"ഗവ. യു പി സ്കൂൾ ,പുഴാതി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 59: വരി 59:
പ്രമാണം:13660-6.jpg|'''<nowiki/>'അൽ ഖലം' അറബിക് മാഗസിൻ 2016-17 ഹെഡ് മാസ്റ്റർ ശ്രീ.സുനിൽ കുമാർ പ്രകാശനം ചെയ്യുന്നു.'''
പ്രമാണം:13660-6.jpg|'''<nowiki/>'അൽ ഖലം' അറബിക് മാഗസിൻ 2016-17 ഹെഡ് മാസ്റ്റർ ശ്രീ.സുനിൽ കുമാർ പ്രകാശനം ചെയ്യുന്നു.'''
പ്രമാണം:13660-7.jpg|'''അറബിക് മാഗസിൻ 2018-19 'അൽ അൽവാൻ' (L P) & 'അൽ ഖലം' (U P)'''   
പ്രമാണം:13660-7.jpg|'''അറബിക് മാഗസിൻ 2018-19 'അൽ അൽവാൻ' (L P) & 'അൽ ഖലം' (U P)'''   
</gallery>{{PSchoolFrame/Pages}}
</gallery>
 
== അംഗീകാരങ്ങൾ ==
{{PSchoolFrame/Pages}}

23:30, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിൽ വയനാശീലം പ്രോത്സാഹിപ്പിക്കുക, സർഗാത്മക ശേഷി വർദ്ധിപ്പിക്കുക, സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ മറ്റുള്ളവർക്കൊപ്പം ഇടപഴകാനുള്ള ആത്മവിശ്വാസവും താല്പര്യവും ജനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി വായനാവാരം മുതൽ നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു.

വായനാവാരത്തോടനുബന്ധിച്ച് നടക്കുന്ന വിവിധ പ്രവർത്തനങ്ങളായ വായനമത്സരം,പുസ്തക പരിചയം, പ്രദർശനം, പ്രശ്നോത്തരി, വായനപ്പെട്ടി, കലാ സാഹിത്യ മേഖലകളിൽ പ്രമുഖരായ വ്യക്തികൾ പങ്കെടുക്കുന്ന സ്കൂൾ തല സാഹിത്യവേദി ഉദ്ഘാടന ചടങ്ങുകൾ, ദിനാചരണങ്ങൾ എന്നിവ വിദ്യാർത്ഥികളെ വായനയിലേക്ക് ആകർഷിക്കുന്നു. പത്രങ്ങൾ, സ്കൂൾ ലൈബ്രറി,പ്രാദേശിക ലൈബ്രറികളുടെ പങ്കാളിത്തവും വിദ്യാർത്ഥികളുടെ ഭാഷാപരമായ കഴിവുകളെ വികസിപ്പിക്കുന്നു.

വർഷം തോറും തയ്യാറാക്കുന്ന കൈയെഴുത്ത് മാസികകൾ സർഗാത്മക കഴിവുകൾക്ക് ദിശാബോധം നൽകി സാഹിത്യാഭിരുചികൾ വളർത്തുന്നു.സ്കൂൾ തലങ്ങളിലും ക്ലാസ് മുറികളിലും നടക്കുന്ന പഠനാനുബന്ധ സാഹിത്യ പ്രവർത്തനങ്ങൾ കുട്ടികളിലെ വായന ലേഖന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനോടൊപ്പം സാഹിത്യ ശില്പശാലകളിൽ പങ്കെടുക്കാൻ കരുത്തേകുന്നു.

സയൻസ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള ശക്തമായ ഒരുപാധിയായി വിവിധ പ്രവർത്തനങ്ങൾ സ്കൂൾ ക്ലബ്ബിന് കീഴിൽ നടത്തി വരുന്നു.വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി കൊണ്ടുള്ള ക്ലബ്ബ് ചാന്ദ്രദിനം, ഓസോൺ ദിനം എന്നിവ ശാസ്ത്ര പ്രദർശനം,ശാസ്ത്ര പരീക്ഷണങ്ങൾ,ക്വിസ്, പോസ്റ്റർ രചന മത്സരങ്ങൾ തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികളോടെ ആചരിക്കുന്നു.ശാസ്ത്ര രംഗം പ്രവർത്തനങ്ങളിലും കുട്ടികൾ ഭാഗമാകുന്നു.യു.പി വിഭാഗം വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ച് കൊണ്ട് എല്ലാ വർഷവും ശാസ്ത്രാവബോധം വളർത്താനുതകുന്ന ഫീൽഡ് ട്രിപ്പുകളും സംഘടിപ്പിച്ച് വരുന്നു.

സോഷ്യൽ സയൻസ് ക്ലബ്ബ്

വിദ്യാർത്ഥികളിൽ സാമൂഹികാവബോധം വളർത്തിയെടുക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങളുമായി വിദ്യാലയത്തിലെ സോഷ്യൽ സയൻസ് ക്ലബ് സജീവമാണ്. ക്ലാസ് റൂമുകളിലൊതുങ്ങാതെ പൊതു സമൂഹത്തിന് കൂടി ഗുണകരമായ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി പൊതു സമൂഹത്തെ കൂടി ഉൾപ്പെടുത്തി കൊണ്ട് വിവിധ പ്രവർത്തനങ്ങൾ നടത്തുക എന്നതുമാണ് ക്ലബ്ബിൻ്റെ ലക്ഷ്യം. സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട് ഹിരോഷിമ നാഗസാക്കി ദിനങ്ങൾ,ക്വിറ്റ് ഇന്ത്യ ദിനം, സ്വാതന്ത്ര്യ ദിനം റിപ്പബ്ലിക് ദിനം തുടങ്ങിയ ദിനാചരണങ്ങൾ വിവിധ പ്രവർത്തനങ്ങളുൾപ്പെടുത്തി ആചരിക്കുന്നു.

പ്രദർശനങ്ങൾ, ക്വിസ് മത്സരം, പ്രസംഗ മത്സരം, പതാക നിർമാണം,അഭിമുഖങ്ങൾ, ചർച്ചകൾ എന്നിവ അനുബന്ധ പ്രവർത്തനങ്ങളായി നടന്ന് വരുന്നു.ഓരോ അദ്ധ്യയന വർഷവും കുട്ടികൾക്ക് ചരിത്രാവബോധം നല്കുന്ന ഫീൽഡ് ട്രിപ്പുകളും സംഘടിപ്പിച്ച് വരുന്നു.

ഗണിത ക്ലബ്ബ്

കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തിയെടുക്കുക,ഗണിതപഠനം ആസ്വാദ്യകരമാക്കുക,ഗണിതത്തോടുള്ള ഭയം ഒഴിവാക്കുക തുടങ്ങി കുട്ടികളിൽ സർവ്വതോന്മുഖ ഗണിത പുരോഗതി ലക്ഷ്യമാക്കിക്കൊണ്ടാണ് ഗണിത അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്.സ്കൂളിലെ നിരവധി കുട്ടികൾ ഗണിത ക്ലബ്ബിലെ അംഗങ്ങളാണ്.സ്കൂൾ തലത്തിൽ വാരാന്ത്യ ഗണിത ക്വിസ്,ഗണിത മേളകൾ, മാഗസിൻ നിർമാണം,ഗണിത പൂക്കള മത്സരം തുടങ്ങിയവ നടത്തിവരുന്നു.

സബ്ജില്ല,ജില്ലാതല ഗണിത മേളകളിൽ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെക്കാറുണ്ട്.സ്ഥലപരിമിതി മൂലം ഗണിത ലാബിന് പ്രത്യേക മുറി ലഭ്യമല്ലെങ്കിലും കുട്ടികൾക്കാവശ്യമായ ഒരു കൊച്ചു ഗണിത ലാബും ഒരുക്കിയിട്ടുണ്ട്.

പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് കുട്ടികളിൽ ബോധവത്കരണം നടത്തുന്നതിനായി വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും ഭാഗമായുള്ള പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.പരിസ്ഥിതി ദിനാചരണം വൃക്ഷത്തൈ വിതരണം ചെയ്തും നട്ടു വളർത്തിയും ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചും ആചരിക്കുന്നു. ക്വിസ് മത്സരം, ഡോക്യുമെൻ്ററി പ്രദർശനം, പ്ലാസ്റ്റിക് നിർമാർജന യജ്ഞം, പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ നിർമാണം, പൂന്തോട്ട നിർമ്മാണം എന്നിവ ക്ലബ്ബിന് കീഴിൽ നടന്നു വരുന്നു.

ആർട്സ് ക്ലബ്ബ്

സ്പോർട്സ് ക്ലബ്ബ്

കുട്ടികളുടെ ശാരീരികവും മാനസികവുമായ കഴിവ് മെച്ചപ്പെടുത്തുന്നതിനായി സ്പോർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തി വരുന്നു.നമ്മുടെ വിദ്യാലയത്തിൽ ആരോഗ്യ കായിക വിദ്യാഭ്യാസം നല്കുന്നതിനായി പി.ഇ.ടി യുടെ സേവനം ലഭ്യമാണ്.ഇതിന്റെ ഭാഗമായി ക്ലാസ് തലത്തിൽ പ്രത്യേക പരിശീലനം നൽകി വരുന്നു. അതോടൊപ്പം പാഠ്യ വിഷയങ്ങളും ഉൾപെടുത്തിക്കൊണ്ടാണ് ക്ലാസുകൾ നടക്കുന്നത്.ക്ലാസ് തലത്തിൽ മികവ് തെളിയിക്കുന്ന കുട്ടികളെ സ്കൂൾ തല മത്സരത്തിന് വേണ്ടി സജ്ജരാക്കുകയും അതിൽ നിന്ന് ഒന്ന് രണ്ട് സ്ഥാനക്കാരെ സബ് ജില്ലാ തല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ സബ്ജില്ല, ജില്ലാതല കായിക മേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാറുണ്ട്.

എല്ലാ വർഷവും സ്കൂൾ തലത്തിൽ രണ്ട് ദിവസങ്ങളിലായി നടത്തി വരുന്ന കായിക മേള കുട്ടികളുടെ പങ്കാളിത്തം കൊണ്ടും ആവേശം കൊണ്ടും ഒരു പടി മുന്നിൽ നിൽക്കുന്നു. നാല് ഹൗസുകൾ തമ്മിൽ മാറ്റുരക്കുന്ന കായിക മാമാങ്കത്തിന് വേദിയാവാറുള്ളത് കക്കാട് നാടിൻ്റെ കളി മൈതാനം തന്നെയാണ്.കൊച്ചു കായിക പ്രതിഭകളെ വളർത്തിയെടുക്കാൻ എന്നും വിലങ്ങുതടിയാവുന്നത് നമ്മുടെ വിദ്യാലയത്തിൻ്റെ സ്ഥല പരിമിതി ഒന്നു മാത്രമാണ്.

നാല് ഹൗസുകളുടെ മാർച്ച് പാസ്റ്റോടു കൂടി കൊടിയേറുന്ന കായിക മാമാങ്കം ആവേശകരമായ വിവിധ ഇനം മത്സരങ്ങൾ കൊണ്ട് സമ്പുഷ്ടമാണ്.അവസാന ഇനമായ വടം വലി മത്സരത്തോട് കൂടി കായിക മാമാങ്കത്തിന് കൊടിയിറങ്ങും.ജേതാക്കളായ വിദ്യാർത്ഥികളെ ഗ്രൗണ്ടിൽ വെച്ച് തന്നെ അനുമോദിക്കും.

ഇംഗ്ലീഷ് ക്ലബ്ബ്

ഹിന്ദി ക്ലബ്ബ്

അലിഫ് അറബിക് ക്ലബ്ബ്

വിദ്യാർത്ഥികളിൽ ഭാഷാനൈപുണികൾ വളർത്തിയെടുക്കുന്നതിനും ഭാഷാഭിരുചി വർദ്ധിപ്പിക്കുന്നതിനുമായി അറബിക് ഭാഷാ ക്ലബ്ബ് പ്രവർത്തിക്കുന്നു.അറബി അക്ഷരമാലയിലെ ആദ്യ അക്ഷരമായ 'അലിഫ്' എന്നത് തന്നെയാണ് ക്ലബ്ബിന് നാമകരണം ചെയ്തിട്ടുള്ളത്.പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന വിവിധ പ്രവർത്തനങ്ങളാണ് ക്ലബ്ബിന് കീഴിൽ നടന്നു വരുന്നത്.വിദ്യാലയത്തിലെ അറബി ഭാഷ ഒന്നാം ഭാഷയായി പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളും അലിഫ് അറബിക് ക്ലബ്ബിലെ അംഗങ്ങളാണ്.ക്ലബ്ബിന് നേതൃത്വം നൽകുന്നത് വിദ്യാലയത്തിലെ അറബി അദ്ധ്യാപകരാണ്.

ദിനാചരണ പ്രവർത്തനങ്ങളിൽ മറ്റ് ക്ലബ്ബുകളോടൊപ്പം ചേർന്ന് നിന്നു കൊണ്ട് പ്രവർത്തനങ്ങൾ നടത്തി വരുന്നു. അറബിയിൽ പ്രത്യേകം പോസ്റ്റർ തയ്യാറാക്കിയും പ്രദർശനമൊരുക്കിയും മത്സരങ്ങൾ നടത്തിയും ദിനാചരണങ്ങളുടെ ഭാഗമാകുന്നു.

പരിസ്ഥിതി ദിനം,വായന ദിനം, ബഷീർ ദിനം, ചാന്ദ്ര ദിനം,സ്വാതന്ത്യ ദിനം,അദ്ധ്യാപക ദിനം, ഗാന്ധിജയന്തി, ശിശുദിനം, ഒസോൺ ദിനം,ലഹരി വിരുദ്ധ ദിനം etc.

ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാദിനം എല്ലാ വർഷവും ബാഡ്ജ് നല്കിയും പ്രദർശനങ്ങൾ നടത്തിയും ആചരിക്കുന്നു.

അൽ മുദരിസീൻ ബ്ലോഗ് നടത്തുന്ന ഭാഷാ ദിന ഓൺലൈൻ ക്വിസിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പിക്കുന്നു.

അലിഫ് അറബിക് ടാലൻ്റ് എക്സാം സ്കൂൾ തലത്തിൽ നടത്തി വിജയികളാകുന്നവരെ സബ്ജില്ല, ജില്ലാ തല മത്സരങ്ങൾക്ക് പരിശീലനം നല്കി പ്രാപ്തരാക്കുന്നു.

അലിഫ് ടാലൻ്റ് ടെസ്റ്റിൽ സബ് ജില്ലാ തലത്തിൽ തുടർച്ചയായി വിജയം നേടിയതും വിദ്യാലയത്തിന് ചരിത്ര നേട്ടമായിട്ടുണ്ട്.

അലിഫ് മാഗസിൻ മത്സരത്തിൾ എൽ.പി വിഭാഗവും യു.പി വിഭാഗവും മികച്ച ഗ്രേഡ് നേടി ജില്ലാതലത്തിൽ മാറ്റുരക്കാൻ സാധിച്ചിട്ടുണ്ട്.

അറബിക് കാലാമേളയിൽ പങ്കെടുക്കുന്നതിനായി കുട്ടികൾക്ക് നല്ല രീതിയിൽ പരിശീലനം നല്കി വരുന്നു.

അറബിക് കലോത്സവത്തിൽ നമ്മുടെ വിദ്യാലയം എന്നും മികച്ച പ്രകടനമാണ് കാഴ്ച വെക്കാറുള്ളത്.എൽ.പി &യു.പി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യാൻഷിപ്പ് നേടി വിദ്യാലയത്തിൻ്റെ യശസ്സുയർത്താൻ സാധിച്ചിട്ടുണ്ട്.

അംഗീകാരങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം