"തട്ടോളിക്കര യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shajireena (സംവാദം | സംഭാവനകൾ) (ചെ.) (→ചരിത്രം) |
Shajireena (സംവാദം | സംഭാവനകൾ) |
||
വരി 64: | വരി 64: | ||
ചോമ്പാല ഉപജില്ലയിലെ പാരമ്പര്യവും പഴക്കവുമുള്ള പ്രശസ്തമായ ഒരു വിദ്യാലയമാണ് തട്ടോളിക്കര.യു.പി സ്കൂൾ.വടകര താലൂക്കിലെ ഏറാമല പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് ഒന്നരനൂറ്റാണ്ട് കാലത്തെ പഴക്കമുണ്ട് എന്ന് കണക്കാക്കപ്പെടുന്നു. | ചോമ്പാല ഉപജില്ലയിലെ പാരമ്പര്യവും പഴക്കവുമുള്ള പ്രശസ്തമായ ഒരു വിദ്യാലയമാണ് തട്ടോളിക്കര.യു.പി സ്കൂൾ.വടകര താലൂക്കിലെ ഏറാമല പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് ഒന്നരനൂറ്റാണ്ട് കാലത്തെ പഴക്കമുണ്ട് എന്ന് കണക്കാക്കപ്പെടുന്നു. | ||
നാട്ടെഴുത്തച്ചൻമാർ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയത്തിലേക്ക് നാടിന്റെ നാനാ ഭാഗത്തു നിന്നും പഠിതാക്കൾ എത്തിയിരുന്നതായി പറയപ്പെടുന്നു.അക്കാലത്ത് നാലോ അഞ്ചോ കിലോ മീറ്ററിനുള്ളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേറെ ഉണ്ടായിരുന്നില്ലത്രെ. | നാട്ടെഴുത്തച്ചൻമാർ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയത്തിലേക്ക് നാടിന്റെ നാനാ ഭാഗത്തു നിന്നും പഠിതാക്കൾ എത്തിയിരുന്നതായി പറയപ്പെടുന്നു.അക്കാലത്ത് നാലോ അഞ്ചോ കിലോ മീറ്ററിനുള്ളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേറെ ഉണ്ടായിരുന്നില്ലത്രെ.[[തട്ടോളിക്കര യു പി എസ് ചരിത്രം|കൂടുതൽ അറിയാൻ]] | ||
ഒരു എലമന്ററി സ്കൂൾ എന്ന നിലക്ക് ദീർഘകാലം ഈ വിദ്യാലയം പ്രവർത്തിച്ചു . ഓല മേഞ്ഞ ഒരു പഴയ കെട്ടിടത്തിലായിരുന്നു അക്കാലത്ത് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്.മേപ്പാടി ചാത്തുമാസ്റ്ററിൽ നിന്ന് കണ്ണോത്ത് ചെക്കൂട്ടി വൈദ്യർ മാനേജ് മെന്റ് ഏറ്റെടുത്തതിന് ശേഷമാണ് ഈ വിദ്യാലയം പടിപടിയായി ഉയർച്ചയുടെ പടവുകൾ കയറാൻ തുടങ്ങിയത്. അഞ്ചാം തരം വരെയുണ്ടായിരുന്ന ഈ വിദ്യാലയം 1967ൽ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു. എ. നാരായണക്കുറുപ്പ് മാസ്റ്ററായിരുന്നു അന്ന് പ്രധാന അധ്യാപകൻ.തുടർന്ന് ചെക്കൂട്ടി വൈദ്യരുടെ മകൻ കെ.ബാലൻ മാസ്റ്റർ സ്കൂൾ മേനേജരാവുകയും ഭാര്യ കെ.വി.കമലാക്ഷി ടീച്ചർ സ്കൂളിന്റെ പ്രധാന അധ്യാപികയായി ചാർജെടുക്കുകയും ചെയ്തു | ഒരു എലമന്ററി സ്കൂൾ എന്ന നിലക്ക് ദീർഘകാലം ഈ വിദ്യാലയം പ്രവർത്തിച്ചു . ഓല മേഞ്ഞ ഒരു പഴയ കെട്ടിടത്തിലായിരുന്നു അക്കാലത്ത് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്.മേപ്പാടി ചാത്തുമാസ്റ്ററിൽ നിന്ന് കണ്ണോത്ത് ചെക്കൂട്ടി വൈദ്യർ മാനേജ് മെന്റ് ഏറ്റെടുത്തതിന് ശേഷമാണ് ഈ വിദ്യാലയം പടിപടിയായി ഉയർച്ചയുടെ പടവുകൾ കയറാൻ തുടങ്ങിയത്. അഞ്ചാം തരം വരെയുണ്ടായിരുന്ന ഈ വിദ്യാലയം 1967ൽ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു. എ. നാരായണക്കുറുപ്പ് മാസ്റ്ററായിരുന്നു അന്ന് പ്രധാന അധ്യാപകൻ.തുടർന്ന് ചെക്കൂട്ടി വൈദ്യരുടെ മകൻ കെ.ബാലൻ മാസ്റ്റർ സ്കൂൾ മേനേജരാവുകയും ഭാര്യ കെ.വി.കമലാക്ഷി ടീച്ചർ സ്കൂളിന്റെ പ്രധാന അധ്യാപികയായി ചാർജെടുക്കുകയും ചെയ്തു |
18:13, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തട്ടോളിക്കര യു പി എസ് | |
---|---|
വിലാസം | |
തട്ടോളിക്കര തട്ടോളിക്കര യു പി സ്കൂൾ ,ചോമ്പാല (പോസ്റ്റ് ),വടകര , ചോമ്പാല പി.ഒ. , 670672 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1900 |
വിവരങ്ങൾ | |
ഫോൺ | 0496 2501011 |
ഇമെയിൽ | 16264hmchombala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16264 (സമേതം) |
യുഡൈസ് കോഡ് | 32041300418 |
വിക്കിഡാറ്റ | (Q64551904) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ഏറാമല പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 138 |
പെൺകുട്ടികൾ | 105 |
ആകെ വിദ്യാർത്ഥികൾ | 243 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷാജി എം.സി |
പി.ടി.എ. പ്രസിഡണ്ട് | രജ്ഞിത്ത് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സൂര്യ |
അവസാനം തിരുത്തിയത് | |
02-02-2022 | Shajireena |
കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിൽ മുക്കാളി റെയ്ൽവേ സ്റ്റേഷന് അടുത്ത് തട്ടോളിക്കരയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് തട്ടോളിക്കര യു പി സ്കൂൾ
ചരിത്രം
ചോമ്പാല ഉപജില്ലയിലെ പാരമ്പര്യവും പഴക്കവുമുള്ള പ്രശസ്തമായ ഒരു വിദ്യാലയമാണ് തട്ടോളിക്കര.യു.പി സ്കൂൾ.വടകര താലൂക്കിലെ ഏറാമല പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് ഒന്നരനൂറ്റാണ്ട് കാലത്തെ പഴക്കമുണ്ട് എന്ന് കണക്കാക്കപ്പെടുന്നു.
നാട്ടെഴുത്തച്ചൻമാർ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയത്തിലേക്ക് നാടിന്റെ നാനാ ഭാഗത്തു നിന്നും പഠിതാക്കൾ എത്തിയിരുന്നതായി പറയപ്പെടുന്നു.അക്കാലത്ത് നാലോ അഞ്ചോ കിലോ മീറ്ററിനുള്ളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേറെ ഉണ്ടായിരുന്നില്ലത്രെ.കൂടുതൽ അറിയാൻ
ഒരു എലമന്ററി സ്കൂൾ എന്ന നിലക്ക് ദീർഘകാലം ഈ വിദ്യാലയം പ്രവർത്തിച്ചു . ഓല മേഞ്ഞ ഒരു പഴയ കെട്ടിടത്തിലായിരുന്നു അക്കാലത്ത് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്.മേപ്പാടി ചാത്തുമാസ്റ്ററിൽ നിന്ന് കണ്ണോത്ത് ചെക്കൂട്ടി വൈദ്യർ മാനേജ് മെന്റ് ഏറ്റെടുത്തതിന് ശേഷമാണ് ഈ വിദ്യാലയം പടിപടിയായി ഉയർച്ചയുടെ പടവുകൾ കയറാൻ തുടങ്ങിയത്. അഞ്ചാം തരം വരെയുണ്ടായിരുന്ന ഈ വിദ്യാലയം 1967ൽ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു. എ. നാരായണക്കുറുപ്പ് മാസ്റ്ററായിരുന്നു അന്ന് പ്രധാന അധ്യാപകൻ.തുടർന്ന് ചെക്കൂട്ടി വൈദ്യരുടെ മകൻ കെ.ബാലൻ മാസ്റ്റർ സ്കൂൾ മേനേജരാവുകയും ഭാര്യ കെ.വി.കമലാക്ഷി ടീച്ചർ സ്കൂളിന്റെ പ്രധാന അധ്യാപികയായി ചാർജെടുക്കുകയും ചെയ്തു
ദീർഘമായ ഒരു കാലയളവ് വരെ അപ്പർ പ്രൈമറി വിഭാഗത്തിൽ മാത്രം13ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു.പ്രൈമറി വിഭാഗത്തിലെ 8 ക്ലാസ്സുകളടക്കം 21ഡിവിഷനുകളിലായി 700ൽ പരം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു.
കലാകായിക മത്സരങ്ങളിൽ ഈ വിദ്യാലയം സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.സ്പോർട്സിൽ സബ് ജില്ലാതലത്തിൽ പല തവണ ഓവറോൾ കിരീടം നേടിയിട്ടുണ്ട്. 2003-2004 വർഷം നടന്ന കലാമേളയിൽ യു പി വിഭാഗത്തിൽ ഈ വിദ്യാലയത്തിനാണ് ഓവറോൾ കിരീടം ലഭിച്ചിട്ടുള്ളത്. ശാസ്ത്ര -ഗണിത ശാസ്ത്ര -പ്രവൃത്തി പരിചയ മേളകളിൽ സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും നിരവധി വിജയം നേടിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്. സുബിത്ത് വി.എസ് എന്ന വിദ്യാർത്ഥി സംസ്ഥാനതലത്തിൽ നടത്തിയ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടുകയുണ്ടായി.
ഏറാമല,ഒഞ്ചിയം,അഴിയൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ ഈ മൂന്നുപഞ്ചായത്തിലെയും വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.അങ്ങനെ തട്ടോളിക്കര,കുന്നുമ്മക്കര,കണ്ണൂക്കര,ഒഞ്ചിയം,നെല്ലാച്ചേരി പ്രദേശങ്ങൾക്കുള്ള വിജ്ഞാനദായകകേന്ദ്രമായി തട്ടോളിക്കര യു പി സ്കൂൾ നിലകൊള്ളുകയാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 11 കി.മി അകലം.
- മുക്കാളി റെയിൽവേ സ്റ്റേഷനു സമീപം സ്ഥിതിചെയ്യുന്നു.
|} {{#multimaps:11.6687225,75.56739 |zoom=13}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16264
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ