"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 78: | വരി 78: | ||
* ക്വിസ്സ് മത്സരങ്ങളിൽ ഉപജില്ല, ജില്ല, സംസ്ഥാനതലങ്ങളിൽ തുടർച്ചയായ വിജയം. | * ക്വിസ്സ് മത്സരങ്ങളിൽ ഉപജില്ല, ജില്ല, സംസ്ഥാനതലങ്ങളിൽ തുടർച്ചയായ വിജയം. | ||
* 2021-ൽ ഇൻസ്പെയർ അവാർഡ്. | * 2021-ൽ ഇൻസ്പെയർ അവാർഡ്. | ||
*[[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ന്യൂ മാറ്റ്സ് സംസ്ഥാന പങ്കാളിത്തം.|ന്യൂ മാറ്റ്സ് സംസ്ഥാന പങ്കാളിത്തം.]] | *[[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ന്യൂ മാറ്റ്സ് സംസ്ഥാന പങ്കാളിത്തം.|ന്യൂ മാറ്റ്സ് സംസ്ഥാന പങ്കാളിത്തം.]] | ||
*[[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/സംസ്ഥാന സ്കൂൾ സർഗോത്സവ പങ്കാളിത്തം|സംസ്ഥാന സ്കൂൾ സർഗോത്സവ പങ്കാളിത്തം]] | *[[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/സംസ്ഥാന സ്കൂൾ സർഗോത്സവ പങ്കാളിത്തം|സംസ്ഥാന സ്കൂൾ സർഗോത്സവ പങ്കാളിത്തം]] | ||
| വരി 97: | വരി 94: | ||
* അറബി കലോത്സവത്തിൽ എൽ.പി, യു.പി. ഓവറോൾ ചാമ്പ്യൻഷിപ് | * അറബി കലോത്സവത്തിൽ എൽ.പി, യു.പി. ഓവറോൾ ചാമ്പ്യൻഷിപ് | ||
* മലയാളമനോരമയുടെ നല്ലപാഠം അവാർഡ്. | * മലയാളമനോരമയുടെ നല്ലപാഠം അവാർഡ്. | ||
* കായികമേള എൽ.പി. കിഡ്ഡിസ് ബോയ്സ് ചാമ്പ്യൻഷിപ്പ്. | * കായികമേള എൽ.പി. കിഡ്ഡിസ് ബോയ്സ് ചാമ്പ്യൻഷിപ്പ്. | ||
* കലോൽസവം, ശാസ്ത്രമേള,ഗണിത ശാസ്ത്ര മേളകളിലെ മിന്നുന്ന വിജയങ്ങൾ... | * കലോൽസവം, ശാസ്ത്രമേള,ഗണിത ശാസ്ത്ര മേളകളിലെ മിന്നുന്ന വിജയങ്ങൾ... | ||
* [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പഠനപ്രവർത്തനങ്ങളിലൂടെ|പഠനപ്രവർത്തനങ്ങളിലൂടെ]] | * [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പഠനപ്രവർത്തനങ്ങളിലൂടെ|പഠനപ്രവർത്തനങ്ങളിലൂടെ]] | ||
* [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പഠനോത്സവം 2019-20|പ]]<nowiki/>[[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പഠനോത്സവം 2019-20|ഠനോത്സവം 2019-20]] | * [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പഠനോത്സവം 2019-20|പ]]<nowiki/>[[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പഠനോത്സവം 2019-20|ഠനോത്സവം 2019-20]] | ||
18:46, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാസർഗോഡ് ജില്ലയിൽ, കാസറഗോഡ് ഉപജില്ലയിലെ, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിന്റെ ഹൃദയഭാഗത്ത് കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് അക്ഷരവെളിച്ചം പകർന്ന് 122 വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന പ്രശസ്തവും അക്കാദമികമായി ഏറ്റവും മികച്ചതുമായ വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ.
| ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ് | |
|---|---|
| വിലാസം | |
കടവത്ത് ചെമ്മനാട് പി.ഒ. , 671317 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 4 - 6 - 1990 |
| വിവരങ്ങൾ | |
| ഫോൺ | 04994239248 |
| ഇമെയിൽ | gupschemnadwest@gmail.com |
| വെബ്‍സൈറ്റ് | 11453gupschemnadwest.blogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11453 (സമേതം) |
| യുഡൈസ് കോഡ് | 32010300511 |
| വിക്കിഡാറ്റ | Q64399083 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| ഉപജില്ല | കാസർഗോഡ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | ഉദുമ |
| താലൂക്ക് | കാസറഗോഡ് |
| ബ്ലോക്ക് പഞ്ചായത്ത് | കാസർഗോഡ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചെമ്മനാട് ഗ്രാമപഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 393 |
| പെൺകുട്ടികൾ | 358 |
| ആകെ വിദ്യാർത്ഥികൾ | 751 |
| അദ്ധ്യാപകർ | 29 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | രമ എ.കെ. |
| പി.ടി.എ. പ്രസിഡണ്ട് | താരിഖ് പി. |
| എം.പി.ടി.എ. പ്രസിഡണ്ട് | ഉഷാകുമാരി സി. |
| അവസാനം തിരുത്തിയത് | |
| 14-03-2022 | 11453wiki |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ചന്ദ്രിഗിരി പുഴയുടെ ലാളനയേറ്റ്, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിന്റെ ഹൃദയഭാഗത്ത് അക്ഷരവെളിച്ചം പകർന്ന് 122 വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന പ്രശസ്തവും അക്കാദമികമായി ഏറ്റവും മികച്ച വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ. പൊതു വിദ്യാലയങ്ങൾ പലതരം വെല്ലുവിളികൾ നേരിടുമ്പോഴും തലയെടുപ്പോടെ വർഷാവർഷം കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവോടെ മുന്നേറുകയാണ് ഈ വിദ്യാലയം. മലയാളം, ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളിൽ പ്രീപൈമറി മുതൽ ഏഴാം തരം വരെ 856 കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. പാഠ്യ പാഠ്യാനുബന്ധ സാമൂഹ്യ പ്രവർത്തനങ്ങളിൽ ശ്രദ്ദേയമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് വേറിട്ട പാന്ഥാവിലൂടെ മുന്നേറാനും നിരവധി നേട്ടങ്ങളോടെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാമതായി നിലനിൽക്കാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ജീവിതത്തിൽ വിവിധമേഖലകളിലായി വിജയം കൈവരിച്ച ധാരാളം പൂർവ്വ വിദ്യാർത്ഥികൾ ഈ സരസ്വതി ക്ഷേത്രത്തിന്റെ മുതൽക്കൂട്ടാണ്. ശക്തമായ പി.ടി.എ, എസ്.എം.സി, എസ്.ഡി.എം.സി, സി.പി.ടി.എ. എന്നിവയുടെ സാന്നിദ്ധ്യമാണ് വിദ്യാലയത്തിന്റെ മറ്റൊരു ശക്തി. സർഗാത്മക പ്രവർത്തനങ്ങളും, നൂതന പഠനതന്ത്രങ്ങളും ഏറ്റെടുക്കുക എന്നത് ഈ വിദ്യാലയത്തിന്റെ മേന്മകൾക്ക് മാറ്റു കൂട്ടുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- 20 ലാപ് ടോപ്പുകളോടുകൂടിയ ശീതീകരിച്ച കമ്പ്യൂട്ടർ ലാബ്.
- 5 സ്മാർട്ട് ക്ലാസ്സ് മുറികൾ.
- മികച്ച ലൈബ്രറി, ക്ലാസ്സ് ലൈബ്രറി.
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മികവുറ്റ മുപ്പതിലധികം ശൗചാലയങ്ങൾ.
- മികച്ച ശുദ്ധജലസൗകര്യങ്ങൾ, വൈദ്യതീകരിച്ച 23 ക്ലാസ്സ് മുറികൾ.
- കളിസ്ഥലം 99 വർഷത്തേക്ക് പാട്ടത്തിന്, 9 ക്ലാസ്സ് മുറികൾ വാടകക്ക്, പി.ടി.എ. ഫണ്ടുപയോഗപ്പെടുത്തിക്കൊണ്ട്.
പഠനനേട്ടങ്ങൾ
- 2020-ൽ എൽ.എസ്സ്.എസ്സ്. പരീക്ഷയിൽ വിദ്യാഭ്യാസ ജില്ലയിലെ ഉയർന്ന മാർക്കോടെ 20 കുട്ടികൾക്ക് സ്കോളർഷിപ്പ്.
- 2020-ൽ യു.എസ്സ്.എസ്സ്. പരീക്ഷയിൽ 3 കുട്ടികൾ ഗിഫ്റ്റഡ് പട്ടികയിലുൾപ്പെടെ 4 കുട്ടികൾക്ക് സ്കോളർഷിപ്പ്.
- ക്വിസ്സ് മത്സരങ്ങളിൽ ഉപജില്ല, ജില്ല, സംസ്ഥാനതലങ്ങളിൽ തുടർച്ചയായ വിജയം.
- 2021-ൽ ഇൻസ്പെയർ അവാർഡ്.
- ന്യൂ മാറ്റ്സ് സംസ്ഥാന പങ്കാളിത്തം.
- സംസ്ഥാന സ്കൂൾ സർഗോത്സവ പങ്കാളിത്തം
- തളിര് സ്കോളർഷിപ്പ് യു.പി. വിഭാഗം സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം.
- അക്ഷരമുറ്റം എൽ.പി, യു.പി. സംസ്ഥാനതല പങ്കാളിത്തം
- ഊർജോത്സവം ജില്ലാതല രണ്ടാം സ്ഥാനം
- അക്ഷരമുറ്റം 2022 യു.പി. വിഭാഗം ജില്ലാതല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം.
- പഠനപ്രവർത്തനങ്ങളിലൂടെ
- പഠനോത്സവം 2019-20
- കൂടുതൽ പ്രവർത്തനങ്ങളിലൂടെ
പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ
- പ്രവൃത്തി പരിചയമേളയിൽ എൽ.പി, യു.പി. വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്.
- സാമൂഹ്യ ശാസ്ത്ര മേളയിൽ എൽ.പി. വിഭാഗം ചാമ്പ്യൻഷിപ്പ്, യു.പി. വിഭാഗം റണ്ണറപ്പ്.
- അറബി കലോത്സവത്തിൽ എൽ.പി, യു.പി. ഓവറോൾ ചാമ്പ്യൻഷിപ്
- മലയാളമനോരമയുടെ നല്ലപാഠം അവാർഡ്.
- കായികമേള എൽ.പി. കിഡ്ഡിസ് ബോയ്സ് ചാമ്പ്യൻഷിപ്പ്.
- കലോൽസവം, ശാസ്ത്രമേള,ഗണിത ശാസ്ത്ര മേളകളിലെ മിന്നുന്ന വിജയങ്ങൾ...
- പഠനപ്രവർത്തനങ്ങളിലൂടെ
- പഠനോത്സവം 2019-20
- അതിജീവനം
ക്വിസ് വിഡ് -19
ലോക് ഡൗൺ ക്വിസ് സീരീസ്
കോവിഡിനോടനുബന്ധിച്ച് ലോക്ഡൗൺ കാലത്ത് അപ്രതീക്ഷിതമായി സ്കൂൾ അടച്ച പശ്ചാത്തലത്തിൽ വീട്ടിലകപ്പെട്ട കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവേശവും ഞങ്ങൾക്ക് അഭിമാനവുമായി മാറിയ ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂളിന്റെ തനതു പ്രവർത്തനമായിരുന്നു കടവത്ത് ക്വിസ്സ്. മുൻപരിചയമോ കേട്ടുകേഴ്വിയോ ഇല്ലാതെ ചുവരുകൾക്കുള്ളിലകപ്പെട്ട കടവത്തെ ജനത ഒന്നടങ്കം ഇത് ഏറ്റെടുക്കുകയായിരുന്നു. വിരസത മാറ്റാനായി 2020 മാർച്ച് മാസാവസാനം ആരംഭിച്ച പ്രവർത്തനമായിരുന്നു ഇതെങ്കിലും, പിന്നീട് സ്കൂളിലെ നിരന്തര മൂല്യ നിർണയ പരിപാടിയായി മാറുകയായിരുന്നു കടവത്ത് ക്വിസ്സ് എന്ന ലോക് ഡൗൺ ക്വിസ് സീരീസ്. കൂടുതൽ വായിക്കുക...
ചിത്രശാല
2019 മുതൽ നടന്ന പ്രവർത്തനങ്ങൾ ചുവടെ കാണാം
പത്രത്താളുകളിലൂടെ
സ്കൂളിന്റെ മികവുകൾ പത്രത്താളുകളിൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
സർഗ്ഗവേദി
സ്കൂൾ രക്ഷാകർതൃ സമിതി
കൂടുതൽ അറിയാൻ
- https://drive.google.com/folderview?id=1LS5P0scgF4WwCPHbqSLTxhb7GkxIOOT_
- ഫേസ്ബുക്ക് https://www.facebook.com/Compassionatechemnad/
- ബ്ലോഗ് https://11453gupschemnadwest.blogspot.com/
- യൂട്യൂബ് ചാനൽ https://youtube.com/channel/UCWUrBB-Sgw_HHe0QVaquNjQ
മാനേജ്‌മെന്റ്
കാസർഗോഡ് ജില്ലയിൽ, കാസറഗോഡ് ഉപജില്ലയിൽ, ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് 122 വർഷമായി പ്രവർത്തിച്ചുവരുന്ന പ്രശസ്തവും പുരാതനവുമായ മികച്ച സർക്കാർ വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ.
മുൻസാരഥികൾ
| ക്രമ നമ്പർ | പേര് | വർഷം |
|---|---|---|
| 1 | കെ. രാമചന്ദ്ര | 1900-1915 |
| വിവരം ലഭ്യമായിട്ടില്ല | ||
| 2 | സി. അബ്ദുള്ള | 1945-1951 |
| 3 | പി. ചന്ദ്രമതി | 1952-1958 |
| 4 | ടി. കെ. മൊഹമ്മദ്കുഞ്ഞി | 1959-1972 |
| 5 | എം. ഗോപാലൻ ന൩്യാർ | 1972-1984 |
| 6 | പി.എം. മൊഹിയുദ്ദീൻ | 1984-1994 |
| 7 | വി എം അച്ചുതൻ | 1994-1996 |
| 8 | എം. നാരായണൻ നായർ | 1996-1997 |
| 9 | എം സൈനലാവുദ്ദീൻ | 1997-2000 |
| 10 | ഖദീജാബി കെ | 2000-2003 |
| 11 | ഇ. രാഘവൻ നായർ | 2003-2006 |
| 12 | പി.എ. ജാൻസൺ | 2006-2016 |
| 13 | മത്തായി പി. പി. | 2016-2017 |
| 14 | പ്രഭാകുമാരി സി. | 2017-2018 |
| 15 | ശശിധരൻ പി. പി. | 2018-2019 |
| 16 | ബിന്ദു പി. എൻ. | 2019-2020 |
| 17 | പി. ടി. ബെന്നി (ഹെഡ് മാസ്റ്റർ ഇൻ ചാർജ്) | 2020-2021 |
| 18 | രമ എ. കെ. | 2022- |
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
- ശ്രീ. സി.ടി. അഹമ്മദാലി (മുൻ കേരള പൊതുമരാമത്ത് മന്ത്രി)
- ശ്രീ. ഹബീബ് റഹ്മാൻ (റിട്ടയേർഡ് എസ്.പി.)
- അഹമ്മദ് ആലിച്ചേരി (DYSP CBI )
- പ്രൊഫസർ കെ. മുഹമ്മദ് കുഞ്ഞി (തലശ്ശേരി ബ്രണ്ണൻ കോളേജ്, എറണാകുളം മഹരാജാസ് കോളേജ്)
- ഇസ്മായിൽ കുരിക്കൾ (സീനിയർ റിസർച്ച് ഓഫീസർ പൂന)
- ഡോ. നഷാത്ത് എ.ആർ. കുുസാറ്റ് (ഇപ്പോൾ ജപ്പാനിൽ)
- ഡോ. മൻസുർ ആലിച്ചേരി (ഇലക്ട്രിക്കൽ എഞ്ചീനീയർ, ഇപ്പോൾഅമേരിക്കയിൽ)
- ഡോ. അബ്ദളള നഷീത്ത് സി.ആർ (ലക്ച്റർ), അബ്ദുൾ റഹീം (സി.ഐ.ഓഫ് പോലീസ്), പി. ഹബീബ് റഹ്മാൻ (HOD, ഇന്ത്യൻ മെറ്ററോളജിക്കൽ ഡിപ്പാർട്ട്), എ.എസ്. അബ്ദുൾ റഹീം (സ്പെഷ്യൽ ഓഫീസർ അറബിക്), ഡോ. അബ്ദുൾ റഹ്മാൻ സി.എൽ. (ചൈൾഡ് സ്പെഷ്യലിസ്റ്റ്)......
നേട്ടങ്ങൾ
- 2020-ൽ എൽ.എസ്സ്.എസ്സ്. പരീക്ഷയിൽ 20 കുട്ടികൾക്ക് സ്കോളർഷിപ്പ്, യുഎസ്സ്. പരീക്ഷയിൽ 3 കുട്ടികൾ ഗിഫ്റ്റഡ് പട്ടികയിൽ.
- 2020-ൽ പ്രവൃത്തി പരിചയമേളയിൽ എൽ.പി, യു.പി. വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്,
- സാമൂഹ്യ ശാസ്ത്ര മേളയിൽ എൽ.പി. വിഭാഗം ചാമ്പ്യൻഷിപ്പ്, യു.പി. വിഭാഗം റണ്ണറപ്പ്,
- എൽ.പി, യു.പി. അറബി കലോത്സവത്തിൽ ചാമ്പ്യൻഷിപ്പ്,
- ന്യൂ മാറ്റ്സ് സംസ്ഥാന പങ്കാളിത്തം.
- സംസ്ഥാന സ്കൂൾ സർഗോത്സവ പങ്കാളിത്തം..
- നാഷൻ ബിൽഡർ ടീച്ചർ അവാർഡ്.
- അംഗീകാരങ്ങളിലൂടെ
വഴികാട്ടി
കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കാസർഗോഡ്-കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചന്ദ്രഗിരി പാലത്തിനു സമീപം പടിഞ്ഞാറ് 200 മീറ്റർ അകലെയാണ് ഈ വിദ്യാലയം. കാസർഗോഡ് റെയിൽവേസ്റ്റേഷനിൽ നിന്നും 3 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാം. {{#multimaps:12.495945, 74.999804|zoom=16}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- 11453
- 1990ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കാസർഗോഡ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ