകരം=|നടുവിൽ]]
[[പ്രമാണം:12335 news5.jpeg|ലഘുചിത്രം|226x226px|പകരം=|നടുവിൽ]]


* '''പ്രവേശനോത്സവം'''
പ്രവേശനോത്സവം അരയി ഗവ : യു പി സ്കൂളി ലെ ഇവർഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമായി നടത്തി. കൊറോണക്കാലമായതുകൊണ്ടു കുട്ടികളൊന്നും സ്‌കൂളിൽ എത്തിയില്ല . എന്നാലും കോവിഡ പ്രോട്ടോകോൾ അനുസരിച്ചു പി ടി എ , അധ്യാപകർ , മറ്റു സ്റ്റാഫ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഓൺലൈൻ ആയിട്ടാണ് പരിപാടികൾ നടന്നത് . മുൻസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി സുജാത ടീച്ചർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു .മദർ പി ടി എ പ്രസിഡന്റ് ശ്രീമതി സവിത അധ്യക്ഷത വഹിച്ചു ഹെഡ്മാസ്റ്റർ ശ്രീ. ഹരിദാസ്  സ്വാഗതം പറഞ്ഞു.സ്‌കൂളിലെ മുഴുവൻ കുട്ടികളും പ്രവേശനോത്സവത്തിന്റെ ഭാഗമായി . തുടർന്ന് ക്ലാസ് തല പ്രവേശനോത്സവം നടന്നു . കുട്ടികൾ അവരുടെ വ്യത്യസ്തമായ പരിപാടികളാൽ ഉത്സവമാക്കി മാറ്റി . അതുപോലെ അവരുടെ വീടുകളിൽ കുടുംബാംഗങ്ങളോടൊത്തു മധുരപലഹാരങ്ങളും , പായസവും കഴിച്ച് സന്തോഷത്തോടെ പ്രവേശനോത്സവം ആഘോഷിച്ചു . അതിനുശേഷം അധ്യാപകർ നവാഗതരുടെ വീടുകളിൽ ചെന്ന് അവരെ നേരിൽ കാണുകയും ,പുസ്തകങ്ങൾ കൈമാറുകയും ചെയ്തു . അവിടെ നിന്നിറങ്ങുമ്പോൾ മാസ്കുകൾക്കുള്ളിൽ നിന്നും കുട്ടികളുടെ "ടീച്ചറെ" എന്ന വിളി ,"എത്രയും വേഗം സ്കൂൾ തുറക്കട്ടെ മക്കളെ" എന്ന് ആശംസിച്ച് മുന്നോട്ടു നടന്നു.
* '''സ്വാതന്ത്ര്യ ദിനപ്പുലരിയിൽ'''
* '''സ്വാതന്ത്ര്യ ദിനപ്പുലരിയിൽ'''



23:48, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

  • മൂന്നാം ക്ലാസിലെ പരിസരപഠനം വർണ്ണച്ചിറകുകൾ വീശി വീശി എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി ചിത്രശലഭത്തെ നിർമ്മിച്ചപ്പോൾ.........



  • മൂന്നാം ക്ലാസിലെ പരിസരപഠനം മണ്ണിലൂടെ നടക്കാം എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി മണ്ണ് കൊണ്ട് രൂപങ്ങൾ ഉണ്ടാക്കിയപ്പോൾ.......



  • പ്രവേശനോത്സവം

പ്രവേശനോത്സവം അരയി ഗവ : യു പി സ്കൂളി ലെ ഇവർഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമായി നടത്തി. കൊറോണക്കാലമായതുകൊണ്ടു കുട്ടികളൊന്നും സ്‌കൂളിൽ എത്തിയില്ല . എന്നാലും കോവിഡ പ്രോട്ടോകോൾ അനുസരിച്ചു പി ടി എ , അധ്യാപകർ , മറ്റു സ്റ്റാഫ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഓൺലൈൻ ആയിട്ടാണ് പരിപാടികൾ നടന്നത് . മുൻസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി സുജാത ടീച്ചർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു .മദർ പി ടി എ പ്രസിഡന്റ് ശ്രീമതി സവിത അധ്യക്ഷത വഹിച്ചു ഹെഡ്മാസ്റ്റർ ശ്രീ. ഹരിദാസ്  സ്വാഗതം പറഞ്ഞു.സ്‌കൂളിലെ മുഴുവൻ കുട്ടികളും പ്രവേശനോത്സവത്തിന്റെ ഭാഗമായി . തുടർന്ന് ക്ലാസ് തല പ്രവേശനോത്സവം നടന്നു . കുട്ടികൾ അവരുടെ വ്യത്യസ്തമായ പരിപാടികളാൽ ഉത്സവമാക്കി മാറ്റി . അതുപോലെ അവരുടെ വീടുകളിൽ കുടുംബാംഗങ്ങളോടൊത്തു മധുരപലഹാരങ്ങളും , പായസവും കഴിച്ച് സന്തോഷത്തോടെ പ്രവേശനോത്സവം ആഘോഷിച്ചു . അതിനുശേഷം അധ്യാപകർ നവാഗതരുടെ വീടുകളിൽ ചെന്ന് അവരെ നേരിൽ കാണുകയും ,പുസ്തകങ്ങൾ കൈമാറുകയും ചെയ്തു . അവിടെ നിന്നിറങ്ങുമ്പോൾ മാസ്കുകൾക്കുള്ളിൽ നിന്നും കുട്ടികളുടെ "ടീച്ചറെ" എന്ന വിളി ,"എത്രയും വേഗം സ്കൂൾ തുറക്കട്ടെ മക്കളെ" എന്ന് ആശംസിച്ച് മുന്നോട്ടു നടന്നു.

  • സ്വാതന്ത്ര്യ ദിനപ്പുലരിയിൽ

  രാജ്യത്തിൻ്റെ 75-ാം സ്വാതന്ത്ര്യ ദിനം ജി.യു.പി.സ്കൂൾ അരയിയിലെ കുട്ടികൾ ആവേശത്തോടെ ആചരിച്ചു .രാവിലെ ഹെഡ്മാസ്റ്റർ ശ്രീ.ഹരിദാസ് മാഷ് ദേശീയ പതാക ഉയർത്തി. അധ്യാപികമാർ വന്ദേ മാതരവും ദേശീയ ഗാനവും ആലപിച്ചു.തുടർന്ന് 10.00 മണിക്ക് ഗൂഗിൾ മീറ്റിൽ ചരിത്രാധ്യാപകനും, റിട്ട. എ. ഇ.ഒ ( ഏറ്റുമാനൂർ)യുമായ ശ്രീ.കെ.ബാലചന്ദ്രൻ മാസ്റ്റർ സ്വാതന്ത്ര്യ ദിന പ്രഭാഷണം നടത്തി.പ്രാദേശിക സ്വാതന്ത്ര്യ  സമര സേനാനികളും അവർ ദേശീയ പ്രസ്ഥാനത്തിൽ വഹിച്ച പങ്കും ലളിതമായ വാക്കുകളിൽ കുട്ടികളുമായി പങ്കുവെച്ചു.ദേശീയ പ്രസ്ഥാനത്തിൽ ത്യാഗോജ്വലമായ പങ്ക് വഹിച്ച ദേശീയ നേതാക്കളെക്കുറിച്ചും അവർ നേടിത്തന്ന സ്വാതന്ത്ര്യം ഏറ്റവും മൂല്യവത്തായി കണക്കാക്കി വിശ്വ പൗരൻമാരായി വളർന്നു വരാൻ അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു.തുടർന്ന് ക്ലാസ് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ സ്കൂൾ തല ,ക്ലാസ് തല സ്വാതന്ത്ര്യ ദിന പരിപാടികൾ അവതരിപ്പിച്ചു.ദേശഭക്തിഗാനമാല, കുടുംബാംഗങ്ങളോടൊപ്പംസ്വാതന്ത്ര്യ സമര ദൃശ്യാവിഷ്ക്കാരങ്ങൾ, പ്രസംഗ മത്സരം' നൃത്തരൂപങ്ങൾ, സ്വാതന്ത്ര്യ സമര ക്വിസ് എന്നിവയും, സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷമണിയൽ, ദേശീയപതാക നിർമ്മാണം; നെഹ്റു തൊപ്പി നിർമ്മാണം എന്നിവയും കുട്ടികൾ അവതരിപ്പിച്ചു.വീട്ടിലിരുന്നും സ്വാതന്ത്ര്യ ദിനം ആഹ്ലാദത്തിൻ്റെയും ആവേശത്തിൻ്റെയും മുഹൂർത്തമാക്കി മാറ്റിയ എല്ലാ പ്രിയ കുഞ്ഞുങ്ങൾക്കും രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ;ആശംസകൾ

  • ഓണം

               ഓണം മലയാളിയുടെ ഗൃഹാതുരതയുടെ ഓർമ്മകൾ .അവയ്ക്ക് എന്നും ജീവിതത്തിൽ മറക്കാനാവാത്ത സ്ഥാനം ഉണ്ടാകും എല്ലാവർക്കും .പക്ഷെ കൊറോണ എന്ന മഹാമാരി ആ  ആഘോഷത്തിന് പകിട്ട്  കുറച്ചു .അതുകൊണ്ട് തന്നെ ഓണം നമുക്കിന്ന് ആഘോഷമാക്കാൻ ഡിജിറ്റൽ ഉപകരണങ്ങളെ കൂട്ട് പിടിക്കേണ്ടി വന്നിരിക്കുന്നു .

           കുട്ടികളും അധ്യാപകരും നേരിൽ കാണാതെയുള്ള ജി യു പി എസ് അരയിയിലെ ഇപ്രാവശ്യത്തെ ഓണം നമ്മൾ ഡിജിറ്റൽ മാധ്യമത്തിലൂടെ ആഘോഷപൂർവ്വം കൊണ്ടാടി. മത്സരയിനങ്ങളായി ഓണപൂക്കളത്തോടൊപ്പം സെൽഫി, പ്രകൃതിസൗന്ദര്യം ഫോട്ടോഗ്രാഫി, അടുക്കളക്വിസ് എന്നിവ സംഘടിപ്പിച്ചു. ഓണപ്പാട്ട്, ഓണവേഷം ,ഓണപ്പതിപ്പ് നിർമ്മാണം എന്നിവ മറ്റു പരിപാടികളായും നടത്തി. ആഗസ്റ്റ് 22 നാട്ടറിവ് ദിനം കൂടിയായതിനാൽ ആ ദിവസം ഗൂഗിൾ മീറ്റിൽ നാടൻ പാട്ടുകൾ ,നാടൻ കളികൾ എന്നിവ കോർത്തിണക്കി ശ്രീ ഒ പി ചന്ദ്രൻ അവർകളുടെ ക്ലാസും ഉണ്ടായിരുന്നു . ഓലപ്പീപ്പിയും ഈർക്കിൽ കളിയും നമ്മളെ എല്ലാവരെയും ബാല്യകാല ഓർമ്മകളിലേക്ക് എത്തിച്ചു . ഇതൊന്നും അറിയാത്ത പുതുതലമുറയ്ക്ക് ഇതൊരു പുത്തൻ അറിവാകും എന്നുറപ്പാണ് .

          ഓണവും ഓണാഘോഷങ്ങളും ഇനിയും കടന്നു വരും . ഈ മഹാമാരി ഒഴിഞ്ഞുപോയി കുട്ടികളും അധ്യാപകരും ഒത്തുചേർന്നുള്ള നല്ല ഒരു ഓണക്കാലവും ഓണാഘോഷവും നമുക്ക് സ്വപ്നം കാണാം .

  • വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ സ്കൂളുകളിലും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പരിപാടികൾ നടന്നുവരുന്നു.

നമ്മുടെ വിദ്യാലയത്തിൽ ബഷീർ ദിനത്തോടനുബന്ധിച്ച് ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉത്ഘാടനം നടന്നു.

തുടർന്ന് 1, 2 ക്ലാസുകളിലെ കുട്ടികൾക്കായി ആംഗ്യപ്പാട്ട്  

3, 4 ക്ലാസുകളിലെ കുട്ടികൾക്കായി കഥാരചന, കവിതാ രചന , ചിത്രരചന എന്നീ മത്സരങ്ങൾ നടന്നു.

യു.പി ക്ലാസുകളിലെ കുട്ടികൾക്കായി കഥാരചന , കവിതാരചന, ചിത്രരചന, കാവ്യാലാപനം, നാടൻപാട്ട്, ആസ്വാദനം, ഏകാംഗാഭിനയം എന്നിങ്ങനെ ഏഴുതരം പരിപാടികൾ ആണ് നടന്നത്. ഓരോ ഇനത്തിലും വിജയികളായ കുട്ടികളെ സബ് ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിച്ചു.

  • വായന ദിനാചരണം - 20 21- ജി.യു.പി.സ്കൂൾ അരയി

ജൂൺ 19 ശനിയാഴ്ച ഗൂഗിൾ മീറ്റിൽ നടന്ന ചടങ്ങ് കവിയും പ്രാസംഗികനും അധ്യാപകനുമായ ശ്രീ സി.എം വിനയചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ HM - ഹരിദാസ് . എം.കെ. വായന ദിന സന്ദേശം നൽകി

ഈ കോ വിഡ് മഹാമാരിയുടെ കാലത്ത് വീട്ടിൽ ഇരുന്നു കൊണ്ട് ഓൺ ലൈൻ പഠനം നടത്തുന്ന നമ്മുടെ മക്കൾക്ക് വിനയൻ മാസ്റ്ററുടെ അവതരണവും തനത് ശൈലികളും ഏറെ പുതുമയും അറിവ് പകർന്നു നൽകുന്നതുമായിരുന്നു. ഈ സാഹചര്യത്തിലും കുട്ടികളെ പരിപാടികളിൽ പങ്കെടുപ്പിക്കാനും പരിപാടികൾ സംഘടിപ്പിക്കാനും അധ്യാപകർ ഏറെ ശ്രദ്ധ ചെലുത്തി.

അക്ഷരമരം , അക്ഷരപ്പതിപ്പ്, പുസ്തക പരിചയം, പ്രസംഗം തുടങ്ങി വൈവിദ്ധ്യങ്ങളായ പരിപാടികളിൽ കുട്ടികൾ പങ്കു ചേർന്നു . അമ്മ വായന, വായന മത്സരം തുടങ്ങിയ പരിപാടികൾ കുട്ടികളിൽ വളരെ താൽപര്യം ഉളവാക്കുന്നതായിരുന്നു

  • ഹിരോഷിമ ദിനം

      1945 ലെ കറുത്ത ദിനങ്ങളെ ഓർമ്മപ്പെടുത്തി വീണ്ടും ഒരു ഹിരോഷിമ ദിനം കൂടി കടന്നുപോയി .ലോകത്ത് ആദ്യമായി യുദ്ധത്തിനിടയിൽ അണുബോംബ് ഉപയോഗിച്ചത് 1945 ആഗസ്റ്റ് 6 ന് ജപ്പാനിലെ നഗരമായ ഹിരോഷിമയിലാണ് .നിരപരാധികളായ ജനങ്ങളുടെ മുകളിൽ രണ്ടാംലോക മഹായുദ്ധകാലത്ത് അമേരിക്ക ആഗസ്റ്റ് ആറിന് ഹിരോഷിമയിലും ആഗസ്റ്റ് ഒൻപതിന് നാഗസാക്കിയിലും ആറ്റം ബോംബുകൾ വർഷിച്ചു.

               1945 ആഗസ്റ്റ് ആറിന് ഹിരോഷിമയിൽ ലിറ്റിൽ ബോംബ് എന്ന അണുബോംബ് ജനറൽ പോൾടിബറ്റ്സ് പറപ്പിച്ച അമേരിക്കൻ വ്യോമസേനയുടെ B-29 ബോംബർ വിമാനമായ എനോളഗേയിൽ നിന്ന് വർഷിച്ചപ്പോൾ സൂര്യനു തുല്യം ഉയർന്നുപൊങ്ങിയ തീജ്വാലകൾ ഹിരോഷിമ നഗരത്തെ ചാമ്പലാക്കി .പർവ്വത സമാനമായ പുക കൂൺ ആകൃതിയിൽ 40000 അടി ഉയരത്തിൽ വരെ ഉയർന്നുപൊങ്ങി .ഒന്നര ലക്ഷത്തോളം പേർ നിമിഷാർദ്ധംകൊണ്ട് ഇല്ലാതാവുകയും മുപ്പത്തിയേഴായിരത്തോളം പേർക്ക് ആണവവികിരണ തോത് ഗുരുതരമായ പൊള്ളലേറ്റ പോകുകയും ചെയ്തു .അന്നു മരിക്കാതെ രക്ഷപ്പെട്ടവരും അവരുടെ പിൻതലമുറക്കാരുമായ നാലു ലക്ഷത്തിലധികം ജനങ്ങൾ കാൻസർ പോലുള്ള മാരക രോഗങ്ങൾ പിടിപെട്ട് ഇന്നും നരകയാതന അനുഭവിക്കുന്നു .

              അരയി ഗവൺമെൻറ് യുപി സ്കൂളിൽ ഹിരോഷിമാ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഏഴാം ക്ലാസിലെ സമർത്ഥ് ഒന്നാം സ്ഥാനവും ആരോമൽ,അഷിമ കെ, ഉജ്വൽ ജി രമേശ് എന്നിവർ രണ്ടാം സ്ഥാനവും രണ്ടാം ക്ലാസിലെ അലൻ പി പി മൂന്നാംസ്ഥാനവും നേടി .കുട്ടികൾ യുദ്ധവിരുദ്ധ പോസ്റ്ററുകളും സഡാക്കോ കൊക്കുകളും നിർമ്മിച്ച്  ക്ലാസ്സ് വാട്സ് ആപ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു .പ്രശസ്ത സാഹിത്യകാരനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ വി.വി.  രവീന്ദ്രൻ മാസ്റ്റർ "സമാധാനം പുലരട്ടെ" എന്ന വിഷയത്തിൽ ഗൂഗിൾ മീറ്റിൽ പ്രഭാഷണം നടത്തി .