"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./വിജയഭേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 1: വരി 1:
[[പ്രമാണം:19068 MASHITHANDU.jpeg|ലഘുചിത്രം]]
== വിജയഭേരി - 'ഒപ്പം ' 2022 ==
== വിജയഭേരി - 'ഒപ്പം ' 2022 ==
[[പ്രമാണം:19068 vijayabheri 1.jpeg|ലഘുചിത്രം|356x356ബിന്ദു]]
2022 മാർച്ചിൽ എസ്.എസ്.എൽ സി .പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി ഒപ്പം എന്ന പേരിൽ എല്ലാ വിഷയങ്ങളും ഉൾക്കൊള്ളുന്ന പ്രിന്റഡ് നോട്ട് തയ്യാറാക്കി നൽകി.
 
മാർച്ച് മാസത്തിൽ മുഴുവൻ വിദ്യാർത്ഥികൾക്കും മോട്ടിവേഷൻ ക്ലാസ് നൽകി.
 
മഷിത്തണ്ട് എന്ന പേരിൽ ഒരാഴ്ച്ച എസ്. എസ് എൽ സി രാത്രികാല പഠന ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വൈകുന്നേരം ലഘു ദക്ഷണവും രാത്രി ഭക്ഷണവും നൽകി. ഭക്ഷണ ഇടവേളയിൽ കുട്ടികളുടെ മാനസികോല്ലാസത്തിനായി വിവിധ കലാപരിപാടികൾ/ യോഗ തുടങ്ങിയവ സംഘടിപ്പിച്ചു. നേതൃത്വം നൽകിയത് ഹെഡ് മാസ്റ്റർ രമേശൻ ടി തയ്യിൽ[[പ്രമാണം:19068 vijayabheri 1.jpeg|ലഘുചിത്രം|356x356ബിന്ദു]]


== വിജയഭേരി - 'ഒപ്പം ' 2019 ==
== വിജയഭേരി - 'ഒപ്പം ' 2019 ==

16:26, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

വിജയഭേരി - 'ഒപ്പം ' 2022

2022 മാർച്ചിൽ എസ്.എസ്.എൽ സി .പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി ഒപ്പം എന്ന പേരിൽ എല്ലാ വിഷയങ്ങളും ഉൾക്കൊള്ളുന്ന പ്രിന്റഡ് നോട്ട് തയ്യാറാക്കി നൽകി.

മാർച്ച് മാസത്തിൽ മുഴുവൻ വിദ്യാർത്ഥികൾക്കും മോട്ടിവേഷൻ ക്ലാസ് നൽകി.

മഷിത്തണ്ട് എന്ന പേരിൽ ഒരാഴ്ച്ച എസ്. എസ് എൽ സി രാത്രികാല പഠന ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വൈകുന്നേരം ലഘു ദക്ഷണവും രാത്രി ഭക്ഷണവും നൽകി. ഭക്ഷണ ഇടവേളയിൽ കുട്ടികളുടെ മാനസികോല്ലാസത്തിനായി വിവിധ കലാപരിപാടികൾ/ യോഗ തുടങ്ങിയവ സംഘടിപ്പിച്ചു. നേതൃത്വം നൽകിയത് ഹെഡ് മാസ്റ്റർ രമേശൻ ടി തയ്യിൽ

വിജയഭേരി - 'ഒപ്പം ' 2019

വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പി.ടി.എ യും ഒരുമിച്ച് പഠന പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നതിനായി തുടക്കമിട്ട പഠന പദ്ധതിയാണ് 'ഒപ്പം ' . വിജയഭേരിയുടെ ഭാഗമായി നടന്ന 'ഒപ്പം' എന്ന പഠന പ്രവർത്തനം പ്രഭാത ക്ലാസുകളോടെ ജൂലായ് മാസം തുടങ്ങി. ഫസ്റ്റ് മിഡ്ടേം പരീക്ഷയ്ക്ക് ശേഷം രക്ഷിതാക്കളുടെ യോഗം വിളിച്ച് ചേർത്തി വിദ്യാർത്ഥികളുടെ പഠനപുരോഗതി വിലയിരുത്തി. പഠന താല്പര്യം വർദ്ധിപ്പിക്കുവാനായി ഗിന്നസ് വത്സരാജിന്റെ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. അർധ വാർഷിക പരീക്ഷയ്ക്ക് ശേഷം ജനുവരി മാസം രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ നീണ്ടു നിന്ന പ്രത്യേക പഠന ക്ലാസുകൾ ആരംഭിച്ചു. ഫെബ്രുവരി മാസത്തിൽ വൈകുന്നേരം 6.30 മുതൽ 8.30 വരെ നീണ്ടു നിന്ന നൈറ്റ് ക്ലാസുകൾ സംഘടിപ്പിച്ചു. ജനീഷ് പി.ടി ; മുഹമ്മദ് ശബീർ എം.കെ. എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് ക്ലാസ് നടന്നത്. ഐ.ടി. പ്രാക്ടിക്കൽ പരീക്ഷയുടെ ദിവസങ്ങളിൽ രാവിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസ്സുകൾ നൽകി. പിന്നാക്കം നിൽക്കുന്ന കുട്ടികളെ 4 ബാച്ചുകളാക്കി. രാവിലെ 9 മണി മുതൽ സ്പെഷൽ കോച്ചിംഗ് നൽകി.

ഹയർ സെക്കന്ററിയിൽ +1, +2 വിദ്യാർത്ഥികളുടെ പൊതു പരീക്ഷയ്ക്ക് മുമ്പായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ പ്രത്യേക യോഗം വിളിക്കുകയും ഇംഗ്ലീഷ് , ഇക്കണോമിക്സ് വിഷയങ്ങൾക്ക് പ്രത്യേക ക്ലാസ് നടത്തുകയും ചെയ്തു. അർദ്ധ വാർഷിക പരീക്ഷയെ തുടർന്ന് ക്ലാസ് പി.ടി.എ യോഗം വിളിച്ച് പഠന നിലവാരം വിശകലനം ചെയ്തു. അതോടൊപ്പം തന്നെ ഡോ.സജീവ്, ശ്രീ. ഷബീറലി എന്നീ അധ്യാപകരുടെ നേത്യത്വത്തിൽ രക്ഷിതാക്കൾക്കും , +2 വിദ്യാർത്ഥികൾക്കും കൗൺസിലിംഗ് ക്ലാസ്സുകൾ നൽകി. രാജ്മോഹൻ പി.ടി., സപ്ന എസ്, പ്രഭിത കെ.പി., രാജീവ് പി എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ് നടന്നത്. ഫെബ്രുവരി മാസം രാത്രികാല ക്ലാസ് ഇംഗ്ലീഷ് പിന്നോക്കം നിൽക്കുന്ന +1, +2 ക്ലാസുകളിലെ കുട്ടികൾക്ക് വെകുന്നേരം 5 മണി മുതൽ രാത്രി 8 മണി വരെ നടന്നു.