"സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 89: വരി 89:




സ്കൂൾ സൗകര്യങ്ങൾ
'''''<big><u>സ്കൂൾ സൗകര്യങ്ങൾ</u></big>'''''


# ഏറ്റവും മികച്ച അദ്ധ്യാപനം,അച്ചടക്കം...
# ഏറ്റവും മികച്ച അദ്ധ്യാപനം,അച്ചടക്കം...

10:16, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വൈദ്യുതീകരിച്ച ക്ലാസ് മുറികൾ

അഞ്ചു കെട്ടിടങ്ങളിലായി 32 വിശാലമായ ക്ലാസ്സ്‌ മുറികളിലായി മികച്ച പഠനന്തരീക്ഷം. എല്ലാ ക്ലാസ് മുറികളിലും ഫാനും, ലൈറ്റും ഉണ്ട്

ലൈബ്രറി

വായിക്കുക വളരുക എന്ന ആശയത്തെ മുൻനിർത്തി വിശാലമായ ഒരു ഗ്രന്ഥശാല സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.ഏകദേശം രണ്ടായിരത്തോളം പുസ്തകങ്ങൾ ലൈബ്രറിയിൽ സംരക്ഷിച്ചുവരുന്നു.പൂർവവിദ്യാർഥികളുടെ സഹകരണത്തോടെ കൂടുതൽ പുസ്തകങ്ങൾ ലൈബ്രറിക്ക് ലഭിച്ചിട്ടുണ്ട്.മലയാളം അധ്യാപിക ശ്രീമതി ശ്രീലത ഡി ക്കണ് ലൈബ്രറിയുടെ മേൽനോട്ടം

ലബോറട്ടറി

പരീക്ഷ -നിരീക്ഷണങ്ങളിലൂടെ ശാസ്ത്രഅവബോധം വളർത്തുവാൻ, പൂർണ സജ്ജമായ ഒരു ആധുനിക ലബോറട്ടറി പ്രവർത്തിച്ചുവരുന്നു.

കമ്പ്യൂട്ടർ ലാബ്

അതിവേഗ ഇന്റർനെറ്റ് സൗകര്യത്തോടു കൂടി രണ്ട് ഐടി ലാബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.യൂ പി - ഹൈസ്കൂൾ കുട്ടികൾക്ക്  പ്രത്യേകം തയ്യാറാക്കിയ ലാബുകൾ ആണ് സ്ഥിതി ചെയ്യുന്നത്.

സ്മാർട്ട്‌ ക്ലാസ്സ്‌റൂമുകൾ

7 ക്ലാസ് മുറികൾ പൊതുവിദ്യാഭ്യാസ വകുപ്പ് ഹൈടെക് പദ്ധതിയിൽ ഉൾപ്പെടുത്തി സ്മാർട്ട് ക്ലാസ് കറൂമുകൾ ആയി ഉയർത്തിയിട്ടുണ്ട്, കൈറ്റ് ഇതിന് നേതൃത്വം വഹിച്ചു ലാപ്ടോപ്പും, പ്രൊജക്ടർ ,സ്ക്രീൻ സ്പീക്കറുകൾ, പൊടിയം, വൈറ്റ്ബോർഡ്, സീലിങ് ലൈറ്റുകൾ എന്നിവ ക്ലാസ്സിൽ ക്രമികരിച്ചിട്ടുണ്ട്.

ഓഫീസ് മുറികൾ

ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേക ഓഫീസ് മുറികളുണ്ട് സ്കൂൾ ഭരണപരമായ പ്രവർത്തനങ്ങളെല്ലാം നിയന്ത്രിക്കുന്നത് സ്കൂൾ ഓഫീസുകളിൽ നിന്നാണ് അതിനുവേണ്ട എല്ലാ സജ്ജീകരണങ്ങളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. സ്കൂളിലെ വിദ്യാർഥികളുടെ വിവരങ്ങൾ കൃത്യമായി ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

സ്കൂൾ ബസ്

വിവിധ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് സുഖമമായി സ്കൂളിൽ എത്തിച്ചേരുവാൻ ഒരു സ്കൂൾ ബസ് സജീവമായി പ്രവർത്തിക്കുന്നു.

വാഹനസൗകര്യം

ഇരവിപേരൂരിൽ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ട്  എപ്പോഴും വാഹന സൗകര്യം ലഭ്യമാണ്

ശബ്ദ സംവിധാനം

പ്രാർത്ഥനാ ഗാനം ,ദേശീയഗാനം ,പൊതുവായ ചില പരിപാടികൾ എന്നിവയുടെ സുഗമമായ നടത്തിപ്പിനും കൃത്യമായ ശബ്ദം ലഭിക്കുന്നതിനും ആയി മൈക്രോഫോൺ ലൗഡ്സ്പീക്കർ എന്നിവ സ്കൂളിലുണ്ട്.

നിരീക്ഷ ക്യമറകൾ

സ്കൂളിലെ കുട്ടികളുടെ സുരക്ഷയ്ക്കായി സ്കൂളിലെ എല്ലാ ഭാഗത്തും പത്തോളം ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

പാചകപുരയും , ഭക്ഷണശലയും

ആധുനിക സൗകര്യങ്ങളോടുകൂടിയ വൃത്തിയുള്ള ഒരു പാചകപ്പുരയും അതിനോടനുബന്ധിച്ച് ഒരു ഭക്ഷണശാലയും പ്രവർത്തിച്ചുവരുന്നു .സ്കൂളിൽ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ചില പ്രത്യേക ദിവസങ്ങളിൽ സദ്യ മറ്റു യൂണിറ്റ് പ്രവർത്തനങ്ങൾക്ക് കൊടുക്കുന്ന ഭക്ഷണങ്ങൾ എന്നിവ ക്രമീകരിക്കുവാൻ പാചകപുര ഉപയോഗിക്കുന്നു.

കിണറും ടാപ്പുകളും

സ്കൂളിൽ ശുദ്ധ ജല ലഭ്യതയ്ക്കായി ഒരു കിണറും, മോട്ടോറും, ടാപ്പുകളും ക്രമീകരിച്ചിട്ടുണ്ട്, ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഇടവേളകളിൽ കിണർ ശുദ്ധികരിക്കുന്നുണ്ട്.

വാട്ടർ പ്യൂരിഫയർ

ശുദ്ധ ജലം കുട്ടികൾക്ക് നൽകി രോഗങ്ങൾ ഒഴിവാക്കാനായി, സ്കൂളിൽ മുഴുവനായി 3 വാട്ടർ പ്യൂരിഫർ പ്രവർത്തിക്കുന്നുണ്ട്.

കളിസ്ഥലം

സ്കൂളിൽ വിശാലമായ കളിസ്ഥലം, ബാഡ്മിന്റൺ കോർട്ട്, ജിം, ട്രെയിനിങ് കിറ്റുകൾ, അതിലേറ്റിക് ഉപകരണങ്ങൾ, ഹൈ ജമ്പ് ബെഡ് എന്നിവ സെന്റ് ജോൺസിനെ മാത്രം പ്രത്യേകതകളാണ്.

കായികം

കായികമേഖലയിൽ ജില്ലയിലെതന്നെ മികച്ച സ്കൂളുകളിൽ ഒന്നാണ് ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ. മികച്ച കായിക താരങ്ങളെ വാർത്തെടുക്കുവാൻ സ്കൂൾ അനുദിനം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. മികച്ച കായിക സജ്ജീകരണങ്ങൾ സ്കൂളിന്റെ ഭാഗത്തുണ്ട്. ഫുട്ബോൾ, നെറ്റ് ബോൾ, ബാഡ്മിന്റൺ മത്സരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി പരിശീലനം നൽകി വരുന്നു.

ടോയ്ലറ്റ് കോംപ്ലക്സ്

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സംവിധാനം പ്രവർത്തിക്കുന്നു. കോംപ്ലക്സുകൾ ഏകദേശം മുപ്പതോളം ടടോയ്‌ലെറ്കൾ പ്രവർത്തിച്ചുവരുന്നു. ടൈൽസ് പാകിയ ശുചിമുറികളിൽ ആവശ്യമായ,വെള്ളം ഹാൻഡ് വാഷ്,എന്നിവ എപ്പോഴും ലഭ്യമാണ്

ഓഡിറ്റോറിയം

500 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന വിശാലമായ ഓഡിറ്റോറിയം സ്കൂളിന് ഉണ്ട്.

ഹോസ്റ്റൽ

നെറ്റ് ബോളിന്റെ സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നുള്ള കുട്ടികളെ പാർപ്പിക്കുന്ന അതിനായി ഹോസ്റ്റൽ സംവിധാനം പ്രവർത്തിച്ചുവരുന്നു. പെൺകുട്ടികളുടെ ഹോസ്റ്റൽ സ്കൂളിന്റെ കോമ്പൗണ്ടിനുള്ളിലും, ആൺകുട്ടികളുടെ ഹോസ്റ്റൽ സ്കൂളിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലമായി സ്ഥിതിചെയ്യുന്നു.

സൈക്കിൾ &സ്കൂട്ടർ ഷെഡ്

കുട്ടികൾക്ക് സൈക്കിൾ സുരക്ഷിതമായ വെക്കുവാനും, അധ്യാപകർക്കും മറ്റ്  അനദ്ധ്യാപകർക്കുo വാഹനം സുരക്ഷിതമായി പാർക്കു ചെയ്യുവാൻ സൈക്കിൾ ഷെഡ്ക്കളും,സ്കൂട്ടർ ഷെഡ്ഡുകളും  സ്കൂളിൽ സജ്ജമാണ്.

യൂട്യൂബ് ചാനൽ

സ്കൂളിലെ പ്രവർത്തനങ്ങൾ കൃത്യമായ രീതിയിൽ കുട്ടികളിലേക്കും ,സമൂഹത്തിലേക്ക് എത്തിക്കുവാൻ എപ്പോഴും സജീവമായ ഒരു യൂട്യൂബ് ചാനൽ പ്രവർത്തിച്ചുവരുന്നു.

വെബീനർ

എല്ലാ മാസവും വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പ്രത്യേക വിഷയങ്ങളെ ആസ്പദമാക്കി വെബീനർ നടത്തിവരുന്നു.


ഓൺലൈൻ ക്വിസ്സ്

മത്സരങ്ങളുടെ ഈ കാലഘട്ടത്തിൽ കുട്ടികളെ സജ്ജരാക്കാൻ വേണ്ടി എല്ലാം മാസവും ക്വിസ് ഓൺലൈനായി നടത്തിവരുന്നു.


സ്കൂൾ സൗകര്യങ്ങൾ

  1. ഏറ്റവും മികച്ച അദ്ധ്യാപനം,അച്ചടക്കം...
  2. 5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  3. എച്ച് എസ് സെക്ഷനിൽ 12ക്ലാസ് മുറികളും ഉണ്ട്.എച്ച് എസ് സെക്ഷനിലെ 10 ക്ലാസ് മുറികളും എച്ച് എസ് എസ് സെക്ഷനിലെ 7ക്ലാസ് മുറികളും ഹൈ ടെക് ആയി ഉയർത്തപ്പെട്ടു .
  4. 2 കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം 52 കമ്പ്യൂട്ടറുകളുണ്ട്.
  5. 2 കംമ്പ്യൂട്ടർ ലാബുകളിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..
  6. 7000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ഗ്രന്ഥശാല.
  7. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി ബസ്സ് സർവ്വീസ് നടത്തുന്നു.
  8. എൻഡോവ്മെന്റ് &സ്കോളർഷിപ്
  9. പഠനയാത്ര
  10. സ്കൂളിൽ അപ്പർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറിവരെ 4 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും 2 ലാബുകളുമുണ്ട്.
  11. സ്മാർട്ട് ക്ലാസ് മുറികൾ
  12. വിശാലമായ ഓഡിറ്റോറിയം
  13. ശുദ്ധമായ കുടിവെള്ള സ്രോതസ്.
  14. ജനറേറ്റർ
  15. ശബ്ദ സംവിധാനങ്ങൾ
  16. നിരീക്ഷണ ക്യാമറകൾ
  17. വാട്ടർ പ്യൂരിഫയെർ
  18. ടോയ്ലറ്റ് കോംപ്ലക്സ്
  19. പാചകപ്പുരയും ഭക്ഷണശാലയും....ഉച്ചഭക്ഷണ പദ്ധതി 2006 യിൽ ആരംഭിച്ചു. മദർ പി ടി എ, പി ടി എ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഒരു കമ്മറ്റി നിലവിൽ ഉണ്ട്.വ്യത്യസ്ത വിഭവങ്ങൾ അടങ്ങിയ ഉച്ച ഭക്ഷണം കുട്ടികൾക്ക് നൽകി വരുന്നു.
  20. സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം.
  21. രക്ഷകർത്താക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം.
  22. ഭിന്നശേഷി സാക്ഷരത ക്ലാസ്.
  23. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 2018 യിൽ നിലവിൽ വന്നു.
  24. നിരവധി സ്കോളർഷിപ്പുകൾ ...
  25. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിന്റെ മുൻഭാഗത്ത് ബാസ്കറ്റ്ബാേൾ കോർട്ടുംപണി പൂർത്തീകരിച്ചു വരുന്നു. മികച്ച കായിക പരിശീലനം,
  26. കായിക മേഖലയിൽ ദേശീയ- അന്തർദേശീയ തലങ്ങളിൽ ലഭിച്ചിട്ടുള്ള അംഗീകാരവും മെഡലുകളും.
  27. യോഗ -എരോബിക്സ് ക്ലാസുകൾ,
  28. നെറ്റ് ബോൾ, ഫുട്ബോൾ, ബാഡ്മിന്റൺ പരിശീലനം .
  29. ധരാളം കുട്ടികളെ സ്റ്റേറ്റ് തലത്തിൽ കലോത്സവത്തിലും കായിക മേളയിലും ശാസ്ത്രവർക്ക് എക്സ്പീരിയൻസ് ഐ. റ്റി മേളയിലും പങ്കെടുപ്പിക്കുന്നു.
  30. -നെറ്റ് ബോളിന്റെ ഹോസ്റ്റൽ-
  31. എൻ.സി.സി, , ജൂനിയർ റെഡ് ക്രോസ്, ,ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ യൂണിറ്റുകളും,വിവിധ തരം ക്ലബ്ബുകളും നിലവിൽ ഉണ്ട്.
  32. നവ കൗൺസിലിങ് ക്ലാസുകൾ കുട്ടികൾക്ക് നൽകി വരുന്നു.
  33. വിദ്യാലയ വാർത്തകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ വിക്ടേഴ്സ് ചാനലിലേക്കും, സ്കൂളിന്റെ യൂട്യൂബ് ചാനലിലേക്കും അപ്‌ലോഡ് ചെയ്യുന്നു..
ReplyForward