"ഗവ. എച്ച് എസ് ഓടപ്പളളം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സബ്ജക്ട് മുറികൾ- പ്രൈമറി സവിശേഷ പ്രവർത്തനം |
സബ്ജക്ട് മുറികൾ- പ്രൈമറി സവിശേഷ പ്രവർത്തനം |
||
| വരി 55: | വരി 55: | ||
'''മാത്രവുമല്ല കുട്ടികൾ ഓരോ ക്ലാസ്സും മാറുന്നതിനെടുക്കുന്ന ചലനാത്മകമായ ഇടവേളകൾ കൂടുതൽ ശ്രദ്ധയോടെ ക്ലാസ്സിലിരിക്കുന്നതിനും അവരെ സഹായിക്കും.''' | '''മാത്രവുമല്ല കുട്ടികൾ ഓരോ ക്ലാസ്സും മാറുന്നതിനെടുക്കുന്ന ചലനാത്മകമായ ഇടവേളകൾ കൂടുതൽ ശ്രദ്ധയോടെ ക്ലാസ്സിലിരിക്കുന്നതിനും അവരെ സഹായിക്കും.''' | ||
=== 4. അഡാപ്റ്റബിൾ ഫർണിച്ചർ === | |||
സബ്ജക്ട് ക്ലാസ്സ്മുറികളിലൊരുക്കിയിരിക്കുന്ന ഫർണിച്ചർ സാമൂഹ്യജ്ഞാന നിർമിതിയിലധിഷ്ഠിതമായ വിവിധ പഠനപ്രവർത്തനങ്ങൾക്ക് അനുയോജ്യമായ വിധം വ്യത്യസ്ത രീതിയിൽ ക്രമീകരിക്കാവുന്നതാണ്. ഗ്രൂപ്പ് ചർച്ചകൾ, സെമിനാറുകൾ, ക്ലാസ്സ്റൂം ഗെയിമുകൾ തുടങ്ങിയ ആധുനിക പഠനരീതികൾക്ക് അനുയോജ്യമാകും വിധം ടേബിളുകൾ, ചെയറുകൾ എന്നിവ ക്രമീകരിക്കാനാകും. | |||
ഉദാഹരണത്തിന് സയൻസ് റൂമിൽ എക്സ്പെരിമെന്റ് ടേബിളുകളായും സാമൂഹ്യശാസ്ത്ര ക്ലാസ്സ്മുറിയിൽ സംവാദത്തിനുള്ള ടേബിൾ റോകളായും മലയാളം ക്ലാസ്സ്മുറിയിൽ റീഡിങ് ടേബിളുകളായുമൊക്കെ ഫർണിച്ചർ അധ്യാപകർക്ക് രൂപമാറ്റം വരുത്താനാകും. | |||
== '''നേട്ടങ്ങൾ''' == | |||
'''1. പഠനാന്തരീക്ഷം''' | |||
ഓരോ വിഷയത്തിന്റെയും പഠനം അതത് വിഷയത്തിന്റെ അന്തരീക്ഷത്തിലാക്കാൻ വിഷയ ക്ലാസ്സ് മുറികൾ വഴിയൊരുക്കുന്നു. | |||
'''2. പഠനപുരോഗതി''' | |||
ഏറ്റവും ആദ്യം സ്കൂളിലാരംഭിച്ച വിഷയക്ലാസ്സ്മുറിയായ English Lab കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പഠനപുരോഗതിയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മറ്റു ക്ലാസ്സ്മുറികളുടെ സ്വാധീനം അളക്കുന്നതിനുള്ള കാലയളവ് കോവിഡ് മൂലം ലഭിച്ചിട്ടില്ല. എന്നിരുന്നാലും പഠനനേട്ടങ്ങൾ കൈവരിക്കുന്നത് വേഗത്തിലാക്കാൻ സബ്ജക്ട് റൂമുകൾക്ക് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. | |||
'''3.''' '''ശ്രദ്ധ, പഠനതാൽപ്പര്യം''' | |||
ഓരോ ക്ലാസ്സും അതത് വിഷയ അന്തരീക്ഷത്തിൽ പഠിക്കുന്നത് കുട്ടികളുടെ ശ്രദ്ധ വർദ്ധിപ്പിക്കുന്നു. കൂടാതെ ഓരോ ക്ലാസ്സും മാറുന്നതിനെടുക്കുന്ന ചലനാത്മകമായ ലഘു ഇടവേളകൾ കുട്ടികളെ കൂടുതൽ ഊർജസ്വലരും ക്ലാസ്സിൽ കൂടുതൽ ശ്രദ്ധയുള്ളവരും പഠനതാൽപ്പര്യമുള്ളവരുമാക്കി മാറ്റുന്നു. | |||
'''4. പഠനോപകരണങ്ങൾ''' | |||
ഓരോ വിഷയത്തിന്റെയും ക്ലാസ്സിൽ ആവശ്യമായ പഠനോപകരണങ്ങൾ അതത് ക്ലാസ്സിൽ തന്നെ ലഭിക്കുന്നു. മാത്രവുമല്ല, കുട്ടികളുടെയും അധ്യാപകരുടെയും ക്ലാസ്സ്മുറി ഉൽപ്പന്നങ്ങൾ കൂടി വരുന്നതിനനുസരിച്ച് അതത് വിഷയ ക്ലാസ്സ്മുറികൾ കൂടുതൽ പഠനസാമഗ്രികൾ കൊണ്ട് സമ്പന്നമാകുന്നു. | |||
'''5. ഗവേഷണ പ്രവർത്തനങ്ങൾ''' | |||
ഓരോ വിഷയത്തിലുമുള്ള ആഴത്തിലുള്ള ഗവേഷണത്തിന് ഈ ക്ലാസ്സ്മുറികൾക്ക് വഴിയൊരുക്കാനാകും. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ഗവേഷണങ്ങൾക്കും ആഴത്തിലുള്ള വിഷയ പഠനത്തിനും ക്ലാസ്സ്മുറികളിലെ സാമഗ്രികൾ ഉപയോഗപ്പെടുത്താൻ സാധിക്കും. | |||
'''6. പൊതുവായ ഉപയോഗങ്ങൾ''' | |||
യു.പി. വിഭാഗത്തിലെ കുട്ടികൾക്കാണ് നിലവിൽ സ്കൂളിൽ ഈ വിഷയക്ലാസ്സ്മുറികൾ ഒരുക്കിയിരിക്കുന്നതെങ്കിലും എൽ.പി, ഹൈസ്കൂൾ ക്ലാസ്സിലെ കുട്ടികൾക്കും ഓരോ വിഷയത്തിന്റെ പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒഴിവു സമയങ്ങളിൽ ഈ വിഷയ ക്ലാസ്സ് മുറികൾ ഉപയോഗപ്പെടുത്താനാകും. | |||
'''7. കോവിഡ് കാലത്ത്''' | |||
ഓരോ കുട്ടിക്കും പ്രത്യേക ഇരിപ്പിടങ്ങളായതിനാൽ കോവിഡ് കാലത്തിനനുയോജ്യമായ വിധം ശാരീരിക അകലം പാലിച്ച് ക്ലാസ്സ് മുറികളിലിരിക്കാൻ ഈ ക്ലാസ്സ് ക്രമീകരണത്തിലൂടെ കഴിയും. പകർച്ച വ്യാധികളുടെ കാലങ്ങളിൽ ഹോം റൂമുകളിൽ മാത്രം ക്ലാസ്സ് നടത്തുകയും ക്ലാസ്സുകൾ മാറുന്ന പ്രക്രിയ നിർത്തി വയ്ക്കുകയും ചെയ്യാം. | |||
'''8. സമൂഹത്തിന്റെ പ്രതികരണം - തെളിവുകൾ''' | |||
* '''അഡ്മിഷൻ വർദ്ധനവ്''' | |||
സ്കൂളിലാരംഭിച്ച വിഷയ ക്ലാസ്സ്മുറികൾ അഡ്മിഷനിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. നിരവധി അൺ എയ്ഡഡ് സ്കൂളുകളിൽ നിന്നടക്കമുള്ള കുട്ടികൾ വനാതിർത്തിയിൽ തികച്ചും ഗ്രാമപ്രദേശത്തുള്ള ഓടപ്പള്ളം ഗവ.ഹൈസ്കൂളിൽ അഡ്മിഷൻ എടുക്കുകയുണ്ടായി. | |||
{| class="wikitable" | |||
!വർഷം | |||
!ആകെ കുട്ടികളുട എണ്ണം | |||
!ഒന്നാം ക്ലാസിൽ ചേർന്ന കുട്ടുകളുടെ എണ്ണം | |||
|- | |||
|2019-20 | |||
|335 | |||
|40 | |||
|- | |||
|2020-21 | |||
|354 | |||
|26 | |||
|- | |||
|2021-22 | |||
|471 | |||
|48 | |||
|} | |||
'''9. വിഷയ സമീപനങ്ങൾ''' | |||
ഓരോ വിഷയവും അതത് വിഷയത്തിന്റെ പഠനസമീപനങ്ങൾക്കനുസരിച്ച് പ്രവർത്തിച്ച് പഠിക്കാൻ ഈ ക്ലാസ്സ്മുറികളിൽ കഴിയും. ഉദാഹരണത്തിന് സയൻസ് റൂമിൽ പരീക്ഷണ – നിരീക്ഷണങ്ങളിലൂടെയും മലയാളം ക്ലാസ്സിൽ പുസ്തക റഫറൻസ്- വായന എന്നിവയിലൂടെയും വർക്ക് എഡ്യുക്കേഷൻ ക്ലാസ്സ് മുറിയിൽ ആവശ്യമായ സാധന സാമഗ്രികളുടെ സഹായത്തോടെ നിർമാണ പ്രവർത്തനങ്ങളിലേർപ്പെടാനുമെല്ലാം വളരെ എളുപ്പത്തിൽ കഴിയുന്നു. | |||
'''വെല്ലുവിളികൾ''' | |||
* ഓരോ വിഷയ ക്ലാസ്സ്മുറികളിലും പരമാവധി എണ്ണം കുട്ടികൾക്കാവശ്യമായ ഫർണിച്ചറുകൾ ഒരുക്കേണ്ടതുണ്ട്. | |||
* മഹാമാരിയുടെ കാലത്ത് ഓരോ ക്ലാസ്സും അതത് ഹോം റൂമുകളിൽ തന്നെ രോഗവ്യാപനസാധ്യതക്കനുസരിച്ച് തുടരേണ്ടി വരും | |||