"എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 22: വരി 22:
വൈവിധ്യം കൊണ്ടും സംഘാടന മികവുകൊണ്ടും ആകർഷകമായ  "കൂട്ടായ്മയുടെ കൈപ്പുണ്യം " ഭക്ഷ്യമേള  അരീക്കോടിന്റെ ഉത്സവമായിരുന്നു. സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ഒരുക്കിയ രുചി വൈവിധ്യം ആസ്വദിക്കാൻ എത്തിയ ആബാലവൃദ്ധം ജനങ്ങൾ ഫെസ്റ്റിനെ ആഘോഷമാക്കി മാറ്റി. പൂർവ്വ വിദ്യാർത്ഥികളുടെ കലാ പ്രകടനങ്ങളും  ഫെസ്റ്റിന് മാറ്റുകൂട്ടി. സഹപാഠിക്ക് ഒരു വീട്  എന്നതായിരുന്നു മേളയുടെ ലക്ഷ്യം. എന്നാൽ, സ്കൂളിനോടൊപ്പം നാട് കൈകോർത്തപ്പോൾ ഒന്നല്ല ഏഴു വീടുകൾ ഉയർന്നു. ഭവനരഹിതരായ  ഏഴു വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് അങ്ങനെ ഉമ്മമാരുടെ കൈപുണ്യം കൊണ്ടൊരു തണലൊരുങ്ങി. (കൂടുതൽ വായിക്കാൻ ഇവിടെ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം#.E0.B4.95.E0.B5.82.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.BE.E0.B4.AF.E0.B5.8D.E0.B4.AE.E0.B4.AF.E0.B5.81.E0.B4.9F.E0.B5.86 .E0.B4.95.E0.B5.88.E0.B4.AA.E0.B5.8D.E0.B4.AA.E0.B5.81.E0.B4.A3.E0.B5.8D.E0.B4.AF.E0.B4.82 - .E0.B4.AD.E0.B4.95.E0.B5.8D.E0.B4.B7.E0.B5.8D.E0.B4.AF.E0.B4.AE.E0.B5.87.E0.B4.B3|ക്ലിക്ക് ചെയ്യുക]])  
വൈവിധ്യം കൊണ്ടും സംഘാടന മികവുകൊണ്ടും ആകർഷകമായ  "കൂട്ടായ്മയുടെ കൈപ്പുണ്യം " ഭക്ഷ്യമേള  അരീക്കോടിന്റെ ഉത്സവമായിരുന്നു. സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ഒരുക്കിയ രുചി വൈവിധ്യം ആസ്വദിക്കാൻ എത്തിയ ആബാലവൃദ്ധം ജനങ്ങൾ ഫെസ്റ്റിനെ ആഘോഷമാക്കി മാറ്റി. പൂർവ്വ വിദ്യാർത്ഥികളുടെ കലാ പ്രകടനങ്ങളും  ഫെസ്റ്റിന് മാറ്റുകൂട്ടി. സഹപാഠിക്ക് ഒരു വീട്  എന്നതായിരുന്നു മേളയുടെ ലക്ഷ്യം. എന്നാൽ, സ്കൂളിനോടൊപ്പം നാട് കൈകോർത്തപ്പോൾ ഒന്നല്ല ഏഴു വീടുകൾ ഉയർന്നു. ഭവനരഹിതരായ  ഏഴു വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് അങ്ങനെ ഉമ്മമാരുടെ കൈപുണ്യം കൊണ്ടൊരു തണലൊരുങ്ങി. (കൂടുതൽ വായിക്കാൻ ഇവിടെ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം#.E0.B4.95.E0.B5.82.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.BE.E0.B4.AF.E0.B5.8D.E0.B4.AE.E0.B4.AF.E0.B5.81.E0.B4.9F.E0.B5.86 .E0.B4.95.E0.B5.88.E0.B4.AA.E0.B5.8D.E0.B4.AA.E0.B5.81.E0.B4.A3.E0.B5.8D.E0.B4.AF.E0.B4.82 - .E0.B4.AD.E0.B4.95.E0.B5.8D.E0.B4.B7.E0.B5.8D.E0.B4.AF.E0.B4.AE.E0.B5.87.E0.B4.B3|ക്ലിക്ക് ചെയ്യുക]])  
{| class="wikitable"
{| class="wikitable"
![[പ്രമാണം:WhatsApp Image 2022-02-18 at 2.04.29 PM.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:48002-food fest.jpg|നടുവിൽ|ലഘുചിത്രം|കൂട്ടായ്മയുടെ കൈപ്പുണ്യം ഭക്ഷ്യ മേള]]
![[പ്രമാണം:48002-food fest.jpg|നടുവിൽ|ലഘുചിത്രം|കൂട്ടായ്മയുടെ കൈപ്പുണ്യം ഭക്ഷ്യ മേള]]
![[പ്രമാണം:WhatsApp Image 2022-01-30 at 11.10.08 PM..jpg|ലഘുചിത്രം|ഭക്ഷ്യ മേളയിൽ നിന്ന് ]]
![[പ്രമാണം:WhatsApp Image 2022-01-30 at 11.10.08 PM..jpg|ലഘുചിത്രം|ഭക്ഷ്യ മേളയിൽ നിന്ന് ]]

14:13, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂൾ ക്ലബ്ബുകൾ നടത്തിയ മികച്ച പ്രവർത്തനങ്ങൾ

അലിവ്

സഹജീവികളോടുള്ള പരിഗണന, സഹാനുഭൂതി, ദാനം തുടങ്ങിയ മൂല്യങ്ങൾ എത്രയും വലുതാണെന്ന പാഠം വിദ്യാർത്ഥികൾക്കു പകർന്നു നൽകുന്ന തനത് പ്രവർത്തനമാണ്  അലിവ്.  മാസത്തിലൊരിക്കൽ കുട്ടികളിൽ നിന്നു ശേഖരിക്കുന്ന കൊച്ചു സംഭാവനകൾ ചേർത്ത് , സഹപാഠികളിലെ  അത്യാവശ്യ സഹായ സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നു. അപകടങ്ങളിലും രോഗ ചികിൽസയിലും തുടങ്ങി , പഠനോപകരണങ്ങൾ, ഭക്ഷണം, ഫീസ് എന്നിങ്ങനെ പലതരം ആവശ്യക്കാർക്ക് ആശ്വാസമേകാൻ ഈ പണം ഉപയോഗപ്പെടുന്നു . സഹപാഠിയുടെ വിഷമത്തിൽ തങ്ങളാൽ ആവുന്നത് ചെയ്യാനും ഈ ഉദ്യമം കുട്ടികളെ പ്രോൽസാഹിപ്പിക്കുന്നു.

സോയെക്സ് മെഗാ പ്രദർശനങ്ങൾ

ഏറനാടിന്റെ വിജ്ഞാന കൗതുകങ്ങളിലേക്ക് വാതിൽ തുറന്ന സോയെക്സ് മെഗാ പ്രദർശനങ്ങൾ സ്കൂളിന്റെ മാത്രമല്ല, അരീക്കോടിന്റെ തന്നെ ചരിത്രത്തിൽ അടയാളപ്പെട്ടു കിടക്കുന്നു. 1995, 2000, 2005, 2012 വർഷങ്ങളിൽ നടത്തിയ സോയെക്സ് മെഗാ പ്രദർശനങ്ങളിലൂടെ പൊതു സമൂഹം ഈ വിദ്യാലയത്തിന്റെ കൈപിടിച്ച് അറിവിന്റെ ചക്രവാളത്തിലേക്ക് നടന്നു.( സോയക്സ് ചിത്രശാല കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊരമ്പയിൽ അഹമ്മദ് ഹാജി സോഎക്സ് ഉത്ഘാടനം ചെയ്യുന്നു


ജ്യോതിർഗമയ

അക്ഷര സ്നേഹികളായ വിദ്യാർത്ഥി പ്രതിഭകൾക്ക് എഴുത്തിന്റെ വഴിയേ പിച്ചവെക്കാൻ , സ്കൂളിലെ 1985 പൂർവ്വ വിദ്യാർത്ഥി ബാച്ച് - സതീർത്ഥ്യർ - ഒരുക്കിയ സാഹിത്യ പരിചയ- പരിശീലന വേദിയാണ് ജ്യോതിർഗമയ. സാഹിത്യ ചർച്ചകൾ എഴുത്തു പരിശീലനം, നാടകക്കളരി, സാഹിത്യ സ്മരണ യാത്രകൾ, സംവാദം തുടങ്ങിയ വ്യത്യസ്ത അവസരങ്ങളിലൂടെ കുട്ടികളുടെ അഭിരുചിയും കഴിവും ഏറെ വളർത്താൻ ജ്യോതിർഗമയ പദ്ധതിക്കു കഴിഞ്ഞു. അഞ്ചാമത് ബാച്ചാണ് ഇപ്പോഴുള്ളത്. കൂടുതൽ വായിക്കാൻ  ഇവിടെ ക്ലിക്ക് ചെയ്യുക.

കൂട്ടായ്മയുടെ കൈപ്പുണ്യം

വൈവിധ്യം കൊണ്ടും സംഘാടന മികവുകൊണ്ടും ആകർഷകമായ  "കൂട്ടായ്മയുടെ കൈപ്പുണ്യം " ഭക്ഷ്യമേള  അരീക്കോടിന്റെ ഉത്സവമായിരുന്നു. സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ഒരുക്കിയ രുചി വൈവിധ്യം ആസ്വദിക്കാൻ എത്തിയ ആബാലവൃദ്ധം ജനങ്ങൾ ഫെസ്റ്റിനെ ആഘോഷമാക്കി മാറ്റി. പൂർവ്വ വിദ്യാർത്ഥികളുടെ കലാ പ്രകടനങ്ങളും  ഫെസ്റ്റിന് മാറ്റുകൂട്ടി. സഹപാഠിക്ക് ഒരു വീട്  എന്നതായിരുന്നു മേളയുടെ ലക്ഷ്യം. എന്നാൽ, സ്കൂളിനോടൊപ്പം നാട് കൈകോർത്തപ്പോൾ ഒന്നല്ല ഏഴു വീടുകൾ ഉയർന്നു. ഭവനരഹിതരായ  ഏഴു വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് അങ്ങനെ ഉമ്മമാരുടെ കൈപുണ്യം കൊണ്ടൊരു തണലൊരുങ്ങി. (കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

കൂട്ടായ്മയുടെ കൈപ്പുണ്യം ഭക്ഷ്യ മേള
ഭക്ഷ്യ മേളയിൽ നിന്ന്

ഒപ്പമുണ്ട്  ഓറിയന്റൽ

ഒപ്പമുണ്ട്  ഓറിയന്റൽ

കോവിഡ് ലോക്ക് ഡൗൺ കാലത്ത് ജീവിതം പ്രയാസത്തിലായ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് കൈത്താങ്ങു നൽകാൻ എസ് ഒ എച്ച് എസ് അധ്യാപകർ രൂപം നൽകിയ പദ്ധതിയാണ് ഒപ്പമുണ്ട് ഓറിയന്റൽ . ക്ലാസുകൾ പൂർണ്ണമായി ഓൺലൈനിലേക്ക് മാറിയപ്പോൾ ഡിജിറ്റൽ സൗകര്യങ്ങളില്ലാതെ പഠനം വഴി മുട്ടിയ അർഹരായ കുട്ടികൾക്കെല്ലാം ആൻഡ്രോയിഡ് ഫോൺ വാങ്ങി നൽകി. അധ്യാപക-അനധ്യാപക ജീവനക്കാർ ചേർന്ന് ശമ്പളത്തിൽ നിന്ന് നീക്കിവെച്ച ഏഴുലക്ഷം രൂപ, ഭക്ഷണം, വസ്ത്രം, അടിസ്ഥാന ആവശ്യങ്ങൾ, രോഗ ചികിൽസ , പാർപ്പിട ആവശ്യങ്ങൾ തുടങ്ങി കുട്ടികളുടെ വ്യത്യസ്ത ആവശ്യങ്ങൾക്കു നൽകാൻ സാധിച്ചു. നമ്മുടെ കുട്ടികളിൽ ഒരാൾ പോലും ലോക്ക് ഡൗൺ കാലത്തെ അത്യാവശ്യങ്ങൾക്ക് പ്രയാസപ്പെടരുത് എന്ന സ്കൂളിന്റെ കരുതലും തലോടലുമായിരുന്നു ഒപ്പമുണ്ട് ഓറിയന്റൽ പദ്ധതി. (വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക ).

ഫെസ്റ്റ് ഒ ലെറ്റ് (അക്ഷരങ്ങളുടെ ഉത്സവം)

പി.എം .എ ഗഫൂർ ഫെസ്റ്റ് ഓ ലെറ്റ് പ്രോഗ്രാമിൽ

ഏവർക്കും അനുകരണീയ മാതൃകയായിത്തീർന്ന സമാനതകളില്ലാത്ത ചുവടുവെയ്പ്പായിരുന്ന ടെൻ ബുക്ക് ചലഞ്ച് പദ്ധതിയുടെ തുടർപ്രവർത്തനമാണ് ഫെസ്റ്റ് ഒ ലെറ്റ് അഥവാ അക്ഷരങ്ങളുടെ ഉത്സവം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലൈബ്രറികൾക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വായനക്കാർക്കും ആവശ്യമായ എല്ലാതരം പുസ്തകങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരം കൂടിയായിരുന്നു  മലയാളത്തിലെ പ്രമുഖ പ്രസാധകർ പങ്കെടുത്ത  ഫെസ്റ്റ് ഒ ലെറ്റ് . ഗൗരവമേറിയ ആനുകാലിക വിഷയങ്ങളിൽ പ്രമുഖരുടെ പ്രഭാഷണങ്ങളും കലാ ആവിഷ്കാരങ്ങളും കൊണ്ടു സമ്പന്നമായ  സാംസ്കാരിക സായാഹ്നങ്ങളും Fest O Let നെ കൂടുതൽ ആകർഷകമാക്കി. പ്രദേശത്തിന്റെ സാമൂഹിക പ്രവർത്തന നഭസ്സിൽ പുത്തൻ ചലനങ്ങൾ സൃഷ്ടിച്ച സഹപാഠിക്കൊരുവീട് പദ്ധതിയിലൂടെ സാമൂഹ്യ രംഗത്തെ ഇടപെടലുകൾക്കു തുടക്കം കുറിച്ച സുല്ലമുസ്സലാം ഹയർ സെക്കണ്ടറി സ്കൂളിന്റെ സാംസ്കാരിക രംഗത്തെ ശ്രദ്ധേയമായ ചുവടുവെയ്പ്പായിരുന്നു ഫെസ്റ്റ് ഒ ലെറ്റ്. അരീക്കോടിന്റെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിൽ കനപ്പെട്ട സംഭാവനകളർപ്പിച്ച സുല്ലമുസ്സലാം ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ 2019 സെപ്തംബർ 20, 21, 22 (വെള്ളി, ശനി, ഞായർ)തിയ്യതികളിൽ നടന്ന ഈ പരിപാടി കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണവും സാന്നിധ്യവും കൊണ്ട് ശ്രദ്ധേയമായിരുന്നു.

ഫെസ്റ്റ് ഒ ലെറ്റ് (അക്ഷരങ്ങളുടെ ഉത്സവം) ചിത്രശാല കാണാൻ ഇവിടെ ക്ലിക്ക്  ചെയ്യുക..

മധുരച്ചൂരൽ - ഓർമയിലെ അധ്യാപകർ

മധുര ചൂരൽ പോസ്റ്റർ

സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് , 'മധുര ചൂരൽ ഓർമയിലെ അധ്യാപകർ' എന്ന പ്രോഗ്രാം ഓൺലൈൻ ആയി നടത്തി. ചടങ്ങിൽ സി രാധാകൃഷ്ണൻ, ആലങ്കോട് ലീലാകൃഷ്ണൻ, എം ജയചന്ദ്രൻ, പി വിജയൻ ഐപിഎസ്, ഡോക്ടർ എൻ പി ഹാഫിസ് മുഹമ്മദ്, പ്രൊഫസർ എൻ വി അബ്ദുറഹ്മാൻ എന്നിവർ അവരുടെ അധ്യാപകരുടെ ഓർമ്മകൾ പങ്കുവെച്ചു. തുടർന്ന് സ്കൂളിലെ അധ്യാപകർ അണിയിച്ചൊരുക്കിയ ഗാനവും ചടങ്ങിന് മാറ്റുകൂട്ടി. (പ്രോഗ്രാം വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക )

20000 ബുക്ക് ചാലഞ്ച്

20000 ബുക്ക് ചാലഞ്ചിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിൽ ഗോപിനാഥ് മുതുകാട്  വിദ്യാർത്ഥികൾക്കൊപ്പം

സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അവധികാലം സക്രിയമാകുന്നതിന് നൂതന പദ്ധതിയായ 10 ബുക്ക്‌ ചലഞ്ചുമായി മുന്നോട്ട്.  വായന അന്യം നിന്നുകൊണ്ടിരിക്കുന്ന പുതുതലമുറയിൽ വായന സംസ്കാരം കരുപ്പിടിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയാണ് 10 ബുക്ക്‌ ചലഞ്ജ്. സ്കൂളിലെ ഉന്നത മത്സരപരീക്ഷാ പരിശീലന കളരിയായ 'ആസ്പയർ' വിദ്യാർത്ഥികളാണ് ആശയം മുന്നോട്ടുവച്ചത്. സ്കൂളിലെ 2000 കുട്ടികൾ ചലഞ്ച് ഏറ്റെടുത്തതോടെയാണ് ഔദ്യോഗികമായി യൂനിസെഫ് ബ്രാൻഡ് അംബാസിഡർ മജീഷ്യൻ ഗോപിനാഥ് മുതുകാട് ഇരുപതിനായിരം  ബുക്ക് ചലഞ്ച് പ്രഖ്യാപിച്ചത്. പുസ്തക വായന, ശീലം ആകുന്നതോടെ സുല്ലമുസ്സലാം വിദ്യാർഥികൾ ലോകത്തിനുതന്നെ മാതൃകയായിരിക്കുകയാണെന്നും  വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ ബുക്ക് ചലഞ്ചിലൂടെ  സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയിൽ പങ്കു ചേരുന്ന ഓരോ കുട്ടിയും അവധിക്കാലത്ത് 10 പുസ്തകങ്ങൾ വായിക്കാനായി ഏറ്റെടുത്ത് 10 ബുക്ക് ചലഞ്ച് സ്വീകരിക്കുന്നു. വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത് നിശ്ചിത ഫോർമാറ്റിൽ പുസ്തകത്തിന് പേരും ഗ്രന്ഥകർത്താവിന്റെയും  പ്രസാധകരുടെയും പേരും, വിവരങ്ങളും മുൻകൂട്ടി എഴുതി  നൽകേണ്ടതുണ്ട്. (കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക )

ദണ്ഡിയാത്ര പുനരാവിഷ്കരണം

ദണ്ഡിയാത്ര പുനരാവിഷ്കരണം

മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മദിനത്തിൽ, ദണ്ഡിയാത്രയുടെ എൺപത്തിയൊമ്പതാം വാർഷികത്തിൽ, ദേശീയ സ്വാതന്ത്ര്യ സമരത്തെ ജനകീയവൽക്കരിക്കുകയും ഇന്ത്യൻ ദേശീയതയെ നിർവചിക്കുകയും ചെയ്ത ഉപ്പുസത്യഗ്രഹത്തിന്റെ പുനരാവിഷ്കാരം, കാലത്തിന്റെ കെട്ട മൂല്യങ്ങൾക്കെതിരെയുള്ള ഉണർത്തുപാട്ടായി കൗതുകക്കാഴ്ചക്കപ്പുറം ആശയഗാംഭീര്യത്തിന്റെ ആവിഷ്കാരം, അതു പ്രസരിപ്പിക്കുന്ന മൂല്യം കൊണ്ടു തന്നെ ബഹുജനങ്ങളുടെയും മാധ്യമങ്ങളുടെയും പ്രശംസയും ശ്രദ്ധയും പിടിച്ചുപറ്റി. ഗാന്ധിയുടെ രൂപസാമ്യമുള്ള ഗാന്ധിയൻ ഡോ. ചാച്ചാ ശിവരാജൻ നേതൃത്വം നൽകിയ ഭണ്ഡിയാത്രാ പുനരാവിഷ്കാരത്തിൽ,  ഗാന്ധിയെ അനുഗമിച്ച സമര ഭടന്മാരായി വിദ്യാർത്ഥികൾ വേഷമിട്ടു. സരോജിനി നായിഡു, മണിലാൽഗാന്ധി, മിഥു ബെൻ എന്നിങ്ങനെ ദണ്ഡിയാത്രയിൽ പങ്കെടുത്ത പ്രമുഖരും പ്രഗത്ഭരുമായ ദേശീയ പ്രസ്ഥാന നേതാക്കളായും വിദ്യാർത്ഥികൾ വേഷം പകർന്നു.(കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക )

അധ്യാപക ശാക്തീകരണം

പരുന്ത് -അധ്യാപക ശാക്തീകരണ പ്രോഗ്രാമിൽ
പരുന്ത് -അധ്യാപക ശാക്തീകരണ പ്രോഗ്രാമിൽ

കോ വിഡ് കാലത്തെ മുഷിപ്പിന് ശേഷം ക്ലാസ് മുറിയിലേക്ക് എത്തുന്നതിനു മുമ്പായി സ്കൂളിലെ മുഴുവൻ അധ്യാപകർക്കും പാഠം2 വരുന്ന എന്ന തലക്കെട്ടിൽ ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു. അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു പരിപാടി. അഭിഷാദ് ഗുരുവായൂർ,ജൽസിന തുടങ്ങിയ പ്രശസ്ത പരിശീലകൻ നയിച്ച അക്കാദമിക് സ്റ്റേഷനുകൾ കൂടാതെ കൾച്ചറൽ പ്രോഗ്രാം പിക്നിക്, യോഗ, തുടങ്ങിയ സെഷനുകൾ ക്യാമ്പിന് കൂടുതൽ ഊർജസ്വലവും ആക്കി പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള മുഴുവൻ അധ്യാപകരും ക്യാമ്പിൽ പങ്കെടുത്തു. ഓൺ ലൈൻ ഓഫ് ലൈൻ രീതികൾ സംയോജിപ്പിച്ചുള്ള ക്ലാസുകൾ കൈകാര്യം ചെയ്യുമ്പോൾ അധ്യാപകർ ശ്രദ്ധിക്കേണ്ടത്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അധ്യാപകർ, കോവിഡാനന്തര ക്ലാസ് മുറിയിലെ വിദ്യാർത്ഥികൾ.. തുടങ്ങിയ പ്രസക്തമായ വിഷയങ്ങൾ സെഷനുകളിൽ ചർച്ച ചെയ്തു. കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പറും മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ടുമായ  പ്രൊഫസർ എൻ വി അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ...

സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകളും അവയുടെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

എൻ.എസ് .എസ്  പ്രവർത്തനങ്ങൾ

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രവർത്തങ്ങൾ (ഹൈസ്കൂൾ ,ഹയർ സെക്കന്ററി )

ആസ്പയർ പ്രവർത്തങ്ങൾ

ജൂനിയർ റെഡ് ക്രോസ്

ഒ ലൈവ് മീഡിയ ക്ലബ് പ്രവർത്തങ്ങൾ

വർത്തമാനം