"ജി.എൽ.പി.എസ് കരുവാരകുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കരുവാരക്കുണ്ട്
|സ്ഥലപ്പേര്=കരുവാരക്കുണ്ട്
വരി 60: വരി 59:
|logo_size=50px
|logo_size=50px
}}
}}
'''മലപ്പുറം''' ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പുന്നക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് എൽ .പി. സ്കൂൾ കരുവാരക്കുണ്ട്.  1928 ൽ ആരംഭിച്ചതും [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കരുവാരകണ്ട്] ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നതുമായ ഈ വിദ്യാലയം ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി 651 കുട്ടികളും പ്രീ പ്രൈമറി ക്ലാസ്സുകളിൽ 211 കുട്ടികളും ഉൾപ്പടെ 862 പേർ 2021-22 അധ്യയനവർഷം ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.   
'''മലപ്പുറം''' ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പുന്നക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് എൽ .പി. സ്കൂൾ കരുവാരക്കുണ്ട്.  1928 ൽ ആരംഭിച്ചതും [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കരുവാരകണ്ട്] ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നതുമായ ഈ വിദ്യാലയം ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി 651 കുട്ടികളും പ്രീ പ്രൈമറി ക്ലാസ്സുകളിൽ 211 കുട്ടികളും ഉൾപ്പടെ 862 പേർ 2021-22 അധ്യയനവർഷം ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.   



18:25, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് കരുവാരകുണ്ട്
വിലാസം
കരുവാരക്കുണ്ട്

G L P S KARUVARAKUNDU
,
കരുവാരക്കുണ്ട് പി.ഒ.
,
676523
,
മലപ്പുറം ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ04931 280044
ഇമെയിൽglpskvk@gmail.com
കോഡുകൾ
സ്കൂൾ കോഡ്48513 (സമേതം)
യുഡൈസ് കോഡ്32050300202
വിക്കിഡാറ്റQ6373745
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കരുവാരകുണ്ട്,
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ311
പെൺകുട്ടികൾ329
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.പി ഹരിദാസൻ
പി.ടി.എ. പ്രസിഡണ്ട്അബ്ദു സലാം പി
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന പൂവിൽ
അവസാനം തിരുത്തിയത്
15-02-202248513


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പുന്നക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് എൽ .പി. സ്കൂൾ കരുവാരക്കുണ്ട്. 1928 ൽ ആരംഭിച്ചതും കരുവാരകണ്ട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നതുമായ ഈ വിദ്യാലയം ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി 651 കുട്ടികളും പ്രീ പ്രൈമറി ക്ലാസ്സുകളിൽ 211 കുട്ടികളും ഉൾപ്പടെ 862 പേർ 2021-22 അധ്യയനവർഷം ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.

ചരിത്രം

നൂറ്റാണ്ടുകൾക്കുമുമ്പ് ശുദ്ധമായ ഇരുമ്പയിര് (കരു) യഥേഷ്ടം ലഭിച്ചിരുന്ന സ്ഥലമായതിനാലാണ് ഈ പ്രദേശത്തിന് കരുവാരകുണ്ട് എന്ന പേര് സിദ്ധിച്ചത് എന്ന് ചരിത്രം പറയുന്നു. കൃഷിയായിരുന്നു ഇവിടുത്തെ പ്രധാന തൊഴിൽ. കർഷകരുടെ വിയർപ്പു വീണ വയലുകളിൽ നെല്ലും കപ്പയും വാഴയും എള്ളും പൂത്തുലഞ്ഞു. പറമ്പുകളിൽ തെങ്ങും കവുങ്ങും സുലഭമായി കായ്ച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സാഹചര്യങ്ങൾ പോലും അന്യമായിരുന്ന കാലത്ത് ഉൽപതിഷ്ണുക്കളായ ചില  സുമനസ്സുകളാണ് തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി  ചിന്തിക്കാൻ തുടങ്ങിയത്. ദീർഘവീക്ഷണമുള്ള സൈതാലി ഹാജി, കുഞ്ഞു മുഹമ്മദ് മാസ്റ്റർ, പൂമഠത്തിൽ മുഹമ്മദ് മാസ്റ്റർ തുടങ്ങിയ ആളുകളാണ് ഇത്തരം ഒരുചിന്തയ്ക്ക് തിരികൊളുത്തിയത്. മതപഠനത്തിനായി കേമ്പിൻ കുന്നിൽ സ്ഥാപിച്ചിരുന്ന ഓത്തു പള്ളിക്കൂടത്തിൽ 1928-ലാണ് ഈ ചിന്തയുടെ ഫലമായി ഒരു പ്രൈമറി വിദ്യാലയം പ്രവർത്തനം ആരംഭിക്കുന്നത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

തിറ്റാണ്ടുകളോളം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം.കരുവാരകുണ്ട്  പുന്നക്കാടുള്ള പുഴയോരത്തെ പുറമ്പോക്കു ഭൂമിയിൽ സ്വന്തമായി കെട്ടിടം നിർമ്മിച്ച് മാറ്റി സ്ഥാപിക്കുമ്പോൾ ആകെ അഞ്ച് ക്ലാസ്സ് മുറികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  നൂറു വാര അകലെയുള്ള പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന്റെ പവലിയനിലെ ഹാൾ രണ്ട് ക്ലാസ് മുറികൾ ആയി ഉപയോഗിക്കുക കൂടി ചെയ്യേണ്ടിവന്നു അക്കാലത്ത്. മഴപെയ്താൽ ചെളിക്കുളമാകുന്ന മുറ്റവും മുന്നിലെ ചെമ്മൺപാതയും കുഞ്ഞുങ്ങളെ ഏറെ വിഷമിപ്പിച്ചിരുന്നു. ജനകീയാസൂത്രണ പ്രസ്ഥാനത്തിൻറെ വളർച്ചയോടെ പ്രൈമറി വിദ്യാലയങ്ങൾ ഗ്രാമപഞ്ചായത്തിന് കീഴിൽ വന്ന ആ നാളുകളിൽ ഭരണസമിതി മുന്തിയ പരിഗണനയാണ് വിദ്യാലയങ്ങൾക്ക് നൽകിയത്.  തുടർന്ന് നിലവിലുള്ള പ്രധാന കെട്ടിടത്തിന് മുകളിൽ 4 ക്ലാസ് മുറികൾ കൂടി നിർമിച്ചു.  ചുറ്റുമതിലും  പ്രവേശനകവാടവും നിർമ്മിച്ച് സുരക്ഷിതമാക്കിയതിനൊപ്പം മുറ്റം കട്ടപിടിപ്പിച്ച്  ചേതോഹരവുമാക്കി.  സർക്കാർ വിദ്യാലയത്തിന്റെ മുറ്റം ഇത്തരത്തിൽ നവീകരിക്കുന്നത് അന്ന് പക്ഷേ മറ്റുള്ളവരിൽ അത്ഭുതമാണ് സൃഷ്ടിച്ചത്.  കൂടുതൽ അറിയാം

ക്ലബ്ബുകൾ

വിദ്യാലയത്തിലെ അക്കാദമിക പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കാൻ വിവിധ ക്ലബ്ബുകളിലെ പ്രവർത്തനങ്ങൾ സഹായിക്കുന്നു. ഇതിനായി സ്കൂളിലെ മുഴുവൻ കുട്ടികളും ഏതെങ്കിലുമൊരു ക്ലബ്ബിൽ അംഗമാണ് എന്നുറപ്പു വരുത്തുന്നു. വിവിധങ്ങളായ പ്രവർത്തനങ്ങൾ ഓരോ ക്ലബ്ബും ഏറ്റെടുത്ത് നടത്തുന്നതിലൂടെ കുട്ടികളുടെ സർഗ്ഗാത്മകശേഷികൾ പോഷിപ്പിക്കുന്നതിനും അതുവഴി പഠനരംഗത്ത് ഉണർവ്വേകുന്നതിനും സാധിക്കുന്നു. വിഷയാടിസ്ഥാനത്തിലുള്ള ക്ലബ്ബുകൾക്കു പുറമേ ജെ.ആർ.സി., ജി.കെ. ക്ലബ്ബ്, ശാസ്ത്ര ക്ലബ്ബ് ... തുടങ്ങിയവയും സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. ക്ലബ്ബുകളുടെ പ്രവ‍ർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിന്...

മാനേജ്‍മെന്റ്

കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്. കരുവാരകുണ്ട്. സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സാമൂഹിക പങ്കാളിത്തം ഉറപ്പുവരുത്തുന്ന രീതിയിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന പി.ടി.എ. യും എസ്.എം.സി. യും എം.പി.ടി.എ.യും സ്കൂളിലുണ്ട്.

പി.ടി.എ. യുടേയും എസ്.എം.സി. യുടേയും സാരഥികൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ
നമ്പർ പേര് കാലഘട്ടം
1 പൂമoത്തിൽ മുഹമ്മദ്
2 ലക്ഷ്മി
3 ഗംഗാധര പണിക്കർ
4 തൊണ്ടിയിൽ ഉണ്യാപ്പ
5 ഇസ്മായിൽ
6 ടി.സി.ജോസഫ്
7 നീലകണ്ഠപിള്ള
8 കുര്യൻ
9 രമണി
10 മറിയക്കുട്ടി
11 T.ഹംസ
12 K. K ജെയിംസ്
13 മാലിനി, M.P
14 ഉമർ വലിയതൊടി
15 കെ. പി. ഹരിദാസൻ

പാഠ്യേതര പ്രവർത്തനങ്ങൾ

ഡിജിറ്റൽ മാഗസിനുകൾ

കുട്ടികളുടെ മാസിക

സ്കൂളിലെ വിവിധ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കാറുണ്ട്. അങ്ങനെ തയ്യാറാക്കിയ ചില ഡിജിറ്റൽ മാഗസിനുകളാണ് ചുവടെയുള്ള കണ്ണികളിൽ നൽകിയിട്ടുള്ളത്.

നേർക്കാഴ്ച

ലോക്ഡൗൺ സമയത്ത് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നടത്തിയ കോവിഡ് ബോധവത്കരണ പോസ്റ്റർരചനാ കാമ്പയിൻ.

കരനെൽക‍ൃഷി

കരനെൽക‍ൃഷി

കോവിഡ്കാലത്ത് സ്കൂൾ പി.ടി.എ.യുടെ നേതൃത്വത്തിൽ സ്കൂളിന്റെ സമീപത്തുളള ഒരു സ്വകാര്യവ്യക്തിയുടെ ഒരേക്കർ സ്ഥലത്ത് കരനെൽക‍ൃഷി നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ക‍ൃഷി വൻവിജയമായിരുന്നു. കരുവാരക്കുണ്ട് ക‍ൃഷിഭവന്റെ പിന്തുണയോടെ നടത്തിയ ‍സ്കൂളിന്റെ കരനെൽക‍ൃഷി ഏറെ ചർച്ച ചെയ്യപ്പെട്ടു. നാട്ടിൽ അന്യമായിക്കൊണ്ടിരിക്കുന്ന നെൽക‍ൃഷിയെക്കുറിച്ച് സമൂഹത്തിൽ അവബോധം ഉണ്ടാക്കാനും സാധിച്ചു. നവംബർ 1 ന് സ്കൂൾ തുറന്നതിനുശേഷം കുട്ടികൾക്ക് ഈ ഇരിയുപയോഗിച്ച് പായസം, പലഹാരങ്ങൾ എന്നിവ ഉണ്ടാക്കി നൽകുകയും ചെയ്തു.

കൂട്ടിനോരോമനക്കുഞ്ഞാട്

കൂട്ടിനൊരോമനക്കുഞ്ഞാട് പദ്ധതി

കുട്ടികളിൽ പരിസരബോധവും ജന്തുസ്നേഹവും, സ്വാശ്രയസമ്പാദ്യശീലവും വളർത്താൻ സംസ്ഥാനമൃഗസംരക്ഷണ വകുപ്പിന്റെയും കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിന്റെയും സഹായത്താൽ നടപ്പിലാക്കി വരുന്ന ശ്രദ്ധേയമായ പരിപാടിയാണിത്. ആടിനെ ലഭിക്കുന്ന വീട്ടുകാർ പിന്നീട് പകരം മറ്റൊരു പെൺആടിനെ വിതരണത്തിനായി തിരിച്ചുതരുന്ന രീതിയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനോടകം 106 ആടുകളെ ഇത്തരത്തിൽ വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.

സ്കൂളിനെ ഇന്നത്തെ നിലവാരത്തിലേക്കുയർത്തിയത് മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളിലൂടെയാണ്. ടാലന്റ് എക്സാം, ഹോണസ്റ്റ് ഷോപ്പ്, പ്രതിഭയെത്തേടി, ...... തുടങ്ങിയ പ്രവർത്തനങ്ങൾ ഉദാഹരണങ്ങളാണ്. കൂടുതൽ അറിയാം

ചിത്രശാല

സ്കൂളിൽ നടന്നിട്ടുള്ള വിവിധങ്ങളായ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണുന്നതിനായി ചുവടെയുള്ള ചിത്രശാല കണ്ണിയിൽ ക്ലിക്ക് ചെയ്യുക

ചിത്രശാല

നേട്ടങ്ങൾ

സംസ്ഥാനതല ബെസ്റ്റ് പി.ടി.എ. അവാർഡ് 2012-13

ഭൗതിക രംഗത്തെ മികവിനൊപ്പം അക്കാദമിക രംഗത്തെ മുന്നേറ്റവും ഒരു വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ആകർഷണീയമായ വിദ്യാലയന്തരീക്ഷത്തിനൊപ്പം ഗുണപരമായ അക്കാദമിക നേട്ടങ്ങളും ഉൾച്ചേരുമ്പോഴാണ് പൊതു സമൂഹത്തിന്റെ ശ്രദ്ധയാകർഷിക്കാൻ കഴിയുന്നത്. ഈ വിദ്യാലയത്തിന് ഇവ്വിധം മുന്നേറാൻ കഴിയുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് ഓരോ വർഷവും ഉണ്ടാവുന്ന കുട്ടികളുടെ പ്രവേശനത്തിലെ വർദ്ധനവ്. ഒന്നാം ക്ലാസ്സിലും, പ്രി-പ്രൈമറിയിലുംമെത്തുന്ന നവാഗതർക്ക് പുറമേ അനംഗീകൃത ഇംഗ്ലീഷ് മീഡിയം സ്‍ക്ക‍ൂളുകളിൽ നിന്നും കുട്ടികൾ കൂട്ടമായി വിവിധ ക്ലാസുകളിൽ പ്രവേശനം നേടുന്നു എന്നതാണ് ഏറ്റവും പ്രധാനം.ഇക്കാലയളവിനുള്ളിൽ പൊതുജന ശ്രദ്ധയിലിടംനേടാൻ ഒട്ടേറെ നേട്ടങ്ങളാണ് വിദ്യാലയത്തിനുണ്ടായിട്ടുള്ളത്. ഗ്രാമപ‍ഞ്ചായത്തിന്റെ മാതൃകാ വിദ്യാലയ പദവി, ആരോഗ്യ വകുപ്പിന്റെ ഹരിത വിദ്യാലയ പദവി എന്നിവയിൽ തുടങ്ങി സംസ്ഥാന തല-ജില്ലാതല-ഉപജില്ലാതല ബെസ്റ്റ് പി.ടി.എ അവാർഡുകൾ വരെ അവയിലുൾപ്പെടുന്നു.ഹരിത വിദ്യാലയം സീസൺ ഒന്നിലെയും, രണ്ടിലെയും തിളക്കമാർന്ന പ്രകടനവും, കാർക്ഷിക പദ്ധതികളും,കൂട്ടിനൊരോമനകുഞ്ഞാടും,ടാലന്റ് പരീക്ഷയും,എൽ.എസ്.എസ് വിജയങ്ങളും,കളിമുറ്റം പാർക്കും,മികച്ച ഐ.ടി ലാബുമെല്ലാം നേട്ടങ്ങളുടെ പട്ടികയിലെ പൊൻതുവ്വലുകളാണ്. കൂടുതൽ അറിയാം

അഡ്‍മിഷൻ വർദ്ധനവ്

കുട്ടികളുടെ സ്കൂൾ പ്രവേശനത്തിൽ ഉണ്ടാകുന്ന വർദ്ധനവ്

വിഷമതകൾ നിറഞ്ഞ കാലഘട്ടമായിരുന്നു വിദ്യാലയം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സമയം ധാരാളം കുട്ടികളുണ്ടായിരുന്നു സുവർണകാലത്ത് നിന്നും കുട്ടികൾ കുറഞ്ഞ് അധ്യാപക തസ്തികകൾ നഷ്ടപ്പെട്ട നിലയിലേക്ക് പതിച്ച അവസ്ഥയിൽ നിന്നാണ് സ്വന്തം കെട്ടിടത്തിലേക്ക് മാറിയപ്പോൾ ഉണ്ടായ അസൂയാവഹമായ മാറ്റം തുടങ്ങുന്നത്. ഭൗതിക രംഗത്ത് അനുദിനം ഉണ്ടായ മാറ്റങ്ങൾ അക്കാലത്തെ ഒരു സർക്കാർ പ്രാഥമിക വിദ്യാലയത്തിൽ സങ്കൽപ്പിക്കാൻ പോലും ആവാത്തതായിരുന്നു. ആ പുരോഗതി അക്കാദമിക രംഗത്തും പ്രതിഫലിക്കാൻ തുടങ്ങി. തുടർച്ചയായി മിന്നുന്ന എൽ.എസ്. എസ് വിജയങ്ങളും വൈജ്ഞാനിക മത്സരങ്ങളിലെ അനിഷേധ്യമായ മേൽക്കൈയും തനതായ ടാലൻറ് പരീക്ഷകളും എല്ലാം പൊതു സമൂഹത്തിൽ ഉണ്ടാക്കിയ അനുരണനങ്ങൾ ഓരോ അക്കാദമിക വർഷത്തെ തുടക്കത്തിലും കുട്ടികളുടെ പ്രവേശനത്തിൽ പ്രതിഫലിക്കാൻ തുടങ്ങി.ഉയരത്തിലേക്ക് ചാരിവെച്ച ഗോവണി പോലെ അത് കുത്തനെ ഉയർന്നു പോകുന്നത് തെളിമയോടെ ദർശിക്കാവുന്നതാണ്. 300, 400 ആയും 500 ആയും അങ്ങനെ അങ്ങനെ 800 ഉം കടന്നു പോകുന്ന കാഴ്ച മറ്റേതൊരു പ്രൈമറി വിദ്യാലയവും ആഗ്രഹിക്കുന്ന തരത്തിലാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ വിദ്യാലയത്തിൽ പഠിച്ച പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
നമ്പർ പേര് പ്രവർത്തനമേഖല
1 അഡ്വ.എം.ഉമ്മർ പൊതുപ്രവർത്തനം - മുൻ മഞ്ചേരി എം.എൽ.എ., മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
2 കെ.അൻവർ സാദത്ത് ഐ.ടി. മേഖല - കൈറ്റ് സി.ഇ.ഒ
3 പി.കെ.എം ബഷീർ പത്രപ്രവർത്തനം - The Hindu

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മഞ്ചേരിയിൽ നിന്നും 28 കി.മി. ഉം, പെരിന്തൽമണ്ണയിൽ നിന്ന് 27 കി.മി.ഉം, നിലമ്പൂരിൽ നിന്നും 30 കി.മി ഉം ദൂരത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
  • കരുവാരകുണ്ട് കിഴക്കേത്തലയിലെ ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലെ പുന്നക്കാട് എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • പുന്നക്കാട്- പുൽവെട്ട റോഡിൽ 50 മീറ്റർ അകലെ. ഗവ. ആയുർവേദ ആശുപത്രിക്ക് സമീപം.

{{#multimaps:11.11248,76.32777 |zoom=16}}

അവലംബം

  1. ml.wikipedia.org/wiki/കരുവാരക്കുണ്ട്_ഗ്രാമപഞ്ചായത്ത്
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കരുവാരകുണ്ട്&oldid=1671679" എന്ന താളിൽനിന്ന് ശേഖരിച്ചത്