"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19068-wiki (സംവാദം | സംഭാവനകൾ) No edit summary |
19068-wiki (സംവാദം | സംഭാവനകൾ) |
||
| വരി 9: | വരി 9: | ||
സ്ക്കൂളിലെ സന്നദ്ധ സംഘടനാ പ്രവർത്തനത്തിൽ സ്കൗട്ട് & ഗൈഡ്സ് വഹിക്കുന്ന പങ്ക് പ്രശംസാവഹമാണ്. | സ്ക്കൂളിലെ സന്നദ്ധ സംഘടനാ പ്രവർത്തനത്തിൽ സ്കൗട്ട് & ഗൈഡ്സ് വഹിക്കുന്ന പങ്ക് പ്രശംസാവഹമാണ്. | ||
== സ്കൗട്ടിങ്ങിലെ വ്യത്യസ്ത ബാഡ്ജുകൾ == | |||
=== '''പ്രവേശ്''' === | |||
സ്കൗട്ടിങ്ങിലെ ആദ്യത്തെ ബാഡ്ജാണ് പ്രവേശ്. സ്കൗട്ടിങ്ങിലുള്ള അംഗത്വമായാണ് പ്രവേശ് ബാഡ്ജിനെ കാണുന്നത്. പ്രവേശം ലഭിക്കുന്നതുവരെയുള്ള സമയം അയാൾ ‘റിക്രൂട്ട്’ എന്നറിയപ്പെടുന്നു. അഞ്ചു വയസ്സിനുശേഷമാണ് പ്രവേശ് ബാഡ്ജ് നൽകുന്നത്. | |||
=== '''പ്രഥമ സോപാൻ''' === | |||
പ്രവേശ് ലഭിച്ച് ആറുമാസത്തിനു ശേഷമാണ് പ്രഥമ സോപാൻ ബാഡ്ജ് നൽകുന്നത്. ട്രൂപ്പിൽതന്നെ വിവിധ ടെസ്റ്റുകൾ നടത്തിയാണ് ഇത് നൽകുന്നത്. | |||
=== '''ദ്വിതീയ സോപാൻ''' === | |||
പ്രഥമ സോപാൻ ലഭിച്ച് ഒമ്പതു മാസം ദ്വിതീയ സോപാൻ സിലബസനുസരിച്ച് വിവിധ സേവനപ്രവർത്തനങ്ങൾ ആസൂത്രണംചെയ്ത് നടത്തുകയും സ്കൗട്ടിങ്ങിലെ പ്രധാന കാര്യങ്ങളിൽ അറിവ് പരിശോധിക്കുകയും ചെയ്യും. ലോക്കൽ അസോസിയേഷനാണ് ദ്വീതീയ സോപാൻ ടെസ്റ്റ് നടത്തുക. | |||
=== '''തൃതീയ സോപാൻ''' === | |||
ദ്വിതീയ സോപാൻ നേടി ഒമ്പതു മാസം തൃതീയ സോപാൻ സിലബസനുസരിച്ചുള്ള പ്രവർത്തനങ്ങൾക്കുശേഷമാണ് ഈ ബാഡ്ജ് നൽകുക. ജില്ലാ അസോസിയേഷനാണ് ഈ ടെസ്റ്റ് നടത്തുക. | |||
=== '''രാജ്യപുരസ്കാർ''' === | |||
തൃതീയ സോപാൻ ലഭിച്ചശേഷമാണ് രാജ്യപുരസ്കാർ ലഭിക്കുന്നത്. രാജ്യപുരസ്കാർ ലഭിച്ച ഒരു വിദ്യാർഥിക്ക് എസ്.എസ്.എൽ.സിക്ക് 24 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും. ഗവർണറാണ് ഈ പുരസ്കാരം നൽകുന്നത്. ലിറ്ററസി, കമ്യൂണിറ്റി വർക്കർ, ഇക്കോളജിസ്റ്റ്, ലെപ്രസി കൺട്രോൾ, സാനിറ്റേഷൻ പ്രമോട്ടർ, സോയിൽ കൺസർവേറ്റർ, റൂറൽ വർക്കർ തുടങ്ങിയ സാമൂഹിക സേവനങ്ങളിൽ ഏർപ്പെടണം. | |||
=== '''പ്രൈംമിനിസ്റ്റർ ഷീൽഡ്''' === | |||
പ്രധാനമന്ത്രി ഒപ്പിട്ടു നൽകുന്ന മെറിറ്റ് സർട്ടിഫിക്കറ്റും പ്രൈംമിനിസ്റ്റർ ഷീൽഡും ആണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് ലഭിക്കാവുന്ന പരമോന്നത ബഹുമതി. | |||
=== '''രാഷ്ട്രപതി അവാർഡ്''' === | |||
സ്കൗട്ടിങ്ങിലെ പരമോന്നത പുരസ്കാരമാണിത്. പ്രത്യേക ചടങ്ങിൽവെച്ച് രാഷ്ട്രപതി അവാർഡ് വിതരണം ചെയ്യും. രാഷ്ട്രപതി അവാർഡ് ലഭിച്ച വിദ്യാർഥിക്ക് എസ്.എസ്.എൽ.സിക്ക് 49 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും | |||
== 2021-22 == | == 2021-22 == | ||