"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9: വരി 9:


ജെ ആർ സി കുട്ടികൾക്കായി നടത്തുന്ന  എ, ബി, സി ലെവൽ പരീക്ഷകളിൽ ഞങ്ങളുടെ എല്ലാകുട്ടികളും ഉന്നത വിജയം കരസ്ഥമാക്കുന്നു. ഞങ്ങളുടെ കുട്ടികൾ ഫസ്റ്റ് എയ്ഡിൽ പരിശീലനം ആർജ്ജിക്കുകയും എൽ പി, യു പി എച്ച് എസ് വിഭാഗങ്ങളിലേയ്ക്ക് ഫസ്റ്റ് എയ്ഡ് ബോക്സുകൾ തയ്യാറാക്കി നൽകുകയും ചെയ്തു. ഞങ്ങളുടെ സ്കൂളിലെ ജൈവവൈവിധ്യ പാർക്കിനെ മനോഹരമാക്കാൻ ജെ ആർ സി കുട്ടികൾ തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു.
ജെ ആർ സി കുട്ടികൾക്കായി നടത്തുന്ന  എ, ബി, സി ലെവൽ പരീക്ഷകളിൽ ഞങ്ങളുടെ എല്ലാകുട്ടികളും ഉന്നത വിജയം കരസ്ഥമാക്കുന്നു. ഞങ്ങളുടെ കുട്ടികൾ ഫസ്റ്റ് എയ്ഡിൽ പരിശീലനം ആർജ്ജിക്കുകയും എൽ പി, യു പി എച്ച് എസ് വിഭാഗങ്ങളിലേയ്ക്ക് ഫസ്റ്റ് എയ്ഡ് ബോക്സുകൾ തയ്യാറാക്കി നൽകുകയും ചെയ്തു. ഞങ്ങളുടെ സ്കൂളിലെ ജൈവവൈവിധ്യ പാർക്കിനെ മനോഹരമാക്കാൻ ജെ ആർ സി കുട്ടികൾ തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു.
[[പ്രമാണം:DSC04938.JPG|ലഘുചിത്രം|നടുവിൽ|JRC]]
 
=== അതിജീവനം ===
ദീർഘകാലത്തെ അടച്ചിടൽകുട്ടികളിൽ  പല രീതിയിലുള്ള  പരിവർത്തനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്  എന്ന് തിരിച്ചറിഞ്ഞ്  നല്ലതായ ശേഷികളെയും ധാരണകളെയും മനോഭാവങ്ങളെയും  നിലനിർത്തിക്കൊണ്ട് അവരിൽ ഉണ്ടായിട്ടുള്ള സാമൂഹിക വൈകാരിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെജൂണിയർ റെഡ് ക്രോസ്സിൽ അംഗങ്ങളായ കുട്ടികളുടെ നേതൃത്വത്തിൽ  ഈ പദ്ധതി നടപ്പാക്കുന്നത്. മനസ്സിനും ശരീരത്തിനും ആയാസം നൽകുന്ന പ്രവർത്തനങ്ങൾ, ഗാർഡനിംഗ്, പച്ചക്കറി തോട്ടം, പാചകം, ആർട്ട് വർക്ക്, സാഹിത്യരചന, എയറോബിക് വ്യായാമങ്ങൾ, യോഗ, ഡാൻസ് , ഭവന സന്ദർശനം, കൗൺസിലിംഗ് പോലെയുള്ള അനേകം പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു തുടങ്ങിയിട്ടുണ്ട്
 
=== മാസ്ക്ക് ചലഞ്ച്  ===
ലോക ജനതയെ മുഴുവൻ ആശങ്കയിലാഴ്ത്തി കൊണ്ട് പെട്ടെന്ന് പടർന്നു പിടിച്ച കൊറോണ മഹാമാരിയുടെ സമയത്ത് ജെ.ആർ.സി കുട്ടികൾ മാസ്ക്ക് ചലഞ്ചിലൂടെ കരുണയുടെ കാവൽ ദൂതരായി മാറി. കൂമ്പൻ പാറ എഫ് .എം.ജി.എച്ച് എസിലെ കുട്ടികൾ 600 ലധികം മാസ്കുകൾ നിർമ്മിച്ച് ഗവൺമെന്റാശുപത്രി അടിമാലി , കോവിഡ് സെന്റർ ഇരുമ്പുപാലം, ചെങ്കളം അനാഥ മന്ദിരം എന്നിവിടങ്ങളിലെല്ലാം വിതരണം ചെയ്യുകയുണ്ടായി. സേവനം ലക്ഷ്യമാക്കി മാത്രം പ്രവർത്തിക്കുന്ന കുരുന്നുകളുടെ ഈ സംഘടന മാസ്ക്ക് ചലഞ്ചിലൂടെ ലോക ജനതയുടെ മുഴുവൻ സേവകരായി മാറുകയായിരുന്നു.
 
=== പറവകൾക്കൊരു തെളിനീർക്കുടം ===
പറവ ജാലങ്ങൾക്കും പക്ഷികൾക്കും തെളിനീർ കുടങ്ങളൊരുക്കി ഫാത്തിമ മാതയിലെ ജെ.ആർ.സി കേഡറ്റ്സ്.
 
=== പൂങ്കാവനം ===
കാണികൾക്കെല്ലാം കണ്ണിനും കരളിനും കുളിർമ്മയേകുന്ന ധാരാളം ചെറിയ ചെറിയ പൂന്തോട്ടങ്ങൾ ഫാത്തിമ മാതയ്ക്ക് എന്നും അഭിമാനമാണ് .... ഐശ്വര്യമാണ്. വിവിധ പൂച്ചട്ടികളിൽ തുക്കിയിട്ടിരിക്കുന്ന അലങ്കാരച്ചെടികളും ഷെയ്ഡുകളിൽ നട്ടിരിക്കുന്ന പല നിറങ്ങളിലുള്ള ചൈനീസ് ബോൾസും , കൊങ്ങിണികളും .ചെടിച്ചട്ടികളിൽ നിറയെ പൂക്കളായി വിരിഞ്ഞു നിൽക്കുന്ന കടലാസു റോസുകളും , വിവിധ പ്ളോട്ടുകളിൽ മാറി മാറി നടുന്ന സീസണൽ ഫ്ളവേഴ്സും, വാട്ടർ ഡാങ്കിന്റെ മുകളിലെ പുൽപ്പരപ്പും, സ്കൂളിനോടു ചേർന്നുള്ള മഠത്തിന്റെ മുറ്റത്തുള്ള പൂന്തോട്ടങ്ങളുമെല്ലാം ഒന്നിനൊന്ന് ആകർഷകമാണ്. കുട്ടികളിൽ പ്രകൃതിയെ തൊട്ടറിയാനും സ്നേഹിക്കാനുമുതകുന്ന ഒരു പ്രകൃതി സൗഹൃദ ക്യാമ്പസാണ് ഫാത്തിമ മാതയ്ക്കുള്ളത്.  മിക്കപ്പോഴും  ജെ.ആർ.സി കേഡറ്റ്സ്. കുട്ടികൾ വീടുകളിൽ നിന്നും ചെടികൾ കൊണ്ടുവരികയും പുന്തോട്ട നിർമ്മാണത്തിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്. ചെടികളെ പരിപാലിച്ചും ... നിരീക്ഷിച്ചുമെല്ലാം പഠി ക്കാനും അറിവു നേടാനും കഴിയുന്നത് ഇന്നത്തെ കുട്ടികൾക്ക് അത്യന്താപേക്ഷിതവുമാണ്.
 
=== സേവനം @ ജെ ആർ സി ===
സേവനം എന്ന എന്ന മഹത്തായ ആദർശം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജെ ആർ സി എന്ന യൂണിറ്റ് കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിൽ സ്കൂളിൽ വളരെ സജീവമായി പ്രവർത്തിക്കുന്നു .മാസ്ക് ചലഞ്ച് ,വൃക്ഷത്തൈ നടൽ , പക്ഷികൾക്ക് ഒരു തെളിനീർ കുടം എന്നിങ്ങനെ ഒട്ടേറെ പ്രവർത്തനങ്ങളിലൂടെ ഈ കോവിഡ് പ്രതിസന്ധികാലഘട്ടത്തിൽ ജെ ആർ.സി കേഡറ്റ് തങ്ങളാലാവുന്ന എല്ലാ പ്രവർത്തനങ്ങളും ചെയ്ത് സ്കൂളിലും സമൂഹത്തിലും മാതൃകയായി . ഓൺലൈനായി കുട്ടികൾ ക്യാമ്പിലും പരീക്ഷയിലുമെല്ലാം പങ്കെടുത്തു.[[പ്രമാണം:DSC04938.JPG|ലഘുചിത്രം|നടുവിൽ|JRC]]
<!--visbot  verified-chils->-->
<!--visbot  verified-chils->-->
1,212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1712315" എന്ന താളിൽനിന്ന് ശേഖരിച്ചത്