"ജി.എം.എൽ.പി.എസ്. ചാപ്പനങ്ങാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
18447-wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
18447-wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:18447-5.png|ലഘുചിത്രം]] | [[പ്രമാണം:18447-5.png|ലഘുചിത്രം]] | ||
[[പ്രമാണം:18447-8.png|ലഘുചിത്രം]] | |||
മലപ്പുറം ജില്ലയിൽ ഏറേ പ്രശസ്തമായ പ്രദേശമാണ് ചാപ്പനങ്ങാടി. ജില്ലക്കകത്തും പുറത്തും അറിയപെടുന്ന ഈ ഗ്രാമം ദശാബ്ദങ്ങൾക്കുമുമ്പു തന്നെ വിദ്യകൊണ്ട് ധന്യമായിരുന്നു. കോട്ടക്കലിൽ നിന്നു പെരിന്തൽമണ്ണ റോഡിലൂടെ അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ ചാപ്പനങ്ങാടിയിലെത്താം. കൃഷിയോഗ്യമല്ലാത്ത ഉയർന്ന ചെങ്കൽ പ്രദേശമായതിനാൽ പുരാതന കാലത്ത് ഇവിടെ ജനവാസം വളരെ കുറവായിരിന്നു. | മലപ്പുറം ജില്ലയിൽ ഏറേ പ്രശസ്തമായ പ്രദേശമാണ് ചാപ്പനങ്ങാടി. ജില്ലക്കകത്തും പുറത്തും അറിയപെടുന്ന ഈ ഗ്രാമം ദശാബ്ദങ്ങൾക്കുമുമ്പു തന്നെ വിദ്യകൊണ്ട് ധന്യമായിരുന്നു. കോട്ടക്കലിൽ നിന്നു പെരിന്തൽമണ്ണ റോഡിലൂടെ അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ ചാപ്പനങ്ങാടിയിലെത്താം. കൃഷിയോഗ്യമല്ലാത്ത ഉയർന്ന ചെങ്കൽ പ്രദേശമായതിനാൽ പുരാതന കാലത്ത് ഇവിടെ ജനവാസം വളരെ കുറവായിരിന്നു. | ||
23:50, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
മലപ്പുറം ജില്ലയിൽ ഏറേ പ്രശസ്തമായ പ്രദേശമാണ് ചാപ്പനങ്ങാടി. ജില്ലക്കകത്തും പുറത്തും അറിയപെടുന്ന ഈ ഗ്രാമം ദശാബ്ദങ്ങൾക്കുമുമ്പു തന്നെ വിദ്യകൊണ്ട് ധന്യമായിരുന്നു. കോട്ടക്കലിൽ നിന്നു പെരിന്തൽമണ്ണ റോഡിലൂടെ അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ ചാപ്പനങ്ങാടിയിലെത്താം. കൃഷിയോഗ്യമല്ലാത്ത ഉയർന്ന ചെങ്കൽ പ്രദേശമായതിനാൽ പുരാതന കാലത്ത് ഇവിടെ ജനവാസം വളരെ കുറവായിരിന്നു.
കൃഷി മാത്രമായിരുന്നു ആദ്യകാലത്ത് ഉപജീവനമാർഗമെന്നതിനാൽ, പത്തൊൻപതാം നൂറ്റാണ്ടു വരെ വിദ്യാഭ്യാസ രംഗത്ത് പറയത്തക്ക പുരോഗതി കൈവരിക്കുവാൻ ഈ പ്രദേശത്തിനായിട്ടില്ല. ആദ്യ കാലത്ത് നാടുവാഴികൾക്കു കീഴിലും പിന്നീട് കോഴിക്കോട് സാമൂതിരിയുടെ കിഴക്കേ കോവിലകമായി അറിയപ്പെടുന്ന കോട്ടക്കൽ കോവിലകത്തിനു കീഴിലുമായിരുന്നു ഈ പ്രദേശം. അങ്ങിങ്ങായി കാണപ്പെട്ടിരുന്ന ഓത്തുപള്ളികളും ആശാൻമാരുടെ കീഴിൽ പ്രവർത്തിച്ചിരുന്ന പള്ളിക്കൂടങ്ങളും മാത്രമായിരുന്നു അക്കാലത്തെ പാരമ്പര്യ വിദ്യാഭാസ കേന്ദ്രങ്ങൾ. പിന്നീട് ബ്രിട്ടീഷ് ഭരണകാലത്ത് മദിരാശി പ്രസിഡൻസിയുടെ കീഴിൽ വന്നതിനു ശേഷമാണ് ആധുനിക വിദ്യാഭ്യാസത്തിന് നാന്ദി കുറിക്കപ്പെട്ടത്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടങ്ങളിൽ എലിമെന്ററി സ്കൂളുകളുടെ വ്യാപനത്തോടെ മലബാർ മേഖലയിൽ ഉണ്ടായ വിദ്യാഭ്യാസ പരമായ ഉണർവ് വിദ്യാസമ്പന്നർ വളർന്നു വരാൻ ഇടയാക്കിയിരുന്നു. 1907 ൽ തന്നെ ചാപ്പനങ്ങാടിയിലും സ്കൂൾ സ്ഥാപിതമായി.
പിന്നോക്കാവസ്ഥയിലായിരുന്ന ഒരു കർഷക ജനതയെ ഇന്നത്തെ നിലവാരത്തിലേക്ക് കൈപിടിച്ചുയർത്തിയതിൽ ഈ സരസ്വതി ക്ഷേത്രത്തിന് അനൽപമായ പങ്കുണ്ട്. അതിനു വേണ്ടി സമ്പത്തും സമയവും അദ്വാനവും സ്വയം സമർപ്പിച്ച് അഹോരാത്രം പ്രയത്നിച്ച ഒരു ജനതയുണ്ടിവിടെ.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് തന്നെ പൊന്മള പഞ്ചായത്തിൽ ഭൗതികവിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങൾ നിലവിൽ വന്നിരുന്നു.1907-ൽ സ്ഥാപിച്ച ആദ്യവിദ്യാഭ്യാസ സ്ഥാപനമാണ് ഇപ്പോഴത്തെ ഗവൺമെന്റ് മാപ്പിള ലോവർ പ്രൈമറി സ്കൂ
ൾ ചാപ്പനങ്ങാടി. തുടക്കം മുതലേ മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിലായിരുന്നു ഈ സ്ഥാപനം. ഈ സ്ക്കൂളിന്റെ സ്ഥലവും കെട്ടിടവും അഞ്ചുമുക്കിൽ അഹമ്മദ് കുട്ടിയുടെ ഉടമസ്ഥതയിലായിരുന്നു. ചാപ്പനങ്ങാടിയുടെ ഹൃദയഭാഗത്ത് റോഡരികിൽ നിലകൊണ്ടിരുന്ന ഈ സ്കൂൾ ആദ്യകാലത്ത് അഞ്ച് മുറികളുള്ള ഒരു കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത് . തുടക്കത്തിൽ തന്നെ ഏകദേശം നാനൂറോളം കുട്ടികൾ വിദ്യ അഭ്യസിക്കാൻ സ്കൂളിൽ എത്തിയിരുന്നു .
ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള ക്ലാസുകളായിരുന്നു ആദ്യകാലത്തുണ്ടായിരുന്നത്. അഞ്ച് അധ്യാപകരുണ്ടായിരുന്ന ഈ സ്കൂളിന്റെ ആദ്യ പ്രധാനാധ്യാപകൻ കുഞ്ഞുമൊയ്തീൻ മാസ്റ്റർ ആയിരുന്നു.
പിന്നീട് വന്ന പ്രധാനാധ്യാപകർ ഉൾപ്പെടെയുള്ളവരുടെ അ ശ്രാന്ത പരിശ്രമം തന്നെയാണ് സ്കൂളിന്റെ ഇന്നു കാണുന്ന ഉയർച്ചക്ക് പിന്നിൽ.
ആദ്യ കാലത്ത് മദ്രസയും സ്കൂളും ആയി പ്രവർത്തിച്ചിരുന്ന കെട്ടിടം വളരെയധികം ശോചനീയാവസ്ഥയിലായിരുന്നു. സ്ഥലത്തെ പ്രധാന ഭൂവുടമയായിരുന്ന ആലിബാപ്പു ഹാജി പ്രാഥമികാരോഗ്യ കേന്ദ്രം സ്ഥാപിക്കാൻ വിട്ടു കൊടുത്ത സ്ഥലത്താണ് ഇന്ന് കാണുന്ന പുതിയ കെട്ടിടം ഉണ്ടാക്കിയത്.
1975 ൽ കരിങ്കൽ ഭിത്തിയാൽ നിർമ്മിച്ച ഈ കെട്ടിടം ഇന്നും പ്രൗഢിയോടെ നില നിൽക്കുന്നു.
അന്നു 10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിലായിരുന്നു കെട്ടിടനിർമ്മാണം പൂർത്തിയാക്കിയത്.
1997 ൽ ഡി.പി.ഇ.പി കെട്ടിടം വന്നത്
സ്കൂളിന്റെ പുരോഗതിക്ക് കനത്ത സംഭാവനയായി. ആ കെട്ടിടത്തിലാണ് ഇന്ന് പ്രീ-പ്രൈമറി ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്.
വർഷങ്ങൾ പിന്നിടുന്തോറും സ്കൂളിന്റെ അക്കാദമിക നിലവാരത്തിൽ വളരെയേറെ അഭിവൃദ്ധിയുണ്ടായി. 2009-ൽ പ്രീ-പ്രൈമറി ക്ലാസുകളും ഇഗ്ലീഷ് മീഡിയം ഡിവിഷനുകളും ആരംഭിച്ചു.
ഇത് നാടിന്റെ വിദ്യാഭ്യാസത്തിൽ സമഗ്രമായ കുതിച്ചു ചാട്ടത്തിനു ശക്തമായ അടിത്തറ പാകി.
പാഠ്യ-പാഠ്യേതര തലങ്ങളിൽ സ്കൂൾ മികച്ച നിലവാരം പുലർത്തിത്തുടങ്ങി.
ഇവിടെ നിന്ന് വിദ്യ നുകർന്ന് പോയവരിൽ പലരും സമൂഹത്തിൽ ഉന്നത തലങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |