"എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:

== '''സ്കൂൾ ക്ലബ്ബുകൾ  നടത്തിയ മികച്ച പ്രവർത്തനങ്ങൾ'''  ==

=== '''<u>അലിവ്</u>''' ===
സഹജീവികളോടുള്ള പരിഗണന, സഹാനുഭൂതി, ദാനം തുടങ്ങിയ മൂല്യങ്ങൾ എത്രയും വലുതാണെന്ന പാഠം വിദ്യാർത്ഥികൾക്കു പകർന്നു നൽകുന്ന തനത് പ്രവർത്തനമാണ്  അലിവ്.  മാസത്തിലൊരിക്കൽ കുട്ടികളിൽ നിന്നു ശേഖരിക്കുന്ന കൊച്ചു സംഭാവനകൾ ചേർത്ത് , സഹപാഠികളിലെ  അത്യാവശ്യ സഹായ സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നു. അപകടങ്ങളിലും രോഗ ചികിൽസയിലും തുടങ്ങി , പഠനോപകരണങ്ങൾ, ഭക്ഷണം, ഫീസ് എന്നിങ്ങനെ പലതരം ആവശ്യക്കാർക്ക് ആശ്വാസമേകാൻ ഈ പണം ഉപയോഗപ്പെടുന്നു . സഹപാഠിയുടെ വിഷമത്തിൽ തങ്ങളാൽ ആവുന്നത് ചെയ്യാനും ഈ ഉദ്യമം കുട്ടികളെ പ്രോൽസാഹിപ്പിക്കുന്നു.
=== '''<u>സോയെക്സ് മെഗാ പ്രദർശനങ്ങൾ</u>''' ===
ഏറനാടിന്റെ വിജ്ഞാന കൗതുകങ്ങളിലേക്ക് വാതിൽ തുറന്ന സോയെക്സ് മെഗാ പ്രദർശനങ്ങൾ സ്കൂളിന്റെ മാത്രമല്ല, അരീക്കോടിന്റെ തന്നെ ചരിത്രത്തിൽ അടയാളപ്പെട്ടു കിടക്കുന്നു.  1995, 2000, 2005, 2012 വർഷങ്ങളിൽ നടത്തിയ സോയെക്സ് മെഗാ പ്രദർശനങ്ങളിലൂടെ പൊതു സമൂഹം ഈ വിദ്യാലയത്തിന്റെ കൈപിടിച്ച് അറിവിന്റെ ചക്രവാളത്തിലേക്ക് നടന്നു.
=== '''<u>ജ്യോതിർഗമയ</u>''' ===
അക്ഷര സ്നേഹികളായ വിദ്യാർത്ഥി പ്രതിഭകൾക്ക് എഴുത്തിന്റെ വഴിയേ പിച്ചവെക്കാൻ , സ്കൂളിലെ 1985 പൂർവ്വ വിദ്യാർത്ഥി ബാച്ച് - സതീർത്ഥ്യർ - ഒരുക്കിയ സാഹിത്യ പരിചയ- പരിശീലന വേദിയാണ് ജ്യോതിർഗമയ. സാഹിത്യ ചർച്ചകൾ എഴുത്തു പരിശീലനം, നാടകക്കളരി, സാഹിത്യ സ്മരണ യാത്രകൾ, സംവാദം തുടങ്ങിയ വ്യത്യസ്ത അവസരങ്ങളിലൂടെ കുട്ടികളുടെ അഭിരുചിയും കഴിവും ഏറെ വളർത്താൻ ജ്യോതിർഗമയ പദ്ധതിക്കു കഴിഞ്ഞു. അഞ്ചാമത് ബാച്ചാണ് ഇപ്പോഴുള്ളത്.
=== <u>ഭക്ഷ്യമേള</u> ===
വൈവിധ്യം കൊണ്ടും സംഘാടന മികവുകൊണ്ടും ആകർഷകമായ  "കൂട്ടായ്മയുടെ കൈപ്പുണ്യം " ഭക്ഷ്യമേള  അരീക്കോടിന്റെ ഉത്സവമായിരുന്നു. സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ഒരുക്കിയ രുചി വൈവിധ്യം ആസ്വദിക്കാൻ എത്തിയ ആബാലവൃദ്ധം ജനങ്ങൾ ഫെസ്റ്റിനെ ആഘോഷമാക്കി മാറ്റി. പൂർവ്വ വിദ്യാർത്ഥികളുടെ കലാ പ്രകടനങ്ങളും  ഫെസ്റ്റിന് മാറ്റുകൂട്ടി. സഹപാഠിക്ക് ഒരു വീട്  എന്നതായിരുന്നു മേളയുടെ ലക്ഷ്യം. എന്നാൽ, സ്കൂളിനോടൊപ്പം നാട് കൈകോർത്തപ്പോൾ ഒന്നല്ല ഏഴു വീടുകൾ ഉയർന്നു. ഭവനരഹിതരായ  ഏഴു വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് അങ്ങനെ ഉമ്മമാരുടെ കൈപുണ്യം കൊണ്ടൊരു തണലൊരുങ്ങി. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=== <u>ഒപ്പമുണ്ട്  ഓറിയന്റൽ</u> ===
കോവിഡ് ലോക്ക് ഡൗൺ കാലത്ത് ജീവിതം പ്രയാസത്തിലായ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് കൈത്താങ്ങു നൽകാൻ എസ് ഒ എച്ച് എസ് അധ്യാപകർ രൂപം നൽകിയ പദ്ധതിയാണ് ഒപ്പമുണ്ട് ഓറിയന്റൽ . ക്ലാസുകൾ പൂർണ്ണമായി ഓൺലൈനിലേക്ക് മാറിയപ്പോൾ ഡിജിറ്റൽ സൗകര്യങ്ങളില്ലാതെ പഠനം വഴി മുട്ടിയ അർഹരായ കുട്ടികൾക്കെല്ലാം ആൻഡ്രോയിഡ് ഫോൺ വാങ്ങി നൽകി. അധ്യാപക-അനധ്യാപക ജീവനക്കാർ ചേർന്ന് ശമ്പളത്തിൽ നിന്ന് നീക്കിവെച്ച ഏഴുലക്ഷം രൂപ, ഭക്ഷണം, വസ്ത്രം, അടിസ്ഥാന ആവശ്യങ്ങൾ, രോഗ ചികിൽസ , പാർപ്പിട ആവശ്യങ്ങൾ തുടങ്ങി കുട്ടികളുടെ വ്യത്യസ്ത ആവശ്യങ്ങൾക്കു നൽകാൻ സാധിച്ചു. നമ്മുടെ കുട്ടികളിൽ ഒരാൾ പോലും ലോക്ക് ഡൗൺ കാലത്തെ അത്യാവശ്യങ്ങൾക്ക് പ്രയാസപ്പെടരുത് എന്ന സ്കൂളിന്റെ കരുതലും തലോടലുമായിരുന്നു ഒപ്പമുണ്ട് ഓറിയന്റൽ പദ്ധതി.  ([[എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] )

=== [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം|എൻ.എസ് .എസ്  പ്രവർത്തനങ്ങൾ]] ===

14:12, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂൾ ക്ലബ്ബുകൾ നടത്തിയ മികച്ച പ്രവർത്തനങ്ങൾ

അലിവ്

സഹജീവികളോടുള്ള പരിഗണന, സഹാനുഭൂതി, ദാനം തുടങ്ങിയ മൂല്യങ്ങൾ എത്രയും വലുതാണെന്ന പാഠം വിദ്യാർത്ഥികൾക്കു പകർന്നു നൽകുന്ന തനത് പ്രവർത്തനമാണ്  അലിവ്.  മാസത്തിലൊരിക്കൽ കുട്ടികളിൽ നിന്നു ശേഖരിക്കുന്ന കൊച്ചു സംഭാവനകൾ ചേർത്ത് , സഹപാഠികളിലെ  അത്യാവശ്യ സഹായ സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നു. അപകടങ്ങളിലും രോഗ ചികിൽസയിലും തുടങ്ങി , പഠനോപകരണങ്ങൾ, ഭക്ഷണം, ഫീസ് എന്നിങ്ങനെ പലതരം ആവശ്യക്കാർക്ക് ആശ്വാസമേകാൻ ഈ പണം ഉപയോഗപ്പെടുന്നു . സഹപാഠിയുടെ വിഷമത്തിൽ തങ്ങളാൽ ആവുന്നത് ചെയ്യാനും ഈ ഉദ്യമം കുട്ടികളെ പ്രോൽസാഹിപ്പിക്കുന്നു.

സോയെക്സ് മെഗാ പ്രദർശനങ്ങൾ

ഏറനാടിന്റെ വിജ്ഞാന കൗതുകങ്ങളിലേക്ക് വാതിൽ തുറന്ന സോയെക്സ് മെഗാ പ്രദർശനങ്ങൾ സ്കൂളിന്റെ മാത്രമല്ല, അരീക്കോടിന്റെ തന്നെ ചരിത്രത്തിൽ അടയാളപ്പെട്ടു കിടക്കുന്നു. 1995, 2000, 2005, 2012 വർഷങ്ങളിൽ നടത്തിയ സോയെക്സ് മെഗാ പ്രദർശനങ്ങളിലൂടെ പൊതു സമൂഹം ഈ വിദ്യാലയത്തിന്റെ കൈപിടിച്ച് അറിവിന്റെ ചക്രവാളത്തിലേക്ക് നടന്നു.

ജ്യോതിർഗമയ

അക്ഷര സ്നേഹികളായ വിദ്യാർത്ഥി പ്രതിഭകൾക്ക് എഴുത്തിന്റെ വഴിയേ പിച്ചവെക്കാൻ , സ്കൂളിലെ 1985 പൂർവ്വ വിദ്യാർത്ഥി ബാച്ച് - സതീർത്ഥ്യർ - ഒരുക്കിയ സാഹിത്യ പരിചയ- പരിശീലന വേദിയാണ് ജ്യോതിർഗമയ. സാഹിത്യ ചർച്ചകൾ എഴുത്തു പരിശീലനം, നാടകക്കളരി, സാഹിത്യ സ്മരണ യാത്രകൾ, സംവാദം തുടങ്ങിയ വ്യത്യസ്ത അവസരങ്ങളിലൂടെ കുട്ടികളുടെ അഭിരുചിയും കഴിവും ഏറെ വളർത്താൻ ജ്യോതിർഗമയ പദ്ധതിക്കു കഴിഞ്ഞു. അഞ്ചാമത് ബാച്ചാണ് ഇപ്പോഴുള്ളത്.

ഭക്ഷ്യമേള

വൈവിധ്യം കൊണ്ടും സംഘാടന മികവുകൊണ്ടും ആകർഷകമായ  "കൂട്ടായ്മയുടെ കൈപ്പുണ്യം " ഭക്ഷ്യമേള  അരീക്കോടിന്റെ ഉത്സവമായിരുന്നു. സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ഒരുക്കിയ രുചി വൈവിധ്യം ആസ്വദിക്കാൻ എത്തിയ ആബാലവൃദ്ധം ജനങ്ങൾ ഫെസ്റ്റിനെ ആഘോഷമാക്കി മാറ്റി. പൂർവ്വ വിദ്യാർത്ഥികളുടെ കലാ പ്രകടനങ്ങളും  ഫെസ്റ്റിന് മാറ്റുകൂട്ടി. സഹപാഠിക്ക് ഒരു വീട്  എന്നതായിരുന്നു മേളയുടെ ലക്ഷ്യം. എന്നാൽ, സ്കൂളിനോടൊപ്പം നാട് കൈകോർത്തപ്പോൾ ഒന്നല്ല ഏഴു വീടുകൾ ഉയർന്നു. ഭവനരഹിതരായ  ഏഴു വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് അങ്ങനെ ഉമ്മമാരുടെ കൈപുണ്യം കൊണ്ടൊരു തണലൊരുങ്ങി. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒപ്പമുണ്ട്  ഓറിയന്റൽ

കോവിഡ് ലോക്ക് ഡൗൺ കാലത്ത് ജീവിതം പ്രയാസത്തിലായ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് കൈത്താങ്ങു നൽകാൻ എസ് ഒ എച്ച് എസ് അധ്യാപകർ രൂപം നൽകിയ പദ്ധതിയാണ് ഒപ്പമുണ്ട് ഓറിയന്റൽ . ക്ലാസുകൾ പൂർണ്ണമായി ഓൺലൈനിലേക്ക് മാറിയപ്പോൾ ഡിജിറ്റൽ സൗകര്യങ്ങളില്ലാതെ പഠനം വഴി മുട്ടിയ അർഹരായ കുട്ടികൾക്കെല്ലാം ആൻഡ്രോയിഡ് ഫോൺ വാങ്ങി നൽകി. അധ്യാപക-അനധ്യാപക ജീവനക്കാർ ചേർന്ന് ശമ്പളത്തിൽ നിന്ന് നീക്കിവെച്ച ഏഴുലക്ഷം രൂപ, ഭക്ഷണം, വസ്ത്രം, അടിസ്ഥാന ആവശ്യങ്ങൾ, രോഗ ചികിൽസ , പാർപ്പിട ആവശ്യങ്ങൾ തുടങ്ങി കുട്ടികളുടെ വ്യത്യസ്ത ആവശ്യങ്ങൾക്കു നൽകാൻ സാധിച്ചു. നമ്മുടെ കുട്ടികളിൽ ഒരാൾ പോലും ലോക്ക് ഡൗൺ കാലത്തെ അത്യാവശ്യങ്ങൾക്ക് പ്രയാസപ്പെടരുത് എന്ന സ്കൂളിന്റെ കരുതലും തലോടലുമായിരുന്നു ഒപ്പമുണ്ട് ഓറിയന്റൽ പദ്ധതി. (കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക )

എൻ.എസ് .എസ്  പ്രവർത്തനങ്ങൾ

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രവർത്തങ്ങൾ (ഹൈസ്കൂൾ ,ഹയർ സെക്കന്ററി )

ആസ്പയർ പ്രവർത്തങ്ങൾ

ഒ ലൈവ് മീഡിയ ക്ലബ് പ്രവർത്തങ്ങൾ

ഒപ്പമുണ്ട് ഓറിയന്റൽ