"സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 2: വരി 2:

സിഎസ്ഐ മധ്യകേരള മഹായിടവകയുടെ സിഎംഎസ് കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെടുന്ന വിദ്യാലയമാണ് നമ്മുടേത്. 1842 -ൽ സിഎംഎസ് മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്നും അക്ഷരവെളിച്ചം പകർന്നു നൽകിക്കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസം സമൂഹത്തിൽ എല്ലാതലങ്ങളിലും ഉള്ളവർക്ക് ലഭ്യമാകാതിരുന്ന കാലഘട്ടത്തിൽ  പള്ളികൾ കേന്ദ്രീകരിച്ച് മിഷണറിമാർ എല്ലാവർക്കും അറിവ് പകർന്നു നൽകുകയും കാലക്രമേണ ഈ കൂട്ടം പള്ളിക്കൂടങ്ങൾ  എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. പിന്നീട് സ്വന്ത അധികാരത്തിൽ ഉള്ള സ്ഥലത്ത് വിദ്യാലയങ്ങൾ നിർമ്മിക്കുകയും മിഷനറിമാരും വൈദികരും പിന്നീട് പരിശീലനം ലഭിച്ച അധ്യാപകരും അധ്യാപന ത്തിനായി നിയോഗിക്കപ്പെട്ടു. നാളിതുവരെ ഗവൺമെന്റിന്റെ നിയമങ്ങളും ചട്ടങ്ങളും പ്രകാരം ഈ വിദ്യാലയങ്ങൾ പ്രവർത്തിച്ചുവരുന്നു. ഈ മാനേജ്മെന്റിന്റെ അധീനതയിൽ ഒരു ലോ കോളേജും ഒരു അധ്യാപക പരിശീലന കോളേജും ഉൾപ്പെടെ 7 കോളേജുകൾ, അഞ്ച് ഹയർ സെക്കൻഡറി സ്കൂളുകൾ, 18 ഹൈസ്കൂളുകൾ, 8 യുപി സ്കൂളുകൾ, നൂറിൽപരം എൽ പി സ്കൂളുകൾ, 2 സ്പെഷ്യൽ സ്കൂളുകൾ, രണ്ട് ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഒരു ഇൻഡസ്ട്രിയൽ സ്കൂൾ, ഒരു വീവിങ് സ്കൂൾ എന്നിവ പ്രവർത്തിച്ചുവരുന്നു. കേരളത്തിലെ ആദ്യത്തെ പെൺപള്ളിക്കൂടം, ആദ്യത്തെ അച്ചടിശാല ( സി എം എസ് പ്രസ് കോട്ടയം), കേരളത്തിലെ ആദ്യത്തെ കോളേജ് ആയ സി എം എസ് കോളേജ് കോട്ടയം ( നമ്മുടെ മുൻ രാഷ്ട്രപതി ബഹുമാന്യനായ കെ ആർ നാരായണൻ വിദ്യാഭ്യാസം ചെയ്തത് ), ആദ്യത്തെ മുഖപത്രമായ ജ്ഞാനനിക്ഷേപം എന്നിവ ഈ മാനേജ്മെന്റിന് സമൂഹത്തോടുള്ള കരുതൽ എത്രത്തോളമെന്ന് വിളിച്ചറിയിക്കുന്നു. ഇപ്പോൾ റൈറ്. റെവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷനായും സ്കൂൾ മാനേജർ ആയി റെവ. സുമോദ് ചെറിയാനും സേവനമനുഷ്ഠിക്കുന്നു.

[[പ്രമാണം:36371 പരിസ്ഥിതി ദിനാചരണം.jpeg|ലഘുചിത്രം]]

13:13, 5 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ ആല വില്ലേജിൽ ആല പഞ്ചായത്ത് എട്ടാം വാർഡിൽ  ചെങ്ങന്നൂർ മാവേലിക്കര റോഡിൽ കോടുകുളഞ്ഞി ഗ്രാമത്തിൽ പുരാതന സി എസ് ഐ ദേവാലയ ത്തോട് ചേർന്ന് റവ. ജോസഫ് പീറ്റിൻ്റെ നേതൃത്വത്തിൽ കോടുകുളഞ്ഞി പ്രദേശത്തിൻ്റെയും ചുറ്റുപാടുമുള്ള ജനങ്ങളുടെയും വിദ്യാഭ്യാസം ലക്ഷ്യമാക്കി 1842 ൽ സ്ഥാപിതമായ സ്കൂളാണ് കോടുകുളഞ്ഞി സി എം എസ് യു പി സ്കൂൾ . വാലേത് ഉമ്മുമ്മൻ എന്നയാളിൻ്റെ വക പ്ലാന്തറയിൽ പുരയിടത്തിൽ കാട്ടുകൊമ്പുകൾ  വെട്ടി രാത്രി സമയത്ത് പള്ളിക്കൂടം                     കെട്ടിയുണ്ടാക്കി . നമ്പൂരി ആശാനെ പഠിപ്പിക്കുവനായി  നിയമിച്ചു. 1842 മുതൽ 1888 വരെ ഒരു ആശാൻ പള്ളിക്കൂടം എന്ന നിലയിൽ അത് തുടർന്ന് പോന്നു. 1888 മുതൽ ആംഗ്ലോ വേർണക്കുലർ എന്ന പേരോടെ സ്കൂൾ ഉയർത്തപ്പെട്ടു .  അക്കാലയലവിൽ തന്നെ ആൺ പള്ളികുടം , പെൺ പള്ളിക്കൂടം , ഇംഗ്ലീഷ് സ്കൂൾ എന്നിങ്ങനെ മൂന്നായി വേർതിരിച്ചു പഠിപ്പിക്കുവാൻ ഉള്ള സൗകര്യം ഉണ്ടായി . ഇന്നു എല്ലാ ആധുനിക സൗകര്യങ്ങളോടു കൂടി നില കൊള്ളുന്ന കോടുകുളഞ്ഞി സി എം എസ് യു പി സ്കൂൾ മാവേലിക്കര വിദ്യാഭ്യാസ ജില്ലയുടെയും ചെങ്ങന്നൂർ ഉപ ജില്ല വിദ്യാഭ്യാസ ഓഫീസിൻ്റെയും പരിധിയിലാണ് . ചെങ്ങന്നൂർ ഉപ ജില്ലയിലെ വിദ്യാലയ മുത്തശ്ശി ആയ ഈ വിദ്യാലയത്തിൽ  ആദ്യ കാലങ്ങളിൽ ചെങ്ങന്നൂർ, കൊല്ലകടവു , വെൺമണി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി 4000 ത്തോളം വിദ്യാർത്ഥികൾ പഠിച്ചിരുന്നു. പഗത്ഭരായ ധാരാളം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൻ്റെ സന്തനങ്ങളായിട്ടുണ്ട് . ഇന്ന് ലോകത്തിൻ്റെ തന്നെ വിവിധ രാജ്യങ്ങളിൽ ഇവിടെ പഠിച്ചവർ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നു എന്നത് അഭിമാനകരമാണ് . മൂല്യമുള്ള വിദ്യാഭ്യാസം നൽകാൻ സാധിക്കുന്നതാണ് ഇതിനെല്ലാം ആദരമയിട്ടുള്ളത് .വിദ്യാഭ്യാസം കച്ചവട ചരക്കായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മൂല്യമുള്ള വിദ്യാഭ്യാസം നൽകുവാനും കുട്ടികളെ ജീവിത മൂല്യങ്ങളും സാമൂഹിക മൂല്യങ്ങളും നന്മയും സത്യ സന്ധതയും ദേശ സ്നേഹവും ഉള്ള പൗരന്മാരായി വാർത്തെടുക്കുകയും ചെയ്യുന്നതിനായി ഈ സ്കൂളിലെ അധ്യാപകരും മാനേജ്മെൻ്റും പി ടി എ യും ജാഗരൂകരായി രിക്കുന്നു .     ചെങ്ങന്നൂർ താലൂക്കിലെ എറ്റവും പഴക്കമുള്ള വിദ്യാലയം എന്ന പദവിയും നമ്മുടെ സ്കൂളിന് ലഭ്യമായത് എടുത്തു പറയാവുന്നതാണ്.    എല്ലാ ആധുനിക സൗകര്യങ്ങളോടു കൂടി രണ്ടു നില കെട്ടിടമായി കൊടുകുളഞ്ഞി പ്രദേശത്ത് പ്രവർത്തിക്കുന്ന ഈ സ്കൂൾ ഇന്ന് 112 വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമായി  നാടിന് അഭിമാനമായി നിലകൊള്ളുന്നു.