"സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→മികവുകൾ: /*വഴികാട്ടി/) |
(തളിർ പദ്ധതി-) |
||
വരി 71: | വരി 71: | ||
=== '''തളിർ പദ്ധതി''' === | === '''തളിർ പദ്ധതി''' === | ||
വിദ്യാർത്ഥികളിൽ കാർഷികസംസ്കാരം രൂപപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതിയിലൂടെ ലഭിക്കുന്ന ഉത്പ്പന്നങ്ങൾ സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയിൽ ഉപയോഗിക്കുന്നതിനും, ബഹുജന പങ്കാളിത്തത്തോടെ പേരാമ്പ്ര സബ് ജില്ല നടപ്പിലാക്കുന്ന പദ്ധതിയാണ് 'തളിർ'. ജൈവകൃഷിരീതിയിലൂടെ വിഷരഹിതമായ ഭക്ഷ്യോത്പ്പന്നങ്ങൾ വിജയകരമായി ഉത്പാദിപ്പിക്കാമെന്ന സന്ദേശം കുട്ടികളിൽ വളർത്തുവാനും, പച്ചക്കറികളുടെ അനിയന്ത്രിതമായ വിലവർദ്ധനവിനെ ഒരു പരിധി വരെ പ്രതിരോധിക്കുവാനും ലക്ഷ്യമാക്കിക്കൊണ്ടാണ് സെന്റ്. ആന്റണീസ് എൽ. പി. സ്കൂൾ തളിർ പദ്ധതി ആരംഭിച്ചത്. | വിദ്യാർത്ഥികളിൽ കാർഷികസംസ്കാരം രൂപപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതിയിലൂടെ ലഭിക്കുന്ന ഉത്പ്പന്നങ്ങൾ സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയിൽ ഉപയോഗിക്കുന്നതിനും, ബഹുജന പങ്കാളിത്തത്തോടെ പേരാമ്പ്ര സബ് ജില്ല നടപ്പിലാക്കുന്ന പദ്ധതിയാണ് 'തളിർ'. ജൈവകൃഷിരീതിയിലൂടെ വിഷരഹിതമായ ഭക്ഷ്യോത്പ്പന്നങ്ങൾ വിജയകരമായി ഉത്പാദിപ്പിക്കാമെന്ന സന്ദേശം കുട്ടികളിൽ വളർത്തുവാനും, പച്ചക്കറികളുടെ അനിയന്ത്രിതമായ വിലവർദ്ധനവിനെ ഒരു പരിധി വരെ പ്രതിരോധിക്കുവാനും ലക്ഷ്യമാക്കിക്കൊണ്ടാണ് സെന്റ്. ആന്റണീസ് എൽ. പി. സ്കൂൾ തളിർ പദ്ധതി ആരംഭിച്ചത്...[[സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/മികവുകൾ/തളിർ|(കൂടുതൽ വായിക്കുക)]] | ||
=== താമരശ്ശേരി രൂപതയിലെ മികച്ച എൽ. പി. സ്കൂൾ === | === താമരശ്ശേരി രൂപതയിലെ മികച്ച എൽ. പി. സ്കൂൾ === |
13:28, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ | |
---|---|
വിലാസം | |
സെന്റ് ആന്റണീസ് എൽ.പി സ്കൂൾ ചക്കിട്ടപാറ ചക്കിട്ടപാറ പി.ഒ. , 673526 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 6 - 6 - 1942 |
വിവരങ്ങൾ | |
ഫോൺ | 0496 2663056 |
ഇമെയിൽ | salps1960@mail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47646 (സമേതം) |
യുഡൈസ് കോഡ് | 32041000121 |
വിക്കിഡാറ്റ | Q64551146 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചക്കിട്ടപ്പാറ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 158 |
പെൺകുട്ടികൾ | 183 |
ആകെ വിദ്യാർത്ഥികൾ | 341 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷിബു മാത്യു |
പി.ടി.എ. പ്രസിഡണ്ട് | വി.ഡി. പ്രേമരാജൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സിനി ബിജു |
അവസാനം തിരുത്തിയത് | |
10-02-2022 | 47646-hm |
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പേരാമ്പ്ര ഉപജില്ലയിലെ ചക്കിട്ടപാറ ഗ്രാമത്തിലെ എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ആന്റണീസ് എൽ. പി. സ്കൂൾ ചക്കിട്ടപാറ. ഈ സ്ഥാപനം 1942-ൽ സ്ഥാപിതമായി.
ചരിത്രം
രണ്ടാംലോക മഹായുദ്ധത്തിന്റെ കെടുതികളിൽ നിന്നു രക്ഷനേടുന്നതിനു വേണ്ടി മദ്ധ്യതിരുവതാംകൂറിൽനിന്നു മലബാറിലേക്കു കുടിയേറിപ്പാർത്ത മുൻഗാമികൾ, ഭാവിയുടെ വാഗ്ദാനങ്ങളായ അരുമാസന്തനങ്ങൾക്ക് അക്ഷരാഭ്യാസംനുകരാൻ, ഭാവി ശോഭനമാക്കാൻ, നാളെയുടെ നായകരാകുവാൻ മാർഗ്ഗം കണ്ടെത്തി. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്കാവശ്യമായ എല്ലാ ഭൗതികസൗകര്യങ്ങളും ഈ വിദ്യലയത്തിൽ ഉണ്ട്. ഓഫീസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, പത്ത് ക്ലാസ്സ്‌റൂം എന്നിവയടങ്ങിയതാണ് ഈ വിദ്യാലയം. കുട്ടികൾക്ക് കളിക്കുവാനും സ്പോർട്സ് ആവശ്യങ്ങൾക്കുമായി ഒരു വലിയ ഗ്രൗണ്ട് ഈ വിദ്യാലയത്തിനുണ്ട്. ഹൈടെക്ക് സ്കൂൾ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ ആവശ്യമായ കമ്പ്യൂട്ടറുകളും പ്രൊജക്ടറുകളും മറ്റും ലഭ്യമാണ്. ഇവ കുട്ടികളുടെ പഠനം ഫലപ്രദമായും മികവുറ്റ രീതിയിലും നടത്താൻ സഹായകമാകുന്നു. അതോടൊപ്പം എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ ക്ലാസ്സുകളും പ്രത്യേകമായി ഒരുക്കിയിരിക്കുന്നു. 'അന്റോണിയൻ വോയ്സ്' എന്ന പേരിൽ എല്ലാ ദിവസവും രാവിലെ സ്കൂൾ റേഡിയോ...(കൂടുതൽ വായിക്കുക)
മികവുകൾ
തളിർ പദ്ധതി
വിദ്യാർത്ഥികളിൽ കാർഷികസംസ്കാരം രൂപപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതിയിലൂടെ ലഭിക്കുന്ന ഉത്പ്പന്നങ്ങൾ സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയിൽ ഉപയോഗിക്കുന്നതിനും, ബഹുജന പങ്കാളിത്തത്തോടെ പേരാമ്പ്ര സബ് ജില്ല നടപ്പിലാക്കുന്ന പദ്ധതിയാണ് 'തളിർ'. ജൈവകൃഷിരീതിയിലൂടെ വിഷരഹിതമായ ഭക്ഷ്യോത്പ്പന്നങ്ങൾ വിജയകരമായി ഉത്പാദിപ്പിക്കാമെന്ന സന്ദേശം കുട്ടികളിൽ വളർത്തുവാനും, പച്ചക്കറികളുടെ അനിയന്ത്രിതമായ വിലവർദ്ധനവിനെ ഒരു പരിധി വരെ പ്രതിരോധിക്കുവാനും ലക്ഷ്യമാക്കിക്കൊണ്ടാണ് സെന്റ്. ആന്റണീസ് എൽ. പി. സ്കൂൾ തളിർ പദ്ധതി ആരംഭിച്ചത്...(കൂടുതൽ വായിക്കുക)
താമരശ്ശേരി രൂപതയിലെ മികച്ച എൽ. പി. സ്കൂൾ
വിദ്യാഭ്യാസ മേഖലയിൽ സ്തൂത്യർഹമായ സേവനം നടത്തുന്ന വിദ്യാലയങ്ങളാണ് താമരശ്ശേരി രൂപതയുടെ കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയ്‍ക്കു കീഴിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പ്രവർത്തിക്കുന്നത്. കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയിലെ മികച്ച എൽ.പി. സ്കൂളിനുള്ള പുരസ്കാരം ഈ സ്കൂളിനു ലഭിക്കുകയുണ്ടായി.
മനോരമ നല്ലപാഠം - എ ഗ്രേഡ്
മനോരമയുടെ നല്ല പാഠം പദ്ധതിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തി സ്കൂളിന് എ ഗ്രേഡ് ലഭിക്കുകയുണ്ടായി.
വിവിധ മേഖലകളിലെ മികവുകൾ
ചക്കിട്ടപാറ പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. പഞ്ചായത്തുതല കലമേളകളിലും കായികമേളകളിലും തുടർച്ചയായി എൽ. പി. വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരാണ് ഈ വിദ്യാലയം. എല്ലാവർഷവും എൽ.എസ്.എസ്., നവോദയ, പരിശീലനക്ലാസുകൾ നൽകുകയുംകുട്ടികൾ മികച്ച വിജയം കൈവരിക്കുകയും ചെയ്യുന്നുണ്ട്.
മാനേജ്‍മെന്റ്
താമരശ്ശേരി രൂപതയുടെ കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസും, ലോക്കൽ മാനേജർ ഫാ. വിൻസെന്റ് കണ്ടത്തിലും സ്കൂൾ പ്രവർത്തനങ്ങളെ ശക്തമായി മുന്നോട്ടു നയിക്കുന്നു. ഹെഡ്മാസ്റ്റർ ശ്രീ. ഷിബു മാത്യൂവും മറ്റു 11 അധ്യാപകരും സ്കൂളിൽ പ്രവർത്തിക്കുന്നു.
അദ്ധ്യാപകർ
പ്രധാനാധ്യാപകൻ
ഷിബു മാത്യു
മറ്റധ്യാപകർ
ജോയ്സി എ എം
ഏലിയാമ്മ കെ ജെ
മിനി ആന്റോ
ലീനമ്മ കെ ജെ
നുസ്രത്ത് ഇ. പി
നിയോൾ മരിയ തോമസ്
ആൽഫിൻ സി. ബാസ്റ്റ്യൻ
ശിൽപ പി.
അതുല്യ ജോർജ്
ജിയോ കുര്യൻ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
മുൻ സാരഥികൾ | ||
---|---|---|
ക്രമ നമ്പർ | പേര് | പ്രവർത്തനവർഷം |
1 | ശ്രീ. നാരായണൻ അടിയോടി | |
2 | ശ്രീ. കുഞ്ഞിക്കണ്ണൻകുറുപ്പ് | |
3 | ശ്രീ. കൃഷ്ണമാരാർ | |
4 | ശ്രീ. സി. ബി. ജോസഫ് | |
5 | ശ്രീ. പി. കൃഷ്ണമാരാർ | |
6 | ശ്രീ. ഇ.ഡി. ആന്റണി | |
7 | ശ്രീ. സി. വി. ദേവസ്യ | |
8 | ശ്രീ. കുട്ടിക്കൃഷ്ണവാര്യർ | |
9 | ശ്രീ. പി. ഡി. ജോർജ് | |
10 | ശ്രീ. ദേവസ്യക്കുട്ടി | |
11 | ശ്രീമതി. ഫിലോമിന | |
12 | ശ്രീ. ടി. എം. എബ്രാഹം | |
13 | ശ്രീ. കെ. സി. തോമസ് | |
14 | ശ്രീമതി. അന്നമ്മ കുരിശുംമൂട്ടിൽ | |
15 | ശ്രീ. കെ. എം. ജോസ് കുരിശുംമൂട്ടിൽ | 2000- 2004 |
16 | ശ്രീമതി. മറിയാമ്മ മാത്യു | 2004- 2007 |
17 | ശ്രീമതി. ഏലിക്കുട്ടി | 2007- 2012 |
18 | ശ്രീമതി. ആലീസ് വാഴയിൽ | 2012- 2016 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഒളിമ്പ്യൻ ജിൻസൺ ജോൺസൺ
ക്ലബ്ബുകൾ
ഇംഗ്ലീഷ് ക്ലബ്
2021-22 അധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനം വളരെ വിപുലമായ രീതിയിൽ നടത്തി 1 മുതൽ 5 വരെ ക്ലാസ്സുകളിലെ കുട്ടികളെ ക്ലാസ്സ് അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിച്ച് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വെള്ളിയാഴ്ചകളിൽ പ്രത്യേക അവസരം നൽകുന്നു. 3,4 ,5 ക്ലാസ്സുകളിലെ കുട്ടികൾ ഇംഗ്ലീഷ് പത്രവാർത്ത ദിവസവും എഴുതാറുണ്ട്.
സയൻസ് ക്ലബ്ബ്
കുട്ടികളുടെ ശാസ്ത്രാഭിരുചിയും ശേഷികളും വളർത്താൻ സ്കൂളിലെ ശാസ്ത്രക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു. ഐ. എസ്. ആർ.ഒ. ശാസ്ത്രജ്ഞന്റെ ഓൺലൈൻ ക്ലാസ് കുട്ടികൾക്കായി സജ്ജമാക്കി.
ഗണിത ക്ലബ്ബ്
എൽ. പി. ക്ലാസുകൾ പിന്നിടുന്നതോടെ കുട്ടികൾ നിശ്ചിത ഗണിതശേഷികൾ നേടണം എന്ന ലക്ഷ്യത്തോടെ വിവിധ പ്രവർത്തനങ്ങൾ ഗണിതശാസ്ത്ര ക്ലബ്ബിന്റെ മേൽനോട്ടത്തിൽ നടക്കുന്നു.
ഹെൽത്ത് ക്ലബ്ബ്
ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളെ ബോധവാന്മാരാക്കാനും ഇതു സഹായിക്കുന്നു. 18/12/2021- നു ആരോഗ്യ വകുപ്പുമായി ചേർന്ന് സൗജന്യ മന്തുരോഗനിർണയ ക്യാമ്പും സ്കൂളിൽ വച്ചു നടത്തുകയുണ്ടായി.
ഹരിതപരിസ്ഥിതി ക്ലബ്ബ്
കുട്ടികൾ ജൈവകൃഷി രീതിയിൽ പച്ചക്കറി കൃഷി നടത്തുകയും ധാരാളം പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുകയും ചെയ്യ്തു ബീറ്റ്റൂട്ട്,കാരറ്റ്,സവോള,കോളിഫ്ലവർ,വഴുതന തുടങ്ങിയ പച്ചക്കറികളായിരുന്നു കൃഷി ചെയ്തത്. ചെറിയ ഒരു പൂന്തോട്ടവും സ്കൂളിൽ ഉണ്ട്.വെള്ളം നനക്കുക വളമിടുക തുടങ്ങിയ ജോലികൾ കുട്ടികൾ തന്നെ ചെയ്യുന്നു
ഹിന്ദി ക്ലബ്ബ്
അറബി ക്ലബ്ബ്
അറബിക്ക് അധ്യാപിക നുസ്രത്ത് ഇ.പി.-യുടെ നേതൃത്വത്തിൽ അറബിക്ലബ്ബിന്റെ പ്രവർത്തനം മികച്ച രീതിയിൽ നടക്കുന്നു. അറബി ദിനാചരണം സ്കൂളിൽ നടത്തുകയുണ്ടായി. അറബി കൃതികളെ മറ്റു കുട്ടികൾക്ക് പരിചയപ്പെടാൻ പ്രസ്തുത ദിനം സഹായകമായി.
സാമൂഹൃശാസ്ത്ര ക്ലബ്ബ്
ആർട്സ് ക്ലബ്ബ്
കുട്ടികളുടെ കലാശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ആർട്ട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു. അവധി ദിവസങ്ങളിൽ ഡാൻസ് ക്ലാസ്സും സ്കൂളിൽ നടക്കുന്നു. വാർഷികാഘോഷങ്ങളിലെ പരിപാടികൾക്ക് ക്ലബ്ബ് അംഗങ്ങൾ നേതൃത്വം നൽകുകയും ചെയ്യുന്നു.
ചിത്രശാല
വഴികാട്ടി
- കോഴിക്കോട്ടു നിന്നും 42 കിലോമീറ്റർ അകലെയാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- കോഴിക്കോട്ടു നിന്നും പേരാമ്പ്ര ബസ്സു കയറി പേരാമ്പ്രയിൽ നിന്നും ചക്കിട്ടപാറ ബസ്സിൽ സ്കൂളിലെത്താം
- കുറ്റ്യാടി ഭാഗത്തുനിന്നും വരുന്നവർക്ക് ബസ്സ് സൗകര്യം ഉപയോഗപ്പെടുത്തി, കുറ്റ്യാടി-കടിയങ്ങാട്-പെരുവണ്ണാമൂഴി-ചക്കിട്ടപാറ വഴിയും സ്കൂളിലെത്താം
{{#multimaps:11.5755566,75.8158328|zoom=16}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47646
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ