"എ.എൽ.പി.എസ്.പേരടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 76: | വരി 76: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്. നമ്മുടെ വിദ്യാലയത്തിൽ കുട്ടികൾ ജനാധിപത്യ ബോധം വളർത്താനും ജനാധിപത്യപ്രക്രിയയിൽ പൗരന്റെ കടമ മനസ്സിലാക്കാനും ഉദ്ദേശിച്ചാണ് എല്ലാവർഷവും സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടക്കുന്നത്... ഇതിന്റെ ഭാഗമായി കുട്ടികൾ പരസ്യപ്രചരണം, പോസ്റ്റർ തയ്യാറാക്കൽ തുടങ്ങി എല്ലാ വോട്ടെടുപ്പ് പ്രക്രിയകളും നടത്തുന്നു, | ||
* | * പഠന യാത്രകൾ എല്ലാ വർഷവും കുട്ടികളെ ഉൾപ്പെടുത്തി പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട്, പാഠഭാഗവുമായി ബന്ധപ്പെട്ട അറിവുകൾ അവൾക്ക് നേരിട്ട് കാണാനും മനസ്സിലാക്കാനും ആസ്വദിക്കാനും ഇതോടെ കഴിയുന്നു. | ||
* ജൈവ ഹരിതം നാം ഏറ്റെടുത്ത പ്രധാന പ്രവർത്തനമാണ് ജൈവ ഹരിതം. വിളയൂർ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടുകൂടി വിദ്യാലയത്തിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ മായമില്ലാത്ത പച്ചക്കറികൾ വിദ്യാലയത്തിൽ തന്നെ ഉൽപ്പാദിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം | |||
* ഓണം-ക്രിസ്തുമസ് -പെരുന്നാൾ ആഘോഷം എല്ലാ ആഘോഷങ്ങളും നാടിന്റെ പൊതു ആഘോഷങ്ങളാണ് മനസ്സിലാക്കി കുട്ടികൾ വിദ്യാലയത്തിൽ വച്ച് വിപുലമായ പരിപാടികളോടെ ഓണം ക്രിസ്തുമസ് പെരുന്നാൾ ആഘോഷങ്ങൾ നടത്തുന്നു | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
22:05, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്.പേരടിയൂർ | |
---|---|
വിലാസം | |
പേരടിയൂർ പേരടിയൂർ , വിളയൂർ പി.ഒ. , 679309 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1909 |
വിവരങ്ങൾ | |
ഫോൺ | 04662 315088 |
ഇമെയിൽ | peratiyuralps@gmail.com |
വെബ്‍സൈറ്റ് | www.peratiyuralpschool.in |
കോഡുകൾ | |
സ്കൂൾ കോഡ് | 20644 (സമേതം) |
യുഡൈസ് കോഡ് | 32061100502 |
വിക്കിഡാറ്റ | Q64690494 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | പട്ടാമ്പി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പട്ടാമ്പി |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
തദ്ദേശസ്വയംഭരണസ്ഥാപനം | വിളയൂർ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 143 |
പെൺകുട്ടികൾ | 140 |
ആകെ വിദ്യാർത്ഥികൾ | 283 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജ വി |
പി.ടി.എ. പ്രസിഡണ്ട് | പി ഷരീഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശാലിനി |
അവസാനം തിരുത്തിയത് | |
09-03-2022 | Samedmechery |
പാലക്കട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ പേരടിയൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പേരടിയൂർ എ.എൽ.പി സ്കൂൾ.
ചരിത്രം
കാർഷിക ഗ്രാമമായ വിളയൂർ പഞ്ചായത്തിലാണ് പേരടിയൂർ എ.എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്.. ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് നമ്മുടെ വിദ്യാലയം.വർഷങ്ങളോളം എഴുത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നുവെങ്കിലും 1909 ലാണ് നമ്മുടെ വിദ്യാലയത്തിനു സർക്കാർ അംഗീകാരം ലഭിച്ചത്.ശ്രീ.വെള്ളായക്കടവത്ത് കൃഷ്ണനെഴുത്തച്ഛനാണ് സ്ഥാപക മാനേജർ.സമൂഹത്തിന്റെ വളർച്ചക്ക് ഒപ്പം നിന്നും ചിലപ്പോഴൊക്കെ ഒരുപടി മുന്നിൽനിന്നും പ്രവർത്തിച്ച നമ്മുടെ വിദ്യാലയം ഇന്ന് ശതാബ്ദി പിന്നിട്ടിരിക്കുന്നു.പൊതുവിദ്യാലയങ്ങൾ അനാകർഷകങ്ങളും അവിടെ യഥാർത്ഥ പഠനം കുറയുന്നു എന്നും ബോധപൂർവ്വം പ്രചരണം നടക്കുന്ന വർത്തമാനകാലത്ത് ആ പൊതുവർത്തമാനത്തിനെതിരെ ജനങ്ങൾക്ക് സ്വീകാര്യമായ സജീവമായ പഠനകേന്ദ്രം എന്ന നിലക്ക് നാം ഈ വിദ്യാലയത്തെ മാറ്റിയെടുത്തു എന്നതിൽ നമുക്ക് അഭിമാനിക്കാം. നമ്മുടെ വിദ്യാലയത്തിൽ പ്രീ-പ്രൈമറി മുതൽ നാലുവരെ ക്ലാസുകളിൽ പത്ത് ഡിവിഷനുകളിലായി മുന്നൂറോളം കുട്ടികൾ പഠിക്കുന്നു. കുട്ടികളുടെ പഠനനിലവാരം രക്ഷിതാക്കളുമായി മുഖാമുഖമിരുന്ന് ചർച്ച ചെയ്യുന്ന തരത്തിലുള്ള ക്ലാസ് പി.ടി.എ 1990 മുതൽ തന്നെ നാം ആരംഭിച്ചു.സ്കൂൾ വെൽഫെയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2003 മുതൽ കുട്ടികൾക്ക് കമ്പ്യൂട്ടർ സാക്ഷരത നൽകിവരുന്നു.വിദ്യാലയം കുട്ടികൾക്ക് മാത്രമുള്ളതല്ല,മറിച്ച് സമൂഹത്തിനുംകൂടി വിദ്യ അഭ്യസിക്കുന്നതിനുള്ള സ്ഥിരം വേദിയാകണം എന്ന കാഴച്ചപ്പാട് മുൻ നിർത്തി പരമാവധി പ്രവർത്തനങ്ങളിൽ നാം രക്ഷിതാക്കളുടെക്കൂടി പങ്കാളിത്തം ഉറപ്പാക്കുന്നു
ഭൗതികസൗകര്യങ്ങൾ
പേരടിയൂരിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിനു 112 വർഷത്തെ പാരമ്പര്യം ഉണ്ട്. 11 ഡിവിഷനുകളിലായി 290കുട്ടികളും, പ്രീപ്രൈമറി ക്ലാസ്സുകളിലായി അമ്പതോളം കുട്ടികളും ഉണ്ട്, പതിനാല് അധ്യാപകരും ഒരു ആയയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു, 14 ക്ലാസ് റൂമുകളിൽ ആയി 11 ഡിവിഷനുകളും വിശാലമായ പ്രീ-പ്രൈമറി ക്ലാസ്സും ആധുനിക സാങ്കേതികവിദ്യയിലൂടെ ഉള്ള പഠനം ലഭ്യമാക്കാൻ ഒരു സ്മാർട്ട് റൂമും പ്രവർത്തിക്കുന്നു, ഇത്തരം പ്രവർത്തനങ്ങൾക്ക് മാറ്റുകൂട്ടാൻ Kite ന്റെ സഹായത്തോടെ രണ്ട് പ്രൊജക്ടറുകളും ആറു ലാപ്ടോപ്പുകളും ലഭിച്ചിട്ടുണ്ട്. പി ടി എ യുടെ നേതൃത്വത്തിൽ രണ്ട് കമ്പ്യൂട്ടറുകളും ഒരു മൈക്കും ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ക്ലാസ്സുകളിലും ലൈറ്റ് ഫാൻ കുടിവെള്ളം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ചുറ്റുമതിൽ,ഗേറ്റ് വൃത്തിയുള്ള ആൾമറ യോട് കൂടിയ കിണർ, വൃത്തിയുള്ള പാചകപ്പുര എല്ലാ ക്ലാസ്സിലും ബെഞ്ചും ഡെസ്കും ക്ലാസ് അലമാരകളും പ്രീ പ്രൈമറി ക്ലാസ്സിൽ ആകർഷകമായ ഫർണിച്ചറുകളും ടിവിയും ജലശുദ്ധീകരണം ഈ വിദ്യാലയത്തിന് മാറ്റുകൂട്ടുന്നു. നടക്കാൻ പ്രയാസം അനുഭവപ്പെടുന്ന കുട്ടികൾക്ക് റാമ്പ് ആൻഡ് റെയിൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആകർഷകങ്ങളായ ചുമർചിത്രങ്ങളും ഒരു ചെറിയ പൂന്തോട്ടങ്ങളും തണൽമരങ്ങളും ഈ വിദ്യാലയത്തെ ആകർഷകമാക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്. നമ്മുടെ വിദ്യാലയത്തിൽ കുട്ടികൾ ജനാധിപത്യ ബോധം വളർത്താനും ജനാധിപത്യപ്രക്രിയയിൽ പൗരന്റെ കടമ മനസ്സിലാക്കാനും ഉദ്ദേശിച്ചാണ് എല്ലാവർഷവും സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടക്കുന്നത്... ഇതിന്റെ ഭാഗമായി കുട്ടികൾ പരസ്യപ്രചരണം, പോസ്റ്റർ തയ്യാറാക്കൽ തുടങ്ങി എല്ലാ വോട്ടെടുപ്പ് പ്രക്രിയകളും നടത്തുന്നു,
- പഠന യാത്രകൾ എല്ലാ വർഷവും കുട്ടികളെ ഉൾപ്പെടുത്തി പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട്, പാഠഭാഗവുമായി ബന്ധപ്പെട്ട അറിവുകൾ അവൾക്ക് നേരിട്ട് കാണാനും മനസ്സിലാക്കാനും ആസ്വദിക്കാനും ഇതോടെ കഴിയുന്നു.
- ജൈവ ഹരിതം നാം ഏറ്റെടുത്ത പ്രധാന പ്രവർത്തനമാണ് ജൈവ ഹരിതം. വിളയൂർ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടുകൂടി വിദ്യാലയത്തിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ മായമില്ലാത്ത പച്ചക്കറികൾ വിദ്യാലയത്തിൽ തന്നെ ഉൽപ്പാദിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം
- ഓണം-ക്രിസ്തുമസ് -പെരുന്നാൾ ആഘോഷം എല്ലാ ആഘോഷങ്ങളും നാടിന്റെ പൊതു ആഘോഷങ്ങളാണ് മനസ്സിലാക്കി കുട്ടികൾ വിദ്യാലയത്തിൽ വച്ച് വിപുലമായ പരിപാടികളോടെ ഓണം ക്രിസ്തുമസ് പെരുന്നാൾ ആഘോഷങ്ങൾ നടത്തുന്നു
മാനേജ്മെന്റ്
ക്രമ നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | വി കൃഷ്ണൻ എഴുത്തച്ഛൻ | 1909 | 11954 |
2 | വി കുഞ്ഞുണ്ണി എഴുത്തച്ഛൻ | 1954 | 1956 |
3 | വി കുട്ടൻ എഴുത്തച്ഛൻ | 1956 | 2008 |
4 | വി പ്രമോദ് | 2008 |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | വി കൃഷ്ണൻ എഴുത്തച്ഛൻ | 1909 | 1936 |
2 | വി കുഞ്ഞുണ്ണി എഴുത്തച്ഛൻ | 1936 | 1952 |
3 | വി കുട്ടൻ എഴുത്തച്ഛൻ | 1952 | 1985 |
4 | എൻ പി പരമേശ്വര മേനോൻ | 1.4.85 | 20.10.85 |
5 | വി ദാക്ഷായണി | 1985 | 1987 |
6 | എൻ.പി രാമദാസ് | 1987 | 2008 |
7 | പി സുബ്രഹ്മണ്യൻ | 2008 | 2017 |
8 | വി ഷീജ | 2017 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വിളയൂർ - വളാഞ്ചേരി റൂട്ടിൽ വിളയൂർ സെന്ററിൽ നിന്നും 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ പേരടിയൂർ എ.എൽ. പി സ്‌കൂളിൽ എത്തിച്ചേരാം.
- പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനഞ്ച് കിലോമീറ്റർ)
- പട്ടാമ്പി-പെരിന്തൽമണ്ണ സംസ്ഥാന പാതയിലെ പുലാമന്തോൾ ബസ്റ്റാന്റിൽ നിന്നും അഞ്ച് കിലോമീറ്റർ
{{#multimaps:10.894986938192652, 76.18016144676477|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20644
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ