"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 62: | വരി 62: | ||
=== ജലം ജീവാമൃതം സംരക്ഷണ സന്ദേശം === | === ജലം ജീവാമൃതം സംരക്ഷണ സന്ദേശം === | ||
ലോക ജലദിനത്തോടനുബന്ധിച്ച് ഒളകര ഗവ.എൽ.പി സ്കൂൾ വിദ്യാർഥികൾ വിദ്യാലയത്തിന് സമീപത്തുള്ള കുളത്തിന് ചുറ്റിലുമായി കരവലയം തീർത്ത് ജല സംരക്ഷണ പ്രതിജ്ഞ ചൊല്ലി . അയൽപക്ക വീടുകളിലും സ്ഥാപനങ്ങളിലും ജലസംരക്ഷണ പോസ്റ്റർ പതിച്ചു . കിളികൾക്ക് തണ്ണീർകുടം ഒരുക്കി . പോസ്റ്റർ നിർമാണ മത്സരവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു . അധ്യാപകരായ പി.സോമരാജ് , കെ.കെ.റഷീദ് , വി.ജംഷീദ് , പി.കെ. ഷാജി , അബ്ദുൽ ബാരി എന്നിവർ നേതൃത്വം നൽകി. | ലോക ജലദിനത്തോടനുബന്ധിച്ച് ഒളകര ഗവ.എൽ.പി സ്കൂൾ വിദ്യാർഥികൾ വിദ്യാലയത്തിന് സമീപത്തുള്ള കുളത്തിന് ചുറ്റിലുമായി കരവലയം തീർത്ത് ജല സംരക്ഷണ പ്രതിജ്ഞ ചൊല്ലി . അയൽപക്ക വീടുകളിലും സ്ഥാപനങ്ങളിലും ജലസംരക്ഷണ പോസ്റ്റർ പതിച്ചു . കിളികൾക്ക് തണ്ണീർകുടം ഒരുക്കി . പോസ്റ്റർ നിർമാണ മത്സരവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു . അധ്യാപകരായ പി.സോമരാജ് , കെ.കെ.റഷീദ് , വി.ജംഷീദ് , പി.കെ. ഷാജി , അബ്ദുൽ ബാരി എന്നിവർ നേതൃത്വം നൽകി. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833 paristhithi 31.jpg|നടുവിൽ|ലഘുചിത്രം|355x355ബിന്ദു]] | |||
![[പ്രമാണം:19833 paristhithi 32.jpg|നടുവിൽ|ലഘുചിത്രം|330x330ബിന്ദു]] | |||
![[പ്രമാണം:19833 paristhithi 33.jpg|നടുവിൽ|ലഘുചിത്രം|360x360ബിന്ദു]] | |||
|} | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833 paristhithi 36.jpg|നടുവിൽ|ലഘുചിത്രം|550x550ബിന്ദു]] | |||
![[പ്രമാണം:19833 paristhithi 35.jpg|നടുവിൽ|ലഘുചിത്രം|256x256ബിന്ദു]] | |||
|} | |||
=== മാനം കാക്കാം ഭൂമിക്കു വേണ്ടി === | === മാനം കാക്കാം ഭൂമിക്കു വേണ്ടി === |
16:07, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
2021-22
ഈ വർഷം ക്ലബ്ബ് രൂപീകരിച്ച ശേഷം നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും സാധിച്ചു.
വീടുകളിൽ തൈ നടൽ
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പോസ്റ്റർ തയ്യാറാക്കൽ, ഒരു തൈ നട്ട് ഫോട്ടോ വീഡിയോ എന്നിവ സ്റ്റാറ്റസ് ആക്കൽ, ഓൺലൈൻ ക്വിസ് എന്നീ പ്രവർത്തനങ്ങൾ നടത്തി.
ഓൻലൈൻ പോസ്റ്റർ
വനമഹോത്സവ വാരാചരണ ഭാഗമായി ഓൻലൈൻ പോസ്റ്റർ എല്ലാ ക്ലാസ്സിലും മത്സരമായി നടത്തി.
ഓസോൺ സന്ദേശം ഓൻലൈൻ
ഓസോൺ ദിന സന്ദേശങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി. സ്കൂൾ തലത്തിൽ പരിസ്ഥിതി ക്വിസ് മത്സരം നടത്തി വിജയികൾക്ക് പോത്സാഹനം നൽകി.
2019-20
പരിസ്ഥിതി സംരക്ഷണത്തിനായി തുണി സഞ്ചി വിതരണം
ഒളകര ജിഎൽപി സ്കൂളിലെ കുട്ടിക്കുട്ടം പുതുവത്സരത്തെ വരവേറ്റത് 2020 തുണിസഞ്ചികൾ വിതരണം ചെയ്തുകൊണ്ട് . ഭൂമിയെ കാക്കാൻ ' എന്ന സന്ദേശമുയർത്തി വീടുകളിലും , കടകളിലും കുരുന്നു കളെത്തി . അസംബ്ലിയിൽ വിദ്യാർത്ഥികൾ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞയെടുത്തു . പ്രഥമാധ്യാപകൻ എൻ.വേലായുധൻ പുതുവത്സരദിന സന്ദേശം നൽകി . തുണി സഞ്ചി വിതരണാദ്ഘാടനം സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ നിർവഹിച്ചു . പി.കെ.ഷാജി , റഷീദ് , ജംഷീദ് , സദഖത്തുള്ള എന്നിവർ നേതൃത്വം നൽകി .
കുട നിവർത്താം മാനം കാക്കാം
ഓസോൺ ദിനത്തിൽ 'കുട നിവർത്താം മാനം കാക്കാം' എന്ന പ്രഖ്യാപനവുമായി ഗവൺമെന്റ് എൽ പി സ്കൂൾ ഒളകരയിലെ വിദ്യാർത്ഥികൾ പരിസ്ഥിതി സന്ദേശ യാത്ര നടത്തി. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന കാർബൺ ശീലങ്ങൾ കുറച്ച് ഭൂമിയുടെ കവചമായി വർത്തിക്കുന്ന ഓസോൺ പാളിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ മാനവ സമൂഹത്തിന്റെ മുന്നിലെത്തിക്കുക എന്നതാണ് ഈയൊരു ദിനാചരണത്തിന്റെ ലക്ഷ്യം. കയ്യിൽ കുടകളുയർത്തി കുരുന്നുകൾ നടത്തിയ ഓസോൺ ദിന സന്ദേശ യാത്ര പ്രധാനാധ്യാപകൻ എൻ.വേലായുധൻ ഫ്ലാഗ് ഓഫ് ചെയ്തു.
2018-19
പഴമ തേടിയൊരു യാത്ര, കൊള്ളാമീ മഴ സബ് ജില്ലാ ക്യാമ്പ്
ഒളകര ഗവ എൽ.പി. സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നടത്തുന്ന വേങ്ങര ഉപജില്ലാതല മഴക്കാല ക്യാംപ് കൊള്ളാമീ മഴ സമാപിച്ചു . പെരുവള്ളൂരിലെ അബ്ദു കരീം കാടപ്പടി ഒരുക്കിയ പുരാവസ്തുക്കളുടെ വൻശേഖരവും കോട്ടക്കൽ ആയുർവേദ ഔഷധശാല രുക്കിയ ഔഷധ സസ്യങ്ങളുടെ പ്രദർശനവും ജില്ലാ വനം വകുപ്പൊരുക്കിയ സ്റ്റാളും എ.ആർ നഗർ വില്ലേജ് ഓഫിസർ എ.എ മുഹമ്മദ് ഒരുക്കിയ 1890 മുതൽ 2017 വരെയുള്ള പ്രധാന വാർത്തകളടങ്ങിയ ദിനപ്പത്രങ്ങളുടെ പ്രദർശനവും ക്യാംപിന്റെ ഭാഗമായുണ്ടായിരുന്നു. ക്യാംപ് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു , പെരുവള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം . വേണു ഗോപാൽ , സ്ഥിരം സമിതി ചെയർമാൻ ഇസ്മാഈൽ കാവുങ്ങൽ വേങ്ങര ബി.പി.ഒ ഭാവന, എച്ച്.എം എൻ വേലായുധൻ എന്നിവർ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ് അധ്യക്ഷനായി
മണ്ണ് കൊണ്ടെഴുതി മണ്ണ്=പൊന്ന്
ലോക മണ്ണു ദിനാചരണത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽനിന്ന് ശേഖരിച്ച മണ്ണുകൊണ്ട് സന്ദേശമെഴുതി ഒളകര ജി.എൽ.പി. സ്കൂളിലെ വിദ്യാർഥികൾ . മണ്ണു സംരക്ഷണപോസ്റ്റർ നിർമാണം , “ മണ്ണിനെ അറിയാം ' ഡോക്യുമെൻററി പ്രദർശനം എന്നിവയും നടന്നു.
ജലം ജീവാമൃതം സംരക്ഷണ സന്ദേശം
ലോക ജലദിനത്തോടനുബന്ധിച്ച് ഒളകര ഗവ.എൽ.പി സ്കൂൾ വിദ്യാർഥികൾ വിദ്യാലയത്തിന് സമീപത്തുള്ള കുളത്തിന് ചുറ്റിലുമായി കരവലയം തീർത്ത് ജല സംരക്ഷണ പ്രതിജ്ഞ ചൊല്ലി . അയൽപക്ക വീടുകളിലും സ്ഥാപനങ്ങളിലും ജലസംരക്ഷണ പോസ്റ്റർ പതിച്ചു . കിളികൾക്ക് തണ്ണീർകുടം ഒരുക്കി . പോസ്റ്റർ നിർമാണ മത്സരവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു . അധ്യാപകരായ പി.സോമരാജ് , കെ.കെ.റഷീദ് , വി.ജംഷീദ് , പി.കെ. ഷാജി , അബ്ദുൽ ബാരി എന്നിവർ നേതൃത്വം നൽകി.
മാനം കാക്കാം ഭൂമിക്കു വേണ്ടി
ഒളകര ഗവ.എ ൽ.പി.സ്കൂളിൽ മാനം കാക്കാം ഭൂമിക്കു വേണ്ടി എന്ന സന്ദേശം നൽകിക്കൊണ്ട് വിദ്യാർഥികൾ കൂറ്റൻ കുടയൊരുക്കി ഒസോൺ ദിനം ആചരിച്ചു . ഭീമൻ കുടക്ക് കീഴിൽ ചെറുകുടകളുമായി വിദ്യാർഥികൾ അണിനിരന്നു . മാരകമായ കാർബൺ ശീലങ്ങൾ ഒഴിവാക്കുക എന്ന സന്ദേശമാണ് കുരുന്നുകൾ ഈ ദിനാചരണത്തിലൂടെ നൽകിയത് . സ്കൂൾ ലീഡർ സഫ്വാൻ പ്രതിജ്ഞ ചൊല്ലികൊടുത്തു . പി.ടി.എ. പ്രസിഡന്റ് പി.പി സെയ്ദ് മുഹമ്മദും എച്ച്.എം എൻ . വേലായുധനും ഓസോൺ ദിന സന്ദേശം നൽകി . അധ്യാപകരായ പി . സോമരാജ് വി . ജംഷീദ് , അബ്ദുൽകരീം , പി.കെ ഷാജി , കെ.റഷീദ് , റംസീന , ജോസിന , ജിജിന , കെ.പി ഉസ്മാൻ നേതൃത്വം നൽകി