"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 135: | വരി 135: | ||
='''<big>[[ജി.യു.പി.എസ് മുഴക്കുന്ന്/സ്കൂൾ തെരഞ്ഞെടുപ്പ് (ഹൈടെക്)|സ്കൂൾ തെരഞ്ഞെടുപ്പ് (ഹൈടെക്)]]</big>'''= | ='''<big>[[ജി.യു.പി.എസ് മുഴക്കുന്ന്/സ്കൂൾ തെരഞ്ഞെടുപ്പ് (ഹൈടെക്)|സ്കൂൾ തെരഞ്ഞെടുപ്പ് (ഹൈടെക്)]]</big>'''= | ||
== '''<big>പ്രതിഭയെ തേടി ...</big>''' == | == '''<big>[[ജി.യു.പി.എസ് മുഴക്കുന്ന്/പ്രതിഭയെ തേടി ...|പ്രതിഭയെ തേടി ...]]</big>''' == | ||
# [[ജി.യു.പി.എസ് മുഴക്കുന്ന്/prathibhakal|സൂര്യഗായത്രി]] | # [[ജി.യു.പി.എസ് മുഴക്കുന്ന്/prathibhakal|സൂര്യഗായത്രി]] |
00:29, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം 2021
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വളരെയധികം കരുതൽ എടുക്കേണ്ടുന്ന ഒരു അവസരം ആയിരുന്നു ഈ വർഷത്തെ പ്രവേശനോത്സവം.. 2021 വർഷത്തെ സ്കൂൾ പ്രവേശന ചടങ്ങുകൾ വളരെയധികം ശ്രദ്ധയോടും കരുതലോടെയും അനവധി മുൻകരുതലുകളും എടുക്കേണ്ടുന്ന അവസരമായിരുന്നു.. കോവിഡ് എന്ന മഹാവ്യാധി സൃഷ്ടിച്ച ഭയവും ആശങ്കയും നിലനിൽക്കുന്ന അവസരത്തിലായിരുന്നു മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലും പ്രവേശനോത്സവ ചടങ്ങുകൾ ആസൂത്രണം ചെയ്യപ്പെട്ടത്... കൂടുതൽ അറിയാൻ>>>>
രക്ഷാകർതൃശാക്തീകരണം (മക്കൾക്കൊപ്പം )
സ്കൂൾ റേഡിയോ (മഷിത്തണ്ട് )
വാർത്താ ചാനൽ ( VOICE OF GUPS MUZHAKKUNNU )
വാർത്താമാധ്യമങ്ങൾ സജീവമായ കാലഘട്ടമാണ് ഇന്ന്.. പ്രത്യേകിച്ച് സോഷ്യൽ മീഡിയ എന്ന പേരിൽ എല്ലാ ജനങ്ങളെയും സ്വാധീനിക്കുന്നതും, എളുപ്പം എത്തിപ്പെടുന്നതും ആയ ഒരു വാർത്താ പ്രക്ഷേപണ ശൃംഖല എന്ന നിലയിൽ ഇത്തരം മാധ്യമങ്ങൾ നമ്മുടെ ലോകത്ത് സജീവമായി ഉണ്ട്.... വാർത്തകൾക്കും, വിനോദങ്ങൾക്കും, സംഗീത കായിക മേഖലകൾക്കും തുടങ്ങിയ ഏത് വിഭാഗത്തിനും പ്രത്യേകം ഓഡിയോ-വീഡിയോ പ്ലാറ്റ്ഫോമുകൾ ഇന്ന് ഉണ്ട്. അതിൽ പൊതുസമൂഹത്തെ വളരെയധികം സ്വാധീനിക്കുന്ന ഒന്നാണ് വാർത്താചാനലുകൾ .. ഓരോന്നിന്റേയും നിഷ്പക്ഷതയും , അവതരണശൈലിയും വ്യത്യസ്തമായിരിക്കാം.. എങ്കിലും നൂതനമായ വാർത്താ പ്രക്ഷേപണ ശൈലികൾ കൊണ്ട് പല വാർത്താചാനലുകളും പൊതുജനങ്ങളുടെ സവിശേഷ ശ്രദ്ധ ആകർഷിച്ചു വരുന്നു.. പൊതു സമൂഹത്തിന്റെ ഭാഗമായി നിരന്തരം കണ്ണും കാതും സജീവമാക്കി വെക്കുന്ന വരാണ് കുട്ടികൾ.. അവരെയും വാർത്താ പ്രക്ഷേപണ ശൃംഖലയിലേക്ക് സ്കൂളുകളുടെ പ്രതിനിധി എന്ന നിലയിൽ കണ്ണി ചേർക്കാനുള്ള ഉദ്യമമായിരുന്നു ഞങ്ങളുടെ ഒരു പ്രവർത്തനം.. ഇതിന്റെ ഭാഗമായി അധ്യാപകർക്ക് ഇടയിൽ രൂപം കൊണ്ട ആശയത്തിന്റെ പൂർത്തീകരണമായി കുട്ടികൾ അവതരിപ്പിക്കുന്ന ഒരു വാർത്താചാനൽ ഞങ്ങൾ രൂപീകരിച്ചു... കൂടുതൽ അറിയാൻ>>>>
അതിജീവനം
സംസ്ഥാന ഗവൺമെൻറ് വിദ്യാഭ്യാസമേഖലയിൽ നടപ്പിലാക്കിവരുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി ആധുനിക വിദ്യാഭ്യാസ മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയങ്ങൾക്ക് എതിരെയുള്ള ഒരു പ്രോഗ്രാമായിരുന്നു അതിജീവനം... കൗമാര കാലഘട്ടത്തിലൂടെ കടന്നു പോകുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ടുന്ന പ്രാഥമികമായ വിദ്യാഭ്യാസത്തിലേക്ക് ഉള്ള ഒരു ചൂണ്ടുപലക യായിരുന്നു ഈ പദ്ധതി.. കൗമാര വിദ്യാഭ്യാസം പുതിയ തലത്തിലൂടെ എല്ലാ സ്കൂളുകളിലേയും കുട്ടികളിൽ എത്തിക്കുന്നതിനായി ചുമതലപ്പെട്ട അധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു റിഫ്രഷർ കോഴ്സ് ആയിരുന്നു ആദ്യം നടത്തിയത്... ഞങ്ങളുടെ സ്കൂളിൽ നിന്നും സിന്ധു ടീച്ചർ ഇതിൽ പങ്കെടുത്തു.. അവിടെ നിന്നും ലഭിച്ച നിർദേശങ്ങളുടെയും പ്രവർത്തന പദ്ധതികളുടെയും പ്രചോദനമുൾക്കൊണ്ട് ടീച്ചർ, ഡെമോൺസ്ട്രേഷൻ ക്ലാസിനുള്ള ഒരുക്കങ്ങളാരംഭിച്ചു.. കൂടുതൽ അറിയാൻ>>>>
ഹരിത ചുറ്റുപാടും പ്ലാസ്റ്റിക് നിർമാർജനവും
ലോകമെമ്പാടും പരിസ്ഥിതിക്ക് പുതിയ ഭീഷണിയായി കൊണ്ടിരിക്കുന്ന ഒരു വിപത്ത് ആണല്ലോ പ്ലാസ്റ്റിക്... പ്ലാസ്റ്റിക് നിർമ്മാർജനത്തിനായും, സഭയുടെ പുനരുപയോഗ ത്തിനുമായി വിവിധ ഗവൺമെന്റുകളും സന്നദ്ധസംഘടനകളും നവീനമായ ആശയങ്ങൾ പ്രാവർത്തികമാക്കി കൊണ്ടിരിക്കുകയാണല്ലോ.. പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവൽക്കരണവും, അവയുടെ ശരിയായ ഉപയോഗവും നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി ഗവൺമെൻറ് ഏറ്റെടുത്തിട്ടുള്ള വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി കാലാകാലങ്ങളിൽ വിവിധ സർക്കുലറുകൾ പുറത്തിറക്കിയിട്ടുണ്ട്... താഴെ തട്ടിലേക്ക് എത്തുമ്പോൾ അവയുടെ നിർവ്വഹണത്തിൽ പലവിധ പോരായ്മകൾ ഉള്ളതായി കാണുന്നു.. എങ്കിലും നമുക്ക് ഓരോരുത്തർക്കും ആവുന്ന രീതിയിൽ നമ്മുടെ തൊഴിലിടങ്ങളിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിന് ആയിരിക്കും ഈ മേഖലയിലെ നമ്മുടെ മികച്ച പ്രവർത്തനം.. കൂടുതൽ അറിയാൻ>>>>
പഠന സഹായ വിതരണം
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിൽ കുട്ടികൾക്കായി നൽകിവന്നിരുന്ന ഔപചാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വളരെ പെട്ടെന്നായിരുന്നു ഘടനാമാറ്റം കൊണ്ടു ശ്രദ്ധേയമായത്... കുട്ടികൾക്ക് സ്കൂളിൽ നേരിട്ട് വരാൻ പറ്റാത്ത സാഹചര്യം സംജാതമായി... ഗവൺമെൻറ് നിർദ്ദേശാനുസരണം കുട്ടികളുടെ പഠനം ഓൺലൈൻ ആയി മാറി.. പഠന സാഹചര്യം മാറിയപ്പോൾ അതിന് ആവശ്യമായ പഠനോപകരണങ്ങൾ ക്രമീകരിച്ചു കൊടുക്കേണ്ടതാണ് ബാധ്യത പൊതുസമൂഹത്തിലേക്ക് വന്നുചേർന്നു... കമ്പ്യൂട്ടർ മൊബൈൽ തുടങ്ങിയ ഗാഡ്ജറ്റുകൾ വഴി ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് മുന്നിൽ എത്തിക്കുക എന്നതായിരുന്നു ബുദ്ധിമുട്ടേറിയ കാര്യം.. ഇൻറർനെറ്റ് ലഭ്യത ഉറപ്പാക്കുന്നതോ തോടൊപ്പം തന്നെ അവർക്ക് ആവശ്യമായിട്ടുള്ള ഉപകരണങ്ങൾ ഉണ്ട് എന്നത് ഉറപ്പാക്കുക എന്നതുകൂടി സ്കൂളിന്റേയും, പൊതുസമൂഹത്തിന്റേയും ബാധ്യതയായി വന്നു. സാമ്പത്തിക നിലവാരം തീരെ കുറഞ്ഞ പതിനഞ്ചോളം കുട്ടികൾ ഞങ്ങളുടെ വിദ്യാലയത്തിൽ ഉണ്ടായിരുന്നു... ടിവി, മൊബൈൽ തുടങ്ങിയ ഓൺലൈൻ സഹായ പഠനോപകരണങ്ങൾ ലഭിക്കുക എന്നത് ഇവരുടെ ആവശ്യമായിരുന്നു... കൂടുതൽ അറിയാൻ>>>>
ദിനാചരണങ്ങൾ
സമീപകാലത്തെ സ്കൂൾ അക്കാദമിക പ്രവർത്തനങ്ങളിൽ പ്രഥമഗണനീയമായ സ്ഥാനം വഹിക്കുന്ന ഒന്നാണ് ദിനാചരണങ്ങൾ... ഓരോ മാസത്തെയും വിവിധ ദിനങ്ങൾ അവയുടെ പ്രാധാന്യത്തോടെ ആഘോഷിക്കുക എന്നതിലുപരിയായി വിവിധ ദിനങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളും സംഭവങ്ങളും കുട്ടികൾക്ക് അനുഭവവേദ്യമാവുക എന്നൊരു ലക്ഷ്യം കൂടി പ്രസ്തുത പ്രവർത്തനത്തിലുണ്ട്...
ഒരു വർഷത്തിലെ വിവിധ മാസങ്ങളിലായി പ്രാധാന്യമുള്ള ധാരാളം ദിനങ്ങൾ വിവിധ പട്ടികകൾ ആയി ഇന്ന് ലഭ്യമാണ്... പിഡിഎഫ് രൂപത്തിൽ ലഭിക്കുന്ന ഇവയ്ക്കുപുറമേ സ്കൂൾ എസ്.ആർ.ജിയുടെ നേതൃത്വത്തിൽ ഓരോ മാസത്തെയും വിവിധ ദിനങ്ങളെ കുറിച്ചുള്ള ലഘു വിവരണം സ്കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു... എല്ലാ അധ്യാപകർക്കും എത്ര പെട്ടെന്ന് ദൃശ്യമാകുന്ന വിധത്തിൽ അവർ ചാർട്ട് പേപ്പറിൽ ആണ് എഴുതി സൂക്ഷിക്കാറ്... ഇതനുസരിച്ച് വിവിധ ക്ലബ്ബുകളുമായി ചുമതലപ്പെട്ട അദ്ധ്യാപകരും ,കുട്ടികളും പ്രസ്തുത ദിനത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.. സ്കൂൾ പ്രവേശനോത്സവം മുതൽ ഒരു അക്കാദമിക് വർഷം തീരുന്നത് വരെയുള്ള വിവിധ മാസങ്ങളിലെ പ്രവർത്തനങ്ങൾ കൃത്യമായ വിലയിരുത്തി ചെയ്യുന്നതിൽ കുറച്ച് വർഷങ്ങളായി എല്ലാ അധ്യാപകരും ജാഗരൂകരാണ്..കൂടുതൽ അറിയാൻ>>>>
ജി.യു.പി.എസ്. മുഴക്കുന്ന് @ സോഷ്യൽ മീഡിയ
ആധുനിക കാലഘട്ടങ്ങളിൽ ഏകദേശം പത്ത് വർഷത്തിനപ്പുറം സോഷ്യൽ മീഡിയയുടെ അഭൂതപൂർവമായ വളർച്ച നാം കൊണ്ടിരിക്കുകയാണല്ലോ.. കേവലം വിനോദങ്ങൾക്ക് അപ്പുറമായി ഏതു മേഖലയിലും ഉള്ള വാർത്തകൾ മനോഹരവും വ്യത്യസ്തവുമായി വളരെ എളുപ്പത്തിൽ പൊതുസമൂഹത്തിലേക്ക് എത്തിക്കുവാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം സഹായിക്കുന്നു . സ്വതന്ത്രമായും അനുകൂലമായും, പ്രതികൂലമായും തികച്ചും വിശ്വസനീയമായും കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ ഈ മേഖല ചില പ്രസിദ്ധമാണ്... ഇവയിലെ നന്മ തിരിച്ചറിയുന്നിടത്താണ് ഉപയോക്താക്കളുടെ വിവേചനബുദ്ധി പ്രകടമാകുന്നത്... ഡിജിറ്റൽ മേഖലകളിലേക്ക് വാർത്താ മാധ്യമങ്ങൾ വന്നെത്തിയതോടുകൂടി അവയുടെ അനന്ത സാധ്യതകളും വർദ്ധിച്ചു..കൂടുതൽ അറിയാൻ>>>>
നൈതികം. (സ്കൂൾ ഭരണഘടന നിർമ്മാണം )
ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ സ്കൂളുകൾക്കും ആയി വിദ്യാഭ്യാസ വകുപ്പ് ഒരു വ്യത്യസ്തമായ മത്സരം സംഘടിപ്പിച്ചിരുന്നു.. ഓരോ സ്കൂളുകളും അവരുടെ സാഹചര്യത്തിനനുസരിച്ച് മായ രീതിയിൽ സ്ഥാപനത്തിന് വേണ്ടി ഒരു ഭരണഘടന എഴുതി ഉണ്ടാക്കുക എന്നതായിരുന്നു മത്സരം.. വെറും ഒരു മത്സരം എന്നതിലുപരിയായി ഇന്ത്യൻ ഭരണഘടനയെ കുറിച്ച് കുട്ടികൾക്ക് അറിവ് പകരുക എന്നതും അതിൻറെ പ്രാധാന്യം ഉൾക്കൊള്ളുക എന്നതും ത്രിപുര പ്രോഗ്രാമിന് ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടതായിരുന്നു.... യുപി തലം മുതൽ ഹയർസെക്കൻഡറി വരെയുള്ള കുട്ടികൾക്ക് വേണ്ടി ആയിരുന്നു ഇത്തരമൊരു ആകർഷകമായ മത്സരം വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയത്... നൈതികം എന്നായിരുന്നു ഈ ആഘോഷങ്ങളുടെ പേര്...കൂടുതൽ അറിയാൻ>>>>
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം
മത്സരങ്ങളിൽ രക്ഷിതാക്കളെ കൂടി പങ്കാളികളാക്കുക എന്നത് ഞങ്ങളുടെ വേറിട്ട ഒരു ദൗത്യമായിരുന്നു.... എഴുത്തിൻറെ മേഖലയിൽ രക്ഷിതാക്കളുടെ സാന്നിധ്യം ഉറപ്പാക്കുക എന്നത് താരതമ്യേന എളുപ്പമുള്ള മേഖല ആയിരുന്നതുകൊണ്ട് ഇത്തരമൊരു വേദി ഞങ്ങൾ തിരഞ്ഞെടുത്തു... അതിന് ഏറ്റവും അനുയോജ്യമായി കണ്ടത് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം ആയിരുന്നു... നാനാവിധമായ പ്രോഗ്രാമുകൾ കൊണ്ട് കുട്ടികൾ ഈ ദിവസത്തെ മത്സരത്തിൽ കളം പിടിച്ചപ്പോൾ അവർക്ക് പിൻബലമായി രക്ഷിതാക്കൾക്കുള്ള ലേഖന മത്സരത്തെ ഞങ്ങൾ ഹൈലൈറ്റ് ചെയ്തു... കൂടുതൽ അറിയാൻ>>>>
ഷോർട്ട് ഫിലിം
പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നതിനും, സ്ഥാപനത്തിന്റേതായ പേരും പ്രശസ്തിയും വർധിപ്പിക്കുന്നതിനായി വിവിധ മേഖലകളിൽ സ്കൂൾ പ്രവർത്തനങ്ങൾ പണ്ടുകാലം മുതലേ വ്യാപിച്ചിരുന്നു... അത്തരം പ്രവർത്തന വൈവിധ്യങ്ങളുടെ ഭാഗമായി രക്ഷകർത്താക്കളുടെയും, അധ്യാപകരുടെയും സഹകരണത്തോടെ രണ്ട് ഷോർട്ട് ഫിലിമുകൾ തയ്യാറാക്കിയിരുന്നു.. 2002 2003 കാലഘട്ടങ്ങളിൽ നിഴൽ ചിത്രങ്ങൾ എന്ന പേരിലും , 2018 ൽ കൂടെ എന്ന പേരിലും ഷോർട്ട് ഫിലിമുകൾ തയ്യാറാക്കി..
നാട്ടുകാരുടെയും, അഭ്യുദയകാംക്ഷികളുടെ യും ,അധ്യാപകരുടെയും യും സഹായത്തോടെ നിഴൽ ചിത്രങ്ങൾ തയ്യാറാക്കപ്പെട്ടത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു... അദ്ധ്യാപകനായിരുന്ന ശ്രീ. വേണു മാസ്റ്ററുടെ നേതൃത്വത്തിൽ ആയിരുന്നു ഈ ഷോർട്ട് ഫിലിം തയ്യാറാക്കപ്പെട്ടത്... അന്നത്തെ എല്ലാ അധ്യാപകരും ഈ ചിത്രത്തിന്റെ നിർമ്മാണ വേളയിൽ സഹായങ്ങളുമായി എത്തിയിരുന്നു ...പൂർവ്വ വിദ്യാർത്ഥികളും, സുഹൃത്തുക്കളും പണമായും വിവിധ സഹായങ്ങൾ ആയും ഈ ഷോർട്ട് ഫിലിമിന്റെ നിർമാണത്തിൽ പങ്കുവഹിച്ചിരുന്നു എന്ന് അറിയാൻ കഴിയുന്നു..
സ്കൂൾ വാർഷികത്തിന്റെ ഭാഗമായി വ്യത്യസ്തമായ പ്രവർത്തനം എന്ന നിലയിലായിരുന്നു കൂടെ എന്ന ഷോർട്ട് ഫിലിം തയ്യാറാക്കിയത്... അധ്യാപകനായ ജിജോ ജേക്കബ് രചനയും ഗാ നങ്ങളും നിർവഹിച്ച ചിത്രത്തിൽ അധ്യാപകർക്കൊപ്പം കുട്ടികളും അഭിനയിച്ചു... ഷൂട്ട് തുടങ്ങുമ്പോൾ പണം ആയിരുന്നു പ്രശ്നം... രക്ഷകർത്താക്കളുടെയും അഭ്യുദയകാംക്ഷികളുടെ യും സഹകരണം കൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ ചിത്രത്തിലെ ജോലികൾ പൂർത്തിയാക്കാൻ കഴിഞ്ഞു.. മുഴക്കുന്നിലും പരിസരപ്രദേശങ്ങളിലുമായി രണ്ടാഴ്ചകൊണ്ട് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ കഴിഞ്ഞു.. ഭക്ഷണം, മറ്റ് ചെലവുകൾ എന്നിവയ്ക്കു വേണ്ടിയും രക്ഷകർത്താക്കൾ സഹകരിച്ചു...
പണവും സമയവും ചെലവാക്കുന്നതിലും ഉപരിയായി സ്കൂളിന്റെ വേറിട്ട പ്രവർത്തനം എന്ന രീതിയിൽ കാണുകയാണെങ്കിൽ ഇതിനും മികച്ച സൃഷ്ടികൾ മുഴക്കുന്ന് സ്കൂളിലെ അധ്യാപകരുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നത് തീർച്ചയാണ്.. അത്തരം സാഹചര്യങ്ങൾ അനുകൂലമാക്കുക എന്നതായിരിക്കണം നമ്മുടെ കർത്തവ്യം..
https://youtu.be/5TXPuZzdSes
പാഠഭാഗങ്ങളുടെ രുചിഭേദങ്ങൾ
🍇🍇🍇🍇🍇🍇🍇🍇🍇
പാഠഭാഗങ്ങൾ ഏതു ക്ലാസ്സിൽ ഏതായാലും അത് ഏറ്റവും ആസ്വാദ്യകരമായും, ജീവിതഗന്ധിയായും അവതരിപ്പിക്കുക എന്നത് ഞങ്ങൾ അധ്യാപക സമൂഹത്തിന്റെ പൊതു താൽപര്യങ്ങളിൽ ഒന്നാണ്... നിത്യജീവിതവുമായി ഏറ്റവും ഇഴചേർന്നു നിൽക്കുന്ന പാഠഭാഗങ്ങൾ അത് അർഹിക്കുന്ന ആദരവോടും മാർഗ്ഗ ത്തോടുകൂടിയും അവതരിപ്പിക്കുമ്പോൾ കാലത്തിനൊപ്പം നീണ്ടുനിൽക്കുന്ന ഒരു നവ്യാനുഭവമായി അതു മാറും... അത്തരം പാഠഭാഗങ്ങൾ ഏറ്റവും ഹൃദ്യമായി അവതരിപ്പിക്കുവാൻ ഞങ്ങളുടെ സ്കൂളിലെ വിവിധ അധ്യാപകർ വിവിധ സമയങ്ങളിലായി പരിശ്രമിച്ചിട്ടുണ്ട്... അതിൻറെ ഉത്തമ ദൃഷ്ടാന്തങ്ങൾ വിവിധ അവസരങ്ങളിൽ നിർവഹിക്കപ്പെട്ടത് ഏവരുടെയും പ്രശംസയ്ക്കും പാത്രമായിട്ടുണ്ട്... മാത്രമല്ല ഇത്തരം സന്ദർഭങ്ങൾ ഡോക്യുമെന്റ് ചെയ്ത് പൊതുസമൂഹത്തിൽ എത്തിക്കുക കൂടി ചെയ്താൽ അത് മറ്റൊരു തിലകക്കുറിയായി മാറും... ഇത്തരം സന്ദർഭങ്ങളെ കുറിച്ചാണ് ഈ വിഭാഗത്തിൽ പറയുന്നത്..
2019 20 വർഷങ്ങളിൽ വിവിധ ക്ലാസുകളിൽ ഇത്തരം സന്ദർഭങ്ങൾ ബന്ധപ്പെട്ട അധ്യാപകർ ഒരുക്കിയിരുന്നു... പ്രത്യേകിച്ചും എൽ പി തലത്തിലെ ക്ലാസുകളിൽ ധാരാളം അവസരങ്ങൾ സാഹചര്യവുമായി ഒത്തുപോന്നവയാണ്... നാലാം ക്ലാസിലെ യൂണിറ്റ് 5 ൽ ഊണിന്റെ മേളം എന്ന പാഠഭാഗം ഏറ്റവും രസകരമാക്കാൻ ബന്ധപ്പെട്ട അധ്യാപകരായ ഷജിന ,സജിത ടി.എൻ എന്നിവർ ഏറ്റവും മനോഹരമായി ശ്രമിച്ചതിന്റെ ഉത്തമ ഉദാഹരണം ഈ വർഷത്തിൽ കണ്ടു... പ്രസ്തുത പാഠഭാഗത്തെ കുട്ടികളുടെ ഹൃദയത്തിലേക്ക് കൊണ്ടുവരുവാൻ അവർ ആവിഷ്കരിച്ച രീതി വളരെയധികം ആസ്വാദ്യകരമായിരുന്നു... എല്ലാ കുട്ടികളുടെയും ഭവനങ്ങളിൽ അവരിലൂടെ അറിയിപ്പ് നൽകുകയും ഓരോ കുടുംബവും കഴിയുന്ന രീതിയിൽ ഒരു വിഭവം തയ്യാറാക്കി ഈ പ്രവർത്തനത്തിൽ സഹകരിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു...
പിറ്റേദിവസം ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഭക്ഷ്യ വിഭവങ്ങളുടെ ഒരു കലവറ തന്നെ കുട്ടികളുടെ ഭവനങ്ങളിൽ നിന്ന് ഒഴുകി... ഉച്ചയൂണിന്റെ സമയം എല്ലാ അധ്യാപകരും ചേർന്ന് നാലാം ക്ലാസിലെ എല്ലാ കുട്ടികൾക്കും വാഴയിലയിൽ ഈ വിഭവങ്ങൾ ഓരോന്നായി നൽകി... ഒരു പൂ ചോദിച്ചപ്പോൾ വസന്തം തന്നെ നൽകിയ അനുഭവമായിരുന്നു കുട്ടികളുടെ ഭക്ഷണ മേശയിൽ നിരന്നത്....
ഓരോ മക്കൾക്കും എല്ലാ അമ്മമാരും അവരുടെ ഹൃദയത്തിൽ നിന്ന് നൽകിയ സ്നേഹ സമ്മാനം ഓരോന്നും രുചിച്ചു നോക്കുക എന്നത് ആസ്വാദനത്തിന് വലിയൊരു മാനം നൽകി.. സ്നേഹം കൊണ്ട് പഠിപ്പിക്കുവാൻ അറിയുന്ന അധ്യാപകരും അവർക്കൊപ്പം താങ്ങായി നിൽക്കുവാൻ ഈ കുട്ടികളുടെ അമ്മമാർക്കും കഴിയും എന്നതിന്റെ സ്നേഹ തലമായിരുന്നു പ്രസ്തുത ചടങ്ങ്..
കുട്ടികൾക്ക് പായസം കൂടി കൊടുത്തു തൃപ്തരാക്കിയതിനുശേഷം സ്കൂളിലെ എല്ലാ അധ്യാപകരും ഈ സ്നേഹ കൂട്ടായ്മയിൽ ഒത്ത് ചേർന്നു.... രുചിയുടെ മേളം പഠനത്തിൽ ആവാഹിച്ച് സാർത്ഥകമായ ഒരു ദിനം കൂടി ഞങ്ങളുടെ അധ്യാപകരുടെ ഹൃദയത്തിലേക്ക് ചേക്കേറി....
പഠനത്തിന്റെ രുചിഭേദങ്ങൾ വീണ്ടും..
❤️❤️❤️❤️❤️❤️
പഠനം ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് എന്ന ആപ്തവാക്യം നെഞ്ചിലേറ്റി ഞങ്ങളുടെ അധ്യാപകർ വീണ്ടും ചില അവസരങ്ങൾ സൃഷ്ടിച്ചു.. ഇത്തവണ രണ്ടാം ക്ലാസ് ആയിരുന്നു വേദി... മലയാളം പാഠഭാഗത്തെ "അറിഞ്ഞു കഴിക്കാം" എന്ന് യൂണിറ്റ് എങ്ങനെ ഏറ്റവും രസകരമാക്കാം എന്ന് ബന്ധപ്പെട്ട അധ്യാപകർ ചിന്തിച്ചതിന്റെ ഫലമായി വീണ്ടും ഒരു രുചി മേളം താളം പിടിച്ചു..
അവിൽ രൂപപ്പെടുന്നതും, അവയുടെ ഗുണങ്ങളും കുട്ടികൾക്ക് വാക്കാൽ പറഞ്ഞു കൊടുക്കുന്നതിനു പകരമായി ആസ്വാദ്യകരമായ അവിലിന്റെ രുചി കൊച്ചു നാവുകളിലേക്ക് പകരുകയും അതുവഴി പഠനം രുചികരമാക്കുകയും ചെയ്യുക എന്ന ദൗത്യം കൂടി പ്രസ്തുത അധ്യാപകർ ഉൾക്കൊണ്ടു... രണ്ടാം ക്ലാസിലെ രണ്ടു ഡിവിഷനുകളിലായി പ്രവർത്തിച്ചുവന്ന സൗമ്യ .കെ.പി, സൗമ്യ.എം എന്നാൽ രണ്ട് അധ്യാപികമാരും ആഴത്തിൽ ചിന്തിച്ചതിന്റെ ഫലമായിരുന്നു അവിൽ അവിലിന്റെ രുചി പാഠഭാഗവുമായി ബന്ധപ്പെടുത്തി കുട്ടികളിലേക്ക് നൽകിയത്..
കേവലം അവിൽ കഴിക്കുക എന്നതിലുപരിയായി ഒരു സ്നേഹ കൂട്ടായ്മയുടെ പ്രതീകമായിരുന്നു രണ്ടാം ക്ലാസ് അന്ന്..... കുട്ടികൾ ഏവരും ആവേശത്തിലായിരുന്നു... ഒരു ചെറിയ ചെമ്പിൽ തേങ്ങയും ശർക്കരയും ചേർത്ത് അവിൽ കുഴച്ച തിനൊപ്പം അവരുടെ പാഠഭാഗത്തിലെ വിവിധ രുചിഭേദങ്ങളിലേക്ക് ഈ രണ്ട് അധ്യാപകരും അവരുടെ കുട്ടികളെ കൂട്ടിക്കൊണ്ടുപോയി..
യൂട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ തങ്ങളുടെ മക്കൾ വയറ് നിറഞ്ഞ് ചിരിക്കുന്നതും, അധ്യാപകരുടെ സ്നേഹ വലയത്തിൽ പഠനം ആസ്വദിക്കുന്നതും ഓരോ രക്ഷിതാവും ഹൃദയംകൊണ്ട് ആസ്വദിച്ചു.
പലഹാര മേള
പഠനം ഏറ്റവും ലളിത മാറുന്നത് അവ ആസ്വാദ്യകരമായ രീതിയിൽ അവതരിപ്പിക്കുമ്പോഴാണ്... വിവിധ ക്ലാസുകളിലെ വ്യത്യസ്ത പഠനാനുഭവങ്ങൾ കുട്ടികൾക്ക് ഏറ്റവും ജീവിതഗന്ധിയായി അവതരിപ്പിക്കപ്പെടുമ്പോൾ അത് അവരുടെ മനസ്സിനും ശരീരത്തിനും കൂടുതൽ ഉണർവേകും.. ആഹാര വൈവിധ്യങ്ങളും, മലയാളികളുടെ ആഘോഷങ്ങളും ഒക്കെ പഠിപ്പിക്കുന്ന സമയം അവയെ നിത്യജീവിതവുമായി ബന്ധപ്പെടുത്തുമ്പോൾ തികച്ചും ഫലപ്രദമായി മാറും...
എൽപി തലത്തിലെ ക്ലാസുകളിൽ ഇത്തരം പഠനാനുഭവങ്ങൾ മലയാളികളുടെ ആഹാരശീലങ്ങളുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ച ധാരാളം സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്... അതുപോലെ ഏറ്റവും മികച്ച ഒരു അനുഭവമായിരുന്നു ഒന്നാം ക്ലാസിലെ മലയാളം പാഠഭാഗത്തിൽ നന്നായി വളരാൻ എന്ന യൂണിറ്റിൽ പലഹാര വിശേഷം ആയി അവതരിപ്പിക്കപ്പെട്ടത്.. ഒന്നാം ക്ലാസിലെ അധ്യാപകരായ വീണ, ശ്രീജിന എന്നിവ തികച്ചും നവീനവും വ്യത്യസ്തവുമായ ഒരു പാഠ്യ പ്രവർത്തനമാണ് ഇതിനുവേണ്ടി തെരഞ്ഞെടുത്തത്.. എല്ലാ കുട്ടികളെയും ഈ പാഠഭാഗത്തിലെ ആശയങ്ങൾ പരിചയപ്പെടുത്തിയതിനു ശേഷം അവർക്ക് പൊതുവായ ചില നിർദേശങ്ങൾ നൽകി... ഈ നിർദ്ദേശങ്ങൾ സമാഹരിച്ച് ക്ലാസ്സ് വാട്സ്ആപ്പ് ഗ്രൂപ്പിൽ രക്ഷിതാക്കളുടെ അഭിപ്രായത്തിനായി സമർപ്പിച്ചു... എല്ലാ വീടുകളിൽ നിന്നും ഏതെങ്കിലും ഒരു പലഹാരം അമ്മമാരുടെ കൈപ്പുണ്യത്താൽ തയ്യാറാക്കി കൊണ്ടുവരികയും അവ എല്ലാ കുട്ടികൾക്കും ലഭ്യമാകുന്ന തരത്തിൽ ക്രമീകരിക്കുകയും ചെയ്യുക എന്ന ദൗത്യമാണ് രക്ഷകർത്താക്കൾക്ക് മുന്നിലേക്ക് വെച്ചത്.. ഭൂരിഭാഗം രക്ഷിതാക്കളും ഈ ആശയത്തെ പിന്താങ്ങുകയും നിശ്ചയിക്കപ്പെട്ട ദിവസം രുചികരമായ വ്യത്യസ്ത പലഹാരങ്ങൾ കുട്ടികളുടെ കൈവശം ഭദ്രമായി കൊടുത്തു വിടുകയും ചെയ്തു..
സ്കൂൾ എസ് ആർ ജിയിൽ ഈ ആശയത്തെ കുറിച്ച് ബന്ധപ്പെട്ട അധ്യാപകർ അറിയിപ്പ് തന്നിരുന്നു.. രണ്ട് ക്ലാസിലും ആയി ക്രമീകരിക്കപ്പെട്ട ഇരിപ്പിടങ്ങളിൽ കുട്ടികളും അധ്യാപകരും ഒത്തുകൂടുകയും ഓരോരുത്തർക്കും മുന്നിലുള്ള ഇലകളിലേക്ക് രുചികരമായ പലഹാരങ്ങൾ വിതരണം ചെയ്യപ്പെടുകയും ചെയ്തു... കേവലം രുചികരമായ ആഹാരം എന്നതിലപ്പുറം ഓരോ അമ്മമാരുടെ സ്നേഹവും, അതിലൂടെ അവരുടെ കുട്ടികൾക്ക് നൽകപ്പെടുന്ന പഠനവും ആയിരുന്നു ഈ പ്രവർത്തനത്തിൽ വെളിപ്പെട്ടത്... ജീവൻ ഉള്ളടത്തോളം കാലം ഈ ഒരു അനുഭവം ഇതിൽ പങ്കാളികളായ എല്ലാ കുട്ടികളും ഓർക്കുമെന്ന കാര്യം തീർച്ചയാണ്... ഇത്തരം വ്യത്യസ്തമായ കാഴ്ചയൊരുക്കിയ രണ്ട് അധ്യാപകരും എല്ലാവരുടെയും പ്രശംസക്ക് പാത്രമായി.. യാതൊരുവിധ അധരവ്യായാമങ്ങളും ഇല്ലാതെ ഹൃദയത്തിൽ ചാലിച്ച സ്നേഹം വഴി നിത്യവിസ്മയം ആയിത്തീർന്ന ഒരു പഠനാനുഭവം ആയിരുന്നു പ്രസ്തുത ദിനം ഞങ്ങൾക്കുമുന്നിൽ തുറന്നു തന്നത്... ആത്മാർത്ഥതയും, സ്നേഹവും പഠനത്തോടൊപ്പം ചേർന്നു നിന്നപ്പോൾ പകരം വെക്കാനാവാത്ത ഒരു പാഠ്യാനുഭവം കുട്ടികൾക്ക് മുന്നിൽ തുറക്കപ്പെട്ടു..
ജൈവവൈവിധ്യ പതിപ്പ്
ഹൈടെക് ക്ലാസ് റൂമുകളിലെ പഠനം
സ്കൂൾ തെരഞ്ഞെടുപ്പ് (ഹൈടെക്)
പ്രതിഭയെ തേടി ...
വ്യത്യസ്തമായ ജന്മദിനാഘോഷങ്ങൾ
വാൽക്കിണ്ടി മഹാത്മ്യം ( ജലസംരക്ഷണ പ്രവർത്തന പരിപാടി)
പ്രാദേശിക ചരിത്ര രചന
മുത്തശ്ശന്റെ ചരിത്രമെഴുതാം
ഡോക്യുമെൻ്റേഷൻ
സ്കൂൾ ഡയറി
സ്കൂളിലെ ദിനാചരണങ്ങളും, പ്രവർത്തനങ്ങളും മറ്റു വിവരങ്ങളും ഉൾപ്പെടുത്തി ഒരു സ്കൂൾ ഡയറി പ്രസിദ്ധീകരിക്കുക എന്ന പ്രവർത്തനനിരതമായ കർമ്മത്തിലേക്ക് 2014,2014,2015 വർഷത്തെ സ്കൂൾ പിടിഎ യും, അധ്യാപകരും വ്യാപൃതരായിരുന്നു... വിവിധ സാമ്പത്തിക സ്രോതസ്സുകളിൽ നിന്നും ആവശ്യമായ പണം സമാഹരിച്ച് എല്ലാ കുട്ടികൾക്കും മനോഹരമായ ഒരു സ്കൂൾ ഡയറി കൊടുക്കുവാനായി സാധിച്ചു.. സ്കൂളിനെ കുറിച്ചുള്ള പൊതുവായ വിവരങ്ങൾ, അധ്യാപകരുടെ പേരുകൾ, ഫോൺ നമ്പറുകൾ , ദിനാചരണങ്ങൾ, അവയുടെ തീയതികൾ , അവധി അപേക്ഷ ,മാതൃകകൾ തുടങ്ങിയ ബ്രഹത്തായ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സമഗ്രമായ ഒരു ഡയറി ആയിരുന്നു ഇത്.. തുടർച്ചയായ മൂന്ന് വർഷങ്ങളിൽ ഇത് എല്ലാ കുട്ടികൾക്കും കൊടുക്കാൻ കഴിഞ്ഞു എന്നത് വളരെ അഭിമാനത്തോടുകൂടി ഓർക്കാൻ കഴിയുന്ന ഒന്നാണ്... പ്രൈവറ്റ് സ്കൂളുകളിൽ മാത്രം കണ്ടുവന്നിരുന്ന ഒരു സംവിധാനം തികച്ചും സൗജന്യമായി കുട്ടികളിലേക്ക് എത്തിക്കുവാൻ കഴിഞ്ഞത് അന്നത്തെ രക്ഷാകർതൃ സമിതിയുടെയും, അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ്...
സർഗ്ഗ വസന്തം 2015
പഠനയാത്രകളും സാമൂഹിക ബന്ധങ്ങളും
ദിനാചരണങ്ങൾ ഇന്ന്
കലാസപര്യയുടെ നാൾവഴികൾ
ഇംഗ്ലീഷ് അസംബ്ലി
നാട്ടറിവുകൾ തേടി
വിവിധ വിഷയങ്ങളിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട്, അധിക വായനയ്ക്കും, അനുബന്ധ പ്രവർത്തനങ്ങൾക്കും ഉള്ള അവസരം ഞങ്ങൾ ഓരോ അധ്യാപകരും കൊടുക്കാറുണ്ട്.. പഠനയാത്രകൾ, ലഘു പ്രോജക്റ്റുകൾ, വിവര ശേഖരണം തുടങ്ങി ഓരോ വിഷയത്തിനും അനുയോജ്യമായ നിരവധി പ്രവർത്തനങ്ങൾ കാലാകാലങ്ങളായി ചെയ്തുവരുന്നു... രണ്ടായിരത്തി ഇരുപത് വർഷത്തിൽ ആറാം ക്ലാസിലെ കുട്ടികൾക്ക് ഒരു അധിക പഠനപ്രവർത്തനം ആയി നാട്ടറിവുകൾ സമാഹരിക്കുക എന്ന ലഘു പ്രോജക്ട് നൽകപ്പെട്ടു... അവരുടെ അവിടെ അടിസ്ഥാന ശാസ്ത്രപഠനത്തിന്റെ ഭാഗമായാണ് ഈ പ്രവർത്തനം നൽകിയത്... നാട്ടറിവുകൾ പ്രത്യേകിച്ചും നാട്ടു മരുന്നുകൾ ഏതൊക്കെ എന്ന് അറിയുകയും അവയുടെ പ്രയോജനം തിട്ടപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു കുട്ടികൾക്ക് മുന്നിലുള്ള വെല്ലുവിളി..
ചെറിയ മുറിവു മുതൽ വലിയ അസുഖങ്ങൾക്ക് വരെ ധാരാളം നാട്ടുമരുന്നുകൾ നമുക്ക് ചുറ്റുമുണ്ട്.. നാം അധിവസിക്കുന്ന ഓരോ പ്രദേശത്തിലൂം നിരവധി നാട്ടുമരുന്നുകൾ , പ്രത്യേകിച്ചും ഔഷധഗുണമുള്ള പച്ച മരുന്നുകൾ കാണാൻ കഴിയും... എന്നാൽ ഓരോ ഓരോ ചെറിയ സസ്യങ്ങളുടെയും, വള്ളികളുടെയും, പച്ചിലകളുടേയും ഔഷധഗുണം ആർക്കും കൃത്യമായി അറിയുകയില്ല... ഇതിനെക്കുറിച്ചുള്ള ഒരു പ്രാഥമിക ധാരണ എങ്കിലും കുട്ടികൾക്ക് ലഭിക്കുക എന്ന ഉദ്ദേശത്തോടുകൂടി ആയിരുന്നു ഈ പ്രോജക്റ്റിന് ഞങ്ങൾ സയൻസ് അധ്യാപകർ ഒരുമ്പെട്ടത്...
ഇത്തരം കാര്യങ്ങളിൽ അറിവുള്ള ഒരു നാട്ടുവൈദ്യനെ കാണുവാൻ ആയിരുന്നു ഞങ്ങളുടെ ശ്രമം... മുഴക്കുന്ന് പ്രദേശത്ത് തന്നെയുള്ള മുകുന്ദൻ വൈദ്യരെയാണ് ഈ വിവരശേഖരണത്തിന് ഞങ്ങൾ ആശ്രയിച്ചത്..
അദ്ദേഹത്തിന് ഒരു ചെറിയ മരുന്നുകട സ്വന്തമായി മുഴക്കുന്ന് അങ്ങാടിയിൽ ഉണ്ട്... കൂടാതെ നാടൻ പച്ചമരുന്നുകളുടെ കൃഷിയും ഉണ്ട്... അദ്ദേഹത്തിന്റെ സൗകര്യാർത്ഥം വൈദ്യശാലയിൽ പോവുകയും ഒരു ചെറിയ മുഖാമുഖം സംഘടിപ്പിക്കുകയും ചെയ്തു.. തലേദിവസത്തെ ക്ലാസിൽ വച്ച് ചോദിക്കേണ്ട ചോദ്യങ്ങൾ എന്തൊക്കെയെന്ന് കുട്ടികൾ ആലോചിച്ച് തയ്യാറാക്കിയിരുന്നു... അധ്യാപകരുടെ നിർദ്ദേശങ്ങളും തുണയായി... ആറാം ക്ലാസിലെ തെരഞ്ഞെടുക്കപ്പെട്ട 10 കുട്ടികൾ അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കുകയും വിവരശേഖരണം നടത്തി അവ ക്രോഡീകരിക്കുകയും ചെയ്തു.. ഒരുമണിക്കൂറോളം മുകുന്ദൻ വൈദ്യർ ഞങ്ങളുടെ കൂടെ കൂടെ സമയം ചെലവഴിച്ചു...
അദ്ദേഹം പകർന്നു നൽകിയ നാടൻ മരുന്നുകളെ കുറിച്ചുള്ള വിവരങ്ങൾ, അവയുടെ ഫോട്ടോകൾ എന്നിവ സമാഹരിച്ച് ഒരു പഠനയാത്ര റിപ്പോർട്ട് ആയി കുട്ടികൾ തയ്യാറാക്കി... അവ ക്ലാസ് ലൈബ്രറിയിൽ പ്രദർശിപ്പിക്കപ്പെട്ടു....
അനുദിനം മൺമറഞ്ഞു പോകുന്ന നാട്ടറിവുകൾ സമാഹരിച്ച് പുതിയ തലമുറയെ കൂടി അനുദിന ജീവിതത്തിന് പ്രാപ്തനാക്കുക എന്ന ആശയത്തിന്റെ ഒരു ഭാഗം സാക്ഷാത്കരിച്ചു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു... ഇനിയുള്ള പഠന യാത്രകളിൽ ശ്രീ മുകുന്ദൻ വൈദ്യരുടെ ഔഷധത്തോട്ടം ഞങ്ങളുടെ പഠനവിഷയം ആയിരിക്കും.....
ക്രിയാ ഗവേഷണവും ലഘു പരീക്ഷണങ്ങളും
വിവിധ പഠന മേഖലകളിൽ ആവശ്യമായ തിരുത്തലുകൾ വേണ്ടുന്ന അവസരങ്ങളിൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങളാണ് ക്രിയഗവേഷണം.. അതുപോലെതന്നെ നിത്യ ജീവിതത്തിൽ കുട്ടികൾക്ക് ശാസ്ത്ര പഠനം രസകരമായ അനുഭവം ആകുവാൻ വേണ്ടി ധാരാളം ലഘുപരീക്ഷണങ്ങൾ ചെയ്യുവാൻ കഴിയും.. ഈ മേഖലകളിൽ അധ്യാപകർ ഇടപെട്ടതിനന്റെ ഫലമാണ് ധാരാളം ലഘുപരീക്ഷണങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പരീക്ഷണ സമാഹാരം രൂപംകൊണ്ടത്..
ശ്രീ മൊയ്തീൻ മാസ്റ്റർ ഈ സ്കൂളിൽ ജോലി ചെയ്തിരുന്ന അവസരത്തിലാണ് സവിശേഷ ശ്രദ്ധ ആകർഷിച്ച ഈ രണ്ടു പ്രവർത്തനങ്ങൾ നടന്നത്... മലയാളഭാഷയിൽ നന്നായി പദങ്ങൾ ഉച്ചരിക്കുവാൻ കുട്ടികൾ നേരിടുന്ന പ്രയാസങ്ങൾ മുന്നിൽകണ്ടാണ് ഒരു ക്രിയഗവേഷണം അദ്ദേഹവും സഹപ്രവർത്തകരും ചേർന്ന് നടത്തിയത്.... ആദ്യം കുട്ടികൾക്ക് പൊതുവിൽ ബുദ്ധിമുട്ടായി അനുഭവപ്പെടുന്ന വിഷയ മേഖലകൾ കണ്ടെത്തുകയും അവയെ ലിസ്റ്റ് ചെയ്യുകയും ചെയ്തു.. ഇതിൽ ഉൾപ്പെടുന്ന പദങ്ങൾ കണ്ടെത്തുകയും അമ്മയുടെ ക്രോഡീകരണം നടത്തുകയും ചെയ്തു... പിന്നീട് ഭാഷാപരമായ പഠനസാമഗ്രികൾ ഏതൊക്കെ സാധ്യമാകും എന്നതിനെക്കുറിച്ച് നിരന്തരമായ ചർച്ചകളും , പ്രവർത്തന പദ്ധതികളും നിർവഹിക്കപ്പെട്ടു... കുട്ടികളെ കൂടി പങ്കാളികളാക്കി ഉള്ള പഠനപ്രവർത്തനങ്ങൾ തുടർ ദിവസങ്ങളിൽ വിവിധ ക്ലാസുകളിൽ നടത്തപ്പെട്ടു... ലഭ്യമായ അനുഭവങ്ങളും ഉല്പന്നങ്ങളും ഈ ഗവേഷണത്തിന് അനുബന്ധമായ ചേർക്കപ്പെട്ടു... വിവിധ പഠനാനുഭവങ്ങൾ പിന്നീട് ക്രോഡീകരിക്കപ്പെടുകയും, അവ ഒരു പഠന ഗവേഷണപ്രബന്ധം ആയി ക്രിയാഗവേഷണം എന്ന വിഭാഗത്തിൽ സ്കൂളിന്റെ തായി പുറത്തിറങ്ങുകയും ചെയ്തു..
സയൻസ് പഠനത്തിന്റെ അനന്തസാധ്യതകൾ വളരെ രസകരമായി നിത്യജീവിതത്തിൽ നിർവഹിക്കുവാൻ ശ്രമിച്ചതിന്റെ ഫലമായാണ് രസമുള്ള തന്ത്രം എന്ന പേരിൽ ഒരു പഠന ഗവേഷണ പുസ്തകം മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ പുറത്തിറങ്ങിയത്... സ്കൂളിലെ സയൻസ് അധ്യാപകർ യോഗം ചേർന്ന് ക്ലാസ് റൂമിലും നിത്യജീവിതത്തിലും രസകരമായി ചെയ്യുവാൻ ഉതകുന്ന പരീക്ഷണങ്ങൾ ലിസ്റ്റ് ചെയ്യുകയും അവയെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.. ഇവയിൽ ഭൂരിഭാഗവും പിന്നീട് സയൻസ് ലാബിന്റെയും കുട്ടികളുടെയും സഹായത്താൽ ഇതിന് സയൻസ് ക്ലാസ് റൂമുകളിൽ പരിചയപ്പെടുത്തുകയും ചെയ്തു... വളരെ രസകരമായി ലഘുപരീക്ഷണങ്ങൾ ഭയം കൂടാതെ ചെയ്യുവാൻ കുട്ടികൾക്ക് സാധിച്ചു.. ഇത്തരം ലഘു പരീക്ഷണങ്ങളുടെ സമാഹാരം വളർന്നു വരുന്ന കുട്ടികൾക്ക് കൂടി ചെയ്യുവാനായി ഒരു പുസ്തക രൂപത്തിൽ പ്രസിദ്ധപ്പെടുത്തണമെന്ന ആഗ്രഹത്തിന്റെ പൂർത്തീകരണമാണ് രസമുള്ള തന്ത്രം എന്ന പേരിൽ ശ്രീ മൊയ്തീൻ മാസ്റ്ററുടെ നേതൃത്വത്തിൽ പുറത്തിറങ്ങിയത്... സയൻസ് പഠനത്തിൽ തൽപരരായ എല്ലാ വിദ്യാർഥികൾക്കും അധ്യാപക സമൂഹത്തിനും ജീവിതത്തിൽ മുതൽക്കൂട്ടായി കൊണ്ടുനടക്കാവുന്ന ഒരു മനോഹരമായ പുസ്തകമാണ് ഇത്..
മുൻ അധ്യാപകരുടെ ചെയ്തികൾ പിന്തുടർന്ന് അക്കാദമിക് രംഗത്തെ വിവിധ പരീക്ഷണ സാധ്യതകൾ ഇപ്പോഴും ഞങ്ങളുടെ സ്ഥാപനത്തിൽ തുടർന്നുകൊണ്ടിരിക്കുന്നു......
മലയാളത്തിനൊരു പുസ്തകം
2016 ൽ മലയാള മനോരമയുടെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ അറുപതാം വാർഷിക ദിനത്തിൽ കേരളത്തിലെ സ്കൂളുകൾക്കായി ഒരു പ്രത്യേക മത്സരം സംഘടിപ്പിച്ചിരുന്നു.. മലയാളത്തിൽ ഒരു പുസ്തകം എന്ന വിഷയത്തെ ആസ്പദമാക്കി ആയിരുന്നു രചനകൾ നടത്തേണ്ടത്.. എൽ.പി, യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്കായി പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു... മലയാള മനോരമയുടെ നല്ലപാഠം പ്രവർത്തനത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ പ്രവർത്തനം.. സ്കൂൾ സ്ഥിതി ചെയ്യുന്ന നാടിന്റെ ചരിത്രവും, ചുറ്റുപാടുകളും ആയിരുന്നു ഈ രചനയിൽ ഉൾപ്പെടുത്തേണ്ടിയിരുന്നത്..
രണ്ടുമാസം സമയമായിരുന്നു ഞങ്ങൾക്ക് ചരിത്രം മാത്രമല്ല മറ്റു വിഷയങ്ങളെയും പരിപോഷിപ്പിക്കാൻ ഉള്ള പഠനതന്ത്രങ്ങൾ ഞങ്ങൾ കണ്ടെത്തുവാൻ ആദ്യമായി തന്നെ ഞങ്ങൾ അധ്യാപകരുടെ സഹകരണത്തോടെ കുട്ടികളുടെ ചരിത്ര ഗവേഷണ സമിതി രൂപീകരിച്ചു. താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി ഇത്തരമൊരു സമിതി രൂപീകരിച്ച തോടൊപ്പം തന്നെ അധ്യാപകരുടെ ഉപദേശക സമിതിയും രൂപീകരിച്ചു. നാടിൻറെ ചരിത്രം എഴുതുവാനായി 10 പഠനതന്ത്രങ്ങൾ ആണ് ഞങ്ങൾ ആവിഷ്കരിച്ചത്. ഇതിനായി ഞങ്ങൾ ആവിഷ്കരിച്ച പഠനതന്ത്രങ്ങൾ താഴെപ്പറയുന്നു..
1. അഭിമുഖം 2. സന്ദർശനം 3. സർവ്വേകൾ 4. റഫറൻസ് 5. നിഘണ്ടു നിർമ്മാണം 6. ശേഖരണം 7. പഠനയാത്ര 8. ഫോട്ടോയെടുക്കൽ 9. സി.ഡി പ്രദർശനം 10. പുരാവസ്തു പ്രദർശനം.
ഈ വിവരങ്ങളെല്ലാം വെച്ചാണ് ഞങ്ങൾ ഞങ്ങളുടെ നാടിൻറെ ചരിത്രം അനുയോജ്യമായ പേരു ഞങ്ങൾ കണ്ടുപിടിച്ചു. "മിഴാവുകുന്ന് മുഴക്കുന്ന്."
സർവേകളിൽ ഞങ്ങൾ കണ്ടെത്തിയ വിവരങ്ങൾ അപഗ്രഥിച്ച് പഞ്ചായത്തിന് ഒരു നിവേദന സമർപ്പിക്കുവാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം കേരളവർമ്മ പഴശ്ശിരാജയുടെ പ്രൗഢിയും, പ്രതാപവും ,പോരാട്ടവും മുഴക്കുന്ന് എന്ന പ്രദേശവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.. ഇത് വളരെയധികം ആളുകൾ ശ്രദ്ധിക്കാത്ത ഒന്നായി ഇവിടെയാണ് മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലെ കുട്ടികൾ അവരുടെ സജീവമായ സാന്നിധ്യത്തിലൂടെ 2016 ൽ പുതിയ ചരിത്രം രചിച്ചത്.
അങ്ങനെ ഞങ്ങളുടെ സ്കൂളും മത്സരത്തിന് സജ്ജരായി... ശ്രീ ശ്രീജിത്ത് മാസ്റ്ററുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബ്,ഭാഷാ ക്ലബ്ബ് തുടങ്ങിയ ഭാഗങ്ങളിലെ കുട്ടികൾ യോഗം ചേരുകയും നാടിന്റെ ചരിത്രരചനയിൽ പങ്കാളികളാവുകയും ചെയ്തു.. മുഴക്കുന്ന് എന്ന നാടിന് ചരിത്രപശ്ചാത്തലം സാംസ്കാരിക നന്മകൾ, പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവരെല്ലാം ഈ ചരിത്ര രചനയിൽ കഥാപാത്രങ്ങളായി...
ഒരു മാസത്തിലധികം നീണ്ടു നിന്ന കുട്ടികളുടെ പ്രവർത്തനങ്ങൾ ഇവിടുത്തെ എന്തിനാ അവരുടെ തികഞ്ഞ ആസൂത്രണത്തിന് ദൃഷ്ടാന്തമായിരുന്നു.. വിവിധ കുട്ടികൾക്ക് വ്യത്യസ്ത വിഷയങ്ങൾ വീതിച്ചു നൽകുകയും അവയെക്കുറിച്ചുള്ള വിവരങ്ങൾ വിവിധ അധ്യാപകരുടെ നേതൃത്വത്തിൽ ശേഖരിക്കുകയും ചെയ്തു.. കൃത്യമായ ഇടവേളകളിൽ പ്രസ്തുത ക്ലബ്ബുകൾ വീണ്ടും യോഗം ചേർന്ന് പ്രവർത്തന പുരോഗതി വിലയിരുത്തിയിരുന്നു..
നിശ്ചിത തീയതിക്ക് മുമ്പായി എല്ലാ വിവരങ്ങളും, ആവശ്യമായ തിരുത്തലുകൾക്ക് ശേഷം ഒരു പ്രിൻറ് ചെയ്ത ലേഖനസമാഹാരം ആയി രൂപം കൊണ്ടു... നിർദേശിക്കപ്പെട്ട ഫോർമാറ്റിൽ രൂപപ്പെടുത്തിയെടുത്ത ഈ സൃഷ്ടി മലയാള മനോരമയുടെ മത്സര വിഭാഗത്തിലേക്ക് സമർപ്പിക്കുകയും ചെയ്തു... കുട്ടികളുടെ പരിശ്രമത്തിന് പ്രതിഫലമെന്നോണം 5000 രൂപയുടെ ക്യാഷ് പ്രൈസ് ഈ പ്രവർത്തനത്തിന് സമ്മാനമായി ലഭിച്ചു..
ഇവിടുത്തെ കുട്ടികളുടേയും, അധ്യാപകരുടേയും ഹൃദയം കൊണ്ടെഴുതിയ ഒരു പ്രവർത്തന വൈവിധ്യം ആയിരുന്നു ഈ രചനയിൽ തെളിഞ്ഞുനിന്നത്
അമ്മ മനസ്സിന്റെ തേങ്ങലുകൾ
സർവ്വശിക്ഷാ അഭിയാൻ പ്രത്യേക പ്രവർത്തനത്തിന്റെ ഭാഗമായി ,കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ പ്രോത്സാഹിപ്പിക്കുക എന്ന പ്രോജക്ട് കേരളത്തിലെ സ്കൂളുകളിൽ നടപ്പിലാക്കുകയുണ്ടായി... 2007_2008 കാലഘട്ടങ്ങളിൽ ഇതിൻറെ ഊർജിതമായ പ്രവർത്തനം സ്കൂളുകളിൽ നടന്നു.. ഓരോ സ്കൂളുകളിലെയും ലൈബ്രറി ശാക്തീകരണ ത്തിന്റെ ഭാഗമായി സർഗധനരായ കുട്ടികളുടെ സൃഷ്ടികൾ പ്രസിദ്ധീകരിക്കുക എന്ന ദൗത്യമായിരുന്നു ഇതിന്റെ പിന്നിൽ.. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ അനിഷ .കെ എന്ന വിദ്യാർത്ഥി എഴുതിയ 12 കഥകൾ ചേർത്ത് ഒരു പുസ്തകമാക്കി രൂപാന്തരപ്പെടുത്തി.. അമ്മ മനസ്സിൻറെ തേങ്ങലുകൾ എന്ന വിഷയത്തെ ആസ്പദമാക്കി ആയിരുന്നു രചനകൾ നടത്തുവാൻ നിർദേശിച്ചിരുന്നത്... സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെയും, അവരുടെ ബുദ്ധിമുട്ടുകൾ , സാഹചര്യങ്ങൾ എന്നിവയേയും ആസ്പദമാക്കി മികച്ച 12 കഥകൾ ഈ കുട്ടിയുടെ തൂലികയിൽ നിന്നും വിരിഞ്ഞു.. അമ്മ മനസ്സിൻറെ തേങ്ങലുകൾ കൂടാതെ സ്നേഹം , അധ്വാനത്തിന്റെ മഹത്വം എന്നിവകൂടി പ്രതിപാദ്യവിഷയം ആകുന്ന കഥകളും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു..
ഈ കഥകളെല്ലാം ചേർത്തുവെച്ച് സ്കൂൾ ലൈബ്രറിയുടെ സഹായത്തോടുകൂടി ആയിരം കോപ്പികൾ അച്ചടിക്കപ്പെട്ടു.. ഇത് പിന്നീട് സമീപ സ്കൂളുകളിലും ധാരാളം ഭവനങ്ങളിലും വിതരണം ചെയ്യപ്പെട്ടു..
അക്കാലത്ത് പത്രത്തിൽ വന്ന ഒരു വാർത്തയെ ആസ്പദമാക്കി സ്കൂളിൽ ഒരു കഥാരചന സംഘടിപ്പിച്ചിരുന്നു.. ഒരു അമ്മൂമ്മയെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞു എന്താ പത്രവാർത്തയായിരുന്നു ഇതിന് ആധാരമായത്.. ശ്രീമതി സവിത ടീച്ചറുടെ നേതൃത്വത്തിലായിരുന്നു കഥാ രചനാ മത്സരം നടത്തിയത്... ഈ മത്സരത്തിൽ മികച്ച രചനയായി അനീഷ എന്ന കുട്ടിയുടെ കഥ തെരഞ്ഞെടുക്കപ്പെട്ടു...
പിന്നീട് ഈ കുട്ടിയെ കൊണ്ടു തന്നെ മറ്റു കഥകളും എഴുതിക്കുകകയായിരുന്നു.. ഇതിൻറെ പ്രകാശന ചടങ്ങിൽ വച്ച് കുട്ടിക്ക് 2000 രൂപയുടെ ക്യാഷ് അവാർഡ് കൈമാറി.. ഇരിട്ടി എ.ഇ.ഒ സുരേന്ദ്രൻ അവർകളാണ് പ്രത്യേക ചടങ്ങിൽ വച്ച് പുസ്തകം പ്രസാധനം ചെയ്തത്... കുട്ടികൾക്കായി നൽകപ്പെടുന്ന പഠനപ്രവർത്തനങ്ങൾ അതിന്റെ ഫലപ്രാപ്തിയിൽ കൊണ്ടുവരുവാനുള്ള അധ്യാപകരുടെ പരിശ്രമത്തിന്റെ ഫലം ആയിരുന്നു പ്രസ്തുത ആശയവും അതിന്റെ പൂർത്തീകരണവും..
ഭൂമിയിലെ മാലാഖമാർക്ക് സമർപ്പണം
നിപ്പാ ,കോവിഡ് തുടങ്ങിയ രോഗാവസ്ഥകൾ മനുഷ്യമനസ്സാക്ഷിയെ മുറിപ്പെടുത്തിയ കാര്യം എല്ലാവർക്കും അറിയാമല്ലോ... കേരളത്തിൽ പ്രത്യേകിച്ചും കോഴിക്കോട് ജില്ലയിൽ നിപ്പ പടർന്നു പിടിച്ചപ്പോൾ രോഗികളെ സധൈര്യം ശുശ്രൂഷിച്ച് വഴി അപ്രതീക്ഷിതമായി നമ്മളിൽ നിന്ന് വേർപെട്ടു പോയ ലിനി സിസ്റ്ററി നേയും എല്ലാവർക്കുമറിയാം...
എല്ലാവരും ഭൂമിയിലെ മാലാഖമാർ എന്ന് സംബോധന ചെയ്യുന്ന നേഴ്സുമാരെ കുറിച്ചുള്ള ഓർമ്മകൾ പ്രസ്തുത സാഹചര്യങ്ങളിൽ പല വാർത്താ മാധ്യമങ്ങളിലും വരികയുണ്ടായി.. മാത്രമല്ല അന്താരാഷ്ട്ര നഴ്സസ് ദിനം ആയ മെയ് 12 ന് ,ഈ സാഹചര്യത്തിൽ പല വാർത്താമാധ്യമങ്ങളും കൂടുതൽ പ്രാധാന്യത്തോടെ ലേഖനങ്ങൾ നൽകുകയുണ്ടായി.. കൂടാതെ നഴ്സുമാർക്ക് സമർപ്പണം എന്ന രീതിയിൽ കോവിഡ്ക്കാല വീഡിയോകൾ ഉൾപ്പെടുത്തി പല വീഡിയോ പ്ലാറ്റ്ഫോമുകളും സമർപ്പണം നടത്തുകയുണ്ടായി..
ഇത്തരമൊരു സന്ദർഭത്തിൽ ഈ വിദ്യാലയത്തിന്റെ ഭാഗമായുള്ള ശ്രീമതി. സജിത ടീച്ചർ സ്വന്തം കവിതയാൽ ഗാന സമർപ്പണം നടത്തുകയുണ്ടായി... ടീച്ചറുടെ വരികൾക്ക് മകൾ ദേവിക. കെ. ശ്രവണ സുന്ദരമായ ശബ്ദം വഴി പിന്തുണ നൽകി.. സാഹചര്യവുമായി ബന്ധപ്പെട്ട വീഡിയോകൾ, ഫോട്ടോകൾ എന്നിവ ഉൾപ്പെടുത്തി ഈ കവിതാശകലം ഉപയോഗിച്ച് മനോഹരമായ ഒരു വീഡിയോ ആൽബം ഈ സ്കൂളിൻറെ യൂട്യൂബ് ചാനലിലേക്ക് അപ്ലോഡ് ചെയ്യപ്പെട്ടു.. യൂട്യൂബ് വഴിയും, ഫേസ്ബുക്ക് വഴിയും പൊതു സമൂഹത്തിന്റെ ഹൃദയങ്ങളിലേക്ക് ഈ ഗാനോപഹാരം സമർപ്പിതമായി.. കോവിഡ് മൂർദ്ധന്യാവസ്ഥയിൽ എത്തി നിന്ന കാലഘട്ടത്തിൽ ഒരു പ്രൈമറി സ്കൂളിന്റേതായി പുറത്തുവന്ന മനോഹരമായ ഈ വീഡിയോ സമർപ്പണം ഞങ്ങളുടെ സ്കൂൾ പ്രവർത്തനങ്ങളിൽ ഒരു നവ്യാനുഭൂതി പകർന്നു...
സംസ്ഥാന അധ്യാപക അവാർഡ് ജേതാവിന് ആദരം
പ്രതിഭകളെ ആദരിക്കുകയും, അവർക്ക് അർഹമായ അംഗീകാരം കൊടുക്കുകയും ചെയ്യുക എന്നത് മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിന്റെ പാരമ്പര്യത്തിൽ പെട്ട ഒന്നാണ്.. സ്കൂളിന് വേണ്ടി ത്യാഗങ്ങൾ സഹിച്ച അധ്യാപക സമൂഹത്തിനും വിദ്യാർഥികൾക്കും എന്നും സ്നേഹാദരം കൊടുക്കുവാൻ വിവിധ കാലഘട്ടങ്ങളിലെ രക്ഷാകർതൃ സമിതിയും അധ്യാപക കൂട്ടായ്മയും ശ്രദ്ധിച്ചിരുന്നു.. അത്തരമൊരു അവസരമായിരുന്നു സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ടീ മൊയ്തീൻ മാസ്റ്റർക്ക് നൽകിയ ആദരവിൽ തെളിഞ്ഞു കണ്ടത്..
2019 20 വർഷത്തിൽ സംസ്ഥാന അധ്യാപക അവാർഡ് നേടിയ അദ്ധ്യാപകൻ ശ്രീ മൊയ്തീൻ മാസ്റ്റർക്ക് സ്കൂൾ പി.ടി.എ യുടെ സ്നേഹ സമർപ്പണം സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെട്ടു... മുഴക്കുന്ന് ഗ്രാമ പഞ്ചായത്തിലെ വിവിധ ജനപ്രതിനിധികൾ സന്നിഹിതരായിരുന്ന ചടങ്ങിൽവച്ച് ശ്രീ മൊയ്തീൻ മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിക്കുകയും, ഉപഹാരസമർപ്പണം നടത്തപ്പെടുകയും ചെയ്തു... വ്യത്യസ്തമായ പ്രവർത്തനങ്ങൾ കൊണ്ട് ഊർജ്ജസ്വലനായ ഒരു അധ്യാപകനായി വർഷങ്ങളോളം ഇവിടെ പ്രവർത്തിച്ച അദ്ദേഹത്തിന് അർഹിച്ച അംഗീകാരം തന്നെയായിരുന്നു സംസ്ഥാന അധ്യാപക പുരസ്കാരം...
സ്കൂൾ ഹാളിൽ വച്ച് കുട്ടികളുടെ സാന്നിധ്യത്തിൽ അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.. സ്കൂളിലെ സഹപ്രവർത്തകർ ഒരുക്കിയ സ്വീകരണ ചടങ്ങ് സ്നേഹം പകർന്നുകൊടുക്കുന്ന വേദിയായിരുന്നു.. സ്കൂളിലെ അധ്യാപകരായ അബ്ദുൾ ബഷീർ, അമൃത .പി, രാമകൃഷ്ണൻ .വി.പി, സുരേശൻ ചാത്തോത്ത് , പി ടി എ പ്രസിഡൻറ് പത്മനാഭൻ, വാർഡ് മെമ്പർ ഇ.വനജ, സുരേന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു... അധ്യാപികയായ ശ്രീമതി സജിത .കെ. എഴുതി അവതരിപ്പിച്ച ഒരു കാവ്യാ ർച്ചന മൊയ്തീൻ മാസ്റ്ററുടെ പ്രവർത്തന വൈവിധ്യങ്ങളുടെ ഒരു നിറക്കൂട്ട് ആയിരുന്നു..
അദ്ദേഹത്തിന്റെ പ്രവർത്തനമികവും, സ്നേഹ സാമിപ്യവും സജിത ടീച്ചറുടെ വരികളിൽ നിഴലിച്ചു കണ്ടു.. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബാബു ജോസഫ് മൊയ്തീൻ മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു.. തുടർന്ന് ഏറ്റവും ഹൃദ്യമായ രീതിയിൽ ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കുകയും ചെയ്തു... മറുപടി പ്രസംഗത്തിൽ ശ്രീ മൊയ്തീൻ മാസ്റ്റർ ഓർമ്മകൾ അയവിറക്കി.. ഏറെ പ്രതീക്ഷകൾ ബാക്കി വെച്ച് അധ്യാപനത്തിന്റെ പുതിയ അർത്ഥ തലങ്ങളിലേക്ക് അദ്ദേഹത്തിന്റെ അധരങ്ങൾ ചലിച്ചു..
അധ്യാപനത്തോടൊപ്പം സ്നേഹ സൗഹൃദങ്ങളും
ഈ വിദ്യാലയം എല്ലാ പുതു വർഷത്തെയും വരവേൽക്കുന്നത് സ്നേഹ സൗഹൃദങ്ങൾ പങ്കു വച്ചു കൊണ്ടാണ്.. കുട്ടികൾക്ക് മധുരം വിതരണം ചെയ്യുന്നതോടൊപ്പം തന്നെ അധ്യാപകർക്ക് ഇടയിലും സ്നേഹ സൗഹൃദങ്ങൾ പങ്കുവെക്കുവാൻ സമ്മാനങ്ങൾ നൽകുന്ന പതിവ് എല്ലാവർഷവും തുടരുന്നു.. പുതുവർഷത്തിൽ വിദ്യാലയം തുറക്കുമ്പോൾ ഓരോ അധ്യാപകരും അവരുടെ പുതുവർഷ സുഹൃത്തിന് ഉപഹാരങ്ങളു മായിട്ടുണ്ടാവും എത്തുക. ക്രിസ്മസ് അവധിക്ക് സ്കൂൾ സ്കൂൾ അടയ്ക്കുന്നതിനു മുൻപ് നറുക്കെടുപ്പിലൂടെ ഓരോരുത്തർക്കും അവരുടെ സുഹൃത്തിനെ സംബന്ധിച്ച വിവരങ്ങൾ കൈമാറിയിട്ടുണ്ടാവും... ഓരോരുത്തർക്കും ലഭിച്ച് സുഹൃത്തിന് അനുയോജ്യമായ ഉപഹാരങ്ങൾ തെരഞ്ഞെടുക്കുന്നതിൽ ഓരോ അധ്യാപകരും കൗതുകത്തോടെ മൽസ രിക്കുന്നു എന്ന് ഒരല്പം അതിശയോക്തിയോടെ പറയാൻ കഴിയും...
പുതുവർഷത്തിലെ ആദ്യ വിദ്യാലയ ദിനത്തിൽ കുട്ടികൾക്ക് എല്ലാവർക്കും ഉപഹാരം നൽകിയതിനുശേഷം ഒത്തുകൂടുന്ന ചെറു ചടങ്ങിൽവച്ച് ഓരോരുത്തരും ഉപഹാരങ്ങൾ കൈമാറുന്നു....
ലളിതമെങ്കിലും വളരെ രസകരമായ രീതിയിലാണ് ഓരോ അധ്യാപകരും അവരവരുടെ സുഹൃത്തുക്കളെ അവതരിപ്പിക്കുന്നത്... പുതുവർഷ സുഹൃത്തിനെ സംബന്ധിച്ച് രസകരമായ ചില സൂചനകൾ നൽകുന്നത് പലപ്പോഴും ചിരി പടർത്താറുണ്ട്..
കേവലം സമ്മാനങ്ങൾ നൽകുക എന്നതിലുപരിയായി, ഞങ്ങൾ അധ്യാപകർക്കി ടയിലെ പരസ്പര വിശ്വാസവും, സഹകരണവും, സ്നേഹവും, സൗഹൃദങ്ങളും പ്രകടിപ്പിക്കുവാനുള്ള ഒരു വേദി കൂടിയായി ഈ അവസരം ഞങ്ങൾ പ്രയോജനപ്പെടുത്തുന്നു... അദൃശ്യമായി ഞങ്ങളിലേക്ക് പകർന്നു നൽകപ്പെടുന്ന ഈ ഊർജ്ജം ആണ് ഞങ്ങളുടെ വിദ്യാലയം പ്രവർത്തനങ്ങളുടെ വിജയത്തിന് അടിസ്ഥാനം...
🔅🔅🔅🔅🔅🔅🔅🔅🔅
ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ
🔅🔅🔅🔅🔅🔅🔅🔅
ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ കുട്ടികളെ മനസ്സിലാക്കുക എന്ന പ്രവർത്തനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബ് ധാരാളം പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിയിരുന്നു... അത്തരമൊരു പ്രവർത്തനത്തെക്കുറിച്ച് ആണ് ഇവിടെ വിശദീകരിക്കുന്നത്.. 2010 ന് ശേഷമുള്ള കുറെയധികം വർഷങ്ങൾ ഇത്തരം പ്രവർത്തനങ്ങളുടെ കേന്ദ്രമായി ഈ സ്കൂൾ പ്രവർത്തിച്ചു... പൊതുതെരഞ്ഞെടുപ്പ് ഏതു രീതിയിലാണ് നടക്കുക എന്നും, അതിന്റെ നടപടിക്രമങ്ങൾ എന്തൊക്കെയാണെന്നും , വോട്ട് ചെയ്യുന്ന രീതികളും കുട്ടികൾക്ക് കൂടി മനസ്സിലാക്കുവാൻ ഒരു യഥാർത്ഥ തെരഞ്ഞെടുപ്പ് അന്തരീക്ഷം തന്നെ സ്കൂളിൽ സൃഷ്ടിച്ചു... ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ചുള്ള രീതിയും, ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള രീതിയും ഈ വിദ്യാലയത്തിൽ വിവിധ വർഷങ്ങളിൽ പരീക്ഷിച്ചു... കൂടുതൽ വർഷവും ബാലറ്റ് പേപ്പറിലൂടെയുള്ള തെരഞ്ഞെടുപ്പായിരുന്നു ആവിഷ്കരിച്ചത്.. കുട്ടികളെ തന്നെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആക്കി ഒരു യഥാർത്ഥ തെരഞ്ഞെടുപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ചു.. വിവിധ നിറങ്ങളിലുള്ള ബാലറ്റ് പേപ്പർ, മഷി, ബാലറ്റ് ബോക്സ്, ഒന്ന് രണ്ട് മൂന്ന് പോളിംഗ് ഓഫീസർമാർ, പ്രിസൈഡിങ് ഓഫീസർ ഓഫീസർ എന്നിവയെല്ലാം അടങ്ങിയ തെരഞ്ഞെടുപ്പ് സംവിധാനമായിരുന്നു ഇത്... തെരഞ്ഞെടുപ്പ് നടത്തുന്നതിനു മുൻപായി സോഷ്യൽ സയൻസ് ക്ലബ്ബിലെ അംഗങ്ങളും ബന്ധപ്പെട്ട അധ്യാപകരും യോഗം ചേരുമായിരുന്നു.. ആവശ്യമായ ക്രമീകരണങ്ങൾ ചർച്ചചെയ്ത് ഒരുക്കങ്ങൾ നടത്തി... രണ്ട് ദിവസം മുൻപ് എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു..
തെരഞ്ഞെടുപ്പ് ദിവസം രാവിലെ 10 മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിക്കും... ഓരോ ക്ലാസുകൾ ആയി വോട്ട് ചെയ്യാനുള്ള ക്യൂ സമ്പ്രദായം നടപ്പിലാക്കിയിരുന്നു... സ്കൂൾ ലീഡർ ,ഡെപ്യൂട്ടി ലീഡറർ,സ്പീക്കർ എന്നിവരുടെ പൊതുതെരഞ്ഞെടുപ്പിനു മുൻപ് ക്ലാസ് തലത്തിൽ ക്ലാസ്സ് ലീഡറെ തെരഞ്ഞെടുത്തിരുന്നു.. ഇത് തലേദിവസം പൂർത്തിയാക്കുകയായിരുന്നു പതിവ്.. പൊതു വോട്ടെടുപ്പ് ദിവസം പ്രത്യേകം ക്രമീകരിച്ച കൗണ്ടറുകളിൽ ഉച്ചയ്ക്ക് മുമ്പായി വോട്ടെടുപ്പ് പൂർത്തിയാക്കാറുണ്ട്.. ഉച്ചക്ക് ശേഷം വോട്ടെണ്ണൽ ക്രമീകരണങ്ങൾ പ്രത്യേക റൂമിൽ നടത്തുന്നു... വിജയികൾ ആരെന്ന് പിറ്റേദിവസത്തെ അസംബ്ലിയിൽ പ്രഖ്യാപിക്കുന്നു...
പിന്നീട് പ്രത്യേകം ക്രമീകരിച്ച സ്കൂൾ ഹാളിൽ ക്ലാസ് പ്രതിനിധികളുടെയും സ്കൂൾ പ്രതിനിധികളുടെയും സത്യപ്രതിജ്ഞ ചടങ്ങ് ഹെഡ്മാസ്റ്ററുടെ സാന്നിധ്യത്തിൽ പ്രത്യേക ചടങ്ങിൽ വച്ച് നടത്തപ്പെടുന്നു... ഈ പ്രവർത്തനം പൂർത്തിയാകുമ്പോൾ എല്ലാ കുട്ടികൾക്കും ജനാധിപത്യത്തിന് അടിസ്ഥാന ക്രമീകരണങ്ങളെ കുറിച്ച് മനസ്സിലാക്കിക്കൊടുക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് .. അത് ഇന്നും തുടരുന്നു..
ബാലറ്റ് പേപ്പർ കൂടാതെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചും ഈ വർഷങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തിയിട്ടുണ്ട്... സമീപ വർഷങ്ങളിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പാണ് നടത്തിവരുന്നത്....
പതിപ്പുകൾ
🧡🧡🧡🧡🧡🧡🧡🧡
എല്ലാ അക്കാദമിക വർഷങ്ങളിലും ഭൂരിഭാഗം ദിനാചരണങ്ങളും അർഹമായ പ്രാധാന്യത്തോടെ നടത്താറുണ്ട്. ഇവയിലെ ഓരോ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ധാരാളം പ്രോജക്ട് വർക്കുകളും ചെയ്തുവരുന്നു. അവയിൽ കുട്ടികൾക്ക് വളരെ രസകരമായ ഒരു പ്രവർത്തനമാണ് ശേഖരണവും പതിപ്പുകൾ തയ്യാറാക്കലും. ഒരു പ്രൈമറി വിദ്യാലയം എന്ന നിലയിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് ഭൂരിഭാഗം കുട്ടികളും താല്പര്യം പ്രദർശിപ്പിക്കുന്നു.. അതോടൊപ്പം ബന്ധപ്പെട്ട എല്ലാ അധ്യാപകരും ഇവർക്ക് താങ്ങായി പ്രവർത്തിക്കുകയും ചെയ്യുന്നു.
പ്രത്യേകിച്ച് എൽ .പി തലത്തിലുള്ള കുട്ടികളിലാണ് പ്രസ്തുത പ്രവർത്തനങ്ങളിൽ കൂടുതൽ താല്പര്യം കണ്ടുവരുന്നത്. ഓരോ പതിപ്പുകൾ തയ്യാറാക്കുന്നതിനു മുൻപായി ബന്ധപ്പെട്ട അദ്ധ്യാപകർ കുട്ടികൾക്ക് നിർദ്ദേശം നൽകുകയും, ഇത്തരം നിർദ്ദേശങ്ങളുടെ ക്രോഡീകരണം ക്ലാസിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നൽകുകയും ചെയ്യുന്നു.. ഈ ഗ്രൂപ്പ് വഴി രക്ഷിതാക്കളുടെ സംശയങ്ങളും നിർദ്ദേശങ്ങളും അർഹമായ പ്രാധാന്യത്തോടെ പരിഗണിക്കുകയും ചെയ്യുന്നു. വിദ്യാർഥികളുടെ മാതാപിതാക്കളിൽ പ്രത്യേകിച്ചും അമ്മമാരുടെ സഹായം ഇത്തരം ശേഖരണ പ്രവർത്തനങ്ങളിൽ കൂടുതലായി കണ്ടുവരുന്നു. ഈ വിധം പ്രോത്സാഹനം ലഭിക്കുന്ന കുട്ടികളുടെ ഭവനങ്ങളിൽ നിന്ന് മികച്ച ഉത്പന്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.
ഒരു പതിപ്പ് തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുൻപ് ഓരോ ക്ലാസ്സിലെയും വ്യത്യസ്ത ഡിവിഷനുകളിൽ ചുമതലവഹിക്കുന്ന അധ്യാപകർ കൂട്ടമായി ഇരുന്ന് ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു. സ്കൂളിലേതായി ഒരു പതിപ്പ് ഇറങ്ങുന്നതിൽ ആ ക്ലാസുകളിലെ എല്ലാ കുട്ടികൾക്കും പങ്കാളിത്തം ഉണ്ടാക്കുന്നതിൽ ശ്രദ്ധ പുലർത്തുന്നു...
പതിപ്പ് നിർമ്മാണത്തിനുള്ള വിഷയം നൽകി കഴിഞ്ഞാൽ നിശ്ചിത തീയതിക്ക് മുമ്പായി ശേഖരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായി കുട്ടികളോട് നിർദ്ദേശിക്കപ്പെടുന്നു... ഫോട്ടോകൾ, ലേഖനങ്ങൾ, ചിത്രങ്ങൾ മുതലായവ കുട്ടികൾ ശേഖരിച്ച് കൊണ്ടു വരുമ്പോൾ അവ ഓരോ വിഭാഗം തിരിച്ച് ക്രോഡീകരിക്കുന്നതിന് ബന്ധപ്പെട്ട അധ്യാപകർ മേൽനോട്ടം വഹിക്കാറു ണ്ട്...
ഒരു വ്യക്തമായ ലേഔട്ട് അനുസരിച്ച് പതിപ്പിലെ വിഷയങ്ങൾ ക്രമീകരിച്ച് കഴിവുള്ള കുട്ടികളെ കൊണ്ട് തന്നെ ഒരു കവർ ചിത്രം തയ്യാറാക്കി പതിപ്പ് മനോഹരം ആകുവാൻ ശ്രദ്ധിക്കാറുണ്ട്... എഴുത്തിലും, മുഖചിത്രം രൂപപ്പെടുത്തുന്നതിലും സ്കൂളിലെ മറ്റ് അധ്യാപകരുടെ സേവനം ആവശ്യമെങ്കിൽ അവയും പരിഗണിക്കാറുണ്ട്..
സാധാരണ രീതിയിൽ ക്ലാസ്സുകൾ നടക്കുന്ന സമയത്ത് നിശ്ചിത സമയങ്ങളിൽ അസംബ്ലി ചേരുകയും, അത്തരം അവസരങ്ങളിൽ പതിപ്പിന്റെ പ്രകാശനം നടക്കുകയും ചെയ്യുന്നു.. പ്രകാശനം ചെയ്യപ്പെട്ട പതിപ്പുകൾ പിന്നീട് ക്ലാസ് ലൈബ്രറിയിലെ ഇടങ്ങളിൽ എല്ലാവർക്കും ദൃശ്യമാകത്തക്ക രീതിയിൽ പ്രദർശിപ്പിച്ചു വരികയും ചെയ്യുന്നു. ഇത്തരം ചടങ്ങുകൾ കുട്ടികളുടെ മനസ്സിൽ വലിയ ആവേശം വിതയ്ക്കുന്നു എന്നത് അനുഭവം കൊണ്ട് ഞങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്.. മറ്റൊരു വിഷയവുമായി അധ്യാപകരുടെയും കുട്ടികളുടെയും നിർദ്ദേശങ്ങൾ ഉയർന്നുവരുമ്പോൾ വീണ്ടും മനോഹരമായ ഒരു സൃഷ്ടി ഈ വിദ്യാലയത്തിൽ പിറവിയെടുക്കുന്നു...
ക്ലാസ് ലൈബ്രറി
രസതന്ത്ര വർഷാചരണം
വളരെ മികച്ച രീതിയിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ്മ സമാഹരിച്ച് ഏറ്റെടുത്തു നടത്തിയ പ്രവർത്തനങ്ങൾ ധാരാളം ഈ സ്കൂളിൽ നടന്നിട്ടുണ്ട്.. എണ്ണം കൊണ്ടും ഗുണം കൊണ്ടും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റേയും ശ്രദ്ധയാകർഷിച്ച പ്രവർത്തനങ്ങളാണ് ഇവയിൽ ഭൂരിഭാഗവും.. സേവന സമർപ്പണം കൈമുതലായി കൊണ്ടുനടന്ന ചില അധ്യാപകർ ഈ പ്രവർത്തനങ്ങളുടെ എല്ലാം പിന്നണിയിൽ സജീവമായി നില നിന്നിട്ടുണ്ട്.. അവരുടെ കഠിനാധ്വാനവും താൽപര്യവും പ്രസ്തുത പ്രവർത്തനങ്ങളുടെ എല്ലാം വിജയത്തിന് അടിസ്ഥാനശില പാകിയിട്ടുണ്ട് എന്ന് പറയാതെ വയ്യ.. അങ്ങനെ നിർവഹിക്കപ്പെട്ട അനേകം പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച ഒന്നായിരുന്നു രസതന്ത്ര വർഷാചരണം.. കുട്ടികളെയും അധ്യാപകരേയും പ്രവർത്തനങ്ങളിൽ സജീവമായി നിലനിർത്തി സമൂഹത്തിന്റെ ഇടപെടലോടുകൂടി പൂർത്തിയാക്കിയ ഒരു പ്രവർത്തനം ആയിരുന്നു ഇത്..കൂടുതൽ അറിയാൻ>>>
പ്രോജക്ട് നിർവഹണം-ചിട്ടയായ പ്രവർത്തനങ്ങളോടെ...
Project is an activity which is done on a definite purpose.
സ്റ്റുഡൻറ് പോലീസ് കേഡറ്റ്( SPC)
സ്കൂളിന്റെ സർവ്വതോന്മുഖമായ പ്രവർത്തനങ്ങളിൽ വ്യത്യസ്തമായ ഒരു മുഖമാണ് ഇവിടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്റ്റുഡൻറ് പോലീസ് കേഡറ്റ് സംവിധാനം... പത്ത് വർഷത്തോളമായി ഈ അച്ചടക്ക സേവന സംവിധാനം കുട്ടികളുടെ നേതൃത്വത്തിൽ നടന്നുവരുന്നു... സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ഒരു അടുക്കും ചിട്ടയും കൈവരുത്തുവാൻ ഈ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട്... വിവിധ ക്ലാസുകളിലെ കുട്ടികളെ അവർ പങ്കെടുക്കുന്ന വ്യത്യസ്ത പ്രോഗ്രാമുകളിൽ സമയബന്ധിതമായും, അച്ചടക്കത്തോടെയും ഒരുക്കി എടുക്കുന്നതിന് ഈ സംവിധാനം ഉപകരിക്കുന്നു... വെറുമൊരു അച്ചടക്ക സംവിധാനം എന്നതിലുപരിയായി കുട്ടികൾ ഉൾപ്പെട്ടിട്ടുള്ള എല്ലാവിധ പ്രോഗ്രാമുകളും ക്രമീകൃതമായ ഒരു ചട്ടക്കൂടിൽ സംഘടിപ്പിക്കുന്നതിന് ഈ മേഖല സഹായിക്കുന്നു... അത് മാത്രമല്ല മുതിർന്നവരെ ബഹുമാനിക്കുവാൻ ഉള്ള ഒരു മാനസികാവസ്ഥ എല്ലാ കുട്ടികളിലും സംജാതമാക്കുവാൻ ഈ പോലീസ് സംവിധാനം സഹായകമാണ് എന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്..കൂടുതൽ അറിയാൻ>>>>
സ്കൂൾപ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ
സ്കൂൾ പ്രവർത്തനങ്ങൾ നോട്ടീസുകളിലൂടെ