"എ യു പി എസ് ദ്വാരക/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(വാർത്ത)
No edit summary
വരി 1: വരി 1:
'''💥[https://www.facebook.com/646463452358990/posts/1733604223644902/ വേറിട്ട പ്രവർത്തനങ്ങളിലൂടെ ദ്വാരക എ യു പി സ്കൂൾ മാതൃകയാകുന്നു.]'''
ദ്വാരക എ യു പി സ്കൂൾ തികച്ചും വ്യത്യസ്തമായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിൽ എന്നും മുന്നിൽ തന്നെയാണ്..ഈ കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിലും വിവിധങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ പൊതുജന പങ്കാളിത്തത്തോടെ വിജയകരമാക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞുവെന്നുള്ളത് അഭിമാനകരമാണ്.
അത്തരത്തിൽ ഏറെ ശ്രദ്ധ നേടുന്ന ഒരു പ്രവർത്തനത്തിനാണ് ഇന്ന് വിദ്യാലയങ്കണം സാക്ഷിയായത്. കോവിഡ് കാലത്ത് അടച്ചിടപ്പെട്ടു പോയ ബാല്യങ്ങൾക്ക് അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ  പകർന്നേകുവാനായി വീട്ടിലൊരു പൂന്തോട്ടം എന്ന ആശയത്തിലൂടെ നിരവധി സാധ്യതകളാണ് വിദ്യാലയം മുന്നോട്ട് വെച്ചത്. കുട്ടികളുടെ ശാരീരിക മാനസിക ഉന്മേഷത്തിനൊപ്പം ഭൂമിയുടെ പച്ചപ്പിനെ തിരികെ പിടിക്കുക എന്നൊരു സന്ദേശവും അവർ പകർന്നേകി. ഇത്തരത്തിൽ
വീടുകളിൽ നിർമിച്ച പൂന്തോട്ടങ്ങളിൽ നിന്നും ഏറ്റവും മനോഹരമായത് കണ്ടെത്തി വിജയികൾക്ക് സമ്മാനവും നൽകി.വിജയികളായവർ പൂക്കൃഷി ഒരു വരുമാന മാർഗമായി കണ്ടുകൊണ്ട് ചെടികളെ പരിപാലിക്കുന്നു.വിജയികളായവരും  പൂന്തോട്ട നിർമാണം ഏറ്റെടുത്ത കുട്ടികളും ചേർന്ന് വീട്ടിലൊരുക്കിയ പൂന്തോട്ടത്തെ വിദ്യാലയത്തിലെത്തിക്കുകയും മറ്റുള്ളവർക്കൊരു പ്രചോദനമാകാൻ ഫ്‌ളവർ ഷോ സംഘടിപ്പിക്കുകയും ചെയ്തു.
വീടും വിദ്യാലയവും മാത്രമല്ല വഴിയോരങ്ങളും സൗന്ദര്യാത്മകമാക്കുക എന്ന ലക്ഷ്യത്തോടെ ദ്വാരക ടൗണിനെ വിദ്യാലയം ഏറ്റെടുത്തിരിക്കുകയാണ്.അതിന്റെ തുടക്കമെന്നോണം ദ്വാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വെയ്ക്കുവാനുള്ള പൂച്ചെടികൾ പഞ്ചായത്ത്‌ അധികൃതർക്കും വ്യാപാരി വ്യവസായികൾക്കും കൈമാറിക്കഴിഞ്ഞു.
സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന ദ്വാരക എ യു പി സ്കൂൾ മറ്റുള്ളവർക്ക് മാതൃകയാവുകയാണ്. ഓരോ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്ന പ്രധാനാധ്യാപകൻ സ്റ്റാൻലി സാർ, അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ ഏവരുടെയും കൂട്ടായ്മയാണ് ഓരോ വിജയത്തിനും മാറ്റേകുന്നത്
💥 '''ജില്ലയിൽ  ഒന്നാമത്  ഇരട്ടി മധുരവുമായി ദ്വാരക എ യു പി സ്കൂൾ..'''
💥 '''ജില്ലയിൽ  ഒന്നാമത്  ഇരട്ടി മധുരവുമായി ദ്വാരക എ യു പി സ്കൂൾ..'''
   
   
294

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1688482" എന്ന താളിൽനിന്ന് ശേഖരിച്ചത്