"ജി എം എൽ പി എസ് കാരക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
(ചെ.) (→മുൻ സാരഥികൾ) |
||
വരി 77: | വരി 77: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
! | !ക്രമനമ്പർ | ||
! | !മുൻ പ്രധാനധ്യാപകർ | ||
! | !കാലാവധി | ||
! | !ചിത്രം | ||
|- | |- | ||
| | |1 | ||
| | |കാദർ മാസ്റ്റർ | ||
| | | | ||
| | | |
18:55, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എം എൽ പി എസ് കാരക്കുന്ന് | |
---|---|
വിലാസം | |
കാരക്കുന്ന് G M L P S KARAKUNNU , കാരക്കുന്ന് പി.ഒ. , 676123 , മലപ്പുറം ജില്ല | |
സ്ഥാപിതം | ജൂൺ - 1924 |
വിവരങ്ങൾ | |
ഇമെയിൽ | gmlpskarakunnu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18517 (സമേതം) |
യുഡൈസ് കോഡ് | 32050601101 |
വിക്കിഡാറ്റ | Q64567744 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കലങ്ങോട് പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | പ്രൈമറി 223,പ്രീ പ്രൈമറി-105 |
അദ്ധ്യാപകർ | 10ടീച്ചേഴ്സ് 1 പി .ടി .സി .എം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വത്സലകുമാരി കെ എം |
പി.ടി.എ. പ്രസിഡണ്ട് | ഷംസുദ്ധീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സമീന |
അവസാനം തിരുത്തിയത് | |
10-02-2022 | 18517 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃക്കലങ്ങോട് പഞ്ചായത്തിലെ 3 വില്ലേജുകളിൽ ഒരു വില്ലേജാണ് കാരക്കുന്ന്. കാരക്കുന്ന് എന്ന പ്രദേശം വിശാലമായി കിടക്കുന്ന ഒരു ഭൂപ്രദേശമാണ്. കാരക്കുന്ന് എന്ന പേരിനു പിന്നിൽ പല അഭ്യൂഹങ്ങളുണ്ട്. കാരകളിക്കാരുടെ കുന്ന് എന്ന രീതിയിലും, കാരോത്ത് എന്ന കുടുംബത്തിൻ്റെ വീട്ടു പേര് പിന്നീട് കാരക്കുന്നായി മാറി എന്നും പറയപെട്ടു പോരുന്നു. പഴയ കാലത്ത് കാരക്കുന്ന് തീർത്തും ഗ്രാമീണ പ്രദേശമായിരുന്നു.പണ്ടുകാലം മുതലേ നിലനിന്നിരുന്ന മത സൗഹൃത ഇടപെടലുകൾക്ക് ഇന്നും കോട്ടം പറ്റിയിട്ടില്.സ്വാതന്ത്രം കിട്ടുന്നതിനു മുന്നേ തന്നേ സ്ഥാപിക്കപ്പെട്ട GMLPS കാരക്കുന്നു സ്ക്കൂളിലേക്ക് വളരെ ദൂരെ നിന്നും കുട്ടികൾ പഠിക്കാൻ വന്നിരുന്നു. മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ കാരക്കുന്ന് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം .ൽ പി കാരക്കുന്ന് സ്ക്കൂൾ .1924 ൽ ആണ് ഈ സ്ക്കൂൾ ആരംഭിച്ച.ത്തൃക്കലങ്ങോട് പഞ്ചായത്തിൻറെ ഹൃദയഭാഗത്ത് ഊട്ടി-കോഴിക്കോട് മെയിൻ റോഡിൻറെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ജി.എം.എൽ.പി.സ്കൂൾ കാരകുന്ന് ഈ നാടിൻറെ വിദ്യാഭ്യാസ വികസന പ്രക്രിയയിൽ സജീവ സാന്നിധ്യമായി ഒരു നൂറ്റാണ്ട് കാലത്തോളം പ്രവർത്തിച്ചു വരുന്നു. പടപ്പംകുന്നിൽ 20-ാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ ഏകാധ്യാപക വിദ്യാലയമായാണ് സ്കൂളിൻറെ ആരംഭം.1912 മുതൽ മുളങ്കാലിൽ മണ്ണുരുള കൊണ്ടുണ്ടാക്കിയ അരച്ചുമരോട്കൂടിയ പുല്ലുമേഞ്ഞ കെട്ടിടത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകളിലായി 2 അധ്യാപകരും 54 വിദ്യാർഥികളുമായി പ്രവർത്തിച്ചു വന്നതായി രേഖകളിൽ കാണുന്നു.സ്കൂളിൻറെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമായത് 1924-ൽ ശ്രീ.പൂഴിക്കുത്ത് അലവിഹാജി കുടുംബ മാനേജ്‌മെൻറ് രണ്ടു ഷെഡുകൾ നിർമ്മിച്ച് ഒന്ന് മദ്രസയും മറ്റേത് സ്കൂളുമായി പ്രവർത്തിച്ച് തുടങ്ങിയതോടെയാണ്. 1940-ൽ അക്കാലത്തെ ഏറ്റവും സൗകര്യപ്രദമായ ഓടിട്ട കെട്ടിടവും ഇന്ന് കാണുന്ന കിണറുമുണ്ടാക്കി. 1958-ൽ സ്കൂൾ പൂർണ്ണമായും കേരള സർക്കാരിൻറെ നിയന്ത്രണത്തിലായെങ്കിലും കെട്ടിടം വാടകയായി തുടർന്നു.1973-ൽ 250 കുട്ടികളും 9 അധ്യാപകരുമുണ്ടായിരുന്നു.ഇടക്കാലത്ത് കോമ്പൌണ്ടിനു തികയാതെ വന്ന സ്ഥലം ദാനമായും വിലയ്ക്കും വാങ്ങി പൂർണ്ണമായും സർക്കാരിനെ ഏല്പ്പിക്കുകയുണ്ടായി. 1979-ൽ നാമിന്നു കാണുന്ന പ്രധാന കെട്ടിടം സ്ഥാപിതമായി.2003-ൽ SSA പദ്ധതി പ്രകാരം ഒരു ക്ലാസ്സ് മുറി ലഭ്യമായി.അതേ വർഷം തന്നെ സർക്കാർ അംഗീകാരത്തോടെ പ്രീ-പ്രൈമറിയും ആരംഭിച്ചു.2010 ആയപ്പോഴേക്കും ഒരു ക്ലസ്റ്റർ റൂമും 2 ക്ലാസ്സ് മുറികളും SSA-യിൽ നിന്ന് അനുവദിച്ച് കിട്ടി.ശിശുസൌഹൃദ വിദ്യാലയത്തിൻറെ ഭാഗമായി കുട്ടികളുടെ പാർക്ക് 2012-13ൽ നിലവിൽ വന്നു.ഈ നാട്ടിൽ അറിയപ്പെടുന്ന ഒരു വ്യക്‌തി യാണ് ഷെയിക്ക് മുഹമ്മദ് കാരക്കുന്ന് .അദ്ദേഹം ഒരു ഇസ്‌ലാമിക് പ്രാസങ്ങിഗക നും 80 ഓളം ബുക്കുകൾ എഴുതിട്ടുള്ള ഒരു എഴുത്തുകാരനും കൂടി ആണു . നാട്ടുകാരുടെയും പി.ടി.എ.യുടെയും അധ്യാപകരുടെയും സഹകരണത്തോടെ ഈ വിദ്യാലയം നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.
മുൻ സാരഥികൾ
ക്രമനമ്പർ | മുൻ പ്രധാനധ്യാപകർ | കാലാവധി | ചിത്രം |
---|---|---|---|
1 | കാദർ മാസ്റ്റർ | ||
ഭൗതികസൗകര്യങ്ങൾ
10 ക്ലാസ് മുറികൾ, വിശാലമായ മൈതാനം, 10 കംമ്പ്യൂട്ടർ ഉൾപ്പെട്ട കംമ്പ്യൂട്ടർ റൂം, ലൈബ്രററി, സ്റ്റാഫ് റൂം, 5 ടോയിലറ്റുകൾ ,1 ബാത്ത് റൂം, 6 മൂത്രപ്പുരകൾ,പാർക്ക്,അടുക്കള, സ്റ്റോറൂം, ചുറ്റുമതിൽ......
പാർക്ക്
കുട്ടികൾക്ക് ഏറ്റവുംസന്തോഷം ഉളവാക്കുന്ന ഒന്നാണ് പാർക്കിൽ പോവുന്നത് .വലിയ കായിനി മരത്തിൻ്റെ ചുവട്ടിലായിട്ടാണ് പാർക്കിനുള്ള സ്ഥലം കണ്ടെത്തിയത്.ഇവിടെ കുട്ടികൾക്ക് ഇരിക്കാനുള്ള സിമൻ്റ് കൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങളും, ഊഞ്ഞാൽ ,സീ സോ, മേരി ഗോ റൗണ്ട്, ഒരു പാട് പേർ ഇരുന്നു ആടാൻ പറ്റിയ സീവിംഗ് ടൂൾ എന്നിവ ഉണ്ട്.. കാറ്റ് കൊള്ളാനും, പാർക്കിൽ ഉല്ലസിക്കാനും കുട്ടികൾക്ക് സമയം നൽകാറുണ്ട്.
പാർക്കിലെ ചില ഫോട്ടകളിലൂടെ.............
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളിലെ കഴിവുകൾ കണ്ടെത്തുന്നതിനും സർഗ വാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനും സ്കൂളിൽ വിവിധ തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുണ്ട്.
ക്ലബുകൾ
വിദ്യാരംഗം സയൻസ്-ഗണിതം
വഴികാട്ടി
വഴി
മഞ്ചേരി നിലമ്പൂർ ( ഊട്ടി) റോഡിൽ, കാരക്കുന്ന് ജംഗ്ഷനിൽ നിന്നും ഏകദേശം 1 KM മാറി റോഡിൻ്റെ ഇടതു വശത്ത് ജുമാ മസ്ജിദിൻ്റെ അടുത്തായി G M L P സ്ക്കൂൾ കാരക്കുന്ന്സ്ഥിതി ചെയ്യുന്നു.
{{#multimaps: 11.171799587616796, 76.13111633863184 | width=800px | zoom=16 }}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18517
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ