"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

വരി 4: | വരി 4: | ||
[[പ്രമാണം:18017-top.png|500px|thumb|right|ചെരക്കാപറമ്പ് കുന്നിൻമുകളിൽനിന്നുള്ള കാഴ്ച]] | [[പ്രമാണം:18017-top.png|500px|thumb|right|ചെരക്കാപറമ്പ് കുന്നിൻമുകളിൽനിന്നുള്ള കാഴ്ച]] | ||

1974 ലാണ് ഈ ഹൈസ്കൂൾ ഇരുമ്പുഴിയിൽ വരുന്നത്. മലപ്പുറം ജില്ലയിൽ 38 ഹൈസ്കൂളുകൾ അനുവദിച്ച കൂട്ടത്തിലാണ് ഇവിടെയും ഹൈസ്കൂളിന് അനുമതി ലഭിച്ചത്. മലപ്പുറം D.E.O. യുടെ കീഴിൽ പത്തൊമ്പതും. തിരൂർ D.E.O. യുടെ കീഴിൽ പത്തൊമ്പതും സ്കൂളുകളാണ് അന്ന് അനുവദിക്കപ്പെട്ടത്. 1968-69 കാലം മുതലേ ഹൈസ്കൂളിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഷാലിമാർ ബാലജന സംഖ്യത്തിന് കീഴിൽ അന്നത്തെ അതിന്റെ ഭാരവാഹികളായിരുന്ന വി. മുഹമ്മദാലി(കുഞ്ഞാപ്പ), മുസാഫിർ, വി.ഖാലിദ്, വി. ഉമർ എന്നിവർ ഇരുമ്പുഴി യു.പി. സ്കൂൾ ഹൈസ്കൂളായി ഉയർത്തണമെന്ന ആവശ്യപ്പെടുന്ന ഒരു പ്രമേയം പാസാക്കി അന്നത്തെ വിദ്യാഭ്യാസമന്ത്രിക്ക് അയക്കുകയും, അതിന് മറുപടിയായി നിങ്ങളുടെ ആവശ്യം പരിഗണിക്കാമെന്നും ആവശ്യമായ സ്ഥലസൗകര്യങ്ങളും മറ്റും കാണിച്ചുകൊടുക്കണമെന്നും ചൂണ്ടിക്കാട്ടി ബാലജനസംഖ്യത്തിന് ലഭിച്ചു. സാമൂഹ്യരംഗത്ത് പ്രവർത്തിച്ചുപരിചയമില്ലാത്ത കുട്ടികളായിരുന്നു അന്ന് അതിന്റെ ഭാരവാഹികൾ. അവർ ആ കത്ത് അന്നത്തെ സാമൂഹ്യപ്രവർത്തകനായിരുന്ന സി.കെ. ഹസ്സൻ സാഹിബിനെ ഏൽപിച്ചു. പിന്നീട് ഈ എഴുത്തുമായി അദ്ദേഹവും കുഞ്ഞീൻ മാസ്റ്ററും മറ്റുപലരും പലപ്രാവശ്യം വകുപ്പുമേധാവികളെ സമീപിച്ചുവെങ്കിലും നടപടി ഉണ്ടായില്ല. പിന്നീട് രണ്ടാം അച്യുതമേനോൻ മന്ത്രിസഭയിൽ സി.എച്ച് മുഹമ്മദ് കോയയാണ് വിദ്യാഭ്യാസ മന്ത്രി(1967-1973)യായിരിക്കെയാണ് ഈ സ്കൂൾ അനുവദിക്കപ്പെട്ടത്.

സ്കൂൾ അനുവദിക്കുന്നതിന് രണ്ട് നിബന്ധനകൾ അധികൃതർ മുന്നോട്ട് വെച്ചു. ഒന്ന്: സ്കൂളിനാവശ്യമായ മൂന്ന് ഏക്കർ സ്ഥലം നാട്ടുകാർ വിട്ടുനൽകുക. രണ്ട്: 25,000 രൂപ ട്രഷറിയിൽ അടക്കുകയോ ഹൈസ്കൂളിന് ഒരു കെട്ടിടം പണിത് നൽകുകയോ ചെയ്യുക. നാട്ടുകാരെ സംബന്ധിച്ച് ഭാരിച്ച രണ്ട് നിബന്ധനകളായിരുന്നു ഇതെങ്കിലും സ്കൂളിന് വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹം സഫലീകരിക്കാൻ പൗരസമിതി ഒറ്റക്കെട്ടായി രംഗത്തിറങ്ങി. 25,000 രൂപ ഒരു വലിയ സംഖ്യായായിരുന്നു അന്ന്. ഇരുമ്പുഴിക്കാരെക്കൊണ്ട് മാത്രം അത് സ്വരൂപിക്കാനാവില്ല. അതിനാൽ വടക്കുമുറി, പെരിമ്പലം, ആനക്കയം തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് പൗരപ്രമുഖരെയും വിദ്യാസമ്പന്നരെയും സാധാരണക്കാരെയും പങ്കെടുപ്പിച്ച് ഒരു വിപുലമായ യോഗം വിളിച്ചു ചേർത്തു. ഹൈസ്കൂൾ എന്ന ഒരു സ്വപനം സഫലീകരിക്കുന്നതിനായി ഒരു 15 അംഗ സ്കൂൾനിർമാണകമ്മറ്റി നിലവിൽ വന്നു.
| 1974 ലാണ് ഈ ഹൈസ്കൂൾ ഇരുമ്പുഴിയിൽ വരുന്നത്. മലപ്പുറം ജില്ലയിൽ 38 ഹൈസ്കൂളുകൾ അനുവദിച്ച കൂട്ടത്തിലാണ് ഇവിടെയും ഹൈസ്കൂളിന് അനുമതി ലഭിച്ചത്. മലപ്പുറം D.E.O. യുടെ കീഴിൽ പത്തൊമ്പതും. തിരൂർ D.E.O. യുടെ കീഴിൽ പത്തൊമ്പതും സ്കൂളുകളാണ് അന്ന് അനുവദിക്കപ്പെട്ടത്. 1968-69 കാലം മുതലേ ഹൈസ്കൂളിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഷാലിമാർ ബാലജന സംഖ്യത്തിന് കീഴിൽ അന്നത്തെ അതിന്റെ ഭാരവാഹികളായിരുന്ന വി. മുഹമ്മദാലി(കുഞ്ഞാപ്പ), മുസാഫിർ, വി.ഖാലിദ്, വി. ഉമർ എന്നിവർ ഇരുമ്പുഴി യു.പി. സ്കൂൾ ഹൈസ്കൂളായി ഉയർത്തണമെന്ന ആവശ്യപ്പെടുന്ന ഒരു പ്രമേയം പാസാക്കി അന്നത്തെ വിദ്യാഭ്യാസമന്ത്രിക്ക് അയക്കുകയും, അതിന് മറുപടിയായി നിങ്ങളുടെ ആവശ്യം പരിഗണിക്കാമെന്നും ആവശ്യമായ സ്ഥലസൗകര്യങ്ങളും മറ്റും കാണിച്ചുകൊടുക്കണമെന്നും ചൂണ്ടിക്കാട്ടി ബാലജനസംഖ്യത്തിന് ലഭിച്ചു. സാമൂഹ്യരംഗത്ത് പ്രവർത്തിച്ചുപരിചയമില്ലാത്ത കുട്ടികളായിരുന്നു അന്ന് അതിന്റെ ഭാരവാഹികൾ. അവർ ആ കത്ത് അന്നത്തെ സാമൂഹ്യപ്രവർത്തകനായിരുന്ന സി.കെ. ഹസ്സൻ സാഹിബിനെ ഏൽപിച്ചു. പിന്നീട് ഈ എഴുത്തുമായി അദ്ദേഹവും കുഞ്ഞീൻ മാസ്റ്ററും മറ്റുപലരും പലപ്രാവശ്യം വകുപ്പുമേധാവികളെ സമീപിച്ചുവെങ്കിലും നടപടി ഉണ്ടായില്ല. പിന്നീട് രണ്ടാം അച്യുതമേനോൻ മന്ത്രിസഭയിൽ സി.എച്ച് മുഹമ്മദ് കോയയാണ് വിദ്യാഭ്യാസ മന്ത്രി(1967-1973)യായിരിക്കെയാണ് ഈ സ്കൂൾ അനുവദിക്കപ്പെട്ടത്.

==== സ്ക്കൂൾനിർമാണക്കമ്മറ്റി രൂപീകരണം ==== | |||

സ്കൂൾ അനുവദിക്കുന്നതിന് രണ്ട് നിബന്ധനകൾ അധികൃതർ മുന്നോട്ട് വെച്ചു. ഒന്ന്: സ്കൂളിനാവശ്യമായ മൂന്ന് ഏക്കർ സ്ഥലം നാട്ടുകാർ വിട്ടുനൽകുക. രണ്ട്: 25,000 രൂപ ട്രഷറിയിൽ അടക്കുകയോ ഹൈസ്കൂളിന് ഒരു കെട്ടിടം പണിത് നൽകുകയോ ചെയ്യുക. നാട്ടുകാരെ സംബന്ധിച്ച് ഭാരിച്ച രണ്ട് നിബന്ധനകളായിരുന്നു ഇതെങ്കിലും സ്കൂളിന് വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹം സഫലീകരിക്കാൻ പൗരസമിതി ഒറ്റക്കെട്ടായി രംഗത്തിറങ്ങി. 25,000 രൂപ ഒരു വലിയ സംഖ്യായായിരുന്നു അന്ന്. ഇരുമ്പുഴിക്കാരെക്കൊണ്ട് മാത്രം അത് സ്വരൂപിക്കാനാവില്ല. അതിനാൽ വടക്കുമുറി, പെരിമ്പലം, ആനക്കയം തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് പൗരപ്രമുഖരെയും വിദ്യാസമ്പന്നരെയും സാധാരണക്കാരെയും പങ്കെടുപ്പിച്ച് ഒരു വിപുലമായ യോഗം വിളിച്ചു ചേർത്തു. ഹൈസ്കൂൾ എന്ന ഒരു സ്വപനം സഫലീകരിക്കുന്നതിനായി ഒരു 15 അംഗ സ്കൂൾനിർമാണകമ്മറ്റി നിലവിൽ വന്നു.

{| class="wikitable" | {| class="wikitable" | ||
|+ | |+സ്കൂൾനിർമാണകമ്മറ്റി അംഗങ്ങൾ | ||
!ന. | !ന. | ||
!പേര് | !പേര് | ||
വരി 55: | വരി 58: | ||
|കുഞ്ഞിമുഹമ്മദ് മാസ്റ്റർ | |കുഞ്ഞിമുഹമ്മദ് മാസ്റ്റർ | ||

നാട്ടിലെ |
നാട്ടിലെ പൗരപ്രമുഖരും സമ്പന്നരും പ്രഗൽഭരുമായ ഒരു ടീമായിരുന്നു കമറ്റി അംഗങ്ങൾ. ദീർഘകാലം യു.പി. സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന കുഞ്ഞീൻ മാസ്റ്റർ തഹസിൽദാറായി വിരമിച്ച കെ.പി. കുഞ്ഞേക്കു തുടങ്ങിയവരും ഇതര സാമൂഹ്യരംഗത്തുള്ള പ്രമുഖരുമുള്ള ഈ കമറ്റി വളരെ ശക്തമായിരുന്നു. അതുകൊണ്ടാണ് വളരെ പ്രതികൂലമായ സാഹചര്യങ്ങളെ മറികടന്ന് ലക്ഷ്യത്തിലെത്താൻ കമ്മറ്റിക്ക് സാധിച്ചത്.

==== നിർമാണത്തിന് സ്ഥലം കണ്ടെത്തുന്നു ==== | |||

ദീർഘമായ ശ്രമത്തിനൊടുവിലാണ് നായാട്ടിനല്ലാതെ ആളുകൾ കയറാതിരുന്ന ഒരു ചവിട്ടുവഴിപോലുമില്ലാതിരുന്ന ഇപ്പോൾ സ്കൂൾ നിൽക്കുന്ന കുന്ന് കമ്മറ്റി അംഗങ്ങളുടെ ശ്രദ്ധയിൽ പെടുന്നത്. നിർദ്ദേശിക്കപ്പെട്ട 3 ഏക്കർ വിസ്തീർണ്ണം ലഭിക്കുമായിരുന്നെങ്കിലും ചെങ്കുത്തായ ഒരു കുന്ന് മാത്രമായിരുന്നു അത്. മനമില്ലാമനസ്സോടെ സ്കൂൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി അംഗങ്ങൾക്ക് അത് തെരഞ്ഞെടുക്കേണ്ടിവന്നുവെന്നതാണ് സത്യം. കാക്കമൂലക്കൽ കുഞ്ഞുമുഹമ്മദ് മാഷിന്റെതായിരുന്നു സ്ഥലത്തിന്റെ മുഖ്യഭാഗവും 25,000 രൂപക്ക് ഇതിന്റെ കച്ചവടം ഉറപ്പിച്ചു. 5000 രൂപ അഡ്വാൻസായി കൊടുത്തു കച്ചവടം ഉറപ്പിച്ചു. മൂന്ന് ഏക്കറിലേക്ക് ആവശ്യമായ ബാക്കി സ്ഥലം കെ.എം. അബ്ദുമാസ്റ്ററും തോപ്പിൽ അലവിക്കുട്ടി എന്നിവരും വിട്ടുകൊടുത്തു. സ്കൂളിനുള്ള മൂന്നേക്കർ സ്ഥലം എന്ന കടമ്പ തരണം ചെയ്തു. പ്രധാന കടമ്പകൾ വരാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. വഴിപോലുമില്ലാത്ത ചെങ്കുത്തായ ഈ കുന്ന് D.E.O. കണ്ട് ഇഷ്ടപ്പെടണം. അതിലേക്ക് ആവശ്യമായ വലിയ സംഖ്യ സ്വരൂപിക്കണം. ഇതായിരുന്നു ആ കടമ്പകൾ.

D.D. തസ്തിക അന്നുണ്ടായിരുന്നില്ല. D.E.O. ആയിരുന്നു സ്ഥലത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് നൽകേണ്ടിയിരുന്നത്. സൗദാമിനിയായിരുന്നു അന്നത്തെ മലപ്പുുറം ഡി.ഇ.ഒ. ചവിട്ടടിപോലും ഇല്ലാത്ത ആ കുന്ന് ആയാസപ്പെട്ടുകയറി അവർ സ്ഥലം ചുറ്റിക്കണ്ടു. മിക്കവാറും അംഗീകരിക്കാനിടയില്ല എന്ന മാനസികാവസ്ഥയിൽ നിരാശരായി നിന്ന കമ്മറി അംഗങ്ങളെ അത്ഭുതപ്പെടുത്തി ആ ഉൾക്കാഴ്ചയുള്ള ഉദ്യോഗസ്ഥ പറഞ്ഞ വാക്കുകൾ സ്കൂൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു. അവർ പറഞ്ഞത് ഇങ്ങനെയായിരുന്നു.

കാശ്മീർ പോലെ സുന്ദരമായ സ്ഥലം ഇതുപോലുള്ള സ്ഥലത്താണ് സ്കൂളുകൾ വരേണ്ടത്. അല്ലാതെ പപ്പടം പോലെ പരന്നുകിടക്കുന്ന സ്ഥലത്തല്ല, തീപെട്ടി പോലെ ഇടുങ്ങിക്കിടക്കുന്ന സ്ഥലത്തുമല്ല, ഇത്രയും സുന്ദരമായ സ്ഥലം ഉണ്ടായിരുന്നിട്ടും നിങ്ങൾ എന്തേ സ്കൂൾ തുടങ്ങാൻ ഇത്രയും വൈകിപ്പോയത്. <ref>'ഇരുമ്പുഴി ഹൈസ്കൂൾ ചിതലരിക്കാത്ത ഓർമകൾ' പേജ്: 42 by അലവി മാഷ് കൂത്രാട്ട്</ref>

സ്കൂൾ കെട്ടിടത്തിനും സ്ഥലത്തിനുമായി 50,000 രൂപ സ്വരൂപിക്കുക എന്നതായിരുന്നു അടുത്ത കടമ്പ. പ്രതീക്ഷകളോടൊപ്പം തന്നെ ആക്ഷേപങ്ങളും പരിഹാസങ്ങളും ശകാരങ്ങളുമേറ്റ് വൃദ്ധരടക്കമുള്ള കമ്മറ്റി അംഗങ്ങൾ ദിവസങ്ങളോളം നാടുനീളെ വീടുവീടാന്തരം കയറി ഇറങ്ങി. പല ദിവസങ്ങളിലും കാര്യമായ സംഖ്യകൾ പിരിക്കാനാവാതെ അവശരായി വൈകുന്നേരം വീട്ടിൽ തിരിച്ചെത്തി. 1978 മരണപ്പെട്ട കോയാമു ഹാജി അവരിൽ ഒരാളാണ്. അന്നത്തെ വിശ്രമമില്ലാത്ത നടത്തം അദ്ദേഹത്തെ രോഗിയാക്കി എന്ന അഭിപ്രായം മക്കൾ തന്നെ പിന്നീട് പറയുകയുണ്ടായി. പിരിവിലൂടെ ആവശ്യമായ സംഖ്യനേടാനാവാതെ വന്നപ്പോൾ പലരിൽനിന്നായി കടമായി സ്വീകരിച്ചാണ് ഫണ്ട് കണ്ടെത്തിയത്. അഡ്മിഷൻ സമയത്ത് രക്ഷിതാക്കളിൽനിന്ന് പി.ടി.എ ഫണ്ടിലേക്ക് സ്വരൂപിച്ച സംഖ്യയിൽനിന്ന് കുറേശയായി ആ കടം വീട്ടുകയാണ് ചെയ്തത്. 1978 ൽ കമ്മറ്റി അംഗങ്ങളിലൊരാൾ മരണപ്പെടുമ്പോൾ സ്കൂളിനായുള്ള പ്രവർത്തനത്തിന്റെ 90 ശതമാനവും പൂർത്തിയായിക്കഴിഞ്ഞിരുന്നു.

=== സ്ക്കൂൾകെട്ടിടനിർമാണം === | |||

ട്രഷറിയിൽ നിശ്ചയിക്കപ്പെട്ട 25,000 രൂപ അടച്ചതോടെ കെട്ടിടനിർമാണം ഗവൺമെന്റിന്റെ ബാധ്യതയായി. ഗവൺമെന്റ് മുറപോലെ ടെൻഡർ വിളിച്ചു. എന്നാൽ വഴിയില്ലാതെ കുന്നിൻമുകളിലേക്ക് സാധനമെത്തിക്കാനുള്ള ബുദ്ധിമുട്ടാലോചിച്ച് കോൺട്രാക്ടർമാർ ആരും തന്നെ കോൺട്രാക്റ്റ് എടുക്കാൻ മുന്നോട്ട് വന്നില്ല. താൽകാലിക റോഡ് ശരിപ്പെടുത്തിത്തരാം എന്ന നിബന്ധനയോടെ കോഡൂരിലെ വരിക്കോടൻ അബുഹാജിയെ ചെന്നുകണ്ട് കമ്മറ്റി അംഗങ്ങൾ നിർബന്ധം ചെലുത്തി ടെൻഡർ എടുപ്പിച്ചു.

എന്നാൽ താൽകാലിക റോഡിനായി സ്ഥലം കമ്മറ്റി അംഗങ്ങളുടെ ആവശ്യപ്രകാരം വിട്ടുനൽകാൻ സമീപവാസികൾ തയ്യാറായില്ല. നിർമാണം പൂർത്തിയായാൽ റോഡ് സ്ഥിരമായി നൽകേണ്ടിവരുമോ എന്ന ഭയമായിരുന്നു അവരുടേത്. അവസാനം അബുഹാജി സ്ഥലമുടമകളോട് നേരിട്ട് കണ്ട് സംസാരിച്ചുവാക്കു കൊടുത്തതിനെത്തുടർന്ന് സമീപവാസികൾ താൽക്കാലിക റോഡിനായി സമ്മതം മൂളി. അങ്ങനെ താൽക്കാലിക റോഡിനുള്ള വഴി തുറന്നു. എ.പി. ഉസ്മാൻ, തോട്ടത്തിൽ മുഹമ്മദ് എന്നിവരുടെ പറമ്പിൽ കൂടിയായിരുന്നു താൽക്കാലിക റോഡ് വെട്ടിയത്. വാഗ്ദാന പ്രകാരം കെട്ടിട നിർമാണത്തിന് ശേഷം താൽക്കാലിക റോഡ് അടച്ചു. കുന്നിൻ മുകളിൽനിന്ന് വെള്ളം ഒലിച്ചിറങ്ങി രൂപപ്പെട്ട ഒരു തോടായിരുന്നു നടക്കാനുള്ള വഴിയായി ആകെ ഉണ്ടായിരുന്നത്. പിന്നീട് വർഷങ്ങളോളം അധ്യാപകരും വിദ്യാർഥികളും ഓഫീസർമാരും ഒറ്റയടിപ്പാതയിലൂടെയാണ് സ്കൂളിലെത്തിയിരുന്നത്.

കെട്ടിടനിർമാണത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നതിന് വേണ്ടി കിണർക്കുഴിക്കാൻ തീരുമാനിച്ചു. 20 കോല് താഴ്തിയെങ്കിലും വെള്ളം ലഭിച്ചില്ല. കുഴിച്ചുകൊണ്ടിരുന്ന പണിക്കാർ സ്വാസം ലഭിക്കുന്നില്ലെന്ന് പറഞ്ഞ് പിൻമാറുകയും ചെയ്തു. അതിനാൽ മറ്റൊരു സ്ഥലത്ത് നിന്ന് പണിക്കാരെ വരുത്തി വീണ്ടും കഴിച്ചു. വെള്ളം കണ്ടു-കണ്ടില്ല എന്ന നിലക്ക് അവരും അവസാനിപ്പിച്ചു. വെള്ളം കണ്ടാൽമാത്രമേ ഗവ.മെന്റിൽ നിന്ന് കാശ് ലഭിക്കൂ. അതിനായി പരിശോധനക്ക് വന്ന ഉദ്യോഗസ്ഥന്റെ മുന്നിൽ വെള്ളം കോരി കാണിച്ചുകൊടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു. കിണർ മണ്ണിട്ട് മൂടാൻ ആവശ്യപ്പെട്ട് അദ്ദേഹം മടങ്ങി. ഇപ്പോൾ കൊടിമരം നിൽക്കുന്ന സ്ഥലത്തുള്ള കിണർ പൂർണമായും മണ്ണിട്ട് മൂടി. പിന്നീട് പി.എച്ച്.ഇ.ഡി. വാട്ടർ കണക്ഷൻ എടുത്താണ് വെള്ളപ്രശ്നം പരിഹരിച്ചത്. <ref>ചിതലരിക്കാത്ത ഓർമകൾ പേജ്. 49,50</ref>

==== സ്കൂൾകെട്ടിടം ഉയരുന്നു ==== | |||

കുന്നിന്റെ ഒരു ഭാഗം വെട്ടിയിറിക്കിയാൽ മാത്രമേ അവിടെ ഒരു കെട്ടിടം നിർമിക്കാനാകുമായിരുന്നുള്ളൂ. എന്നാൽ ഈ പണി അത്ര എളുപ്പമായിരുന്നില്ല. മുകളിൽ പൊന്തയും കുറ്റിക്കാടും ആയിരുന്നെങ്കിലും ഉൾഭാഗം ഉറപ്പുള്ള വെട്ടുുപാറയായിരുന്നു. ജെ.സി.ബിയും കല്ലുവെട്ടുമെഷീനും ഇല്ലാത്ത കാലത്ത് കല്ലുവെട്ടിയെടുക്കാൻ മനുഷ്യാധ്വാനം മാത്രമേ പരിഹാരമായി ഉണ്ടായിരുന്നുള്ളൂ. ധാളാളം പണിക്കാരും അന്നത്തെ സജ്ജീകരണങ്ങളുമുള്ള ഒരു വൻ കോൺട്രാക്ടർ ആയിരുന്നു സ്കൂളിന്റെ കരാർ എറ്റെടുത്ത അബുഹാജി. അതുകൊണ്ടു തന്നെ പണി തുടങ്ങിക്കഴിഞ്ഞ് ഒരു സ്റ്റേജിലും പണി നിർത്തിവെക്കേണ്ടി വന്നില്ല. അങ്ങനെ 1981 ൽ കെട്ടിടത്തിന്റെ പണി പൂർത്തിയായി. മുകളിലും അടിയിലുമായി 16 റൂമുകളോട് കൂടിയ ഒറ്റ ബ്ലോക്ക് കെട്ടിടം പ്രവർത്തന സജ്ജമായി. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകളും നിർമിച്ചു. കരിങ്കല്ലുകൊണ്ട് ഭദ്രമായ നിലയിൽ നിർമിച്ച ആ കെട്ടിടം തന്നെയാണ് ഇപ്പോഴും തല ഉയർത്തി നിൽക്കുന്നത്.

==== താൽക്കാലിക ഷെഡ്ഡിൽ തുടക്കം ==== | |||

1974 ലാണ് ഹൈസ്കൂൾ അനുവദിച്ചത്. ആ വർഷം തന്നെ ക്ലാസ് തുടങ്ങേണ്ടതുണ്ടായിരുന്നു. അതിന് വേണ്ടി വാടക കെട്ടിടങ്ങൾ അന്വേഷിച്ചെങ്കിലും എവിടെയും ലഭിച്ചില്ല. നിലവിലെ ഇരുമ്പുഴി യു.പി സ്കൂളാകട്ടെ ആനക്കയം, മുണ്ടുപറമ്പ്, പടിഞ്ഞാറ്റുമുറി, പെരിമ്പലം എന്ന സമീപ ഗ്രാമങ്ങളിലെ കുട്ടികളുടെ കൂടി ആശ്രയമായിരുന്നു. ഓടും കഴുക്കോലമായുള്ള മൂന്ന് പഴകി ജീർണിച്ച കെട്ടിടങ്ങളിലായിരുന്നു അത് തന്നെയും പ്രവർത്തിച്ചിരുന്നത്. പകുതി കുട്ടികളെ പോലും ഉൾക്കൊള്ളാനാവാതെ ഷിഫ്റ്റ് സമ്പദായത്തിൽ പ്രവർത്തിച്ചുവരികയായിരുന്ന യു.പി.സ്കൂൾ. ഇതിനിടയിലാണ് ഹൈസ്കൂനിന് അനുമതി ലഭിക്കുന്നത്. അന്നത്തെ യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ യാതൊരു വൈമനസ്യവുമില്ലാതെ ഈ സ്കൂൾ കോമ്പൊണ്ടിൽ തെങ്ങോലകൊണ്ട് മെടഞ്ഞുണ്ടാക്കിയ തടുക്ക് ഉപയോഗിച്ച് ഒരു താൽക്കാലിക ഷെഡ് നിർമിക്കുന്നതിന് സമ്മതിച്ചു. മേൽക്കൂര കെട്ടിമേയാൻ ഓരോ വിദ്യാർഥിയും 5 തടുക്ക് വീതം വീട്ടിൽനിന്ന് തയ്യാറാക്കി കൊണ്ടുവരാൻ തീരുമാനിച്ചു. നാട്ടുകാർ ഹൈസ്കൂൾ വരുന്ന ആവേശത്തിൽ ശ്രമദാനമായി ജോലിക്കിറങ്ങി. താൽക്കാലിക കെട്ടിടം പൂർത്തിയായി.

ജൂണിൽ ഈ സംവിധാനം ഒരുക്കാൻ സാധിക്കാത്തതിനാൽ ആ വർഷം ചേരാനുദ്ദേശിച്ച പല കുട്ടികളും മലപ്പുറത്തും മഞ്ചേരിയിലുമുള്ള സ്കൂളിൽ ചേർന്നു. പരിഹാരം അവരെ ടി.സി. വാങ്ങി കൊണ്ടുവന്ന് സ്കൂൾ ആരംഭിക്കുക എന്നതായിരുന്നു. മിക്ക കൂട്ടികളും മഞ്ചേരിയിലും മലപ്പുറത്തും പോയി പഠിക്കാൻ കഴിയാത്തിനാൽ യുപിയോടെ പഠനം നിർത്തുകയായിരുന്നു പതിവ്. അവരെയും കൊണ്ടുവന്നു സ്കൂൾ ആരംഭിച്ചു. ചെറിയൊരു ഉദ്ഘാടന ചടങ്ങോടെയാണ് അഡ്മിഷൻ ആരംഭിച്ചത്. കോഴിക്കോട് ആർ.ഡി.ഡിയായിരുന്ന ചിത്രൻ നമ്പൂതിരിപ്പാടായിരുന്നു മുഖ്യാഥിതി. അന്നത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കെ.വി. ചേക്കുട്ടി ഹാജിയും കേരളത്തിലെ അന്നത്തെ മുസ്ലിം വിദ്യാഭ്യാസ ഇൻസപെക്ടറായിരുന്ന കരുവള്ളി മുഹമ്മദ് മൗലവിയും അഥിതികളായിരുന്നു. യു.പി. സ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന കുഞ്ഞീൻ മാസ്റ്ററുടെ മകൻ അബ്ദുൽ അസീസിനെ ചേർത്തുകൊണ്ടാണ് ആർ.ഡി.ഡി ഉദ്ഘാടനം നിർവഹിച്ചത്.

=== ഹൈസ്കൂൾ ആരംഭിക്കുന്നു === | |||
1974 സെപ്റ്റംബർ 3 നാണ് ഹൈസ്കൂളിന്റെ അദ്യ ക്ലാസ്സുകൾ ആരംഭിച്ചത്. 8ാം ക്ലാസ് മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നത്. A, B, C എന്നീ മൂന്ന് ഡിവിഷനുകളിലായി 122 കുട്ടികൾ. രണ്ടു ക്ലാസുകളിലായി ഇവരെ ഇരുത്തി. | |||
യൂപി സ്കൂളിന്റെ സ്റ്റാഫ് റൂം തന്നെയായിരുന്നു ഹൈസ്ക്കൂളിന്റെയും സ്റ്റാഫ് റൂം. പിന്നീട് മുന്നിലെ രണ്ടു കെട്ടിടങ്ങൾക്കിടയിൽ ഹൈസ്കൂൾ സ്റ്റാഫിനായി ഒരു റൂം കെട്ടിയുണ്ടാക്കി. തടുക്കും പരമ്പും കൊണ്ടുള്ള ഒരു ചായ്പ് ആയിരുന്നു ഈ സ്റ്റാഫ് റൂം. ആദ്യ ഹെഡ്മാസ്റ്ററായിരുന്ന കെ.പി ശ്രീനിവാസൻ മാഷിന് യുപി ഹെഡ്മാസ്റ്ററായിരുന്ന കുഞ്ഞീൻ മാസ്റ്റർ തന്റെ റൂമിൽ സൗകര്യം ചെയ്തുകൊടുത്തു. നാട്ടുകാരുടെ ഭാഷയിൽ ചെറിയ ഹെഡ്മാഷും ബല്യ ഹെഡ്മാഷും ഒരു റൂമിൽ കഴിഞ്ഞു.
മലപ്പുറത്ത് കാരനായിരുന്ന കെ.പി. ശ്രീനിവാസൻ മാഷായിരുന്നു ഹെഡ്മാസ്റ്റർ എന്ന് സൂചിപ്പിച്ചു. തുടക്കത്തിൽ ഹെഡ്മാസ്റ്ററും, ക്ലാർക്കും, പ്യൂണും എല്ലാം അദ്ദേഹം തന്നെയായിരുന്നു. കാരണം സ്റ്റാഫുകൾ ഓരോരുത്തരായി പിന്നീടാണ് വന്ന് ജോയിൻ ചെയ്യുന്നത്. നാട്ടുകാർക്കും കുട്ടികൾക്കും ഏറെ ഇഷ്ടപ്പെട്ട മാഷായിരുന്നു അദ്ദേഹം. കണക്കായിരുന്നു അദ്ദേഹത്തിന്റെ വിഷയം. 90 ശതമാനം കുട്ടികളും ഭയക്കുന്ന വിഷയം എന്നാൽ മാഷ് ക്ലാസെടുക്കാൻ തുടങ്ങിയതോടെ കണക്ക് കുട്ടികൾക്ക് ഇഷ്ടമാകാൻ തുടങ്ങി. സ്കൂൾ വിട്ടാൽ കുട്ടികളോടും നാട്ടുകാരോടും ഒപ്പം കുറേനേരം വോളിബോൾ കളിച്ചായിരുന്നു അദ്ദേഹം വീട്ടിലേക്ക് മടങ്ങിയിരുന്നത്. നാട്ടുകാരോട് ഇണങ്ങിച്ചേർന്ന ശ്രീനിവാസൻ മാഷെ ട്രാൻസ്ഫർ ഓർഡർ ലഭിച്ചിട്ടും നാട്ടുകാർ വിട്ടില്ല. ട്രാൻസ്ഫർ ഓർഡർ ഉന്നതരുമായി ബന്ധപ്പെട്ട താൽക്കാലികമായ റദ്ദു ചെയ്യിപ്പിച്ചു. രണ്ട് വർഷത്തെ സേവനത്തിന് ശേഷം അദ്ദേഹം ട്രാൻസഫറായി. 1995 ൽ അദ്ദേഹം ഇടുക്കിയിൽനിന്നും D.D.E ആയി വിരമിച്ചു.

ജി.എം.യു.പി കോമ്പൗണ്ടിൽ പ്രവർത്തിച്ചിരുന്ന കാലത്തെ ഹൈസ്കൂൾ സ്റ്റാഫ്

ഏറനാട് താലൂക്കിൽ ആനക്കയം ഗ്രാമപഞ്ചായത്തിലെ 17 വാർഡിൽ തിരൂർ-മഞ്ചേരി റോഡിന്റെ സമീപത്തായി പ്രകൃതി സുന്ദരമായ ചെരക്കാപറമ്പ് കുന്നിൽ ഇരുമ്പുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ജി. എം. യു. പി. എസ്. ഇരുമ്പുഴി, എഫ്. എം. ഒ. യു. പി. എസ്. പടിഞ്ഞാറ്റുമുറി, ജി. യു. പി. എസ്. ആനക്കയം, ക്രസന്റ് യു. പി. എസ്. പെരിമ്പലം, എ.യു.പി.എസ്. മുണ്ടുപറമ്പ് എന്നീ സ്കൂളുകളിൽ നിന്നും അപ്പർ പ്രൈമറി തലം പൂർത്തിയാക്കുന്ന കുട്ടികൾ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത് ഈ സ്ഥാപനത്തെയാണ്. ആനക്കയം പഞ്ചായത്തിലെ ഇരുമ്പുഴി, വടക്കുമ്മുറി, പെരിമ്പലം, പാണായി, ആനക്കയം, മണ്ണമ്പാറ, കാട്ടുങ്ങൽ, പുളിയക്കോട്ട് പാറ, പാലക്കോട്ട് പറമ്പ്, വളാപറമ്പ് മുതലായ സ്ഥലങ്ങളിൽ നിന്നും കൂട്ടിലങ്ങാടി പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറി പ്രദേശത്തുനിന്നും ആണ് മുഖ്യമായും കുട്ടികൾ പഠിക്കുന്നത്. | |||
വിദ്യാഭ്യാസപരമായി പിന്നാക്കമായിരുന്ന മലപ്പുറം ജില്ലയിലെ ഇതര പ്രദേശങ്ങൾ പോലെ തന്നെ ഇരുമ്പുഴിയിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ജില്ലാ ആസ്ഥാനമായ മലപ്പുറത്തും താലൂക്ക് ആസ്ഥാനമായ മഞ്ചേരിയിലുമാണ് അക്കാലത്ത് ഹൈസ്കൂൾ വിദ്യാഭ്യാസ സൗകര്യം ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാരായ ആളുകൾ അവരുടെ കുട്ടികൾ യു. പി. പഠനത്തിനു ശേഷം സ്കൂളിലേക്ക് അയയ്ക്കുന്ന പതിവ് താരതമ്യേന കുറവായിരുന്നു. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ച ഇരുമ്പുഴി പ്രദേശത്തെ നിസ്വാർത്ഥമതികളായ ഒരു പറ്റം ആളുകൾ ഒരു ഹൈസ്കൂളിനു വേണ്ടി കഠിനാധ്വാനം ചെയ്യുകയും അവരുടെ അധ്വാനഫലമായി 1974 ൽ ഇരുമ്പുഴിയിൽ ഗവ. ഹൈസ്കൂൾ സ്ഥാപിതമാവുകയും ചെയ്തു. ആദ്യകാലത്ത് ഇരുമ്പുഴി ജി.എം.യു.പി. സ്കൂളിനോടനുബന്ധിച്ചാണ് ഹൈസ്കൂൾ ക്ലാസുകൾ നടത്തിയിരുന്നത്. ശ്രീ. കെ.പി. ശ്രീനിവാസനായിരുന്നു പ്രഥമ പ്രധാനാധ്യാപകൻ. പിന്നീട് മൂന്ന് ഏക്കർ സ്ഥലം ശ്രീ. കെ.എം. കുഞ്ഞിമുഹമ്മദ് മാസ്റ്റർ സ്കൂളിനുവേണ്ടി സൗജന്യവിലയ്ക്ക് നൽകുകയും സർക്കാർ സ്വന്തമായി കെട്ടിടം നിർമ്മിച്ച് പ്രവർത്തനം അവിടേക്ക് മാറ്റുകയും ചെയ്തു. 2004 ൽ സയൻസ്, കൊമേഴ്സ് ബാച്ചുകളുള്ള ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.

== സാരഥികൾ == | == സാരഥികൾ == | ||
14:36, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹൈസ്കൂളിന്റെ പിറവി
1974 ലാണ് ഈ ഹൈസ്കൂൾ ഇരുമ്പുഴിയിൽ വരുന്നത്. മലപ്പുറം ജില്ലയിൽ 38 ഹൈസ്കൂളുകൾ അനുവദിച്ച കൂട്ടത്തിലാണ് ഇവിടെയും ഹൈസ്കൂളിന് അനുമതി ലഭിച്ചത്. മലപ്പുറം D.E.O. യുടെ കീഴിൽ പത്തൊമ്പതും. തിരൂർ D.E.O. യുടെ കീഴിൽ പത്തൊമ്പതും സ്കൂളുകളാണ് അന്ന് അനുവദിക്കപ്പെട്ടത്. 1968-69 കാലം മുതലേ ഹൈസ്കൂളിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഷാലിമാർ ബാലജന സംഖ്യത്തിന് കീഴിൽ അന്നത്തെ അതിന്റെ ഭാരവാഹികളായിരുന്ന വി. മുഹമ്മദാലി(കുഞ്ഞാപ്പ), മുസാഫിർ, വി.ഖാലിദ്, വി. ഉമർ എന്നിവർ ഇരുമ്പുഴി യു.പി. സ്കൂൾ ഹൈസ്കൂളായി ഉയർത്തണമെന്ന ആവശ്യപ്പെടുന്ന ഒരു പ്രമേയം പാസാക്കി അന്നത്തെ വിദ്യാഭ്യാസമന്ത്രിക്ക് അയക്കുകയും, അതിന് മറുപടിയായി നിങ്ങളുടെ ആവശ്യം പരിഗണിക്കാമെന്നും ആവശ്യമായ സ്ഥലസൗകര്യങ്ങളും മറ്റും കാണിച്ചുകൊടുക്കണമെന്നും ചൂണ്ടിക്കാട്ടി ബാലജനസംഖ്യത്തിന് ലഭിച്ചു. സാമൂഹ്യരംഗത്ത് പ്രവർത്തിച്ചുപരിചയമില്ലാത്ത കുട്ടികളായിരുന്നു അന്ന് അതിന്റെ ഭാരവാഹികൾ. അവർ ആ കത്ത് അന്നത്തെ സാമൂഹ്യപ്രവർത്തകനായിരുന്ന സി.കെ. ഹസ്സൻ സാഹിബിനെ ഏൽപിച്ചു. പിന്നീട് ഈ എഴുത്തുമായി അദ്ദേഹവും കുഞ്ഞീൻ മാസ്റ്ററും മറ്റുപലരും പലപ്രാവശ്യം വകുപ്പുമേധാവികളെ സമീപിച്ചുവെങ്കിലും നടപടി ഉണ്ടായില്ല. പിന്നീട് രണ്ടാം അച്യുതമേനോൻ മന്ത്രിസഭയിൽ സി.എച്ച് മുഹമ്മദ് കോയയാണ് വിദ്യാഭ്യാസ മന്ത്രി(1967-1973)യായിരിക്കെയാണ് ഈ സ്കൂൾ അനുവദിക്കപ്പെട്ടത്.
സ്ക്കൂൾനിർമാണക്കമ്മറ്റി രൂപീകരണം
സ്കൂൾ അനുവദിക്കുന്നതിന് രണ്ട് നിബന്ധനകൾ അധികൃതർ മുന്നോട്ട് വെച്ചു. ഒന്ന്: സ്കൂളിനാവശ്യമായ മൂന്ന് ഏക്കർ സ്ഥലം നാട്ടുകാർ വിട്ടുനൽകുക. രണ്ട്: 25,000 രൂപ ട്രഷറിയിൽ അടക്കുകയോ ഹൈസ്കൂളിന് ഒരു കെട്ടിടം പണിത് നൽകുകയോ ചെയ്യുക. നാട്ടുകാരെ സംബന്ധിച്ച് ഭാരിച്ച രണ്ട് നിബന്ധനകളായിരുന്നു ഇതെങ്കിലും സ്കൂളിന് വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹം സഫലീകരിക്കാൻ പൗരസമിതി ഒറ്റക്കെട്ടായി രംഗത്തിറങ്ങി. 25,000 രൂപ ഒരു വലിയ സംഖ്യായായിരുന്നു അന്ന്. ഇരുമ്പുഴിക്കാരെക്കൊണ്ട് മാത്രം അത് സ്വരൂപിക്കാനാവില്ല. അതിനാൽ വടക്കുമുറി, പെരിമ്പലം, ആനക്കയം തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് പൗരപ്രമുഖരെയും വിദ്യാസമ്പന്നരെയും സാധാരണക്കാരെയും പങ്കെടുപ്പിച്ച് ഒരു വിപുലമായ യോഗം വിളിച്ചു ചേർത്തു. ഹൈസ്കൂൾ എന്ന ഒരു സ്വപനം സഫലീകരിക്കുന്നതിനായി ഒരു 15 അംഗ സ്കൂൾനിർമാണകമ്മറ്റി നിലവിൽ വന്നു.
ന. | പേര് |

1 | റസാഖ് മാസ്റ്റർ |
2 | കെ.കെ. കോയാമു ഹാജി |
3 | എം. മയമുട്ടി ഹാജി |
4 | കാപ്പാട് അലവി ഹാജി |
5 | കെ.പി. കുഞ്ഞേക്കു സാഹിബ് |
6 | കെ.പി. കൂഞ്ഞീൻ മാസ്റ്റർ |
7 | അധികാരത്ത് പരമേശ്വരപണിക്കർ |
8 | ശങ്കരൻ മാസ്റ്റർ |
9 | കുഞ്ഞികൃഷ്ണൻ മാസ്റ്റർ |
10 | സി.കെ. ഹസ്സൻ ഹാജി |
11 | കെ.എം. അബ്ദുമാസ്റ്റർ |
12 | കെ.വി. മുഹമ്മദ് ഹാജി |
13 | ഉണ്ണീൻ മൗലവി |
14 | സി.പി. മുഹമ്മദ് മാസ്റ്റർ |
15 | കുഞ്ഞിമുഹമ്മദ് മാസ്റ്റർ |
നാട്ടിലെ പൗരപ്രമുഖരും സമ്പന്നരും പ്രഗൽഭരുമായ ഒരു ടീമായിരുന്നു കമറ്റി അംഗങ്ങൾ. ദീർഘകാലം യു.പി. സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന കുഞ്ഞീൻ മാസ്റ്റർ തഹസിൽദാറായി വിരമിച്ച കെ.പി. കുഞ്ഞേക്കു തുടങ്ങിയവരും ഇതര സാമൂഹ്യരംഗത്തുള്ള പ്രമുഖരുമുള്ള ഈ കമറ്റി വളരെ ശക്തമായിരുന്നു. അതുകൊണ്ടാണ് വളരെ പ്രതികൂലമായ സാഹചര്യങ്ങളെ മറികടന്ന് ലക്ഷ്യത്തിലെത്താൻ കമ്മറ്റിക്ക് സാധിച്ചത്.
നിർമാണത്തിന് സ്ഥലം കണ്ടെത്തുന്നു
ദീർഘമായ ശ്രമത്തിനൊടുവിലാണ് നായാട്ടിനല്ലാതെ ആളുകൾ കയറാതിരുന്ന ഒരു ചവിട്ടുവഴിപോലുമില്ലാതിരുന്ന ഇപ്പോൾ സ്കൂൾ നിൽക്കുന്ന കുന്ന് കമ്മറ്റി അംഗങ്ങളുടെ ശ്രദ്ധയിൽ പെടുന്നത്. നിർദ്ദേശിക്കപ്പെട്ട 3 ഏക്കർ വിസ്തീർണ്ണം ലഭിക്കുമായിരുന്നെങ്കിലും ചെങ്കുത്തായ ഒരു കുന്ന് മാത്രമായിരുന്നു അത്. മനമില്ലാമനസ്സോടെ സ്കൂൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി അംഗങ്ങൾക്ക് അത് തെരഞ്ഞെടുക്കേണ്ടിവന്നുവെന്നതാണ് സത്യം. കാക്കമൂലക്കൽ കുഞ്ഞുമുഹമ്മദ് മാഷിന്റെതായിരുന്നു സ്ഥലത്തിന്റെ മുഖ്യഭാഗവും 25,000 രൂപക്ക് ഇതിന്റെ കച്ചവടം ഉറപ്പിച്ചു. 5000 രൂപ അഡ്വാൻസായി കൊടുത്തു കച്ചവടം ഉറപ്പിച്ചു. മൂന്ന് ഏക്കറിലേക്ക് ആവശ്യമായ ബാക്കി സ്ഥലം കെ.എം. അബ്ദുമാസ്റ്ററും തോപ്പിൽ അലവിക്കുട്ടി എന്നിവരും വിട്ടുകൊടുത്തു. സ്കൂളിനുള്ള മൂന്നേക്കർ സ്ഥലം എന്ന കടമ്പ തരണം ചെയ്തു. പ്രധാന കടമ്പകൾ വരാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. വഴിപോലുമില്ലാത്ത ചെങ്കുത്തായ ഈ കുന്ന് D.E.O. കണ്ട് ഇഷ്ടപ്പെടണം. അതിലേക്ക് ആവശ്യമായ വലിയ സംഖ്യ സ്വരൂപിക്കണം. ഇതായിരുന്നു ആ കടമ്പകൾ.
D.D. തസ്തിക അന്നുണ്ടായിരുന്നില്ല. D.E.O. ആയിരുന്നു സ്ഥലത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് നൽകേണ്ടിയിരുന്നത്. സൗദാമിനിയായിരുന്നു അന്നത്തെ മലപ്പുുറം ഡി.ഇ.ഒ. ചവിട്ടടിപോലും ഇല്ലാത്ത ആ കുന്ന് ആയാസപ്പെട്ടുകയറി അവർ സ്ഥലം ചുറ്റിക്കണ്ടു. മിക്കവാറും അംഗീകരിക്കാനിടയില്ല എന്ന മാനസികാവസ്ഥയിൽ നിരാശരായി നിന്ന കമ്മറി അംഗങ്ങളെ അത്ഭുതപ്പെടുത്തി ആ ഉൾക്കാഴ്ചയുള്ള ഉദ്യോഗസ്ഥ പറഞ്ഞ വാക്കുകൾ സ്കൂൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു. അവർ പറഞ്ഞത് ഇങ്ങനെയായിരുന്നു.
കാശ്മീർ പോലെ സുന്ദരമായ സ്ഥലം ഇതുപോലുള്ള സ്ഥലത്താണ് സ്കൂളുകൾ വരേണ്ടത്. അല്ലാതെ പപ്പടം പോലെ പരന്നുകിടക്കുന്ന സ്ഥലത്തല്ല, തീപെട്ടി പോലെ ഇടുങ്ങിക്കിടക്കുന്ന സ്ഥലത്തുമല്ല, ഇത്രയും സുന്ദരമായ സ്ഥലം ഉണ്ടായിരുന്നിട്ടും നിങ്ങൾ എന്തേ സ്കൂൾ തുടങ്ങാൻ ഇത്രയും വൈകിപ്പോയത്. [1]
സ്കൂൾ കെട്ടിടത്തിനും സ്ഥലത്തിനുമായി 50,000 രൂപ സ്വരൂപിക്കുക എന്നതായിരുന്നു അടുത്ത കടമ്പ. പ്രതീക്ഷകളോടൊപ്പം തന്നെ ആക്ഷേപങ്ങളും പരിഹാസങ്ങളും ശകാരങ്ങളുമേറ്റ് വൃദ്ധരടക്കമുള്ള കമ്മറ്റി അംഗങ്ങൾ ദിവസങ്ങളോളം നാടുനീളെ വീടുവീടാന്തരം കയറി ഇറങ്ങി. പല ദിവസങ്ങളിലും കാര്യമായ സംഖ്യകൾ പിരിക്കാനാവാതെ അവശരായി വൈകുന്നേരം വീട്ടിൽ തിരിച്ചെത്തി. 1978 മരണപ്പെട്ട കോയാമു ഹാജി അവരിൽ ഒരാളാണ്. അന്നത്തെ വിശ്രമമില്ലാത്ത നടത്തം അദ്ദേഹത്തെ രോഗിയാക്കി എന്ന അഭിപ്രായം മക്കൾ തന്നെ പിന്നീട് പറയുകയുണ്ടായി. പിരിവിലൂടെ ആവശ്യമായ സംഖ്യനേടാനാവാതെ വന്നപ്പോൾ പലരിൽനിന്നായി കടമായി സ്വീകരിച്ചാണ് ഫണ്ട് കണ്ടെത്തിയത്. അഡ്മിഷൻ സമയത്ത് രക്ഷിതാക്കളിൽനിന്ന് പി.ടി.എ ഫണ്ടിലേക്ക് സ്വരൂപിച്ച സംഖ്യയിൽനിന്ന് കുറേശയായി ആ കടം വീട്ടുകയാണ് ചെയ്തത്. 1978 ൽ കമ്മറ്റി അംഗങ്ങളിലൊരാൾ മരണപ്പെടുമ്പോൾ സ്കൂളിനായുള്ള പ്രവർത്തനത്തിന്റെ 90 ശതമാനവും പൂർത്തിയായിക്കഴിഞ്ഞിരുന്നു.
സ്ക്കൂൾകെട്ടിടനിർമാണം
ട്രഷറിയിൽ നിശ്ചയിക്കപ്പെട്ട 25,000 രൂപ അടച്ചതോടെ കെട്ടിടനിർമാണം ഗവൺമെന്റിന്റെ ബാധ്യതയായി. ഗവൺമെന്റ് മുറപോലെ ടെൻഡർ വിളിച്ചു. എന്നാൽ വഴിയില്ലാതെ കുന്നിൻമുകളിലേക്ക് സാധനമെത്തിക്കാനുള്ള ബുദ്ധിമുട്ടാലോചിച്ച് കോൺട്രാക്ടർമാർ ആരും തന്നെ കോൺട്രാക്റ്റ് എടുക്കാൻ മുന്നോട്ട് വന്നില്ല. താൽകാലിക റോഡ് ശരിപ്പെടുത്തിത്തരാം എന്ന നിബന്ധനയോടെ കോഡൂരിലെ വരിക്കോടൻ അബുഹാജിയെ ചെന്നുകണ്ട് കമ്മറ്റി അംഗങ്ങൾ നിർബന്ധം ചെലുത്തി ടെൻഡർ എടുപ്പിച്ചു.
എന്നാൽ താൽകാലിക റോഡിനായി സ്ഥലം കമ്മറ്റി അംഗങ്ങളുടെ ആവശ്യപ്രകാരം വിട്ടുനൽകാൻ സമീപവാസികൾ തയ്യാറായില്ല. നിർമാണം പൂർത്തിയായാൽ റോഡ് സ്ഥിരമായി നൽകേണ്ടിവരുമോ എന്ന ഭയമായിരുന്നു അവരുടേത്. അവസാനം അബുഹാജി സ്ഥലമുടമകളോട് നേരിട്ട് കണ്ട് സംസാരിച്ചുവാക്കു കൊടുത്തതിനെത്തുടർന്ന് സമീപവാസികൾ താൽക്കാലിക റോഡിനായി സമ്മതം മൂളി. അങ്ങനെ താൽക്കാലിക റോഡിനുള്ള വഴി തുറന്നു. എ.പി. ഉസ്മാൻ, തോട്ടത്തിൽ മുഹമ്മദ് എന്നിവരുടെ പറമ്പിൽ കൂടിയായിരുന്നു താൽക്കാലിക റോഡ് വെട്ടിയത്. വാഗ്ദാന പ്രകാരം കെട്ടിട നിർമാണത്തിന് ശേഷം താൽക്കാലിക റോഡ് അടച്ചു. കുന്നിൻ മുകളിൽനിന്ന് വെള്ളം ഒലിച്ചിറങ്ങി രൂപപ്പെട്ട ഒരു തോടായിരുന്നു നടക്കാനുള്ള വഴിയായി ആകെ ഉണ്ടായിരുന്നത്. പിന്നീട് വർഷങ്ങളോളം അധ്യാപകരും വിദ്യാർഥികളും ഓഫീസർമാരും ഒറ്റയടിപ്പാതയിലൂടെയാണ് സ്കൂളിലെത്തിയിരുന്നത്.
കെട്ടിടനിർമാണത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നതിന് വേണ്ടി കിണർക്കുഴിക്കാൻ തീരുമാനിച്ചു. 20 കോല് താഴ്തിയെങ്കിലും വെള്ളം ലഭിച്ചില്ല. കുഴിച്ചുകൊണ്ടിരുന്ന പണിക്കാർ സ്വാസം ലഭിക്കുന്നില്ലെന്ന് പറഞ്ഞ് പിൻമാറുകയും ചെയ്തു. അതിനാൽ മറ്റൊരു സ്ഥലത്ത് നിന്ന് പണിക്കാരെ വരുത്തി വീണ്ടും കഴിച്ചു. വെള്ളം കണ്ടു-കണ്ടില്ല എന്ന നിലക്ക് അവരും അവസാനിപ്പിച്ചു. വെള്ളം കണ്ടാൽമാത്രമേ ഗവ.മെന്റിൽ നിന്ന് കാശ് ലഭിക്കൂ. അതിനായി പരിശോധനക്ക് വന്ന ഉദ്യോഗസ്ഥന്റെ മുന്നിൽ വെള്ളം കോരി കാണിച്ചുകൊടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു. കിണർ മണ്ണിട്ട് മൂടാൻ ആവശ്യപ്പെട്ട് അദ്ദേഹം മടങ്ങി. ഇപ്പോൾ കൊടിമരം നിൽക്കുന്ന സ്ഥലത്തുള്ള കിണർ പൂർണമായും മണ്ണിട്ട് മൂടി. പിന്നീട് പി.എച്ച്.ഇ.ഡി. വാട്ടർ കണക്ഷൻ എടുത്താണ് വെള്ളപ്രശ്നം പരിഹരിച്ചത്. [2]
സ്കൂൾകെട്ടിടം ഉയരുന്നു
കുന്നിന്റെ ഒരു ഭാഗം വെട്ടിയിറിക്കിയാൽ മാത്രമേ അവിടെ ഒരു കെട്ടിടം നിർമിക്കാനാകുമായിരുന്നുള്ളൂ. എന്നാൽ ഈ പണി അത്ര എളുപ്പമായിരുന്നില്ല. മുകളിൽ പൊന്തയും കുറ്റിക്കാടും ആയിരുന്നെങ്കിലും ഉൾഭാഗം ഉറപ്പുള്ള വെട്ടുുപാറയായിരുന്നു. ജെ.സി.ബിയും കല്ലുവെട്ടുമെഷീനും ഇല്ലാത്ത കാലത്ത് കല്ലുവെട്ടിയെടുക്കാൻ മനുഷ്യാധ്വാനം മാത്രമേ പരിഹാരമായി ഉണ്ടായിരുന്നുള്ളൂ. ധാളാളം പണിക്കാരും അന്നത്തെ സജ്ജീകരണങ്ങളുമുള്ള ഒരു വൻ കോൺട്രാക്ടർ ആയിരുന്നു സ്കൂളിന്റെ കരാർ എറ്റെടുത്ത അബുഹാജി. അതുകൊണ്ടു തന്നെ പണി തുടങ്ങിക്കഴിഞ്ഞ് ഒരു സ്റ്റേജിലും പണി നിർത്തിവെക്കേണ്ടി വന്നില്ല. അങ്ങനെ 1981 ൽ കെട്ടിടത്തിന്റെ പണി പൂർത്തിയായി. മുകളിലും അടിയിലുമായി 16 റൂമുകളോട് കൂടിയ ഒറ്റ ബ്ലോക്ക് കെട്ടിടം പ്രവർത്തന സജ്ജമായി. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകളും നിർമിച്ചു. കരിങ്കല്ലുകൊണ്ട് ഭദ്രമായ നിലയിൽ നിർമിച്ച ആ കെട്ടിടം തന്നെയാണ് ഇപ്പോഴും തല ഉയർത്തി നിൽക്കുന്നത്.
താൽക്കാലിക ഷെഡ്ഡിൽ തുടക്കം
1974 ലാണ് ഹൈസ്കൂൾ അനുവദിച്ചത്. ആ വർഷം തന്നെ ക്ലാസ് തുടങ്ങേണ്ടതുണ്ടായിരുന്നു. അതിന് വേണ്ടി വാടക കെട്ടിടങ്ങൾ അന്വേഷിച്ചെങ്കിലും എവിടെയും ലഭിച്ചില്ല. നിലവിലെ ഇരുമ്പുഴി യു.പി സ്കൂളാകട്ടെ ആനക്കയം, മുണ്ടുപറമ്പ്, പടിഞ്ഞാറ്റുമുറി, പെരിമ്പലം എന്ന സമീപ ഗ്രാമങ്ങളിലെ കുട്ടികളുടെ കൂടി ആശ്രയമായിരുന്നു. ഓടും കഴുക്കോലമായുള്ള മൂന്ന് പഴകി ജീർണിച്ച കെട്ടിടങ്ങളിലായിരുന്നു അത് തന്നെയും പ്രവർത്തിച്ചിരുന്നത്. പകുതി കുട്ടികളെ പോലും ഉൾക്കൊള്ളാനാവാതെ ഷിഫ്റ്റ് സമ്പദായത്തിൽ പ്രവർത്തിച്ചുവരികയായിരുന്ന യു.പി.സ്കൂൾ. ഇതിനിടയിലാണ് ഹൈസ്കൂനിന് അനുമതി ലഭിക്കുന്നത്. അന്നത്തെ യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ യാതൊരു വൈമനസ്യവുമില്ലാതെ ഈ സ്കൂൾ കോമ്പൊണ്ടിൽ തെങ്ങോലകൊണ്ട് മെടഞ്ഞുണ്ടാക്കിയ തടുക്ക് ഉപയോഗിച്ച് ഒരു താൽക്കാലിക ഷെഡ് നിർമിക്കുന്നതിന് സമ്മതിച്ചു. മേൽക്കൂര കെട്ടിമേയാൻ ഓരോ വിദ്യാർഥിയും 5 തടുക്ക് വീതം വീട്ടിൽനിന്ന് തയ്യാറാക്കി കൊണ്ടുവരാൻ തീരുമാനിച്ചു. നാട്ടുകാർ ഹൈസ്കൂൾ വരുന്ന ആവേശത്തിൽ ശ്രമദാനമായി ജോലിക്കിറങ്ങി. താൽക്കാലിക കെട്ടിടം പൂർത്തിയായി.
ജൂണിൽ ഈ സംവിധാനം ഒരുക്കാൻ സാധിക്കാത്തതിനാൽ ആ വർഷം ചേരാനുദ്ദേശിച്ച പല കുട്ടികളും മലപ്പുറത്തും മഞ്ചേരിയിലുമുള്ള സ്കൂളിൽ ചേർന്നു. പരിഹാരം അവരെ ടി.സി. വാങ്ങി കൊണ്ടുവന്ന് സ്കൂൾ ആരംഭിക്കുക എന്നതായിരുന്നു. മിക്ക കൂട്ടികളും മഞ്ചേരിയിലും മലപ്പുറത്തും പോയി പഠിക്കാൻ കഴിയാത്തിനാൽ യുപിയോടെ പഠനം നിർത്തുകയായിരുന്നു പതിവ്. അവരെയും കൊണ്ടുവന്നു സ്കൂൾ ആരംഭിച്ചു. ചെറിയൊരു ഉദ്ഘാടന ചടങ്ങോടെയാണ് അഡ്മിഷൻ ആരംഭിച്ചത്. കോഴിക്കോട് ആർ.ഡി.ഡിയായിരുന്ന ചിത്രൻ നമ്പൂതിരിപ്പാടായിരുന്നു മുഖ്യാഥിതി. അന്നത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കെ.വി. ചേക്കുട്ടി ഹാജിയും കേരളത്തിലെ അന്നത്തെ മുസ്ലിം വിദ്യാഭ്യാസ ഇൻസപെക്ടറായിരുന്ന കരുവള്ളി മുഹമ്മദ് മൗലവിയും അഥിതികളായിരുന്നു. യു.പി. സ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന കുഞ്ഞീൻ മാസ്റ്ററുടെ മകൻ അബ്ദുൽ അസീസിനെ ചേർത്തുകൊണ്ടാണ് ആർ.ഡി.ഡി ഉദ്ഘാടനം നിർവഹിച്ചത്.
ഹൈസ്കൂൾ ആരംഭിക്കുന്നു
1974 സെപ്റ്റംബർ 3 നാണ് ഹൈസ്കൂളിന്റെ അദ്യ ക്ലാസ്സുകൾ ആരംഭിച്ചത്. 8ാം ക്ലാസ് മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നത്. A, B, C എന്നീ മൂന്ന് ഡിവിഷനുകളിലായി 122 കുട്ടികൾ. രണ്ടു ക്ലാസുകളിലായി ഇവരെ ഇരുത്തി.
യൂപി സ്കൂളിന്റെ സ്റ്റാഫ് റൂം തന്നെയായിരുന്നു ഹൈസ്ക്കൂളിന്റെയും സ്റ്റാഫ് റൂം. പിന്നീട് മുന്നിലെ രണ്ടു കെട്ടിടങ്ങൾക്കിടയിൽ ഹൈസ്കൂൾ സ്റ്റാഫിനായി ഒരു റൂം കെട്ടിയുണ്ടാക്കി. തടുക്കും പരമ്പും കൊണ്ടുള്ള ഒരു ചായ്പ് ആയിരുന്നു ഈ സ്റ്റാഫ് റൂം. ആദ്യ ഹെഡ്മാസ്റ്ററായിരുന്ന കെ.പി ശ്രീനിവാസൻ മാഷിന് യുപി ഹെഡ്മാസ്റ്ററായിരുന്ന കുഞ്ഞീൻ മാസ്റ്റർ തന്റെ റൂമിൽ സൗകര്യം ചെയ്തുകൊടുത്തു. നാട്ടുകാരുടെ ഭാഷയിൽ ചെറിയ ഹെഡ്മാഷും ബല്യ ഹെഡ്മാഷും ഒരു റൂമിൽ കഴിഞ്ഞു.
മലപ്പുറത്ത് കാരനായിരുന്ന കെ.പി. ശ്രീനിവാസൻ മാഷായിരുന്നു ഹെഡ്മാസ്റ്റർ എന്ന് സൂചിപ്പിച്ചു. തുടക്കത്തിൽ ഹെഡ്മാസ്റ്ററും, ക്ലാർക്കും, പ്യൂണും എല്ലാം അദ്ദേഹം തന്നെയായിരുന്നു. കാരണം സ്റ്റാഫുകൾ ഓരോരുത്തരായി പിന്നീടാണ് വന്ന് ജോയിൻ ചെയ്യുന്നത്. നാട്ടുകാർക്കും കുട്ടികൾക്കും ഏറെ ഇഷ്ടപ്പെട്ട മാഷായിരുന്നു അദ്ദേഹം. കണക്കായിരുന്നു അദ്ദേഹത്തിന്റെ വിഷയം. 90 ശതമാനം കുട്ടികളും ഭയക്കുന്ന വിഷയം എന്നാൽ മാഷ് ക്ലാസെടുക്കാൻ തുടങ്ങിയതോടെ കണക്ക് കുട്ടികൾക്ക് ഇഷ്ടമാകാൻ തുടങ്ങി. സ്കൂൾ വിട്ടാൽ കുട്ടികളോടും നാട്ടുകാരോടും ഒപ്പം കുറേനേരം വോളിബോൾ കളിച്ചായിരുന്നു അദ്ദേഹം വീട്ടിലേക്ക് മടങ്ങിയിരുന്നത്. നാട്ടുകാരോട് ഇണങ്ങിച്ചേർന്ന ശ്രീനിവാസൻ മാഷെ ട്രാൻസ്ഫർ ഓർഡർ ലഭിച്ചിട്ടും നാട്ടുകാർ വിട്ടില്ല. ട്രാൻസ്ഫർ ഓർഡർ ഉന്നതരുമായി ബന്ധപ്പെട്ട താൽക്കാലികമായ റദ്ദു ചെയ്യിപ്പിച്ചു. രണ്ട് വർഷത്തെ സേവനത്തിന് ശേഷം അദ്ദേഹം ട്രാൻസഫറായി. 1995 ൽ അദ്ദേഹം ഇടുക്കിയിൽനിന്നും D.D.E ആയി വിരമിച്ചു.
ജി.എം.യു.പി കോമ്പൗണ്ടിൽ പ്രവർത്തിച്ചിരുന്ന കാലത്തെ ഹൈസ്കൂൾ സ്റ്റാഫ്
ഏറനാട് താലൂക്കിൽ ആനക്കയം ഗ്രാമപഞ്ചായത്തിലെ 17 വാർഡിൽ തിരൂർ-മഞ്ചേരി റോഡിന്റെ സമീപത്തായി പ്രകൃതി സുന്ദരമായ ചെരക്കാപറമ്പ് കുന്നിൽ ഇരുമ്പുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ജി. എം. യു. പി. എസ്. ഇരുമ്പുഴി, എഫ്. എം. ഒ. യു. പി. എസ്. പടിഞ്ഞാറ്റുമുറി, ജി. യു. പി. എസ്. ആനക്കയം, ക്രസന്റ് യു. പി. എസ്. പെരിമ്പലം, എ.യു.പി.എസ്. മുണ്ടുപറമ്പ് എന്നീ സ്കൂളുകളിൽ നിന്നും അപ്പർ പ്രൈമറി തലം പൂർത്തിയാക്കുന്ന കുട്ടികൾ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത് ഈ സ്ഥാപനത്തെയാണ്. ആനക്കയം പഞ്ചായത്തിലെ ഇരുമ്പുഴി, വടക്കുമ്മുറി, പെരിമ്പലം, പാണായി, ആനക്കയം, മണ്ണമ്പാറ, കാട്ടുങ്ങൽ, പുളിയക്കോട്ട് പാറ, പാലക്കോട്ട് പറമ്പ്, വളാപറമ്പ് മുതലായ സ്ഥലങ്ങളിൽ നിന്നും കൂട്ടിലങ്ങാടി പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറി പ്രദേശത്തുനിന്നും ആണ് മുഖ്യമായും കുട്ടികൾ പഠിക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കമായിരുന്ന മലപ്പുറം ജില്ലയിലെ ഇതര പ്രദേശങ്ങൾ പോലെ തന്നെ ഇരുമ്പുഴിയിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ജില്ലാ ആസ്ഥാനമായ മലപ്പുറത്തും താലൂക്ക് ആസ്ഥാനമായ മഞ്ചേരിയിലുമാണ് അക്കാലത്ത് ഹൈസ്കൂൾ വിദ്യാഭ്യാസ സൗകര്യം ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാരായ ആളുകൾ അവരുടെ കുട്ടികൾ യു. പി. പഠനത്തിനു ശേഷം സ്കൂളിലേക്ക് അയയ്ക്കുന്ന പതിവ് താരതമ്യേന കുറവായിരുന്നു. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ച ഇരുമ്പുഴി പ്രദേശത്തെ നിസ്വാർത്ഥമതികളായ ഒരു പറ്റം ആളുകൾ ഒരു ഹൈസ്കൂളിനു വേണ്ടി കഠിനാധ്വാനം ചെയ്യുകയും അവരുടെ അധ്വാനഫലമായി 1974 ൽ ഇരുമ്പുഴിയിൽ ഗവ. ഹൈസ്കൂൾ സ്ഥാപിതമാവുകയും ചെയ്തു. ആദ്യകാലത്ത് ഇരുമ്പുഴി ജി.എം.യു.പി. സ്കൂളിനോടനുബന്ധിച്ചാണ് ഹൈസ്കൂൾ ക്ലാസുകൾ നടത്തിയിരുന്നത്. ശ്രീ. കെ.പി. ശ്രീനിവാസനായിരുന്നു പ്രഥമ പ്രധാനാധ്യാപകൻ. പിന്നീട് മൂന്ന് ഏക്കർ സ്ഥലം ശ്രീ. കെ.എം. കുഞ്ഞിമുഹമ്മദ് മാസ്റ്റർ സ്കൂളിനുവേണ്ടി സൗജന്യവിലയ്ക്ക് നൽകുകയും സർക്കാർ സ്വന്തമായി കെട്ടിടം നിർമ്മിച്ച് പ്രവർത്തനം അവിടേക്ക് മാറ്റുകയും ചെയ്തു. 2004 ൽ സയൻസ്, കൊമേഴ്സ് ബാച്ചുകളുള്ള ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.
സാരഥികൾ
ഹൈസ്കൂൾ വിഭാഗം
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്ര.ന. | പേര് | മുതൽ | വരെ |

1 | കെ.പി.ശ്രീനിവാസൻ | 28/08/1974 | 16/06/1976 |
2 | എൻ.കെ. രാഘവൻ | 16/06/1976 | 24/05/1978 |
3 | വി. നാരായണൻ നായർ | 07/06/1978 | 03/06/1980 |
4 | വി.കെ.സി. നാരായണൻ | 01/08/1980 | 10/10/1980 |
5 | വി.കെ. ശ്രീധരൻ ഉണ്ണി | 10/10/1980 | 27/07/1981 |
6 | കെ. ഇന്ദിര | 27/07/1981 | 30/05/1982 |
7 | ഗ്രേസി മാത്യു | 12/08/1982 | 28/08/1982 |
8 | കെ.ഇ. ഏലിയാമ്മ | 24/10/1984 | 07/06/1985 |
9 | വി.സി. രുദ്രാണി | 07/06/1985 | 31/03/1986 |
10 | പി.ആർ. രാജമ്മ | 29/05/1986 | 09/06/1987 |
11 | ജോർജ് കെ. മത്തായി | 27/07/1987 | 27/05/1989 |
12 | പി.വാണികാന്തൻ | 01/06/1989 | 31/03/1990 |
13 | എൻ.പി.പത്മനാഭൻ നായർ | 23/05/1990 | 25/06/1991 |
14 | പി. അന്നമ്മ | 25/06/1991 | 31/05/1991 |
15 | കെ.സി. വിക്ടോറിയാമ്മ | 26/06/1993 | 19/07/1993 |
16 | പി.ജി. റോസാമ്മ | 20/07/1993 | 22/11/1993 |
17 | കെ.ടി. കല്ല്യാണിക്കുട്ടി | 31/01/1994 | 22/05/1995 |
18 | രാധ കണ്ണേരി | 29/07/1995 | 20/05/1996 |
19 | പി. മുഹമ്മദ് ഹസ്സൻ | 31/05/1996 | 12/05/1997 |
20 | പി. അസൈനാർ | 12/05/1997 | 01/06/1998 |
21 | വി. ചന്ദ്രമതി | 04/06/1998 | 31/03/1999 |
22 | പി. അസൈനാർ | 20/05/1999 | 31/03/2000 |
23 | എ. സരോജിനി | 05/05/2000 | 01/06/2002 |
24 | വി.പി. രത്നകുമാരി | 01/06/2002 | 05/06/2004 |
25 | കെ. യൂസുഫ് | 05/06/2004 | 07/06/2004 |
26 | കെ. കൃഷ്ണകുമാരി | 07/06/2006 | 04/06/2008 |
27 | കെ. ഗോപാലകൃഷ്ണൻ | 04/06/2008 | 22/05/2010 |
28 | പി. വേണുഗോപാലൻ | 22/05/2010 | 31/03/2013 |
29 | കെ. രാധാമണി അമ്മ | 04/06/2013 | 31/03/2015 |
30 | എ.പി. കരുണാകരൻ | 03/06/2015 | 31/03/2017 |
31 | എൻ. ഗിരിജ | 02/06/2017 | 31/03/2021 |
32 | ശശികുമാർ കെ | ഇതുവരെ |
ഹയർസെക്കണ്ടറി വിഭാഗം
സ്കൂളിന്റെ മുൻ പ്രിൻസിപ്പലുമാർ :
ക്ര.ന. | പേര് | മുതൽ | വരെ |

1 | യൂസുഫ്.കെ | 29/06/2004 | 20/07/2005 |
2 | റോസക്കുട്ടി സി.യു. | 21/07/2005 | 05/08/2005 |
3 | യൂസുഫ് കെ | 06/08/2005 | 24/06/2006 |
4 | മനോജ് കുമാർ സി | 25/02/2006 | 10/08/2009 |
5 | കൃഷ്ണദാസ് പി | 11/08/2009 | 29/03/2010 |
6 | ചന്ദ്രമോഹൻ കെ | 30/03/2010 | 27/11/2010 |
7 | കൃഷ്ണദാസ് പി | 28/11/2010 | 19/12/2010 |
8 | മുഹമ്മദ് ബഷീറുദ്ധീൻ എ | 20/12/2010 | 30/03/2013 |
9 | കൃഷ്ണദാസ് പി | 31/03/2013 | 14/06/2013 |
10 | അനിൽ പി.എം | 15/06/2013 | ഇതുവരെ |
മുൻനിരക്കാർ
ഹൈസ്കൂൾ വിഭാഗം
സ്കൂളിന്റെ ആരംഭം മുതൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ സ്കൂളിൽ നിന്ന് ഒന്നാം റാങ്ക് കരസ്ഥമാക്കിയവരുടെ പേരുവിവരം
വർഷം | പേര് | ലഭിച്ചമാർക്ക് | ആകെ മാർക്ക് |

1977 | മുഹമ്മദ് പാലേമ്പടിയൻ കാപ്പാട്ട് | 331 | 600 |
1978 | ജമാലുദ്ധിൻ കെ.എം. | 319 | 600 |
1979 | അബ്ദുൽ കബീർ കെ.എം | 393 | 600 |
മറിയുമ്മ പനങ്ങാടൻ | 393 | 600 | |
1980 | അബൂബക്കർ മടത്തൊടിയിൽ | 487 | 600 |
1981 | അഷ്റഫ് എ.പി. | 406 | 600 |
1982 | രാജഗോപാലൻ ഇ.വി. | 483 | 600 |
1983 | റൈഹാനത്ത് കെ.എം | 397 | 600 |
1984 | ഹംസ തെക്കേടത്ത് | 368 | 600 |
1985 | രവികുമാർ പി | 392 | 600 |
1986 | ശ്രീനിവാസൻ സി. | 426 | 600 |
1987 | ഹസീന പാലേമ്പടിയൻ | 669 | 1200 |
1988 | അബ്ദുൽകരിം ടി. | 423 | 600 |
1989 | മുഹമ്മദ് മുസ്തഫ | 473 | 600 |
1990 | ഹനീഫ പി. | 377 | 600 |
1991 | ഫൈസൽ കെ | 491 | 600 |
1992 | അബ്ദുസ്സലാം പി. | 490 | 600 |
1993 | സൂര്യ കെ.എം | 499 | 600 |
1994 | വിജീഷ് കെ. | 442 | 600 |
1995 | ഫബീല സി.കെ. | 533 | 600 |
1996 | ഷിബു. വി.ടി. | 395 | 600 |
1997 | ജിസ്ന | 454 | 600 |
1998 | നസീറ പി.കെ. | 493 | 600 |
1999 | അനൂപ് | 541 | 600 |
2000 | സൈദ പി | 465 | 600 |
2001 | നാസിറുദ്ധീൻ | 437 | 600 |
2002 | മുഹമ്മദ് നിസാർ | 557 | 600 |
2003 | സുനീറ എൻ. | 452 | 600 |
2004 | ഷാഹിദ ടി. | 558 | 600 |
S.S.L.C ക്ക് ഗ്രേഡ് സമ്പ്രദായം ആരംഭിച്ചത് മുതൽ സ്കൂളിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയവരുടെ പേരുവിവരം
വർഷം | പേര് | ലഭിച്ച A+ | ആകെ A+ |

2005 | ആഷിഖ് ടി.കെ | 3 | 10 |
2006 | സാദിഖലി പി | 10 | 10 |
2007 | ഫർസീന എം. | 7 | 10 |
2008 | മുഷീറ റൂബി ടി | 10 | 10 |
2009 | ബിൻസി എം. കെ. | 7 | 10 |
2010 | ഷബീബ് റഹ്മാൻ ടി. | 8 | 10 |
2011 | ഷിഫാന ഷെറിൻ ടി. | 10 | 10 |
നിയാസ് സി.പി. | 10 | 10 | |
2012 | മുനീബ റൂബി ടി. | 10 | 10 |
ഷഹാന മോൾ സി. | 10 | 10 | |
2013 | നൌഫാൻ കെ. കെ. | 10 | 10 |
2014 | ശംസീറുൽ ഹഖ് | 10 | 10 |
നാസിഹ | 10 | 10 | |
2015 | മുഹ്സിന മോൾ | 10 | 10 |
2016 | എട്ടുപേർക്ക്* | 9 | 10 |
2016 ൽ ആർക്കും 10 എപ്ലസ് ലഭിച്ചില്ല. 9 എ പ്ലസ് ലഭിച്ചവർ എട്ടുപേരുണ്ടായിരുന്നു. 1. അശ്വതി. പി. 2. ഷൈമ. പി., 3. വർഷ സി. 4. മുർഷിദ സി.കെ. 5. റിൻഷ സി.പി., 6. ഷബീഹ ടി. 7. സുഹ്റ തസ്നിം കെ. 8. മുഹമ്മദ് ജാസിം സി.
പുതുചരിതം
2017 മുതൽ ഒരു പുതിയ ചരിത്രം ആരംഭിക്കുകയാണ്. ഈ വർഷം മുതലാണ് രണ്ടിലധികം പേർക്ക് മുഴുവൻ A+ ലഭിച്ചു തുടങ്ങുന്നത്. 2016-ൽ ആർക്കും മുഴുവൻ A+ ലഭിക്കാതെ പോയതിൽനിന്നും, സ്കൂളിൽ പതിവായി തുടർന്നുവന്ന വിജയഭേരി പ്രവർത്തനങ്ങൾ പര്യാപ്തമല്ലെന്ന് ബോധ്യപ്പെടുത്തി. തുടർന്ന് വിജയഭേരി പ്രവർത്തനങ്ങളിൽ സമൂലമായ മാറ്റം വരുത്തുകയും. ജൂൺ മാസം മുതൽ കൂടുതൽ പേർക്ക് A+ നേടിക്കൊടുക്കാൻ നാട്ടുകാരുടെ കൂടി സഹകരണത്തോടെ വലിയ തോതിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. അതിന്റെ ഫലമായി 2017 മാർച്ചിലെ പരീക്ഷയിൽ എ പ്ലസ് നേടുന്നവരുടെ എണ്ണം 7 ആയി ഉയർന്നു.
വർഷം | വിജയ ശതമാനം | ആകെ ലഭിച്ച A+ | പരീക്ഷ എഴുതിയ കൂട്ടികൾ |

2017 | 99.63 | 7പേർക്ക് | 241 |
2018 | 99.2 | 7 പേർക്ക് | 239 |
2019 | 99.53 | 11 പേർക്ക് | 216 |
2020 | 100 | 16 പേർക്ക് |