"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ഹയർസെക്കന്ററി (മൂലരൂപം കാണുക)
19:34, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
[[പ്രമാണം:Muhsin.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:Muhsin.jpg|ഇടത്ത്|ലഘുചിത്രം]] | ||
മർക്കസു സ്സഖാഫത്തി സ്സുന്നിയ്യ എന്ന മഹത്തായ സ്ഥാപനത്തിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവലായിരുന്നു മർക്കസ് ഹൈസ്കൂളിന്റെ ആരംഭം. കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്തിന് സമീപം കാരന്തൂർ പ്രദേശത്തിലെ സാമൂഹിക, സാംസ്കാരിക പ്രതിബദ്ധത ഉയർത്തിക്കാണിക്കുന്ന തലയെടുപ്പുള്ള സാമൂഹിക സ്ഥാപനമാണ് മർക്കസ് ഹയർ സെക്കൻഡറി സ്കൂൾ. വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് നീണ്ട 40 വർഷമായി കാരന്തൂർ പ്രദേശത്തിലെ സ്വകാര്യ അഹങ്കാരമായി വിദ്യാലയം പ്രവർത്തിച്ചുവരുന്നു. 1982 ജൂൺ ഒന്നിനായിരുന്നു ഹൈസ്കൂളിന്റെ പ്രവേശന ഉദ്ഘാടനം നടന്നത്. ആദ്യ വർഷം രണ്ട് ഡിവിഷനുകളിൽ ആയിരുന്നു പഠനം ആരംഭിച്ചത്. രണ്ടാംവർഷം മുതൽ പ്രവേശനത്തിന് തിരക്ക് ആരംഭിക്കുകയും സ്കൂളിനു വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് ക്ലാസുകൾ മാറ്റുകയും ചെയ്തു. അധ്യാപകരുടെ കഠിമായ പ്രയത്നത്തിന്റെ ഫലമായി ഒന്നാമത്തെ ബാച്ച്ന് 100% വിജയം നേടി കൊടുക്കാൻ വിദ്യാലയത്തിന് സാധിച്ചു. പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾ ആയിട്ട് പോലും ഈ വിജയം സ്കൂളിന്റെ ചരിത്രത്തിൽ പൊൻതൂവൽ തുന്നിച്ചേർത്തു. തുടർന്നുള്ള വർഷങ്ങളിൽ സ്കൂളിലേക്ക് കുട്ടികളുടെ പ്രവേശനത്തിനുള്ള തിരക്ക് വർധിച്ചു. സ്കൂൾ ജാതി- മതഭേദമന്യേ എല്ലാവർക്കും ചേർന്ന് പഠിക്കാവുന്ന, മതങ്ങളുടെ പേരിൽ കെട്ടുകൾക്ക് അപ്പുറം മനുഷ്യ സ്നേഹത്തിന്റെയും, മതമൈത്രിയുടെയും ഒരു കേന്ദ്രമായിരുന്നു. 1998 ആയപ്പോഴേക്കും മർകസ് ഹൈസ്കൂൾ ഒരു പുതു ചരിതം രചിച്ചു. മർക്കസ് ഹൈസ്കൂളിനെ ഹയർസെക്കൻഡറി സ്കൂളാക്കി സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ചു. ഇതിലൂടെ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിന് അവസരം ലഭിച്ചു. തുടക്കത്തിൽ 2 സയൻസ് ബാച്ചും, ഒരു ഹ്യൂമാനിറ്റീസ്, കൊമേഴ്സ് ബാച്ച്മായിരുന്നു അനുവദിച്ചിരുന്നത്. അതേവർഷംതന്നെ ഹയർസെക്കൻഡറി വിഭാഗത്തിന് മാത്രമായി നിർമ്മിച്ച മനോഹരമായ കെട്ടിടത്തിലേക്ക് ക്ലാസുകൾ മാറ്റി. സയൻസ് വിഭാഗത്തിൽ നാല് ലാബുകളിൽ ആയി 4 ലാബ് അസിസ്റ്റന്റ്മാർ ജോലി ചെയ്തു വരുന്നു. കോഴിക്കോട് ജില്ലയിൽ പ്ലസ്ടു വിഭാഗത്തിലെ ഏറ്റവും മികച്ച സയൻസ് ലാബിനുള്ള അംഗീകാരം നമ്മുടെ സ്കൂളിന് ലഭിച്ചിരുന്നു. തുടക്കത്തിൽ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ഹയർ സെക്കൻഡറിയിൽ പ്രവേശനം നൽകിയിരുന്നു. എന്നാൽ2010 ഗേൾസ് ഹൈസ്കൂളിന് പ്ലസ് ടു അനുവദിച്ചതോടെ ഇപ്പോൾ ആൺകുട്ടികൾ മാത്രമാണ് ഇവിടെ പഠിക്കുന്നത്. ഇന്ന് കോഴിക്കോട് ജില്ലയിൽ ആൺകുട്ടികൾ മാത്രം വിദ്യ അഭ്യസിക്കുന്ന ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് മർകസ് ഹയർസെക്കൻഡറി സ്കൂൾ. 2010 ഹയർസെക്കൻഡറിയിൽ കൂടുതൽ അഡീഷണൽ ബാച്ചുകൾ സർക്കാർ അനുവദിച്ചതിലൂടെ കൂടുതൽ കുട്ടികൾക്ക് പ്രവേശനം സാധ്യമാക്കി. ഇപ്പോൾ ഹയർസെക്കൻഡറി വിഭാഗത്തിൽ മുപ്പതോളം അധ്യാപകരും, നാല് ലാബ് അസിസ്റ്റന്റ്മാരും ജോലി ചെയ്തുവരുന്നു. പി മുഹമ്മദ് മാസ്റ്റർ ആയിരുന്നു ഹയർസെക്കന്ററി സ്കൂളിലെ പ്രഥമ പ്രിൻസിപ്പൽ. ഇന്ന് ഇന്ത്യയിലെവിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ധാരാളം വിദ്യാർത്ഥികൾ ഹയർസെക്കൻഡറിയിൽ പഠിക്കുന്നു. പഠന- പാഠ്യേതര വിഷയങ്ങളിൽ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. സംസ്ഥാന സ്കൂൾ കലോത്സവ മേളകളിൽ വിവിധ ഇനങ്ങളിൽ നിരവധിതവണ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നമ്മുടെ വിദ്യാർഥികൾ സ്കൂളിന്റെ യശസ് വാനോളമുയർത്തി. എൻഎസ്എസ്, എൻസിസി യൂണിറ്റുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ജാതിമത വ്യത്യാസങ്ങൾക്കതീതമായി മതനിരപേക്ഷതയുടെ വിളനിലമാണ് വിദ്യാലയം. മാത്രമല്ല തിളക്കമുള്ള ധാരാളം പ്രതിഭാധനരായ മഹദ് വ്യക്തിത്വങ്ങളെ വാർത്തെടുക്കുവാൻ നമ്മുടെ സ്കൂളിന് സാധിച്ചിട്ടുണ്ട്. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വിദ്യാർഥികൾ സേവനം ചെയ്തു വരുന്നു. ഇനിയും ഈ വിദ്യാലയത്തിന് യശസ്സ് ഉയർത്താൻ വിദ്യാർഥികളും, അധ്യാപകരും, അനധ്യാപകരും, രക്ഷിതാക്കളും ഒത്തുചേർന്ന് കഠിനപ്രയത്നം നടത്തി മുന്നോട്ടു കുതിക്കുന്നു. | |||
പ്രത്യാശയോടെ ........ | പ്രത്യാശയോടെ ........ |