"എസ്.എൻ.വി.യു.പി.എസ് കൊച്ചുകോയിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) |
|||
വരി 167: | വരി 167: | ||
# | # | ||
==<big>'''വഴികാട്ടി'''</big>== | ==<big>'''വഴികാട്ടി'''</big>== | ||
പത്തനംതിട്ടയിൽ നിന്ന് വടശ്ശേരിക്കര ,ചിറ്റാർ സീതത്തോട് വഴി കൊച്ചുകോയിക്കൽ. അവിടെനിന്ന് കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്കുള്ള വഴിയിൽ 2 കിലോമീറ്റർ ദൂരത്തിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു . | |||
{{#multimaps:9. | {{#multimaps:9.3282420, 76.9806430|zoom=10}} | ||
|} | |} | ||
|} | |} |
20:18, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എൻ.വി.യു.പി.എസ് കൊച്ചുകോയിക്കൽ | |
---|---|
വിലാസം | |
കൊച്ചുകോയിക്കൽ എസ് എൻ യു പി എസ് കൊച്ചുകോയിക്കൽ , കൊച്ചുകോയിക്കൽ പി.ഒ. , 689667 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഫോൺ | 04735 259022 |
ഇമെയിൽ | snups259022@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38650 (സമേതം) |
യുഡൈസ് കോഡ് | 32120802405 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 33 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | രജിത സതികുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ അരുൺ |
അവസാനം തിരുത്തിയത് | |
31-01-2022 | Mathewmanu |
ചരിത്രം
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഉണ്ടായ ഭക്ഷ്യക്ഷാമം മറികടക്കുന്നതിനായി അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി. പി .രാമസ്വാമി അയ്യർ കൃഷി ചെയ്യുന്നതിനുവേണ്ടി അനുവദിച്ചു നൽകിയ വനപ്രദേശം കക്കാട് വാലി പ്രൊഡക്ഷൻ ഏറിയ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് . ക്രമേണ കർഷകർ ഈ സ്ഥലത്ത് വാസമുറപ്പിച്ചു . കുടിയേറ്റ കർഷകരായ ജനതയുടെ മക്കൾക്ക് പ്രാഥമികവിദ്യാഭ്യാസം വഴിമുട്ടി നിന്ന കാലഘട്ടത്തിൽ 1955 ജൂൺ മാസം നാലാം തീയതി എസ്എൻഡിപി എൽപി സ്കൂൾ എന്ന പേരിൽ പഞ്ചായത്തിലെ ആദ്യ വിദ്യാലയമായി ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചു .വേലായുധൻ തടത്തിൽ കിഴക്കേതിൽ, കൃഷ്ണൻ കുളത്തുങ്കൽ എന്നിവർ വിദ്യാലയം സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം വിട്ടു നൽകി .
തടത്തിൽ കിഴക്കേതിൽ വേലായുധൻ ,കൃഷ്ണൻ കുളത്തുങ്കൽ, കൊച്ചുചെറുക്കൻ ചരിവുപറമ്പിൽ, ചമ്പോൺ നാരായണൻ നായർ, കുഞ്ഞുപിള്ള രാഘവൻ, കൊടിഞ്ഞിയിൽ ജോർജ് ,കാരക്കാട് ശ്രീധരൻ ,തടത്തിൽ കേശവൻ തുടങ്ങി നല്ലവരായ കർഷകരുടെ നേതൃത്വത്തിൽ കെട്ടിടം നിർമിച്ചു നൽകി.
തലച്ചിറ ആലക്കൽ ശ്രീ. നാരായണൻ വക്കിലായിരുന്നു ആദ്യ സ്കൂൾ മാനേജർ .1964 -65 വർഷത്തിൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു എസ്. എൻ. യു .പി .സ്കൂൾ കൊച്ചുകോയിക്കൽ എന്ന് നാമകരണം നടത്തി .തുടർന്ന് മാനേജരുടെ ഭാര്യ ശ്രീമതി ജാനകി ആയിരുന്നു സ്കൂൾ മാനേജർ. മാനേജരുടെ മരണശേഷം പുത്രൻ അഡ്വക്കേറ്റ് എൻ. ദേവരാജൻ സ്കൂൾ മാനേജരായി ചുമതലയേറ്റു.
ശേഷം 2015 സെപ്റ്റംബർ പതിനഞ്ചാം തീയതി വിദ്യാലയം കൈമാറ്റം ചെയ്യപ്പെടുകയും ,ശ്രീ.വി.സി.പ്രവീൺ വാഴൂർ, വലപ്പാട്,തൃശ്ശൂർ മാനേജരായി ചുമതലയേൽക്കുകയും ചെയ്തു .
ഭൗതികസൗകര്യങ്ങൾ
രണ്ടേക്കറിൽ കുറയാത്ത വസ്തു വിദ്യാലയത്തിന് സ്വന്തമായുണ്ട് .തറ കോൺക്രീറ്റ് ചെയ്തതും മേൽക്കൂര ഓട് മേഞ്ഞതും ആയ നാലു കെട്ടിടങ്ങളുണ്ട്. ഓഫീസ് റൂം,സ്റ്റാഫ് റും എന്നിവ പ്രത്യേകമായിട്ടുണ്ട്.കുട്ടികൾക്ക് ആവശ്യമായ മൂത്രപ്പുരകൾ ,കക്കൂസ് എന്നിവയുണ്ട് .കുടിവെള്ളത്തിനായി മഴവെള്ളസംഭരണി ,കുഴൽ കിണർ എന്നിവ ഉണ്ടെങ്കിലും ഉപയോഗപ്രദം അല്ല .കളിസ്ഥലമുണ്ട് .വൈദ്യുതീകരിച്ച ക്ലാസ് മുറികളാണ് .ചുറ്റുമതിൽ ഇല്ല. പഠനോപകരണ ലഭ്യത പരിമിതമാണ്. പ്രവർത്തനക്ഷമമായ മൂന്നു ലാപ്ടോപ്പുകൾ ,രണ്ട് പ്രൊജക്ടറുകൾ എന്നിവയുണ്ട് .ലൈബ്രറിയിൽ പഠനസംബന്ധിയായ പുസ്തകങ്ങളുണ്ട് .ക്ലാസ് മുറികളിലും സ്റ്റാഫ് റൂമിലും ഓഫീസ് റൂമിലും അത്യാവശ്യ ഫർണിച്ചറുകൾ ഉണ്ട്. പഠനോപകരണങ്ങൾ ഇനിയും ആവശ്യമുണ്ട് .ലബോറട്ടറി സൗകര്യം പരിമിതമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- എൻ .കെ. വിശ്വനാഥൻ
(4 . 6 . 1955 മുതൽ 31. 3 .1991 വരെ )
• പി .കെ. പുരുഷോത്തമൻ (1 .4.1991 മുതൽ 31 .3. 1992 വരെ )
• കുഞ്ഞമ്മ മാത്യു (1 .4. 1992 മുതൽ 31. 3 .1993 വരെ )
• കെ .കെ .ലീലാമ്മ ( 1 .4 .1993 മുതൽ
31. 5 .1997 വരെ )
• ടി .എൻ. ചന്ദ്രശേഖരപിള്ള
(1. 6 .1997 മുതൽ 31 .3 .2002 വരെ )
• ബി .പ്രസന്നകുമാരി (1.4 .2002 മുതൽ 31.5.2018 )
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
.അൻസു പി എബ്രഹാം - എച്ച് .എം.
• ആശ . ഡി - യു.പി.എസ് .എ
• ജയ. കെ .ജോർജ് - എൽ. പി .എസ് .എ
• ലേഖ. ഡി - എൽ. പി .എസ് .എ
• സെലീന .റ്റി. എസ് - ഹിന്ദി
• മനോജ്. സി. എസ് - സംസ്കൃതം
• സുരേഷ്. പി.കെ - ഓഫീസ്
അറ്റൻഡ് ൻറ്
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- • വി.വി. വർഗീസ് - (മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് )
• ഫാദർ വർഗീസ് കൈന്തോൺ
• സ്വാമി മന്ത്ര ചൈതന്യ - (ശിവഗിരി മഠം )
• ജോബി റ്റി.ഈശോ-
(സീതത്തോട്
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് )
വഴികാട്ടി
പത്തനംതിട്ടയിൽ നിന്ന് വടശ്ശേരിക്കര ,ചിറ്റാർ സീതത്തോട് വഴി കൊച്ചുകോയിക്കൽ. അവിടെനിന്ന് കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്കുള്ള വഴിയിൽ 2 കിലോമീറ്റർ ദൂരത്തിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു . {{#multimaps:9.3282420, 76.9806430|zoom=10}} |} |}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38650
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ