"ആഘോഷങ്ങൾ ...ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
=== ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം ===
=== ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം ===
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് എല്ലാ അധ്യാപകരും കുട്ടികളും മാതാപിതാക്കളും ഓരോ ക്ലാസിനും പ്രത്യേകമായി സജ്ജീകരിച്ച ഗൂഗിൾ മീറ്റിംഗ്  വഴി  രാവിലെ 6 30 ന് വർച്വൽ യോഗ ഡേ സെലിബ്രേഷൻ നടത്തി കായിക അധ്യാപികയായ റോജി റോസ് ന്റെ നേതൃത്വത്തിൽ തുടർന്നുള്ള ദിവസങ്ങളിലും പ്രഭാതത്തിൽ തന്നെ യോഗക്ലാസ് ഓൺലൈനായി നടത്തിപ്പോരുന്നു .
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് എല്ലാ അധ്യാപകരും കുട്ടികളും മാതാപിതാക്കളും ഓരോ ക്ലാസിനും പ്രത്യേകമായി സജ്ജീകരിച്ച ഗൂഗിൾ മീറ്റിംഗ്  വഴി  രാവിലെ 6 30 ന് വർച്വൽ യോഗ ഡേ സെലിബ്രേഷൻ നടത്തി കായിക അധ്യാപികയായ റോജി റോസ് ന്റെ നേതൃത്വത്തിൽ തുടർന്നുള്ള ദിവസങ്ങളിലും പ്രഭാതത്തിൽ തന്നെ യോഗക്ലാസ് ഓൺലൈനായി നടത്തിപ്പോരുന്നു .
[[പ്രമാണം:33025 music-daay.png|ലഘുചിത്രം|400x400ബിന്ദു]]


=== ജൂൺ 21 ലോക സംഗീത ദിനം ===
=== ജൂൺ 21 ലോക സംഗീത ദിനം ===
വരി 94: വരി 95:


സമൂഹത്തിന് എത്രമാത്രം പ്രയോജന പ്രദമായ ജീവിതം നയിക്കണം  എന്നതിനെക്കുറിച്ചും വെബ്ബിനാർ നടത്തി .
സമൂഹത്തിന് എത്രമാത്രം പ്രയോജന പ്രദമായ ജീവിതം നയിക്കണം  എന്നതിനെക്കുറിച്ചും വെബ്ബിനാർ നടത്തി .
[[പ്രമാണം:33025 independance 1.jpg|ലഘുചിത്രം|396x396ബിന്ദു]]


=== ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം ===
=== ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം ===
വരി 100: വരി 102:
=== ഓഗസ്റ്റ് 17 കർഷകദിനം-(ചിങ്ങം1) ===
=== ഓഗസ്റ്റ് 17 കർഷകദിനം-(ചിങ്ങം1) ===
മലയാളവർഷാരംഭമായ  ചിങ്ങം 1 കർഷക ദിന സന്ദേശം നൽകി  ഹൈസ്കൂൾ മലയാള വിഭാഗം ആചരിച്ചു. ലക്ഷ്മിപ്രിയ എച് ,അഖില ഷിജു എന്നിവർ കർഷക ദിന സന്ദേശങ്ങൾ നൽകി.കുട്ടികൾ  നാടൻപാട്ടുകൾ ആലപിച്ചു .കൂടാതെ കുട്ടികൾ കൃഷിചെയ്യുന്ന ദൃശ്യങ്ങളും സ്കൂളിലെ കൃഷിയും മറ്റു പരിപാടികളും ഉൾപ്പെടുത്തി ഒരു വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു .
മലയാളവർഷാരംഭമായ  ചിങ്ങം 1 കർഷക ദിന സന്ദേശം നൽകി  ഹൈസ്കൂൾ മലയാള വിഭാഗം ആചരിച്ചു. ലക്ഷ്മിപ്രിയ എച് ,അഖില ഷിജു എന്നിവർ കർഷക ദിന സന്ദേശങ്ങൾ നൽകി.കുട്ടികൾ  നാടൻപാട്ടുകൾ ആലപിച്ചു .കൂടാതെ കുട്ടികൾ കൃഷിചെയ്യുന്ന ദൃശ്യങ്ങളും സ്കൂളിലെ കൃഷിയും മറ്റു പരിപാടികളും ഉൾപ്പെടുത്തി ഒരു വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു .
[[പ്രമാണം:33025 onam3(1).png|ലഘുചിത്രം|400x400ബിന്ദു]]


=== ഓഗസ്റ്റ് 19 ഓണാഘോഷം ===
=== ഓഗസ്റ്റ് 19 ഓണാഘോഷം ===
വരി 245: വരി 252:


=== ഡിസംബർ 23 ക്രിസ്മസ് ===
=== ഡിസംബർ 23 ക്രിസ്മസ് ===
[[പ്രമാണം:33025 christmas2.png|ലഘുചിത്രം|400x400ബിന്ദു]]
വളരെ വിപുലമായി ആചരിച്ചു കുട്ടികൾക്കായി എയ്ഞ്ചൽ കോമ്പറ്റീഷൻ, പാപ്പാ മത്സരം, കരോൾ മത്സരം എന്നിവ സംഘടിപ്പിച്ചു .വിജയികൾക്ക് സമ്മാനം നൽകി . അധ്യാപകർക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു . വിജയികൾക്ക് സമ്മാനങ്ങൾ നൽകി. അധ്യാപക-അനധ്യാപകർ പരസ്പരം സ്നേഹ സമ്മാനങ്ങൾ കൈമാറി .കുട്ടികൾക്ക് വേണ്ടി ഭക്ഷ്യമേള സംഘടിപ്പിച്ചു അതിൽ നിന്ന് ലഭിച്ച തുക നില നിരാലംബരും രോഗികളുമായവർക്ക് ക്രിസ്മസ് സമ്മാനമായി നൽകി
വളരെ വിപുലമായി ആചരിച്ചു കുട്ടികൾക്കായി എയ്ഞ്ചൽ കോമ്പറ്റീഷൻ, പാപ്പാ മത്സരം, കരോൾ മത്സരം എന്നിവ സംഘടിപ്പിച്ചു .വിജയികൾക്ക് സമ്മാനം നൽകി . അധ്യാപകർക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു . വിജയികൾക്ക് സമ്മാനങ്ങൾ നൽകി. അധ്യാപക-അനധ്യാപകർ പരസ്പരം സ്നേഹ സമ്മാനങ്ങൾ കൈമാറി .കുട്ടികൾക്ക് വേണ്ടി ഭക്ഷ്യമേള സംഘടിപ്പിച്ചു അതിൽ നിന്ന് ലഭിച്ച തുക നില നിരാലംബരും രോഗികളുമായവർക്ക് ക്രിസ്മസ് സമ്മാനമായി നൽകി



22:43, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/പ്രവർത്തനങ്ങൾ

ജൂൺ 1 സ്കൂൾ പ്രവേശനോത്സവം -2021 22

അധ്യാന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി ഓൺലൈനായി നടത്തപ്പെട്ടു .വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ അതിമനോഹരമായ പ്രവേശന ഗാനത്തിന് അകമ്പടിയോടെ പരിപാടികൾക്ക് തുടക്കമായി .എന്റെ സ്‌കൂളിനെ അറിയാൻ എന്ന അതിമനോഹരമായ വീഡിയോയിലൂടെ പുതുതായി എത്തുന്ന കുട്ടികൾക്ക് സ്‌കൂളിനെ പരിചയപ്പെടുത്തി . ഹെഡ്മിസ്ട്രസ്സ് നേതൃത്വത്തിൽ അധ്യാപകർ കുട്ടികൾക്ക് ഹൃദ്യമായ സ്വാഗതം ആശംസിച്ചു .കുട്ടികളുടെ വിവിധ കലാപരിപാടികൾ ഓൺലൈനായി നടത്തി .

ജൂൺ 5 ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു.സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലെ വിവിധ സ്കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഷോർട്ട് ഫിലിം മത്സരം നടത്തി അവാർഡുകൾ നൽകി. തുളസിവനം എന്ന പരിപാടിയിൽ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ 5000 പേർ പങ്കെടുത്തു തുളസി തൈകൾ നട്ടു .സ്‌കൂളിലെ സംഘടനകളുടെ നേതൃത്വത്തിൽ വിവിധ സ്ഥാപനങ്ങളിലും വഴിയരികിലും വൃക്ഷത്തൈകൾ നട്ടു . എൻറെ വാർഡിലെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന വിഷയവുമായി ബന്ധപ്പെട്ട വാർഡ് കൗൺസിലർമാരും മെമ്പർമാരുമായി വീഡിയോ കോൾ വഴി ചർച്ച നടത്തി .ഫലവൃക്ഷങ്ങളുടെ സംരക്ഷണ പഠന പരിപാടികളുടെ ഉദ്ഘാടനം നടത്തി .മുക്കുറ്റി വനം സൃഷ്ടിച്ചു. പോസ്റ്റർ രചനാ മത്സരം നടത്തി .ഗൈഡ്‌സിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചന, ഭൂമിക്ക് ഒരു കത്ത് ,വൃക്ഷതൈ നടീൽ എന്നിവ നടത്തി സ്കൂൾ മലയാള വിഭാഗം ,ലിറ്റിൽ കൈറ്റ്സ്,SPC ,റെഡ്ക്രോസ്സ് ,NCC മറ്റ് സന്നദ്ധ സംഘടനകൾ ചേർന്ന് വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി.സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഒരുവീട്ടിൽ ഒരു പ്ലാവ് എന്ന പദ്ധതിയുടെ ഉദ്ഘാടനം നടത്തി .കോവിഡ് കാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന കുടുംബങ്ങൾക്ക് ഏറ്റവും ആശ്വാസമായിരുന്നു ചക്ക. ചക്ക വിളയുന്ന പ്ലാവുകൾ സുലഭമായി നാടുകളിൽ എങ്ങും വളരട്ടെ എന്ന ആശയമാണ് ഇതുവഴി കുട്ടികളിലേക്ക് എത്തിക്കാൻ ശ്രമിച്ചത്

ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനം

വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ബാലവേല യെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും വെബ്ബിനാർ നടത്തുകയും ചെയ്തു .വീഡിയോകൾ സ്ലൈഡുകൾ ഇവ ഓൺലൈനായി കുട്ടികളിലേക്ക് എത്തിക്കുകയും ബാലവേല നിയമ വിരുദ്ധമാണെന്ന ബോധ്യം കുട്ടികളിലേക്കെത്തിക്കുകയും ചെയ്തു .

ജൂൺ 18 ലോക പിക്നിക് ഡേ

എസ് പി സി സംഘടനയുടെ നേതൃത്വത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി യാത്രകളുടെ പ്രാധാന്യത്തെ കുറിച്ച് അവബോധന പരിപാടികൾ നടത്തി .

ജൂൺ 19 വായനാദിനം

മലയാള വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ വായനാവാരംഓൺലൈൻ ആയി നടത്തി . കേരളത്തിലെ പ്രഗൽഭരായ യുവ കവികളും സാഹിത്യകാരന്മാരും സാഹിത്യകാരികളും പങ്കെടുത്ത വെബ്ബിനാറിൽ കുട്ടികളുടെ വായനാശീലം വളർത്തുന്നതിന് ആവശ്യമായ സന്ദേശങ്ങൾ വിവിധ വ്യക്തികൾ നൽകുകയുണ്ടായി .ഹൈസ്കൂൾ യുപി മലയാള വിഭാഗം അധ്യാപകരുടെ നേതൃത്വത്തിൽ "കാർമൽ ഇ വായന ലോകം "എന്ന പേരിൽ ഒരു ഈ ലൈബ്രറിയും പ്രസ്തുത ദിവസം ആരംഭിച്ചു.

ജൂൺ 20 ഫാദേഴ്സ് ഡേ

വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കുട്ടികൾ തങ്ങളുടെ പിതാക്കന്മാരെ ആദരിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു പിതാക്കന്മാരോടു ഉള്ള സ്നേഹം പരിഗണിച്ച് കുട്ടികൾ കഥകൾ രചിക്കുകയും വ്യത്യസ്തങ്ങളായ വീഡിയോകൾ തയ്യാറാക്കി വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ഷെയർ ചെയ്യുകയും ചെയ്തു.

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് എല്ലാ അധ്യാപകരും കുട്ടികളും മാതാപിതാക്കളും ഓരോ ക്ലാസിനും പ്രത്യേകമായി സജ്ജീകരിച്ച ഗൂഗിൾ മീറ്റിംഗ് വഴി രാവിലെ 6 30 ന് വർച്വൽ യോഗ ഡേ സെലിബ്രേഷൻ നടത്തി കായിക അധ്യാപികയായ റോജി റോസ് ന്റെ നേതൃത്വത്തിൽ തുടർന്നുള്ള ദിവസങ്ങളിലും പ്രഭാതത്തിൽ തന്നെ യോഗക്ലാസ് ഓൺലൈനായി നടത്തിപ്പോരുന്നു .

ജൂൺ 21 ലോക സംഗീത ദിനം

ലോക സംഗീത ദിനം ഫെഫ്ക്ക മ്യൂസിക് ഡയറക്ടേഴ്സ് യൂണിയൻ വൈസ് പ്രസിഡണ്ടായ ശ്രീ ബെന്നി ജോൺസൺ ഉത്‌ഘാടനം ചെയ്തു .പൂർവ വിദ്യാർത്ഥിയും സ്റ്റാർ സിംഗർ ഫെയിമുമായ പിന്നണിഗായിക ഡോക്ടർ വിനീത് ശശിധരൻ ഗാനങ്ങൾ ആലപിച്ചു ആശംസയറിയിച്ചു .വിവിധ മ്യൂസിക് വീഡിയോകൾ പ്രദർശിപ്പിച്ചു .ഇന്ത്യൻ സംഗീതത്തിൻറെ മാത്രമല്ല , ലോകസംഗീതത്തിൻറെ പ്രാധാന്യം കുട്ടികൾ മനസ്സിലാക്കുന്നതിനെക്കുറിച്ചും കൃത്യമായ പരിശീലനം നടത്തുന്നതിനെക്കുറിച്ചും ശ്രീ ബെന്നി ജോൺസൺ സംസാരിച്ചു. കുട്ടികളും അധ്യാപകരും ഗാനങ്ങൾ ആലപിച്ചു വെബിനാർ ഏറ്റവും മനോഹരമാക്കി .

ജൂൺ 23 ലോകഒളിമ്പിക് ദിനം

ഇൻറർനാഷണൽ ഇൻറർനാഷണൽ ഒളിമ്പിക് ഡേ ഇൻറർനാഷണൽ ഒളിമ്പിക് ഡേ യോടനുബന്ധിച്ച് സ്കൂൾ സ്പോർട്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിജ്ഞാനപ്രദമായ വീഡിയോകളും പോസ്റ്റുകളും തയ്യാറാക്കി വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചു ജൂൺ

26 ലോക ലഹരി വിരുദ്ധ ദിനം

ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ സംഘടനകൾ ചേർന്ന് സെമിനാറുകൾ സംഘടിപ്പിച്ചു കോട്ടയം ഡിവൈഎസ്പി ശ്രീ അനിൽകുമാർ എം സന്ദേശം നൽകി. ലഹരി രഹിത ജീവിതം നിത്യഹരിത ജീവിതം" എന്നതായിരുന്നു വെബിനാർ വിഷയം .ഇതുമായി ബന്ധപ്പെട്ട പോസ്റ്റർ രചനാമത്സരം, പെയിൻറിങ് മത്സരം എന്നിവ സംഘടിപ്പിച്ചു. സീഡ്,റെഡ്ക്രോസ് എന്ന സംഘടനയുടെ നേതൃത്വത്തിൽ SPC ,ലിറ്റിൽ കൈറ്റ്‌സ് , ഗൈഡിങ് എന്നീ സംഘടനകളും ബോധവൽക്കരണ വീഡിയോകൾ തയ്യാറാക്കി .

ജൂലൈ 1 ഡോക്ടേഴ്സ് ഡേ

കോട്ടയം ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർക്ക് സമ്മാനങ്ങളും ഫലകവും നൽകി ആദരിച്ചു, കേരളത്തിലും വിദേശത്തുമുള്ള ഡോക്ടർമാർക്ക് ഗ്രീറ്റിംഗ് കാർഡ് അയച്ചു.

ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം

ബേപ്പൂർ സുൽത്താൻ എന്ന പേരിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിൻറെ അനുസ്മരണം സമുചിതമായി ആചരിച്ചു. അദ്ദേഹത്തെ കുറിച്ചും അദ്ദേഹത്തിന്റെ പ്രശസ്തമായ പുസ്തകങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടും കുട്ടികൾ വളരെ മനോഹരമായി സംസാരിച്ചു .വിജ്ഞാനപ്രദമായ ഒരു വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. ഒപ്പം വൈക്കം മുഹമ്മദ് ബഷീർ വെബ്ബിനാർ നടത്തി

ജൂലൈ 11 ലോക ജനസംഖ്യാദിനം

ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് വിജ്ഞാനപ്രദമായ ഒരു വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു

ജൂലൈ 12 മലാല ദിനം

ഗണിതക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മലാലയെ കുറിച്ച് ധാരാളം അറിവുകൾ ലഭിക്കുന്ന ഒരു വീഡിയോ പ്രദർശനം നടത്തുകയുംഒപ്പം പ്രത്യേക പ്രാർഥന നടത്തുകയും പോസ്റ്റർ, പ്രസംഗമത്സരം ഇവ നടത്തുകയും ചെയ്തു.

ജൂലൈ 16 കാർമൽ ദിനം

മൗണ്ട് കാർമ്മൽ സ്ഥാപനങ്ങളുടെ സ്വർഗീയ മധ്യസ്ഥയായ കർമ്മല മാതാവിൻറെ തിരുനാൾ സമുചിതമായി ആഘോഷിച്ചു. മാതാവ് വഴി തങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങൾ അധ്യാപകർ പങ്കുവെച്ചു. .കർമലീത്താ സഭയുടെ ചരിത്രം പാരമ്പര്യം എന്നിവ വളരെ മനോഹരമായി സിസ്റ്റർ ട്രിഷ വീഡിയോ തയ്യാറാക്കി അവതരിപ്പിച്ചു .ഹെഡ്മിസ്ട്രസ് റവ സി .ജെനിനും ലോക്കൽ മാനേജർ റവ സിസ്റ്റർ ധന്യയും അനുഗ്രഹ പ്രഭാഷണം നടത്തി .

ജൂലൈ 16 ദേശീയ സ്കൂൾ സുരക്ഷാ ദിനം

സ്കൂൾ ഗൈഡിങിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു ഗംഭീര വീഡിയോ തയ്യാറാക്കി .സ്‌കൂൾ കാമ്പസിൽ നമ്മളെന്നും അനുഭവിക്കുന്ന ശ്രദ്ധിക്കപ്പെടാതെ പോകുന്ന ക്യാമ്പസിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് എല്ലാവരും മനസ്സിലാക്കി വയ്ക്കുന്നതിന് ഈ വീഡിയോ ഏറ്റവും ഉപകാരപ്പെട്ടു .കോവിഡ മഹാമാരി മൂലം സ്കൂളിൽ എത്തിച്ചേരാൻ സാധിക്കാതിരുന്ന പുതിയ കുട്ടികൾക്ക് സ്കൂളിൻറെ മുക്കുംമൂലയും കാണുവാൻ ഈ ഒരു വീഡിയോ അവസരം നൽകി

ജൂലൈ 25 ഗ്രാൻഡ് പേരൻസ് ദിനം

നമ്മുടെ മുത്തശീ മുത്തശ്ശന്മാരെയും മുതിർന്ന പൗരന്മാരെയും ആദരിക്കാനും അവരോടുള്ള സ്നേഹം പങ്കിടുവാനുമായി ഫ്രാൻസിസ് മാർപാപ്പ ജൂലൈ 25 ന് പ്രത്യേക ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തു. ഇതിനോടനുബന്ധിച്ച് സ്കൂൾതലത്തിൽ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിച്ചു .യഥാസമയം വിജയികളെ നിശ്ചയിക്കുകയും വീടുകളിലെത്തി സമ്മാനങ്ങൾ നൽകുകയും ചെയ്തു

ജൂലൈ 26 കാർഗിൽ വിജയദിനം

കാർഗിലിൽ ഇന്ത്യൻ സൈനീകാംഗങ്ങളുടെ വിജയം ആഘോഷിച്ചു ഒപ്പം കാർഗിൽ യുദ്ധമുഖത്ത് പൊലിഞ്ഞ ജവാൻമാർക്ക് ആദരമർപ്പിച്ച് കൊണ്ട് എൻ സി സി കേഡറ്റുകൾ തിരികൾ തെളിച്ച് ആദരാഞ്ജലികളർപ്പിച്ചു

ജൂലൈ 27 കലാം ദിനം

സ്കൂൾ സോഷ്യൽ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിപുലവും മനോഹരവുമായ പരിപാടികളാണ് ആസൂത്രണം ചെയ്ത നടപ്പിലാക്കിയത് ."കാർമ്മലിലെ കലാം" എന്ന പേരിൽ ഒരു സെമിനാർ സംഘടിപ്പിച്ചു കലാമിൻറെ വേഷം ധരിച്ചെത്തിയ കുമാരി വന്ദന അജി സെമിനാർ മോഡറേറ്ററായി എന്നത് കൗതുകമുണർത്തി .രക്ഷകർത്താവായ ശ്രീ അബ്ദുൽ കലാം വളരെ വിജ്ഞാനപ്രദമായ പ്രസംഗം നടത്തി. ഒപ്പം ആശംസകൾ അറിയിച്ചു സംസാരിച്ചു സെമിനാറിൽ പങ്കെടുത്ത എല്ലാ കുട്ടികളും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഉന്നത നിലവാരം പുലർത്തുന്നതായിരുന്നു സെമിനാർ.

ജൂലൈ 28 പ്രകൃതിസംരക്ഷണ ദിനം

സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട ധാരാളം അറിവുകൾ പ്രദാനം ചെയ്യുന്ന ഒരു വീഡിയോ തയ്യാറാക്കി യൂട്യൂബിൽ സംരക്ഷണം ചെയ്തു .പ്രകൃതി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്ന "വീണ്ടും ഒരു വിലാപം" എന്ന നാടകം ഓൺലൈനായി അവതരിപ്പിച്ചു

ജൂലൈ 29 ലോക കടുവാ ദിനം

സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധ തരം കടുവകളെ കുറിച്ച് വിജ്ഞാനപ്രദമായ ഒരു വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചു.

ഓഗസ്റ്റ് 2 എസ് പി സി ദിനം

എസ് പി സി ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സ്കൂളിൽ നടത്തിയത് .ജില്ലാതല എസ് പി സി ദിനാഘോഷത്തോടനുബന്ധിച്ച് .എസ് പി സി ഓഫീസിലെ പതാക ഉയർത്തൽ ചടങ്ങിൽ സ്കൂളിലെ 6 കേഡറ്റുകൾ പങ്കെടുത്തു.

സ്കൂളിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ

ലോക്കൽ മാനേജർ റവ സിസ്റ്റർ ധന്യ പതാക ഉയർത്തുകയും ആശംസകൾ അറിയിക്കുകയും ചെയ്തു ."നവലോക സൃഷ്ടിയിൽ എസ് പി സി യുടെ പങ്ക് "എന്ന വിഷയത്തിൽ കുട്ടികൾ ഉപന്യാസ മത്സരത്തിൽ പങ്കെടുക്കുകയും , "വാങ്ങില്ല കൊടുക്കില്ല സ്ത്രീധനം "എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ മത്സരം നടത്തുകയും," ഭൂമിക്കൊരു പച്ച കുട "എന്ന ആശയം ലക്ഷ്യമാക്കി മുത്തശ്ശി മുത്തശ്ശൻ മാരോടൊപ്പം കേഡറ്റുകൾ വീട്ടുവളപ്പുകളിൽ വൃക്ഷത്തൈകൾ നടുകയും ചെയ്തു.

ഓഗസ്റ്റ് 6 ഹിരോഷിമ ദിനം

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ സോഷ്യൽ സയൻസ് അധ്യാപകർ ധാരാളം അറിവുകൾ പ്രദാനം ചെയ്യുന്ന വീഡിയോകൾ തയ്യാറാക്കി. വിജ്ഞാനപ്രദമായ ഒരു പതിപ്പ് തയ്യാറാക്കി

ഓഗസ്റ്റ് 7 ടാഗോർ ദിനം

യു പി സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ രവീന്ദ്രനാഥ ടാഗോറിനെ കുറിച്ചും അദ്ദേഹത്തിൻറെ കൃതികളെക്കുറിച്ചും മനസ്സിലാക്കാവുന്ന ഒരു വീഡിയോ തയ്യാറാക്കി

ക്വിറ്റ് ഇന്ത്യ ദിനം .ഗൈഡിങ് കുട്ടികൾ ക്വിറ്റ് ഇന്ത്യ ദിനം സമുചിതമായി ആഘോഷിച്ചു ക്വിറ്റ് ഇന്ത്യ ദിനത്തിൻറെ പ്രത്യേകതകൾ വിവരിച്ചുകൊണ്ടുള്ള സന്ദേശം നൽകുകയും സെമിനാർ സംഘടിപ്പിക്കുകയും ചെയ്തു .

ഓഗസ്റ്റ് 9 നാഗസാക്കി ദിനം

ഹൈ സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നാഗസാക്കി പതിപ്പും വീഡിയോയും തയ്യാറാക്കി.

ഓഗസ്റ്റ് 10 ലോക സിംഹ ദിനം

സീഡ് ക്ലബ്ബ് അംഗങ്ങൾ സിംഹങ്ങളെ കുറിച്ച് വിജ്ഞാനപ്രദമായ ഒരു വിവരണം വീഡിയോ തയ്യാറാക്കി ഒപ്പം ഒരു വെബ്ബിനാറും സംഘടിപ്പിച്ചു .

ഓഗസ്റ്റ് 10 കുളച്ചൽ ദിനം

ഹൈസ്കൂൾ സോഷ്യൽ സയൻസ് വിഭാഗം കുളച്ചൽ ദിനത്തെ കുറിച്ചുള്ള ചരിത്രം വിശദമാക്കുന്ന വീഡിയോ തയ്യാറാക്കി.

ഓഗസ്റ്റ് 12 വിക്രം സാരാഭായി ജന്മദിനം, ലോക യുവജന ദിനം

വിക്രം സാരാഭായി ആരാണ് എന്ന് കുട്ടികൾക്ക് ബോധ്യം നൽകുന്ന വീഡിയോ ഹൈസ്കൂൾ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ തയാറാക്കി .ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ലോക യുവജന ദിനം സമുചിതമായി ആഘോഷിച്ചു യുവജന ദിനത്തിന്റെ പ്രത്യേകതയും യുവജനങ്ങൾ

സമൂഹത്തിന് എത്രമാത്രം പ്രയോജന പ്രദമായ ജീവിതം നയിക്കണം എന്നതിനെക്കുറിച്ചും വെബ്ബിനാർ നടത്തി .

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് .രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ ലോക്കൽ മാനേജർ സിസ്റ്റർ ധന്യ പതാക ഉയർത്തി .സ്കൂൾ ബാൻഡ് ദേശീയ ഗാനം ആലപിച്ചു ഹെഡ്മിസ്ട്രസ് സിസ്റ്റർ ജനിൻ ,മദർ സിസ്റ്റർ ധന്യ ഹയർസെക്കൻഡറി പ്രിൻസിപ്പൽ സിസ്റ്റർ ശില്പ ,ക്യാമ്പസിലെ മറ്റ് പ്രഥമ അധ്യാപകർ എല്ലാവരും തന്നെ ചടങ്ങിൽ സംബന്ധിച്ചു. മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദേശഭക്തിഗാനം ആലപിച്ചു .സ്വാതന്ത്ര്യ സമര സേനാനിയായ അമ്മയെ ആദരിച്ചു .സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷംധരിച്ച് കുട്ടികൾ വീര പരിവേഷം ചാർത്തി .കുട്ടികളുടെ ഫ്ലാഷ് മോബും അരങ്ങേറി . ഗൈഡ് ടീമംഗങ്ങൾ നിർധനരായ എട്ടു കുട്ടികൾക്ക് മൊബൈൽ ഫോണുകൾ നൽകി .സ്വാതന്ത്ര്യദിന വാരാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു , സ്വാതന്ത്ര്യദിന ബന്ധമുള്ള കൊമാല എന്ന കഥയ്ക്ക് വായന നിരൂപണം തയ്യാറാക്കിയ മാതാപിതാക്കൾക്കും കുട്ടികൾക്കും കാർമൽ e വായന ലോകത്തിന്റെ നേതൃത്വത്തിൽ വിജയികൾക്ക് സമ്മാനം നൽകി.

ഓഗസ്റ്റ് 17 കർഷകദിനം-(ചിങ്ങം1)

മലയാളവർഷാരംഭമായ ചിങ്ങം 1 കർഷക ദിന സന്ദേശം നൽകി ഹൈസ്കൂൾ മലയാള വിഭാഗം ആചരിച്ചു. ലക്ഷ്മിപ്രിയ എച് ,അഖില ഷിജു എന്നിവർ കർഷക ദിന സന്ദേശങ്ങൾ നൽകി.കുട്ടികൾ നാടൻപാട്ടുകൾ ആലപിച്ചു .കൂടാതെ കുട്ടികൾ കൃഷിചെയ്യുന്ന ദൃശ്യങ്ങളും സ്കൂളിലെ കൃഷിയും മറ്റു പരിപാടികളും ഉൾപ്പെടുത്തി ഒരു വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു .



ഓഗസ്റ്റ് 19 ഓണാഘോഷം

ഈ വർഷത്തെ ഓണാഘോഷം അധ്യാപകർ എല്ലാവരും ഒരുമിച്ചു ചേർന്ന് സന്തോഷപൂർവ്വം ആഘോഷിച്ചു. സന്ദേശങ്ങളും അദ്ധ്യാപകരുടെ തിരുവാതിരകളിയും എല്ലാം ഓണാഘോഷത്തിന് മാറ്റുകൂട്ടി .നോൺ ടീച്ചിംഗ് സ്റ്റാഫ് ഒരുക്കിയ അത്തപ്പൂക്കളം അതി മനോഹ രമാ യിരുന്നു .അധ്യാപകരോടൊപ്പം കോൺവെന്റിലെ സിസ്റ്റേഴ്സ് ,പി ടി എ പ്രസിഡൻറ് ,മറ്റ് അഭ്യുദയ കാംക്ഷികൾ എന്നിവർ ചടങ്ങിൽ പങ്കുചേർന്നു. അധ്യാപകർ വീടുകളിൽ തയ്യാറാക്കിയ വിഭവങ്ങളാണ് ഓണസദ്യക്ക് വിളമ്പിയത് .ഏറ്റവും നന്നായി പാചകം ചെയ്തവർക്കും ഏറ്റവും നല്ല ഓണ സന്ദേശത്തിനും, മലയാളിമങ്കയ്ക്കും സമ്മാനങ്ങൾ നൽകി.ഉച്ചയ്ക്കുശേഷം കിടപ്പു രോഗികളെ സന്ദർശിച്ച് ഓണക്കിറ്റുകൾ നൽകി. ഓഗസ്റ്റ് 20 ,21 തീയതി തീയതികളിൽ കുട്ടികൾക്കായി ഓൺലൈൻ ആയി ഓണാഘോഷ മത്സരങ്ങൾ നടത്തി

ഓഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനം

ലിറ്റിൽ കൈ കുട്ടികളുടെ നേതൃത്വത്തിൽ ലോകഫോട്ടോഗ്രാഫി ദിനത്തിൽ "മഴ" എന്ന വിഷയത്തെ ആസ്പദമാക്കി ഫോട്ടോഗ്രാഫി മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി ഓഗസ്റ്റ് 20 അന്താരാഷ്ട്ര കൊതുക് ദിനം സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ കൊതുകുനിവാരണത്തിനുള്ള ഒരു ബ്രോഷർ തയ്യാറാക്കുകയും ഒരു ലീഫ് ലെറ്റ് പൊതുജനങ്ങൾക്ക് നൽകുന്നതിനുവേണ്ടി തയ്യാറാക്കി അത് വിതരണം ചെയ്യുകയും ചെയ്തു

സ്കൂൾ യൂത്ത് ഫെസ്റ്റിവൽ

ഓഗസ്റ്റ് 18 മുതൽ 24 വരെ തീയതികളിൽ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ഓൺലൈനായി നടത്തി

ഓഗസ്റ്റ് 22 പ്രവർത്തിപരിചയ ദിനം

കുട്ടികൾ ചെയ്ത മനോഹരമായ വസ്തുക്കൾ പ്രദർശിപ്പിച്ചു കൊണ്ടു വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിൻറെ പ്രാധാന്യം വ്യക്തമാക്കുന്ന സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടും മനോഹരമായ ഒരു വീഡിയോ തയ്യാറാക്കി

ഓഗസ്റ്റ് 22 ലോക നാട്ടറിവ് ദിനം

നാട്ടറിവുകളെ കുറിച്ചും ഫോക്ക് ലോർ വിനജ്ഞാനീയത്തെ കുറിച്ചും അറിവ് നൽകുന്ന ഒരു വെബ്ബിനാർ യു പി ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി ,നാടോടി പാചകം ,നാടൻ പാട്ട് ,നാടോടി സംസ്കാരം എന്നിവയെ കുറിച്ച് വെബ്ബിനാറിൽ സംസാരിച്ചു .

ഓഗസ്റ്റ് 26 വനിതാ സമത്വ ദിനം

ഹൈസ്കൂൾ ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ വനിതാ സമത്വത്തെക്കുറിച്ച് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

ഓഗസ്റ്റ് 27 മദർ തെരേസാ ദിനം

KCSL ൻറെ നേതൃത്വത്തിൽ മദർ തെരേസയെ കുറിച്ചുള്ള ഒരു വീഡിയോ .തയ്യാറാക്കി ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു

ഓഗസ്റ്റ് 29 ദേശീയ കായിക ദിനം

ദേശീയ കായിക ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി . ഒളിമ്പ്യൻ ശ്രീജേഷുമായി സീഡ് ക്ലബ് അംഗങ്ങൾ വെബ്ബിനാറിലൂടെ . സംവദിച്ചു .സ്കൂളിലെ എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി സ്പോർട്സ് മത്സരങ്ങൾ നടത്തി .നമ്മുടെ സ്കൂളിലെ കുട്ടികളുടെ കായിക ക്ഷമത വ്യക്തമാക്കുന്നതും കായികലോകത്തെ അത്ഭുത പ്രതിഭകളെ പരിചയപ്പെടുത്തിക്കൊണ്ടും ഒരു വീഡിയോ തയ്യാറാക്കി ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു. .

സെപ്റ്റംബർ 1 ദേശീയ പോഷകാഹാര വാരം

സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഫുഡ്ഫെസ്റ്റ് വീടുകളിൽ നടത്തുവാൻ നിർദ്ദേശിച്ചു .കുട്ടികൾ തയ്യാറാക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണങ്ങളുടെ ഫോട്ടോ ക്ലാസ് ഗ്രൂപ്പുകളിൽ അയക്കുവാൻ നിർദ്ദേശിച്ചു .

സെപ്റ്റംബർ 2 ലോക നാളികേര ദിനം

സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചിരട്ട കൊണ്ട് നിർമ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനം ഓൺലൈൻ ആയി സംഘടിപ്പിച്ചു .സ്റ്റെഫാനി തോമസ് എന്ന കുട്ടി  നാളികേര ബോൺസായി ഉണ്ടാക്കുന്ന വിധം കാണിച്ചു തന്നു .കുട്ടി ഉണ്ടാക്കിയ നാളികേര ബോൺസായി സ്കൂളിന് സമ്മാനിച്ചു .ജീവിതത്തിൽ തെങ്ങിന്റെയും  തേങ്ങയുടെയും പ്രാധാന്യം വ്യക്തമാക്കുന്ന വീഡിയോകൾ കുട്ടികൾ തയ്യാറാക്കി .

സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനം

ഈ ദിനത്തിൽ  സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളും സംഘടനകളും ക്ലാസ് ഗ്രൂപ്പുകളും അധ്യാപകർക്ക് ആശംസകൾ അറിയിച്ചു മനോഹരമായ വീഡിയോകൾ തയ്യാറാക്കി. ഈ വർഷം സെപ്റ്റംബർ 5 ഞായറാഴ്ച ആയതിനാൽ ആറാം തീയതി തിങ്കളാഴ്ച അധ്യാപകർ എല്ലാവരും സ്കൂളിൽ ഒത്തുചേർന്നു കൃതജ്ഞതാബലി അർപ്പിച്ചു .വിവിധ മേഖലകളിൽ മികവുപുലർത്തിയ അധ്യാപകർക്ക് ഫാദർ ജോസ് നവാസ് സമ്മാനങ്ങൾ വിതരണം ചെയ്തു .ഏറ്റവും നല്ല ടീച്ചിംഗ് നോട്ട് ,ചൈൽഡ് റെക്കോർഡ് ,ബെസ്റ്റ് അറ്റൻഡൻസ് റെക്കോർഡ് എന്നിവയായിരുന്നു മത്സരയിനങ്ങൾ സ്നേഹവിരുന്നിനു ശേഷം എല്ലാവരും സന്തോഷപൂർവ്വം വീടുകളിലേക്ക് മടങ്ങി വൈകുന്നേരം ഏഴുമണിക്ക് ഗൂഗിൾ മീറ്റ് ലൂടെ പൂർവ്വ അധ്യാപകർക്ക് ആദരവ് നൽകി.

സെപ്റ്റംബർ 6 ഗുരു സ്പർശം ഉദ്ഘാടനം

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെ പൂർവ്വ അധ്യാപകർ ആരംഭിച്ച ഒരു പദ്ധതിയാണ് ഗുരു സ്പർശം ഈ പരിപാടിയിൽ ഗൂഗിൾ മീറ്റിൽ കൂടെ പങ്കെടുത്ത എല്ലാവർക്കും സിസ്റ്റർ ജനിൻ  ആശംസയർപ്പിച്ചു .മുൻ ഹെഡ്മിസ്ട്രസ് മാരായ സിസ്റ്റർ റെനീറ്റ ,സിസ്റ്റർ ലിനറ്റ് സോഫി ടീച്ചർ എന്നിവർ അവരുടെ അധ്യാപന ജീവിതത്തിലെ മധുരസ്മരണകൾ പങ്കുവെച്ചു .ഗുരു സ്പർശം പദ്ധതിയുടെ പ്രഖ്യാപനം മുൻ ഹെഡ്മിസ്ട്രസ് ഏലിയാമ്മ ആന്റണി ടീച്ചർ നടത്തി .നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുകയും അവർക്കു ടോയ്‌ലറ്റ് നിർമ്മിച്ച് നൽകുകയും ചെയ്തുകൊണ്ടിരിക്കുന്നു.

സെപ്റ്റംബർ 8 അന്താരാഷ്ട്ര സാക്ഷരതാ ദിനം

ഹൈസ്കൂൾ മലയാള വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ സാക്ഷരതയെ കുറിച്ചുള്ള വിജ്ഞാനപ്രദമായ വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു

സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിനം

രാഷ്ട്രഭാഷയായ ഹിന്ദിയുടെ പ്രാധാന്യം വിളംബരം ചെയ്യുന്ന അതിമനോഹരമായ ഒരു വീഡിയോ ഹിന്ദി ക്ലബ് തയ്യാറാക്കി അധ്യാപകരും കുട്ടികളും ഹിന്ദിയിൽ ഗൂഗിൾ മീറ്റ് വഴി സംസാരിച്ചു മനോഹരമായ ഹിന്ദി ഗാനം കാതുകൾക്ക് ഇമ്പമേകി. .

സെപ്തംബർ 16 ലോക ഓസോൺ ദിനം

ലോക ഓസോൺ ദിനത്തോടനുബന്ധിച്ച് സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ "ഓസോണിന് ഒരു സ്നേഹഗീതം" എന്ന പേരിൽ വിപുലമായ പരിപാടികളാണ് നടപ്പിലാക്കിയത് .കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി നിർമ്മലാ ജിമ്മി മീനന്തറയാർ ആറിന്റെ  തീരത്തും , മുനിസിപ്പാലിറ്റിയിലെ പൊതു സ്ഥലങ്ങളുടെ അങ്കണങ്ങളിലും വൃക്ഷത്തൈകൾ നട്ടു  ഓസോൺ ദിനം ഉദ്ഘാടനം ചെയ്തു .

വിവിധ ഗവൺമെൻറ് സ്ഥാപനങ്ങളിലെ ഓഫീസർമാർക്ക് കുട്ടികൾ സമാഹരിച്ച ഓക്സിജൻ പുറപ്പെടുവിക്കുന്ന വൃക്ഷങ്ങൾ സമ്മാനിച്ചു .

മൂന്നുദിവസങ്ങളിലായി പോസ്റ്റർ രചനാ മത്സരം, ക്വിസ് മത്സരം ,തുളസിവനം വിപുലമാക്കാൻ എന്നീ കർമ്മ പരിപാടികൾ നടത്തി .

ഓസോൺ ദിനത്തിൽ കുട്ടി ടീച്ചർമാരായി രണ്ടുകുട്ടികൾ വെബ്ബിനാറിൽ  ക്ലാസെടുത്തു.

സെപ്റ്റംബർ 22 റോസ് ദിനം

ക്യാൻസർ രോഗികളുടെ ക്ഷേമത്തിനായി മാറ്റിവെച്ചിരിക്കുന്ന ദിനമാണ് റോസ് ദിനം ഇന്നേദിവസം ഹൈസ്കൂൾ വിഭാഗം സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഈ ദിനത്തിൻറെ പ്രാധാന്യം വ്യക്തമാക്കുന്ന വീഡിയോ തയ്യാറാക്കി

സെപ്റ്റംബർ 26 ലോക സമുദ്ര ദിനം

യുപി സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ലോക സമുദ്ര ദിനത്തോടനുബന്ധിച്ച് സമുദ്രങ്ങളെ കുറിച്ച് ഒട്ടേറെ അറിവുകൾ പ്രദാനം ചെയ്യുന്ന വീഡിയോ തയ്യാറാക്കി പോസ്റ്ററുകൾ പ്രദർശിപ്പിച്ചു .സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നദിദിനത്തോടനുബന്ധിച്ച് കരയുന്ന പുഴകൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു .വിവിധങ്ങളായ ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു വെബ്ബിനാറും  സംഘടിപ്പിച്ചു .

സെപ്റ്റംബർ 29 ലോക ഹൃദയ ദിനം

ഹൈസ്കൂൾ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഹൃദയ സുരക്ഷ ഉറപ്പാക്കാൻ വേണ്ട അറിവുകൾ പങ്കു വെക്കുന്ന വിജ്ഞാനപ്രദമായ വീഡിയോ തയ്യാറാക്കി .

സെപ്റ്റംബർ 30 നേച്ചർ അവയർനസ് സ്റ്റഡി

നേച്ചർ അവയർനസ് സ്റ്റഡി ക്ലാസ് വനം-വന്യജീവി വകുപ്പിൻറെ നേതൃത്വത്തിൽ ഒരു വെബ്ബിനാർ നടത്തി പ്രകൃതിയെക്കുറിച്ച് കൂടുതൽ അവബോധം ഉണ്ടാക്കുന്നതിനും ആയിരുന്നു ഈ വെബ്ബിനാർ

ഒക്ടോബർ 1  ലോക രക്തദാന ദിനം, ലോക വൃദ്ധ ദിനം

സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് പ്രത്യേക സെമിനാർ സംഘടിപ്പിച്ചു .റെഡ് ക്രോസ് സംഘടനയുടെ നേതൃത്വത്തിൽ രക്തദാനത്തിന്റെ  മഹാത്മ്യം വെളിപ്പെടുത്തുന്ന വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു .അന്നേ ദിനം ഇംഗ്ലീഷ് വിഭാഗത്തിന്റെ  നേതൃത്വത്തിൽ ലോകവൃദ്ധദിനം ഏറെ പ്രത്യേകതകളോടെ ആചരിച്ചു കുട്ടികൾ അവരവരുടെ വൃദ്ധരായ മുത്തശ്ശി മുത്തശ്ശൻ മാരെ പരിചരിക്കുന്ന ദൃശ്യങ്ങൾ കൊളാഷ് രൂപത്തിൽ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. കൂടാതെ വൃദ്ധരെ പരിചരിക്കണം എന്നും അവർക്ക് വേണ്ട പരിഗണന നൽകണമെന്ന് വിളിച്ചോതുന്ന പ്രവർത്തനങ്ങളും പ്രസംഗങ്ങളും ഗൂഗിൾ മീറ്റ് വഴി നടത്തുകയുണ്ടായി .SPC  കുട്ടികൾ അവരുടെ വീടുകളിൽ ഗ്രാൻഡ് പേരൻസിനെ  ആദരിച്ചു. മുത്തശീ  മുത്തശ്ശന്മാരും ആയി ചെലവഴിച്ചതും അവരെ പരിചരിച്ചിരുന്നത് മായ അനുഭവങ്ങൾ കുട്ടികൾ പങ്കുവച്ചു.

ഒക്ടോബർ 2 ഗാന്ധിജയന്തി

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി സോഷ്യൽ സയൻസ് ക്ലബ്ബ് SPC ഗൈഡിങ് തുടങ്ങിയ സംഘടനകൾ ധാരാളം പരിപാടികൾ നടത്തുകയുണ്ടായി .ദേശഭക്തിഗാനം, കവിതാലാപനം, സംഘഗാനം എന്നീ ഇനങ്ങൾ ഗൂഗിൾ മീറ്റ് ലൂടെ കുട്ടികൾ നടത്തി ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പുതിയ കൃഷി ആരംഭിച്ചു. കോട്ടയം നഗരസഭാ പതിനഞ്ചാം വാർഡിലെ കാടുപിടിച്ച് തരിശു ഭൂമി കുട്ടികളും അധ്യാപകരും ചേർന്ന് വൃത്തിയാക്കി കൃഷിഭൂമി ആക്കി മാറ്റി. ഒരുവർഷം കൃഷിചെയ്യാൻ കരാറ് വെച്ചു. വിവിധ ഇനം വാഴകൾ, കപ്പ ,ചേന, ചേമ്പ്, ചീര, വെണ്ട, പയർ, പച്ചമുളക് തുടങ്ങിയവയെല്ലാം കൃഷി ചെയ്തു.

ഒക്ടോബർ 9 ലോക തപാൽ ദിനം

ലോക തപാൽ ദിനത്തോടനുബന്ധിച്ച് ഗൈഡിങിന്റെ  ആഭിമുഖ്യത്തിൽ തപാലിന്റെ  ഉത്ഭവത്തെക്കുറിച്ചും പ്രധാന്യത്തെക്കുറിച്ച് മനസ്സിലാക്കുന്ന ഒരു വീഡിയോ തയ്യാറാക്കി .

ഒക്ടോബർ 13 കേരള കായിക ദിനം

സ്കൂൾ സ്പോർട്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കേരള കായിക ദിനത്തോടനുബന്ധിച്ച് മനോഹരമായ ഒരു വീഡിയോ തയ്യാറാക്കി ഫിസിക്കൽ എജുക്കേഷന്റെ  പ്രാധാന്യവും സ്കൂളിലെ സ്പോർട്സിനെ കുറിച്ച് കായിക മേഖലയിൽ നമ്മുടെ സ്കൂളിൽ നിന്നും ഉന്നത നിലകളിൽ എത്തിച്ചേർന്നവരെ കുറിച്ചുമെല്ലാം ധാരാളം വിവരങ്ങൾ നൽകുന്ന ഒരു വീഡിയോ ആയിരുന്നു അത് .

ഒക്ടോബർ 15 എ പി ജെ അബ്ദുൽ കലാം ജന്മദിനം

സ്പെഷ്യൽ ടീച്ചേഴ്സ്ന്റെ നേതൃത്വത്തിൽ എ പി ജെ അബ്ദുൽ കലാമിനെ ജന്മദിനം സമുചിതമായി ആചരിച്ചു .അദ്ദേഹത്തിന് ജീവിതവും പ്രവർത്തനമികവും എല്ലാം വളരെ വിശദമായി പ്രതിപാദിക്കുന്ന വീഡിയോ തയ്യാറാക്കി. കുട്ടികൾ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു കൊണ്ട് ഗാനങ്ങൾ ആലപിച്ചു.

ഒക്ടോബർ 15ആർത്തവകാല പ്രത്യേകതകൾ ക്ലാസ്സ്  

ജനറൽ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ആർത്തവകാല പ്രത്യേകതകളെ കുറിച്ച് പ്രത്യേക ക്ലാസ്സ് നടത്തി .സ്റ്റേറ്റ് ജൂനിയർ കൺസൾട്ടൻസ്

മിസ്സ്. ഡിനു. എൻ.ജോയ് ഗൂഗിൾ മീറ്റ് വഴി ക്ലാസ്സ് കൈകാര്യം ചെയ്തു. കുട്ടികളുടെ സംശയങ്ങൾക്ക് ഉചിതമായ മറുപടി ലഭിച്ചു വളരെയധികം അറിവ് പ്രദാനം ക്ലാസ്സ് ആയിരുന്നു ഇത് .

ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനം

ഹൈസ്കൂൾ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യ കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിവ് പ്രദാനം ചെയ്യുന്ന പ്രസംഗങ്ങളും വിഷ്വൽസും  ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി.

ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം

ഹൈസ്കൂൾ ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഐക്യരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ദിനത്തിൻറെ പ്രാധാന്യം വ്യക്തമാക്കുന്ന പ്രസംഗങ്ങൾ നടത്തി. ഹിന്ദിയിൽ ആയിരുന്നു ദിനാചരണം .

ഒക്ടോബർ 31 ദേശീയ ഏകതാ ദിവസം

സർദാർ വല്ലഭായി പട്ടേൽ ജന്മദിനം ആയ ഒക്ടോബർ 31 രാഷ്ട്രം ദേശീയ ഏകതാ ദിവസമായി ആഘോഷിക്കുന്നു .ഹൈസ്കൂൾ മലയാള വിഭാഗത്തിന്റെ  നേതൃത്വത്തിൽ രാഷ്ട്രീയ ഏകതാ ദിവസത്തിൻറെ പ്രാധാന്യം വ്യക്തമാക്കുന്ന വീഡിയോ തയ്യാറാക്കി .സർദാർ വല്ലഭായ് പട്ടേലിനെ കുറിച്ച് അദ്ദേഹത്തിൻറെ പ്രവർത്തന മണ്ഡലങ്ങളെ കുറിച്ച് മനസ്സിലാക്കിത്തരുന്ന  മനോഹരമായ വീഡിയോ ആയിരുന്നു തയ്യാറാക്കിത് .

നവംബർ 1 കേരള പിറവി, മലയാള ഭാഷാ ദിനാചരണം,ലോക സസ്യാഹാര ദിനം,പ്രവേശനോത്സവം

ഹൈസ്കൂൾ മലയാള വിഭാഗത്തിന്റെ  നേതൃത്വത്തിൽ കേരളപ്പിറവി ദിനാഘോഷം സമുചിതമായി ആഘോഷിച്ചു. കേരളപ്പിറവി ഗാനങ്ങളും പ്രസംഗങ്ങളും കൊണ്ട് ആഘോഷം മനോഹരമാക്കി. മലയാള ഭാഷയുടെ പ്രാധാന്യം വിളംബരം ചെയ്യുന്ന പരിപാടികൾ നടത്തി .നാടൻ പാട്ട് ,കേരള ഭാഷാ ഗാനം എന്നിവ കുട്ടികൾ ആലപിച്ചു  ഹൈസ്കൂൾ മാക്സ് വിഭാഗത്തിന് നേതൃത്വത്തിൽ സസ്യാഹാരം കഴിക്കേണ്ടത് പ്രാധാന്യത്തെ കുറിച്ച് വിജ്ഞാനപ്രദമായ ഒരു വെബ്ബിനാർ നടത്തുകയുണ്ടായി .

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം നവംബർ 1ന് ആയിരുന്നു .കോവിഡ് കാലത്തിനു ശേഷം രണ്ടു വര്ഷം കൂടിയാണ് കുട്ടികൾ സ്‌കൂളിലെത്തി പഠിക്കുന്നത് .വിപുലമായ പരിപാടികളോടെ പ്രവേശനോത്സവം ആഘോഷിച്ചു. കുട്ടികളെ വരവേൽക്കാൻ സ്കൂൾ മനോഹരമായി അണിയിച്ചൊരുക്കി

കുട്ടികൾ തന്നെ നിർമ്മിച്ച മാസ്ക് പേപ്പർ പേന, പേപ്പർ കാരി ബാഗ് എന്നിവ നൽകി നവാഗതർക്ക് സ്വാഗതം ആശംസിച്ചു

നവംബർ 7 സ്കൗട്ട് ആൻഡ് ഗൈഡ് സ്ഥാപക ദിനം ,ക്യാൻസർ ബോധവൽക്കരണ ദിനം,അന്താരാഷ്ട്ര ശാസ്ത്ര ദിനം

പ്രസ്ഥാനത്തെക്കുറിച്ച് കൂടുതൽ അറിവുകൾ ലഭിക്കുന്ന ഒരു വിവരണം സ്കൂൾ അസംബ്ലി കുട്ടികൾവായിച്ചു ,വീഡിയോ തയാറാക്കി ക്ലാസ്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു .അന്നേദിനം ക്യാന്സറിനെ കുറിച്ച് ബോധവൽക്കരണം നടത്തുന്ന ഒരു പ്രസംഗം നടത്തുകയുണ്ടായി .ശാസ്ത്ര ദിനത്തോടനുബന്ധിച്ചു സയൻസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ മത്സരങ്ങൾ നടത്തി .

നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനം

സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ദേശീയ വിദ്യാഭ്യാസ ദിനം സമുചിതമായി ആചരിച്ചു സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മൗലാന അബ്ദുൽ കലാം ആസാദിനെ ജന്മദിനമായ നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ചും മൗലാനാ അബ്ദുൽ കലാം ആസാദിനെ കുറിച്ചും വിദ്യാഭ്യാസത്തിന്റെ  പ്രാധാന്യത്തെക്കുറിച്ചും  ധാരാളം അറിവുകൾ പ്രദാനം ചെയ്യുന്ന മനോഹരമായ ഒരു വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. സ്കൂൾ അസംബ്ലിയിലും പ്രത്യേക വായന ഉണ്ടായിരുന്നു.

നവംബർ 12 ദേശീയ പക്ഷി നിരീക്ഷണ ദിനം

സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ദേശീയപക്ഷിനിരീക്ഷണ സമുചിതമായി ആചരിച്ചു. സ്കൂൾ റെഡ് ക്രോസ്സിന്റെ  നേതൃത്വത്തിൽ പക്ഷികൾക്ക് പാനീയം നൽകുന്ന പ്രത്യേക പദ്ധതി രൂപീകരിക്കപ്പെട്ടു .വീടുകളിൽ പക്ഷികൾക്കായി പ്രത്യേക പാത്രങ്ങൾ തയ്യാറാക്കി പക്ഷികൾക്ക് ജലം നൽകുന്ന രീതി കുട്ടികളിൽ കൗതുകം ജനിപ്പിച്ചു .

നവംബർ 14 ശിശു ദിനം ,ദേശീയ പ്രമേഹ ദിനം

കോവിഡ് പ്രതിസന്ധി ഉണ്ടായിരുന്നിട്ടും വർണ്ണശബളമായ ചിൽഡ്രൻസ് ഡേ റാലി സ്കൂൾ കോമ്പൗണ്ടിൽ നടത്തി. കുട്ടികൾ  നാനാ വർണ്ണങ്ങളിലുള്ള ഫേസ് മാസ്കുകൾ തയ്യാറാക്കി റാലി മനോഹരമാക്കി. ഇതിനോടനുബന്ധിച്ച് പോസ്റ്റർ മത്സരം, പ്രസംഗ മത്സരം, Carmel fairy മത്സരം  എന്നിവ ഓൺലൈനായി  സംഘടിപ്പിച്ചു. മത്സരങ്ങളിലെല്ലാം വളരെ ഉന്നത നിലവാരം പുലർത്താൻ കുട്ടികൾക്ക് സാധിച്ചു

.ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പ്രമേഹ ദിനത്തിൽ ഒരു ക്ലാസ് സംഘടിപ്പിച്ചു. നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർഥിയും മെഡിക്കൽ കോളേജിലെ ബി എസ് സി നഴ്സുമായ ജ്യോതി മോൾ ജേക്കബാണ് ക്ലാസ് നയിച്ചത് .പ്രമേഹം ഉണ്ടാകുന്നത് എങ്ങനെ , വരാതിരിക്കാൻ എന്തെല്ലാം മുൻകരുതലുകൾ എടുക്കണം, പ്രമേഹം വന്നാൽ എന്തെല്ലാം ചെയ്യണം എന്ന് മനസ്സിലാക്കി തരുന്ന വിജ്ഞാനപ്രദമായ  ഒരു ക്ലാസ്സ് സ് ആയിരുന്നു അത് .

നവംബർ 14 ശിശുദിനം യുപി വിഭാഗം കുട്ടികൾക്കായി കാർമൽ ഫെയറി കോമ്പറ്റീഷൻ ചാച്ചാജി സ്പീച് കോമ്പറ്റീഷൻ റാലി എന്നിവ നടത്തപ്പെട്ടു

നവംബർ 19 ഇന്ദിരാഗാന്ധിയുടെ ജന്മദിനം

ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ ടീച്ചേഴ്സ് ഇന്ദിരാഗാന്ധിയെ കുറിച്ചും ഇന്ദിരാഗാന്ധിയുടെ പേരിൽ അറിയപ്പെടുന്ന വിവിധ പദ്ധതികളെ കുറിച്ചും സ്ഥാപനങ്ങളെ കുറിച്ചും അറിവ് തരുന്ന ഒരു മനോഹര വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു

ദേശീയ NCC  ദിനം

ദേശീയ NCC ദിനത്തോടനുബന്ധിച്ചു കേഡറ്റുകൾ വർണ്ണാഭമായ പരിപാടികൾ ആസൂത്രണം ചെയ്തു.Cadet കൾ നിർധന ഭവനങ്ങൾ സന്ദർശിക്കുകയും  നിത്യോപയോഗ സാധനങ്ങൾ  കൈമാറുകയും ചെയ്തു.അന്നേ ദിനം കേഡറ്റുകൾ ഭവനങ്ങളിൽ വൃക്ഷങ്ങൾ നട്ടു .

നവംബർ 30 ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം

കമ്പ്യൂട്ടർ സാക്ഷരതാ ദിനത്തോടനുബന്ധിച്ചു സ്‌കൂൾ SITC സുമിന മിസ്സ് കുട്ടികൾക്ക് ഓൺലൈൻ ആയി ഹാർഡ് വെയർ എന്താണെന്നും അവ അസംബിൾ ചെയുകയും ഡിറ്റാച്ചു ചെയുകയും ചെയുന്നത് എങ്ങനെ എന്ന് ക്ലാസ്സ് എടുത്തു .74 കുട്ടികൾക്ക് മലയാളം ടൈപ്പിംഗ് രീതി പറഞ്ഞു കൊടുത്തു

ഡിസംബർ 1 ലോക എയ്ഡ്സ് ദിനം

റെഡ് ക്രോസ് സംഘടന ബോധവൽക്കരണ സന്ദേശം നൽകി

ഡിസംബർ 5 അന്താരാഷ്ട്ര മണ്ണ് ദിനം

മണ്ണ്  നമ്മുടെ പൊന്ന് എന്ന വിഷയത്തിൽ സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ വെബ്ബിനാർ  സംഘടിപ്പിച്ചു. നമ്മുടെ സ്കൂളിലെ പൂർവവിദ്യാർഥി കുമാരി ആർദ്ര റെന്നി സെമിനാർ നയിച്ചു. കുട്ടികൾ വിവിധ മോഡലുകൾ തയ്യാറാക്കി .

ഡിസംബർ 14 ഊർജ്ജസംരക്ഷണ ദിനം

സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ഊർജ്ജ സംരക്ഷണ മത്സരം നടത്തി

ഡിസംബർ 22 ദേശീയ ഗണിത ദിനം

ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജൻ ലോകത്തിന് നൽകിയ മൂല്യവത്തായ സംഭാവനകൾ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി ഗണിതത്തെ കുറിച്ച് ഉജ്ജ്വലമായ അറിവ് ലഭിക്കുന്ന ചാർട്ടുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു .

ഡിസംബർ 23 കിസാൻ ദിനം

ഹിന്ദി ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും  നേതൃത്വത്തിൽ   കിസാൻ ദിനമായി ആചരിച്ചു

ഡിസംബർ 23 ക്രിസ്മസ്

വളരെ വിപുലമായി ആചരിച്ചു കുട്ടികൾക്കായി എയ്ഞ്ചൽ കോമ്പറ്റീഷൻ, പാപ്പാ മത്സരം, കരോൾ മത്സരം എന്നിവ സംഘടിപ്പിച്ചു .വിജയികൾക്ക് സമ്മാനം നൽകി . അധ്യാപകർക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു . വിജയികൾക്ക് സമ്മാനങ്ങൾ നൽകി. അധ്യാപക-അനധ്യാപകർ പരസ്പരം സ്നേഹ സമ്മാനങ്ങൾ കൈമാറി .കുട്ടികൾക്ക് വേണ്ടി ഭക്ഷ്യമേള സംഘടിപ്പിച്ചു അതിൽ നിന്ന് ലഭിച്ച തുക നില നിരാലംബരും രോഗികളുമായവർക്ക് ക്രിസ്മസ് സമ്മാനമായി നൽകി

.


"https://schoolwiki.in/index.php?title=ആഘോഷങ്ങൾ_...ദിനാചരണങ്ങൾ&oldid=1803814" എന്ന താളിൽനിന്ന് ശേഖരിച്ചത്