"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 50: | വരി 50: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:AIMG-20220202-WA0289.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:AIMG-20220202-WA0289.jpg|നടുവിൽ|ലഘുചിത്രം|പകരം=|330x330ബിന്ദു]] | ||
![[പ്രമാണം:AIMG-20220202-WA0440.jpg|നടുവിൽ|ലഘുചിത്രം|277x277ബിന്ദു]] | ![[പ്രമാണം:AIMG-20220202-WA0440.jpg|നടുവിൽ|ലഘുചിത്രം|277x277ബിന്ദു]] | ||
![[പ്രമാണം:AIMG-20180806-WA0011.jpg|നടുവിൽ|ലഘുചിത്രം|320x320ബിന്ദു]] | |||
|} | |} | ||
05:30, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിലൂടെ സാമൂഹ്യ-സാംസ്കാരിക നേട്ടമുണ്ടാക്കുക എന്നതാണ് ലൈബ്രറി സജീകരണം കൊണ്ട് സ്കൂൾ ലക്ഷ്യമാക്കുന്നത്. വിദ്യാർത്ഥികളിൽ വായനാ ശേഷി പരിപോഷിപ്പിക്കുന്നതിന് വേണ്ടി മാസത്തിലൊരിക്കൽ ലൈബ്രറി പുസ്തകങ്ങൾ ആവശ്യാനുസരണം വിതരണം ചെയ്യുന്നു. ഇന്ന് ലൈബ്രറിയിൽ മലയാളം, ഗണിതം, അറബിക്, ഇംഗ്ലീഷ് ഭാഷകളിലായി രണ്ടായിരത്തിലധികം പുസ്തകങ്ങളുണ്ട്. കൂടാതെ പുതുതായി വരുന്ന കുട്ടിയുൾപ്പടെ ഒരു കുട്ടി ഒരു പുസ്തകം പദ്ധതി നിലനിൽക്കുനതിനാൽ പുസ്തകങ്ങൾ വർധിച്ചു കൊണ്ടിരിക്കും. വായനക്കായി പ്രത്യേകം നിർമിച്ച വായന മൂലയിൽ സൗകര്യവുമൊരുക്കിയിരിക്കുന്നു. 2019 -20 അദ്ധ്യയന വർഷത്തിൽ ആരംഭിച്ച വായന ഗ്രാമം പദ്ധതിയിലൂടെ രക്ഷിതാക്കളെ വായന ലോകത്തേക്ക് കൊണ്ടു വരാനും പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സംഭാവന നൽകാനും പ്രേരകമാവുന്നു. വീടുകൾ കേന്ദ്രീകരിച്ച് ഉപയോഗിക്കാതെ കിടക്കുന്ന പഴയ ലൈബ്രറി പുസ്തകങ്ങൾ ശേഖരിക്കുന്നതിന് ലൈബ്രറി ചാർജ്ജുള്ള റജില ടീച്ചറുടെ നേതൃത്വത്തിൽ അംഗങ്ങൾ ഓരോ വർഷവും തയ്യാറാവുന്നു എന്നത് എടുത്തു പറയേണ്ടതാണ്. കൂടാതെ ക്ലാസ് ലൈബ്രറികളും പ്രവർത്തിക്കുന്നു. അധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ നല്ല രീതിയിലാണ് ലൈബ്രറി പ്രവർത്തിച്ചുവരുന്നത്. അവധിക്കാലങ്ങളിൽ വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ തയ്യാറാക്കുന്ന പ്രവർത്തനവും മികച്ചവക്ക് സമ്മാനങ്ങൾ നൽകലും സ്ഥിരമായി സ്കൂളിൽ നടക്കുന്നു. എല്ലാ കുട്ടികൾക്കും പ്രയോജനം ലഭിക്കുന്ന വിധത്തിലും, പഠനത്തിനുപകരിക്കുംവിധം റഫറൻസിനും, നിലവാരമനുസരിച്ചുള്ള വായനക്കും ഉതകുന്ന തരത്തിൽ വായന മൂലയിൽ ഇവ പ്രദർശിപ്പിക്കുന്നു.
വായന വാരാചരണത്തോടു ബന്ധിച്ച് നടന്നുവരുന്ന പെരുവള്ളൂർ പഞ്ചായത്ത് തല ലൈബ്രറി കൗൺസിലിൽ ക്വിസ് മത്സരങ്ങളിൽ തുടർച്ചയായി ആദ്യ സ്ഥാനങ്ങൾ നേടുന്നത് ഒളകര ജി.എൽ.പി സ്കൂളിലെ വിദ്യാർഥികളാണ് എന്നത് സ്കൂൾ ലൈബ്രറികളിൽ നിന്ന് കിട്ടുന്ന ഊർജ്ജം മനസ്സിലാക്കാം.
2021-22
വായന ഗ്രാമം-ഉണർവേകി പുസ്തക വണ്ടി
വായന മത്സര മികവ്
പ്രണയച്ചെടിയുടെ ഗ്രാഫ്
2019-20
വായന ഗ്രാമം
ലൈബ്രറി കൗൺസിൽ ക്വിസ് വിജയം
പുസ്തകങ്ങൾ കൂട്ടുകാർ
2018-19
ലൈബ്രറി കൗൺസിൽ ക്വിസ് വിജയം
| പഞ്ചായത്ത് തല വായന മത്സര വിജയികൾ |
|---|
ഒരു കുട്ടി ഒരു പുസ്തകം
| ഒരു കുട്ടി ഒരു പുസ്തകം ലൈബ്രറിയിലേക്ക് |
|---|

















