"എ.എൽ.പി.എസ്. വെള്ളൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 40: | വരി 40: | ||
[[പ്രമാണം:18407 32 pari2.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:18407 32 pari2.jpeg|ഇടത്ത്|ലഘുചിത്രം]] | ||
07:32, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാഠ്യേതര പ്രവർത്തനങ്ങൾ
ഓൺലൈൻ പ്രവേശനോത്സവം 2021 -22
01 -06 -2021 ന് ഓൺലൈൻ പ്രവേശനോത്സവം അതി വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു.മലപ്പുറം നിയോജക മണ്ഡലം എം.എൽ.എ പി.ഉബൈദുല്ല ഉദഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇസ്മായീൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പനക്കൽ ഗോപാലൻ,ജുമൈല ടീച്ചർ ആശംസകൾ അറിയിച്ചു സംസാരിച്ചു.പ്രശസ്ത കലാകാരന്മാരായ ശിഹാബ് പൂക്കോട്ടൂർ,മണി അറുമുഖൻ എന്നിവർ സംബന്ധിച്ചു.കുട്ടികളുടെ വൈവിധ്യമാർന്ന കലാ പരിപാടികൾ നടന്നു.അധ്യാപകരും,കുട്ടികളും,പി.ടി.എ / എം.ടി.എ അംഗങ്ങളും ഓൺലൈനായി പരിപാടിയിൽ സംബന്ധിച്ചു. ഓൺലൈൻ പ്രവേശനോത്സവം 2021 വിഡിയോ കാണുവാൻ
സ്കൂൾ പ്രവേശനോത്സവത്തിന്റെ വാർത്താ അവതരണം.
ഓൺലൈൻ സ്‌പെഷ്യൽ അസംബ്ലി
ജൂൺ 05 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓൺലൈൻ അസ്സംബ്ലി സംഘടിപ്പിച്ചു.പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ.സി.എം ജോയ് (Associate Professor(Retired) and Former Registrar ,Kerala Forest Research Institute).പരിപാടിയിൽ സംബന്ധിച്ചു .ബഹു.വിദ്യാഭ്യാസ മന്ത്രിയുടെ പരിസ്ഥിതി ദിന സന്ദേശം കുട്ടികളെ കേൾപ്പിച്ചു.കുട്ടികൾക്കായി ഒരു തൈ നടാം ,ഡ്രൈ ഡേ ,ചിത്രരചന ,പോസ്റ്റർ നിർമ്മാണം ,ഗാനാലാപനം എന്നിവയും നടത്തി
വിഡിയോ കാണുവാൻ
മലപ്പുറം ജില്ലാ രൂപീകരണ ദിനം
ജൂൺ 16 മലപ്പുറം ജില്ലാ രൂപീകരണ ദിനത്തിൽ കുട്ടികൾക്കായി ഓൺലൈൻ ക്വിസ് മത്സരം നടത്തി.മലപ്പുറത്തിന്റെ അടിസ്ഥാന വിവരങ്ങളും പ്രശസ്ത വ്യക്തിത്വങ്ങളേയും ഉൾക്കൊള്ളിച്ചുകൊണ്ട് മലപ്പുറത്തെക്കുറിച്ച് പാടാം ....പഠിക്കാം .....ഒരു വീഡിയോ തയ്യാറാക്കി.