ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ്. ഒളകര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19833 (സംവാദം | സംഭാവനകൾ)
No edit summary
19833 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}മലപ്പുറം ജില്ലയിലെ പെരുവളളൂർ പഞ്ചായത്തിലെ ഉൾപ്രദേശമാണ് ഒളകര. വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഗ്രാമം. കർഷകവൃത്തിയായിരുന്നു നാടിന്റെ സമ്പാദ്യമേഖല. പക്ഷെ, ഒരു നൂറ്റാണ്ടുകാലമായി പെരുവളളൂരിലെ ഉന്നതമായ പ്രാഥമിക വിദ്യാലയമായി മാറിയ ഒളകര ജി.എൽ.പി സ്കൂൾ ഈ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് വഹിക്കുന്നത്.  

[[പ്രമാണം:IMG 20220213 113309.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|1922 ലെ പഴയ സ്കൂൾ കെട്ടിടം]]
പുകയൂരിനടുത്ത് കല്ലട എന്നറിയപ്പെടുന്ന, വൈകുന്നേരങ്ങളിൽ  നിറയെ സൗഹൃദങ്ങൾക്കായി ആളുകൾ വട്ടമിട്ടിരിക്കുന്ന ഒരു കാടുമൂടിയ പാറപ്പുറത്താണ് ഒളകര ജി.എൽ.പി സ്കൂൾ സ്ഥാപിതമായത്.ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ 1922 ആഗസ്റ്റ് 10  വേലപ്പൻ നായർ ഔദ്യോഗികമായി ആദ്യ അഡ്മിഷൻ എടുത്തത്.<ref>[[1922 മുതൽ 1966 വരെയുള്ള സ്കൂൾ പൂർവ്വ രജിസ്റ്റർ]]</ref> അന്ന് മുതലുള്ള വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്കൂളിൽ ഇന്നും ലഭ്യമാണ്. എന്നാൽ 1917 നു മുമ്പു തന്നെ ഇവിടെ ഒരു പുല്ല് മേഞ്ഞ പുരയിൽ നായർ തറവാട്ടിലെ കുട്ടികളെ എഴുത്തിനിരുത്തിയിരുന്നു എന്ന് പറയപ്പെടുന്നു. നിലവിലെ വിദ്യാലയം പ്രൈമറിയായിട്ടായിരുന്നു തുടക്കം.  

ശ്രീ കെ.ഗോവിന്ദൻ നായരായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 1956 മുതലുള്ള പ്രധാനധ്യാപകരുടെ പേര് വിവരം ക്രമ പ്രകാരം തന്നെ ലഭ്യമാണ്. കളവൂർ ചെമ്പായി കുമാരൻ എന്ന മാനു നായരായിരുന്നു ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന 1.77 ഏക്കറും അനുവദിച്ചു തന്നത്.  

11:40, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ പെരുവളളൂർ പഞ്ചായത്തിലെ ഉൾപ്രദേശമാണ് ഒളകര. വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഗ്രാമം. കർഷകവൃത്തിയായിരുന്നു നാടിന്റെ സമ്പാദ്യമേഖല. പക്ഷെ, ഒരു നൂറ്റാണ്ടുകാലമായി പെരുവളളൂരിലെ ഉന്നതമായ പ്രാഥമിക വിദ്യാലയമായി മാറിയ ഒളകര ജി.എൽ.പി സ്കൂൾ ഈ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് വഹിക്കുന്നത്.

പുകയൂരിനടുത്ത് കല്ലട എന്നറിയപ്പെടുന്ന, വൈകുന്നേരങ്ങളിൽ  നിറയെ സൗഹൃദങ്ങൾക്കായി ആളുകൾ വട്ടമിട്ടിരിക്കുന്ന ഒരു കാടുമൂടിയ പാറപ്പുറത്താണ് ഒളകര ജി.എൽ.പി സ്കൂൾ സ്ഥാപിതമായത്.ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ 1922 ആഗസ്റ്റ് 10  വേലപ്പൻ നായർ ഔദ്യോഗികമായി ആദ്യ അഡ്മിഷൻ എടുത്തത്.[1] അന്ന് മുതലുള്ള വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്കൂളിൽ ഇന്നും ലഭ്യമാണ്. എന്നാൽ 1917 നു മുമ്പു തന്നെ ഇവിടെ ഒരു പുല്ല് മേഞ്ഞ പുരയിൽ നായർ തറവാട്ടിലെ കുട്ടികളെ എഴുത്തിനിരുത്തിയിരുന്നു എന്ന് പറയപ്പെടുന്നു. നിലവിലെ വിദ്യാലയം പ്രൈമറിയായിട്ടായിരുന്നു തുടക്കം.

1922 ലെ പഴയ സ്കൂൾ കെട്ടിടം

ശ്രീ കെ.ഗോവിന്ദൻ നായരായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 1956 മുതലുള്ള പ്രധാനധ്യാപകരുടെ പേര് വിവരം ക്രമ പ്രകാരം തന്നെ ലഭ്യമാണ്. കളവൂർ ചെമ്പായി കുമാരൻ എന്ന മാനു നായരായിരുന്നു ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന 1.77 ഏക്കറും അനുവദിച്ചു തന്നത്.

1966-ൽ സ്കൂൾ സർക്കാർ ഏറ്റെടുക്കും മുമ്പ് രേഖാമൂലം 1382 പേർ ഇവിടെ  വിദ്യാർത്ഥികളായി പഠിച്ചു. സർക്കാർ ഏറ്റെടുത്ത ശേഷം ബാലൻ കൂനാരി പറമ്പിൽ എന്ന വിദ്യാർത്ഥിയാണ് ആദ്യ അഡ്മിഷൻ എടുത്തത്.[2] 1969 മാർച്ചിൽ സ്കൂളിന്റെ ഇന്നത്തെ പ്രധാന കെട്ടിടം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. സ്കൂൾ പരിസരത്ത് താമസിച്ചിരുന്ന, സ്കൂളിൽ ആദ്യം അഡ്മിഷൻ എടുത്ത വേലപ്പൻ നായർ എല്ലാവർക്കും സുപരിചിതനായിരുന്നതിനാൽ അദ്ദേഹത്തിന്റെ പേരിലുള്ള വേലപ്പൻ നായർ കമ്മറ്റിയാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകിയത്. ഈ പുതിയ കെട്ടിടത്തിനു മുമ്പ് ഇന്നത്തെ ഏറ്റവും പഴക്കം ചെന്ന കെട്ടിടം മാത്രമാണുണ്ടായിരുന്നത്. ദാരിദ്ര്യം അതിന്റെ മൂർദ്ധന്യത്തിലായിരുന്നു മിക്ക കുടുംബങ്ങളിലും.  ഷർട്ട് ധരിക്കാൻ കഴിവില്ലാത്തതിനാൽ തുണി മാത്രം ഉടുത്ത് വരുന്ന കുട്ടികൾ, ഉച്ചഭക്ഷണത്തിന് വേണ്ടി മാത്രം ഉച്ചവരെ സ്കൂളിൽ വന്നിരുന്നവരായിരുന്നു ഭൂരിഭാഗവും.  10-15 വയസ്സാകുമ്പോഴേക്കും ആൺകുട്ടികളെ ജോലിക്കയച്ച് രക്ഷിതാക്കൾ പ്രതിഫലം വാങ്ങിയിരുന്ന കാലം. മുതിർന്ന കുട്ടികളുടെ പഠനം പണക്കാരിൽ മാത്രമായി ഒതുങ്ങിക്കൂടിയ സഹചര്യമായിരുന്നു ഈ പ്രദേശത്ത്.

എന്നാൽ പിന്നീട് ആ സ്ഥിതി ആകെ മാറി. സാമ്പത്തിക -സാംസ്കാരിക പുരോഗതിയിൽ വലിയ നേട്ടം സ്കൂൾ പരിധിയിലെ കുടുംബങ്ങൾ നേടി. 2017 ൽ സ്കൂളിന്റെ നൂറാം വാർഷികം വളരെ ഗംഭീരമായി തന്നെ ആഘോഷിച്ചു. ഉന്നത നിലയിലെത്തിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു മുഴുവൻ കാര്യങ്ങളിലും മുന്നിലുണ്ടായിരുന്നത്. സ്കൂളിലെ പഠനം കൊണ്ടുണ്ടായ  നേട്ടങ്ങൾ അവരുടെ അനുഭവങ്ങൾ പങ്കുവെക്കലിലുമുണ്ടായിരുന്നു. 2022 ജനുവരി 29 വരെ 5549 പേരാണ് ഔദ്യോഗിക രേഖ പ്രകാരം പഠനം നടത്തിയത്. ഇന്ന്  ഒരുപാട് പൂർവ്വ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസം നേടി ഉയർന്ന മേഖലയിൽ പ്രവർത്തിക്കുന്നു. പലരും ജോലിയിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുകയാണ്. ഇന്ന് സ്കൂൾ പാഠ്യ-പാഠ്യേതര മേഖലയിൽ ഉയർന്ന നിലവാരത്തിലെത്തിയിട്ടുണ്ട്. നിലവിൽ മലപ്പുറം ജില്ലയിലെ മികച്ച ലോവർ പ്രൈമറി വിഭാഗം  ബെസ്റ്റ് പി.ടി.എ അവാർഡിന് അർഹരാണ്. വേങ്ങര സബ് ജില്ലയിൽ തുടർച്ചയായി നേട്ടം കരസ്ഥമാക്കുന്നു. ഇവയെല്ലാം   നാട്ടുകാരുടെ, വിദ്യാർത്ഥികളുടെ, രക്ഷിതാക്കളുടെ അകമഴിഞ്ഞ  സഹകരണങ്ങൾ കൊണ്ടാണ്. അത്തരം എല്ലാവിധ സഹായങ്ങളും തുടരട്ടെ... സ്കൂൾ ഇനിയും ഉയരങ്ങളിലെത്തട്ടെ...

"https://schoolwiki.in/index.php?title=ജി.എൽ..പി.എസ്._ഒളകര/ചരിത്രം&oldid=1658615" എന്ന താളിൽനിന്ന് ശേഖരിച്ചത്