"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാടൻ ഭക്ഷണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47234 (സംവാദം | സംഭാവനകൾ)
No edit summary
47234 (സംവാദം | സംഭാവനകൾ)
No edit summary
വരി 16: വരി 16:
===പന===  
===പന===  
പന വൃക്ഷത്തിന്റെ ഉൾക്കാമ്പ് ചെറിയ കഷണങ്ങളാക്കി ഉരലിൽ വെച്ച് ചതച്ച് അത് തുണിയുപയോഗിച്ച് വെള്ളത്തിലേക്ക് അരിച്ചെടുക്കുന്നു. ഇങ്ങിനെ ഊറി വരുന്ന പൊടി രണ്ടു മൂന്ന് ദിവസം വെയിലത്ത് വെച്ച് ഉണക്കിയെടുത്ത ശേഷം വെള്ളം ചേർത്ത് അടുപ്പത്ത് വെച്ച് കുറുക്കിയെടുക്കുന്നു. ഇതിന് പന എന്നു തന്നെയാണ് അറിയപ്പെടുന്നത്. ശർക്കര, നാളികേരം, വെളളം എന്നിവ ചേർത്തുണ്ടാക്കുന്ന മിശ്രിതം 'പന' യുടെ കൂടെ ഉപയോഗിക്കുന്നു. ദാരിദ്ര്യവും പട്ടിണിയും വ്യാപകമായിരുന്ന പണ്ട് കാലത്ത് ജനങ്ങൾ ധാരാളമായി ഉപയോഗിച്ചിരുന്ന ഒരു ഭക്ഷ്യ വിഭവമായിരുന്നു ഇത്. നാട്ടിലോ പരിസര പ്രദേശങ്ങളിലോ ഒരു പന മുറിച്ചാൽ ആളുകൾ അകക്കാമ്പ് ചെത്തിയെടുക്കുന്നതിന് വേണ്ടി ഓടിയെത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു.

===കുവ്വ വെള്ളം===
പ്രദേശത്ത് സുലഭമായി വളരുന്ന കുവ്വച്ചെടിയുടെ വെളുത്ത നിറത്തിൽ കാണപ്പെടുന്ന തടിച്ച്  വേര് നന്നായി കഴുകിയെടുത്ത ശേഷം ഉരലിൽ വെച്ച് ഇടിച്ചുചതയ്ക്കുന്നു. ശേഷം ഇതിൽ നിന്നും അവശിഷ്ടങ്ങൾ നീക്കം ചെയ്ത്  പൊടിയെടുക്കുന്നതിന് വേണ്ടി വൃത്തിയുള്ള തുണിയിൽ കെട്ടി വെള്ളത്തിലേക്ക് ഊറാൻ അനുവദിക്കുന്നു. ഇങ്ങിനെ ഊറിയ വെളുത്ത പൊടി വെയിലത്ത് വെച്ച് രണ്ട് മൂന്നു ദിവസം  നന്നായി ഉണക്കിയെടുക്കുന്നു. ഈ പൊടി വെള്ളത്തിൽ കലക്കി നന്നായി ചൂടാക്കി മധുരവും തേങ്ങാപ്പൂാലും ചേർത്ത് ഇളം ചൂടോടെ ഉപയോഗിക്കാം. ഏറ്റവും നല്ല ദാഹശമനിയായി ഇന്നും ഗ്രാമീണ കർഷകർ ഉപയോഗിച്ചുവരുന്നത് കുവ്വവെള്ളമാണ്.