"ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

13:51, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം

ലോക്ക് ഡൗൺ

അപ്പുവും മീനുവും അയൽവാസികളും സഹപാടികളും ആയിരുന്നു. അവധിക്കാലം വരുന്ന തോർത്ത് അവർ നല്ല സന്തോഷത്തിലായിരുന്നു . അങ്ങിനെയിരിക്കെ വൈറസ് രൂപത്തിൽമഹാമാരി ലോകം മുഴുവനും പടർന്ന് പിടിക്കുകയും നമ്മുടെരാജ്യവും അതിന്റെ പിടിയിൽ അമരുകയും ചെയ്തു. അങ്ങനെ ഒരു ദിവസം അവർ വാർത്ത കേട്ടിരിക്കുമ്പോൾ സകൂളുകൾക്ക് അവധിയാവുകയും അപ്പുവും മീനുവും വല്ലപ്പോഴും കാണുന്ന ഒരു അവസ്ഥ വന്നു. പിന്നെ ലോക് ഡൗൺ രാജ്യം മുഴുവൻ ആവുകയും ചെയ്തു. സാവകാശം നാട്ടുകാരും അകലാൻ തുടങ്ങി. അയൽക്കാരും അകലുന്ന ഈ മഹാമാരി ഇപ്പോൾ സഹപാടികളെയും അകറ്റുന്ന ഒരു അവസ്ഥയിലേക്ക് നമ്മുടെ സംസ്കാരത്തെയും മാറ്റി മറിച്ചു. ഇപ്പോൾ അവധിക്കാലം ആഘോഷവുമില്ല. അയൽക്കാരും , നാട്ടുകാരും , ബന്തുക്കളും തമ്മിൽ കാണാറുമില്ല. വീട്ടുകാരും തമ്മിൽ കണ്ടാൽ സംസാരിക്കാത്ത അല്ലങ്കിൽ സംസാരിക്കാൻ ഒരു വിഷയവും ഇല്ലാതായി. എവിടെയും മഹാമാരിയുടെ സംഹാര താണ്ഡവം മാത്രം വിഷയം. ഇനി എന്ന് നമുക്ക് ആ നല്ല കാലം. സ്കൂളുകളും , ആഘോഷങ്ങളും , ഉത്സവങ്ങളും , സഹപാടികളും നല്ല സൗഹൃദങ്ങളും എല്ലാ നന്മകൾക്കും നമുക്ക് ഒരുമിച്ച് പോരാടം അത്യാവശ്യം മാത്രം പുറത്തിറങ്ങി വീട്ടിൽ നിന്നും ആരും പുറത്തിറങ്ങാതെ .

ലാഷിമ . വൈ.പി
7D ജി എം യു പി സ്കൂൾ ചീരാൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - ലേഖനം