"നീലംപേരൂർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(application) |
No edit summary |
||
വരി 1: | വരി 1: | ||
'''<big><nowiki>{{Schoolwiki award applicant}}</nowiki></big>''' | |||
12:30, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
{{Schoolwiki award applicant}}
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ , വെളിയനാട് ഉപജില്ലയിൽ പൂരം പടയണിയ്ക്ക് പ്രശസ്തമായ നീലംപേരൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു പൊതു വിദ്യാലയമാണ് .ഗവ .എൽ .പി .സ്കൂൾ നീലംപേരൂർ. 1914 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. 100 വർഷത്തിന്റെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ ആയിരക്കണക്കിനാളുകൾക് അക്ഷര വെളിച്ചം പകർന്ന മഹാവിദ്യാലയമാണ്.
ചരിത്രം
.......... സമ്പന്നമായ സാംസ്കാരിക പാരമ്പര്യമുള്ള നീലംപേരൂർ ഗ്രാമത്തിൽ, പ്രാചീന കേരളത്തിൽ ഒട്ടാകെ അറിയപ്പെട്ടിരുന്ന നീലംപേരൂർ കരയിലെ ആദ്യ വിദ്യാലയമാണ് 1914 ൽ സ്ഥാപിതമായ ഗവ.എൽ പി സ്ക്കൂൾ നീലംപേരൂർ. വെള്ളവും പാടശേഖരങ്ങളും മാത്രമുണ്ടായിരുന്ന കുട്ടനാടിന്റെ കിഴക്കുഭാഗത്തായി കോട്ടയം ജില്ലയോടടുത്തുള്ള ഗ്രാമമായ നീലംപേരൂരിൽ യാത്രാസൗകര്യം വളരെ കുറവായിരുന്നു. 1910 കളിൽ വിദ്യാഭ്യാസാവശ്യങ്ങൾക്കായി കോട്ടയം ജില്ലയിൽ പോകേണ്ടിയുന്ന സാഹചര്യം അത്യന്തം ദുഷ്ക്കരമായിരുന്നു. നാടിന്റെ ഉയർച്ചയ്ക്കും, വളർച്ചയ്ക്കുംവിദ്യാഭ്യാസം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ പുറനാട്ട് വീട്ടിൽ 'പിള്ളാമ്മ'എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന മുത്തശ്ശിഈ നാട്ടിൽ ഒരു വിദ്യാലയം തുടങ്ങുന്നതിനായി ആയി 32 സെൻറ് സ്ഥലം സൗജന്യമായി നൽകി . ആ സ്ഥലത്താണ് 1914 ൽ ഈ വിദ്യാലയം ആരംഭിച്ചത്. 1956 നവംബറിൽ കുട്ടനാട് താലൂക്ക് രൂപീകരിക്കപ്പെട്ടപ്പോൾ നീലംപേരൂർ കുട്ടനാട് താലൂക്കിന്റെ ഭാഗമായി. 1957 ആഗസ്റ്റ് 27 ന് ആലപ്പുഴ ജില്ല രൂപീകരിച്ചപ്പോൾ നീലംപേരൂർ പ്രദേശം ആലപ്പുഴ ജില്ലയുടെ ഭാഗമായി.വിദ്യാലയത്തിനായി നൽകപ്പെട്ട പുരയിടത്തിന് വടക്കുഭാഗത്ത് ചേർന്ന് ,കിഴക്കുപടിഞ്ഞാറായി ഒരു ഓല കെട്ടിടമായിരുന്നു ആദ്യവിദ്യാലയം. ഏതാണ്ട് 40 വർഷത്തോളം ആ ഓല കെട്ടിടത്തിൽ വിദ്യാലയം പ്രവർത്തിച്ചു .തെക്കുവടക്കായി നീളത്തിൽ സിമൻറ് തേച്ച പുതിയ കെട്ടിടം പണിതു . തുടക്കത്തിൽ ഒന്നു മുതൽ അഞ്ച് വരെയുള്ള ക്ലാസുകൾ ഉണ്ടായിരുന്നു .പിന്നീട് 1 മുതൽ 4 വരെ ക്ലാസുകൾ ആയി മാറി .2014 ൽ 100 വർഷം പിന്നിട്ടു...............
ഭൗതികസൗകര്യങ്ങൾ
..32 സെൻറ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2.....കെട്ടിടങ്ങളിലായി ...5..ക്ലാസ് മുറികളുണ്ട്. 1200 ൽ അധികം പുസ്തകങ്ങളും, റഫറൻസ് പുസ്തക ളുമടങ്ങിയ ലൈബ്രറി, എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറി, എല്ലാ ക്ലാസിലുംഗണിതലാബ്, ശാസ്ത്ര മൂല , IT സഹായത്തോടെ പഠനമുറപ്പിക്കുന്നതിനായി ഒരു ടെസ്ക് ടോപ്പ് കമ്പ്യൂട്ടർ, 1 ലാപ്ടോപ്പ് കമ്പ്യൂട്ടർ, പ്രൊജക്ടർ എന്നിവ ഉണ്ട്. ശുദ്ധമായ കുടിവെള്ള സൗകര്യമുറപ്പിക്കുന്നതിനായി കിണർ വെള്ളം,RO പ്ലാന്റ് എന്നിവയുണ്ട്. ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിനായി അടുക്കളയും ,കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുവാൻ ഊണ് മുറിയും ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എണ്ണത്തിനാനുപാതികമായി പ്രത്യേകംടൊയ്ലറ്റ് സൗകര്യം, ഉറപ്പുവരുത്തിയിട്ടുണ്ട്.. ശാസ്ത്രപഠനം പരിസരബന്ധിതം ആക്കുക; ജൈവവൈവിധ്യ ത്തിൻറെ ആവശ്യകതയെക്കുറിച്ചും ,ജൈവവൈവിധ്യ സംരക്ഷണത്തി ൻറെ പ്രസക്തിയെക്കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്നഉദ്ദേശത്തോടുകൂടി വിദ്യാലയത്തിൽ മനോഹരമായ ജൈവ വൈവിധ്യ ഉദ്യാനം ഒരുക്കിയിട്ടുണ്ട്. മരങ്ങൾ, കുറ്റിച്ചെടികൾ ,വേലി ചെടികൾ, പുൽത്തകിടി, വള്ളിച്ചെടികൾ, ഔഷധസസ്യങ്ങൾ , ഓഷധികൾ,പൂച്ചെടികൾ , ഫല സസ്യങ്ങൾ, ശലഭങ്ങളുടെ ലാർവ സസ്യങ്ങൾ, ജല സസ്യങ്ങളോടും ജീവികളോടും കൂടിയ കുളം , പുൽ വർഗ്ഗങ്ങൾ, തുടങ്ങിയവ ഉൾപ്പെട്ട ജൈവവൈവിധ്യ ഉദ്യാനം കുട്ടികൾക്ക് ഒരു പഠന കേന്ദ്രമാണ്.വിവിധ ക്ലാസ്സുകളിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിദ്യാലയ ചുമരുകളെ പഠനസാമഗ്രികൾ ആക്കുകയും, മനോഹരം ആക്കുകയും ചെയ്യുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- എക്കോ ക്ലബ്ബ്.
- ആരോഗ്യ ശുചിത്വ ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ പ്രഥമാധ്യാപകർ :
ക്രമനമ്പർ | പേര് | പ്രവർത്തന കാലഘട്ടം | ഫോട്ടോ |
---|---|---|---|
1 | പി രാധമ്മ | 1997 | |
2 | കെ മണിയപ്പൻ | 1997 | |
3 | വി എസ് .സ്കറിയ | 1997-1998 | |
4 | എൻ നടരാജൻ | 1998-1999 | |
5 | സി രാജലക്ഷ്മി | 1999-2000 | |
6 | സേവ്യർ ഫിലോമിന | 2000 | |
7 | കെ ജെ ത്രേസ്യാമ്മ | 2000-2002 | |
8 | എം എ ശാന്ത | 2002-2003 | |
9 | ഏലിയാമ്മ പി വി | 2003-2004 | |
10 | അന്നമ്മ വർഗീസ് കെ | 2004-2005 | |
11 | കുഞ്ഞുഞ്ഞമ്മ ജോസഫ് | 2005-2013 | |
12 | ആർ ഇന്ദിരാദേവി | 2013-2019 | |
13 | മിനി എസ് | 2019- തുടരുന്നു |
പൂർവ അധ്യാപക/അനധ്യാപകർ
ക്രമനമ്പർ | പേര് | അധ്യാപക/അനധ്യാപകർ | പ്രവർത്തന കാലഘട്ടം |
---|---|---|---|
1 | ശ്രീമതി ലീലാമ്മ കെ | അനധ്യാപക ജീവനക്കാരി | 1985-2019 |
2 | ശ്രീ എം ജെ ജോസ് | അധ്യാപകൻ | 1989-2006 |
3 | ശ്രീമതി കനകമ്മ | അധ്യാപിക | 1989-2004 |
4 | ശ്രീമതി മോളിക്കുട്ടി എപി | അധ്യാപിക | 2000-2013 |
5 | ശ്രീമതി എം എ ശാന്ത | അധ്യാപിക | 2002-2003 |
6 | ശ്രീമതി സീ ലാലി ജോർജ് | അധ്യാപിക | 2003-2004 |
7 | ശ്രീമതി ഡി ആർ കനകമ്മ | അധ്യാപിക | 2003-2004 |
8 | ശ്രീമതി എസ് രമാദേവി | അധ്യാപിക | 2004-2005 |
9 | ശ്രീമതി എൻ ആർ ലീലാമ്മ | അധ്യാപിക | 2004-2006 |
10 | ശ്രീമതി എസ് മിനി | അധ്യാപിക | 2005-2016 |
11 | ശ്രീമതി ടി എൻശ്യാമള | അധ്യാപിക | 2005-2006 |
12 | ശ്രീമതി എൻ കെ ഓമന | അധ്യാപിക | 2006-20019 |
13 | ശ്രീമതി റേച്ചൽ തോമസ് | അധ്യാപിക | 2006-2007 |
14 | ശ്രീമതി ശ്രീജി മോൾ പിസി | അധ്യാപിക | 2013-തുടരുന്നു |
15 | ശ്രീമതി ശാലിനി തങ്കച്ചൻ | അധ്യാപിക | 2017- തുടരുന്നു |
16 | ശ്രീമതി ആൻസി കെ ജേക്കബ് | അധ്യാപിക | 2019- തുടരുന്നു |
17 | ശ്രീ രഘു ആർ | അനധ്യാപകൻ | 201920 19 -തുടരുന്നു |
നേട്ടങ്ങൾ
- സർഗ്ഗ വിദ്യാലയം
- ഉപജില്ലാ കലാമേള, ശാസ്ത്ര- സാമൂഹ്യശാസ്ത്ര- ഗണിതശാസ്ത്ര മേളകൾ
- എൽ എസ് എസ് സ്കോളർഷിപ്പ് വിജയികൾ
ക്രമനമ്പർ | കുട്ടിയുടെ പേര് | വർഷം |
---|---|---|
1 | മഞ്ജു തോമസ് | 2007-2008 |
2 | ആതിര മധുസൂദനൻ | 2007-2008 |
3 | ജോസ് കെ ബാബു | 2008-2009 |
4 | ശ്രുതി രാജേഷ് | 2008-2009 |
5 | ആതിര ബിജു | 2009-2010 |
6 | അശ്വിൻ പി എസ് | 2010-2011 |
7 | അലൻസ്കറിയ | 2011-2012 |
8 | അബിയ കെ ബിജു | 2012-2013 |
9 | വാസുദേവ കൃഷ്ണൻ | 2014-2015 |
10 | ദേവിക മോഹൻ | 2016-2017 |
11 | ആൽബിൻ എം | 2019-2020 |
12 | യെമീമ ട്വിങ്കിൾ ബി | 2019-2020 |
13 | അനന്യ ജയപ്രസാദ് | 2019-2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | പ്രവർത്തനമേഖല |
---|---|---|
1 | ശ്രീ പി എൻ പണിക്കർ | ഗ്രന്ഥശാല പ്രസ്ഥാനം
സാക്ഷരതാ പ്രസ്ഥാനം സാമൂഹിക പരിഷ്കർത്താവ് |
2 | ശ്രീ നീലമ്പേരൂർ മധുസൂദനൻ നായർ | കവി
കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് |
3 | ശ്രീ സ്കറിയാ തോമസ് | രാഷ്ട്രീയം
മുൻ എംപി |
4 | ഡോ .ചന്ദ്രിക ശങ്കരനാരായണ | അധ്യാപനം
കോളേജ് പ്രൊഫസർ |
5 | ശ്രീനീലമ്പേരൂർ കുട്ടപ്പ പണിക്കർ. | കഥകളി ഗായകൻ |
6 | ശ്രീ നീലംപേരൂർ രാമകൃഷ്ണൻ നായർ. | ആട്ടക്കഥാകാരൻ |
7 | ശ്രീകൊച്ചപ്പിരാമന്മാര് | കഥകളി |
8 | ശ്രീകുറിച്ചി കുഞ്ഞൻപണിക്കരാശാൻ | കഥകളി
1968 കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് |
9 | ശ്രീ.ഗോപാലപിള്ള | കഥകളി |
10 | ശ്രീ .ഗോപാലപ്പണിക്കർ. | കഥകളി |
11 | ശ്രീ കലാനിലയം വിജയൻ | കഥകളി നടൻ |
12 | ശ്രീ യദുകൃഷ്ണൻ | ശാസ്ത്രജ്ഞൻ
ഭാഭ അറ്റോമിക് റിസർച്ച് സെൻറർ |
13 | ശ്രീ നീലംപേരൂർ ജയൻ | കഥകളി
ചുട്ടി വിദഗ്ധൻ |
14 | ശ്രീ ചെമ്പൻ | ചെണ്ട വിദഗ്ധൻ |
15 |
വഴികാട്ടി
എംസി റോഡിൽ കുറിച്ചി ഔട്ട് പോസ്റ്റിൽ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് ഏകദേശം മൂന്നര കിലോമീറ്റർ സഞ്ചരിച്ചാൽ നീലംപേരൂർ എന്ന സ്ഥലത്തെത്തും. നീലംപേരൂർ പള്ളിഭഗവതി ക്ഷേത്രക്കുളത്തിന് ചേർന്ന് ഇടതുഭാഗത്തു കൂടെയുള്ള റോഡിലൂടെ ഏകദേശം 300 മീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാം.{{#multimaps:9.494109457644958, 76.50600725451858|width=800px|zoom=10}}