"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 57: വരി 57:
പ്ലാസ്റ്റിക്ക് എന്നത് വളരെ മനോഹരമായ നാടൻ ഭാഷാരീതിയിലാണ് ഇത് എഴുതിയിട്ടുള്ളത് സാധാരണക്കാരുടെ സംഭാഷണങ്ങൾ യഥാർത്ഥത്തിൽ കേൾക്കുന്ന അനുഭവമാണ് വായിച്ചപ്പോൾ ഉണ്ടായത്. നാട്ടിൻപ്പുറത്ത് പ്ലാസ്റ്റിക്കിന്റ കടന്നുകയറ്റം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളാണ് ഇതിലുള്ളത്. ഒരു പൂക്കടക്കാരൻ ഇട്ടുണ്ണിനായരുടെ കഥ. ഒരിക്കലും വാടാത്ത പ്ലാസ്റ്റിക്ക് പൂവുകൾ അദ്ദേഹത്തിനുണ്ടായ കഷ്‌ടതകൾ വിവരിക്കുന്ന കഥ. ഉത്സവസമയത്തു ഇട്ടുണ്ണിനായരുടെ കടയുടെ മുന്നിലെ സാധാരണ ആൾക്കൂട്ടം പ്ലാസ്റ്റിക്കിന്റ കടന്നുകയറ്റത്തോടെ കണ്ണാടിക്കാരന്റെ പ്ലാസ്റ്റിക്ക് പൂവുകൾക്കു മുന്നിലായി. പ്ലാസ്റ്റിക്കിന്റെ പൂവ്, പഴങ്ങൾ, ആന ഒടുവിൽ മനുഷ്യൻ എന്നിങ്ങനെ പ്ലാസ്റ്റിക്കുകൊണ്ട് ഉണ്ടാക്കാൻ പറ്റാത്ത സാധനങ്ങളില്ല. വല്യതബുരാനാവശ്യമായ പഴങ്ങളും പൂവും പ്ലാസ്റ്റിക്കിന്റെതായി മാറി. മുറ്റത്തെ ആന വരെ പ്ലാസ്റ്റിക്കിന്റേതായി മാറിയിരിക്കുന്നു. ഒടുവിൽ പ്ലാസ്റ്റിക്കുകൊണ്ടുള്ള ഇട്ടുണ്ണിനായർ വരെ വിപണിയിൽ ഇറങ്ങി. ഇനി മനുഷ്യനെന്തിന് പ്രകൃതി എന്തിന് എല്ലാം പ്ലാസ്റ്റിക്കിന്റേതുപോരെ യഥാർത്ഥ ജീവനുള്ളതിനേക്കാൾ ഭംഗിയും ഗുണമുള്ളതുമാണ് പൂവും പഴവും ഒന്നും വാടുകയോ കേടാവുകയോ ഇല്ലല്ലോ എന്നാശയമാണ് എം. മുകുന്ദൻ വിചാരിക്കുന്നത്. വളരെ നല്ല ഭാഷയിൽ വായനക്കാരനു ഇഷ്ടമാകുന്ന  വിധത്തിലുള്ള വാക്യങ്ങളാണ്‌ ഉപയോഗിച്ചിട്ടുള്ളത്. വളരെ നർമ്മം ഉണർത്തുന്ന വാക്യങ്ങളും ഉണ്ട്. എന്തുകൊണ്ടും എനിക്കിഷ്ടപ്പെട്ട കഥ തന്നെയായിരുന്നു 'പ്ലാസ്റ്റിക്ക് '.

====എന്റെ ഗുരുനാഥൻ - പ്രണാമം====
<p align=right>ആരാധന എൽ കെ </p>
ഞാൻ  വായിച്ച  പുസ്തകത്തിന്റെ  പേരാണ്  "പ്രണാമം"  ആ  പുസ്തകത്തിൽ  നിറയേ  ഗാന്ധിജിയേക്കുറിച്ചുളള  കവിതകൾ  ഉണ്ട് . ആ  പുസ്തകത്തിൽ  "എന്റെ ഗുരുനാഥൻ" എന്ന  കവിതയാണ്  ഞാൻ  വായിച്ചത്. അതിൽ  യുദ്ധത്തിനെക്കുറിച്ചും, സ്നേഹത്തിനെക്കുറിച്ചും, ത്യാഗത്തിനെക്കുറിച്ചും  പറയുന്നുണ്ട്. ആ  പുസ്തകം  എനിക്ക്  വളരെയേറെ  ഇഷ്ടപ്പെട്ടു.
മിനി ആന്റണി.ഐ.എ.എസ്. ആണ് ഈ  പുസ്കത്തിന്റെ  ഡയറക്ടർ. ഈ  പുസ്തകത്തിൽ  40 മലയാള  കവിതകൾ  ഉണ്ട്. "എന്റെ  ഗുരുനാഥൻ, ആ ചുടലക്കളം, രാജഘട്ടത്തിൽ, ആരമ്മേ ഗാന്ധി, ഹരിജനങ്ങളുടെ പാട്ട്, പരാജയധ്യാനം, സ്വാതന്ത്ര്യത്തിൻ സവിതാവേ, കൂപ്പുകൈ, തീപ്പൊരി, യുഗപ്രവാചകൻ, ഗാന്ധിസൂക്തങ്ങൾ, പുണ്യതരംഗിണി, പുണ്യതീർത്ഥങ്ങളോട്, കർമ്മയോഗി, ഏകനായ് നടന്നു നീ, പ്രാർത്ഥിപ്പിൻ, രാജഘട്ടത്തിൽ, രാജ്ഘട്ടിലെ പൂക്കൾ, അവതരിച്ചാലും, ആ തേജസ്സുപൊലിഞ്ഞു, ഒക്ടോബർ, സബർമതിയിലെ പൂക്കൾ, ഉണക്കില, ആത്മശാന്തി സത്യദർശനം, ജനുവരി, ഗാന്ധ്യഷ്ടകം, വി. ഭൂരികലാശം, മഹാനുജിക്ക് സ്വാഗതം, കൂപ്പുകൈ, രക്തസാക്ഷി, മഹാത്മജി, ഗാന്ധിജയന്തി, കർമചന്ദ്രൻ, മഹച്ചരിത്രം ഗാന്ധിജിയും സന്യാസിയും, തുടിക്കുന്ന താളുകൾ, സരസും സാഗരവും, അന്നും ഇന്നും, ഒരാമന്ത്രണം  എന്നിവയാണ്  ഈ  പുസ്തകത്തിലെ 40 കവിതകൾ. ആദ്യത്തെ  കവിത എഴുതിയത് "വള്ളത്തോൾ നാരായണ മേനോനാണ്". ആ  കവിതയിലെ  ഓരോ  വരികളും  എനിക്ക്  ഇഷ്ടപ്പെട്ടു.
 
====പ്രേമലേഖനം - വൈക്കം മുഹമ്മദ് ബഷീർ====
====പ്രേമലേഖനം - വൈക്കം മുഹമ്മദ് ബഷീർ====
  <p align=right>നിരഞ്ജന ആർ ബി, 9 എ</p>
  <p align=right>നിരഞ്ജന ആർ ബി, 9 എ</p>

22:51, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗ്രന്ഥസാമ്രാജ്യം

ആമുഖം

അറിവിന്റെ അക്ഷരലോകം കുട്ടികൾക്കായി തുറക്കുകയാണ് വായനശാല.വിജ്ഞാനത്തിന്റെ പുതുവിഹായുസ്സുകളിലേയ്ക്ക് പറക്കാൻ പ്രാപ്തമാക്കുകയാണ് സ്കൂൾ വായനശാല.ഏകദേശം പതിനായിരത്തി നാൽപ്പത്തിയാറ് പുസ്തകങ്ങളാം വർണ്ണപ്പൂമ്പാറ്റകൾ ലൈബ്രറിയിലുണ്ട്.പൂമണം പരത്തുന്ന കാറ്റിനെപ്പോലെ അറിവിന്റെ പ്രകാശം നമ്മിൽ ജ്വലിപ്പിക്കാൻ ലൈബ്രറി നമ്മെ സഹായിക്കുന്നു.കളിച്ചും രസിച്ചും ചിന്തിപ്പിച്ചും നല്ലൊരു സുഹൃത്തായി പുസ്തങ്ങൾ മാറുന്നു.അറിവിന്റെ വർണ്ണച്ചിറകിലേറി പാറിപ്പറക്കാൻ പുസ്തകങ്ങളും നമ്മോടൊപ്പം കൂടുന്നു.അറിവിന്റെ വാതിലുകൾ തുറക്കാനുള്ള താക്കോലാണ് സ്കൂൾ ലൈബ്രറി.

പുസ്തകസമാഹരണം

സ്കൂൾ ലൈബ്രറി

ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ വായനശാലയിൽ പതിനായിരത്തിലധികം പുസ്തകങ്ങൾ ഉണ്ട്. കുട്ടികൾ, അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, പി.റ്റി.എ അംഗങ്ങൾ, ആർ എം എസ് എ ഫണ്ട്, എസ് എസ് എ ഫണ്ട്,ബി ആർ സി എന്നീ ഉറവിടങ്ങളിൽ നിന്നും പുസ്തകസമാഹരണം നടത്താറുണ്ട്. വിദ്യാരംഗം മാസികകൾ, പത്രങ്ങൾ, മറ്റു വിജ്ഞാനപ്രദമായ മാസികകൾ എന്നിവ വായനശാലയിൽ നിന്നും കുട്ടികൾക്ക് ലഭ്യമാക്കുന്നു. അടയാത്ത വിജ്ഞാനത്തിന്റെ കലവറപോലെ സ്കൂൾ സമയം മുഴുവൻ വായനശാല തുറന്ന് പ്രവർത്തിക്കുന്നു.

പ്രവർത്തനരീതി

ഇന്റർവെൽ സമയങ്ങളിൽ കുട്ടികൾക്ക് പുസ്തകം വായിക്കുവാനുള്ള അവസരമൊരുക്കുന്നു. ഹൈസ്കൂൾ കുട്ടികൾക്ക് ലൈബ്രറി കാർഡ് ഉണ്ട്. ലൈബ്രറി കാർഡ് ഉപയോഗിച്ചാണ് കുട്ടികൾ പുസ്തകങ്ങൾ കൊണ്ടുപോകുന്നത്. ജില്ലാപഞ്ചായത്തിന്റെ കീഴിൽ ഒരു ലൈബ്രേറിയൻ സ്കൂളിനുണ്ട്. അധ്യാപകർക്കും ഇവിടെ നിന്ന് പുസ്തകങ്ങൾ എടുക്കാം. അധ്യാപകർക്കായി പ്രത്യേകം രജിസ്റ്റർ ഉണ്ട്. സ്കൂൾ വായനശാലയുടെ കീഴിൽ ധാരാളം പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ക്വിസ്, വായനാമത്സരം, വായനാക്കുറിപ്പ് മത്സരം തുടങ്ങി നിരവധി മത്സരയിനങ്ങൾ നടത്തിവരുന്നു. വളരെ മികച്ചരീതിയിൽ കവിതാ ജോൺ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ വായനശാല മുന്നേറുന്നു.

പ്രവർത്തനങ്ങൾ

പുസ്തകവായന

യു.പി തലം വരെ ക്ലാസ് ലൈബ്രേറിയന്റെ നേതൃത്വത്തിൽ വായനശാലയിൽ എത്തി പുസ്തകങ്ങൾ വായിക്കാം. ഹൈസ്കൂൾ തലം മുതൽ 2 ആഴ്ചകാലാവധിയിൽ പുസ്തകങ്ങൾ തിരഞ്ഞെടുത്ത് വീടുകളിൽ കൊണ്ടുപോയി വായിക്കാം.

വായനവാരാചരണം

അമ്മ വായന

അമ്മ വായന

അമ്മമാരുടെ വായന ശീലം കുഞ്ഞുങ്ങൾക്ക് പ്രചോദനമാകുമെന്ന് മനസ്സിലായി. സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ അമ്മമാർക്കും വായനയ്ക്കായി നല്കി. കുട്ടികളെ കൂട്ടിക്കൊണ്ടു പോകാനെത്തുന്ന അമ്മമാർക്ക് വായിക്കുവാനായി, വായനശാല തുറന്നു നല്കി. പത്രങ്ങൾ, വിദ്യാരംഗം, ഗ്രന്ഥാലോകം, ജനപഥം തുടങ്ങിയ ആനുകാലികങ്ങൾ ലൈബ്രറിയിൽ ഇരുന്ന് അമ്മമാർ വായിച്ചത്, വലിയൊരു മാതൃകയായി. അതോടൊപ്പം അവർക്ക് കുട്ടികളുടെ പേരിൽ ലൈബ്രറി പുസ്തകങ്ങൾ നല്കിത്തുടങ്ങി.

വായനചര്യ

കോവിഡ് മഹാമാരി പശ്ചാത്തലത്തിൽ ,കുട്ടികളുടെ വായന ശീലം പ്രോത്സാഹിപ്പിക്കുവാനും മുടക്കമില്ലാതെ തുടരുവാനും വേണ്ടി പുസ്തകങ്ങൾ അവരുടെ വീടുകളിലേക്ക് എത്തിച്ചു കൊടുക്കുകയുണ്ടായി.

വായനക്കുറിപ്പുകൾ

കുട്ടികളുടെ, ലോക് ഡൗൺ വായനക്കുറിപ്പുകൾ ചേർത്ത് വായനപ്പതിപ്പ് തയ്യാറാക്കി. അവയുടെ പ്രസിദ്ധീകരണ പ്രവർത്തനങ്ങൾ തുടരുന്നു.

പുസ്തക വഴിയേ.....നിരനിരയായ്......

ലൈബ്രറി പുസ്തക ശേഖരങ്ങളുടെ പ്രദർശനം സ്കൂളിൽ സംഘടിപ്പിച്ചു.കുട്ടികൾ ക്ലാസ്സടിസ്ഥാനത്തിൽ പ്രദർശനത്തിൽ പങ്കെടുക്കുകയും റിപ്പോർട്ട് തയാറാക്കുകയും ചെയ്തു.

മികച്ച വായനക്കാർ

ലോക് ഡൗൺ കാലത്തെ, മികച്ച വായനക്കാരിയായി, 10 എയിലെ സുകന്യ സുരേഷ് തെരഞ്ഞെടുക്കപ്പെട്ടു.മികച്ച രണ്ടാമത്തെ വായനക്കാരിയായി 5 ഡിയിലെ അനിഷയെയും തെരഞ്ഞെടുക്കുകയും ചെയ്തു. വിജയികൾ ഹെഡ്മിസ്ട്രസ്സിൽ നിന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങി.

നേട്ടങ്ങൾ

കുട്ടികളിൽ വായനശീലം വളർത്തുക, നിരവധി പുസ്തകങ്ങളിലൂടെ പാഠഭാഗങ്ങൾ സുഗമമായി മനസ്സിലാക്കുവാൻ കുട്ടികൾക്ക് സാധിക്കുന്നു, അറിവിന്റെ വാതിലുകൾ മുട്ടാതെ തന്നെ വിദ്യാർത്ഥി സമൂഹത്തിനു മുന്നിൽ തുറക്കപ്പെടുകയാണിവിടെ.

ചിത്രശാല

ഗ്രന്ഥസാമ്രാജ്യം

പന്ത്രണ്ടായിരത്തിലധികം പുസ്തകങ്ങളുടെ ഒരു ബൃഹത് ശേഖരമാണ് സ്കൂൾ ലൈബ്രറി . കുട്ടികൾ നേരിട്ടും ക്ലാസ്സ ധ്യാപകർ വഴിയും പുസ്തകങ്ങൾ വിതരണം ചെയ്തു വരുന്നു. രണ്ട് സ്റ്റോക്ക് രജിസ്റ്ററുകളിലായി നിറഞ്ഞു കിടക്കുന്ന പതിനായിരത്തിലധികം വരുന്നർ വിവിധ പുസ്തകങ്ങളുടെ പട്ടികയാണ് ചുവടെ ചേർക്കുന്നത്. ലൈബ്രറി കാറ്റലോഗ് നിർമ്മാണത്തിന്റെ ആദ്യപടിയായിട്ടാണ് പുസ്തകങ്ങളുടെ പേരുകൾ സ്കൂൾവിക്കിയിൽ ചേർത്തത്. ലിറ്റിൽ കൈറ്റ്സ് നാലാം ബാച്ചിലെ അംഗങ്ങളാണ് ഈ പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നത്.