"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,377: വരി 1,377:




=== ഹിരോഷിമദിനം ===
യുദ്ധം പ്രകൃതിക്കും മനുഷ്യനും ഉണ്ടാക്കുന്ന നാശത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിനും മാനവരാശിക്ക് ഒരിക്കലും മറക്കാനാവാത്ത ഹിരോഷിമ-നാഗസാക്കി ബോംബാക്രമണത്തെക്കുറിച്ച് കുട്ടികൾക്ക് അറിവ് നല്കുന്നതിനുമായി നാലാം ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ലോകസമാധാനത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന സഡാക്കോ സസാക്കിയെയും അവളുടെ കൊക്കുകളെയും ബോംബാക്രമണത്തിന്റെ ദൃശ്യങ്ങളും വീഡിയോയിലൂടെ പ്രദർശിപ്പിച്ചു.കുട്ടികൾ പല നിറത്തിലും വലിപ്പത്തിലുമുള്ള സഡാക്കോകൊക്കുകളെ നിർമിച്ചും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം പകരുന്ന പോസ്റ്ററുകളും മുദ്രാവാക്യങ്ങളും നിർമിച്ചും നൃത്തം അവതരിപ്പിച്ചും ഹിരോഷിമദിനം ആചരിച്ചു.
=== ക്വിറ്റ് ഇന്ത്യാ ദിനം ===
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ പ്രാധാന്യം ഗാന്ധിജിയുടെ നേതൃത്വം,പങ്കാളിത്തം സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയ മഹാന്മാരുടെ ചരിത്രം എന്നിവയെക്കുറിച്ച് കൂടുതൽ അറിയുന്നതിനുതകുന്ന വിവിധ പ്രവർത്തനങ്ങളോടെ ക്വിറ്റ് ഇന്ത്യാദിനം ആചരിച്ചു.കുട്ടികൾ വ്യത്യസ്ത ഭാഷകളിൽ പ്രസംഗിച്ചു. സി.ഷീജ കുട്ടികൾക്ക് ക്വിറ്റ് ഇന്ത്യാദിനസന്ദേശം നൽകി.നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി,പ്രഥമപ്രധാനമന്ത്രി ജവഹർലാൽനെഹ്രു,ഝാൻസിറാണി തുടങ്ങിയവരുടെ വേഷം ധരിച്ച് സ്വാതന്ത്ര്യസമരനേതാക്കളെ അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്തു.
=== കെ.സി.എസ്.എൽ, വിദ്യാരംഗം, സീഡ്-സ്കൂൾ തല ഉത്ഘാടനം ===
വിദ്യാരംഗം, കെ.സി.എസ്.എൽ, സീഡ് ക്ലബുകളുടെ സ്കൂൾ തല ഉത്ഘാടനം ആഗസ്റ്റ് 13,6.00 PM ന് ഓൺ ലൈനായി നടത്തുകയുണ്ടായി. ഹെഡ്മിസ്ട്രസ് സി. സീന ജോസ് ഏവർക്കും സ്വാഗതം ആശംസിച്ചു. ലോക്കൽ മാനേജർ സി. ആൻസിറ്റ അധ്യക്ഷ പ്രസംഗം നടത്തി. വിദ്യാരംഗം ജില്ലാ കോഡിനേറ്റർ ശ്രീമതി സിംല കാസിം ക്ലബുകളുടെ ഉത്ഘാടനം നിർവ്വഹിച്ചുകൊണ്ട് വിദ്യാരംഗം വഴി നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും മത്സരങ്ങളെക്കുറിച്ചും സംസാരിച്ചു. ക്ലബുകളെ പ്രതിനിധികരിച്ചു കൊണ്ട് കുട്ടികൾ കലാ പരിപാടികൾ അവതരിപ്പിച്ചു. സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിവരിച്ചു. വിദ്യാരംഗം ഉപജില്ലാ കോഡിനേറ്റർ സി. റെജി പോൾ എല്ലാവർക്കും നന്ദി പറഞ്ഞു.
=== സ്വാതന്ത്ര്യ ദിനാഘോഷം ===
കോവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് സ്ക്കൂളിൽ മാനേജർ സി.ആൻസിറ്റ പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിനസന്ദേശം നൽകുകയും ചെയ്തു. കുട്ടികൾക്കായി വെർച്ച്വൽ പ്ലാറ്റ്ഫോമിലൂടെ പതാക ഉയർത്തലും ആഘോഷ പരിപാടികളും നടത്തി. ഹെഡ്മിസ്ട്രസ് സി. സീന ജോസ് ഏവരേയും അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു. സിസ്റ്റർ എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകളും പരിശുദ്ധ ദൈവമാതാവിന്റെ തിരുനാൾ ആശംസകളും നേർന്നു. കുട്ടികൾ സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വ്യത്യസ്ത ഭാഷകളിൽ സ്വാതന്ത്ര്യദിന പ്രസംഗം നടത്തുകയും നൃത്തം ചെയ്തും ദേശ ഭക്തിഗാനങ്ങൾ പാടിയും ഭാരതാംബയുടെ വേഷമണിഞ്ഞും ഗാന്ധിജി, ജവഹർലാൽ നെഹ്റു, ഡോ.ബി.ആർ. അംബേദ്കർ തുടങ്ങിയ മഹാന്മാരുടെ വേഷ മണിഞ്ഞും ത്രിവർണ പതാകകളും പോസ്റ്ററുകളും നിർമ്മിച്ചും സ്വാതന്ത്ര്യദിനം സാഘോഷം കൊണ്ടാടി.
മിനി സ്ട്രി ഓഫ് കൾച്ചർ_ ന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി നടന്ന രാഷ്ട്രഗാൻ-ൽ പങ്കെടുത്തുകൊണ്ട് ദേശീയഗാനം പാടി ഹെഡ് മിസ്ട്രസ് ഉൾപ്പടെ 15 അധ്യാപകരും 54 കുട്ടികളും 18 രക്ഷകർത്താക്കളും സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. കൂടാതെ യു.പി.വിഭാഗം സബ് ജില്ലാ ദേശഭക്തിഗാന മത്സരത്തിൽ നമ്മുടെ വിദ്യാർത്ഥികൾ രണ്ടാം സ്ഥാനവും ട്രോഫിയും നേടി
ഇന്ന് ഹെഡ് മിസ്ട്രസ് സി. സീന ജോസിന്റെ സ്വർഗ്ഗീയ മധ്യസ്ഥയായ പരിശുദ്ധ മാതാവിന്റെ തിരുന്നാൾ പ്രത്യേക പ്രാർത്ഥന നടത്തിയും സിസ്റ്ററിന് ആശംസകൾ നേർന്നും വെർച്ച്വലായി ആഘോഷിച്ചു. ഓരോ ക്ലാസ്സിലെ കുട്ടികളും പൂക്കൾ നൽകിയും പാട്ടു പാടിയും ന്യത്തം ചെയ്തും മനോഹരമായ ആശംസ കാർഡുകൾ നിർമ്മിച്ചും ഫീസ്റ്റ് ആഘോഷം ഭംഗിയാക്കി.
=== ഫോട്ടോഗ്രാഫി ദിനം ===
ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് സ്കൂൾ തല ഫോട്ടോഗ്രഫി മത്സരം നടത്തുകയും ജൂണൽ എൽസ, അനയ മേരി എന്നിവരെ സബ് ജില്ലാ മത്സരത്തിനായി തെരെഞ്ഞെടുക്കുകയും ചെയ്തു. ഇതിൽ ജൂണൽ എൽസ എടുത്ത ഫോട്ടോ സബ് ജില്ലാ തലത്തിൽ യു.പി.വിഭാഗം മൂന്നാം സ്ഥാനത്തിന് അർഹമായി.
=== സാൻജോ വിഷ്യൻ അവതരണം ===
സെന്റ് ജോസഫ്സ് യു . പി.സ്ക്കൂളിലെ കൊച്ചു കൂട്ടുകാരുടെ ഓണാഘോഷ പരിപാടികൾ നാലാം ക്ലാസ്സിലെ ജോസഫസ് റെയ്സനും സൗപർണിക യും ചേർന്ന് സാൻജോ വിഷ്യനിലൂടെ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് സി. സീന ജോസ് എല്ലാവർക്കും ഓണാശംസകർ നേർന്നു കൊണ്ട് സംസാരിച്ചു. നമ്മുടെ ജീവിതം ഒരു ഓണപ്പൂക്കളമെന്നോണം മറ്റുള്ളവർക്ക് സന്തോഷം പകരുന്നതാവട്ടെ എന്ന് സിസ്റ്റർ ആശംസിച്ചു. പൂക്കൾ ശേഖരിക്കുന്ന കൊച്ചു കൂട്ടുകാരും പൂക്കളമിടുന്ന കുഞ്ഞുങ്ങളും കേരളീയ വേഷമണിഞ്ഞ കുട്ടികളും അവരുടെ ഊഞ്ഞാലാട്ടവും നയനാനന്ദകരമായ കാഴ്ചയായിരുന്നു. ഏഴാം ക്ലാസ്സിലെ കുട്ടികൾ തിരുവാതിര അവതരിപ്പിച്ചു. മാവേലിയുടെ വരവറിയിച്ചുകൊണ്ടുള്ള ശിവശങ്കറിന്റെ ചെണ്ടമേളവും നാടുകാണാനെത്തിയ മാവേലിയുടെ വരവും ഏറെ കുളിർമ്മയുള്ള കാഴ്ചയായിരുന്നു. നാലാം ക്ലാസ്സിലെ അഭിനവ് ആണ് മാവേലിയുടെ വേഷമണിഞ്ഞത്. എമിലിന്റെ മുത്തശ്ശി പഴയ കാലത്തെ ഓണാഘോഷത്തിന്റെ മധുരിക്കുന്ന സ്മരണകൾ പങ്കുവച്ചു. വീടുകളിലെ ഓണസദ്യയും കൊച്ചു കൂട്ടുകാരുടെ ഓണപ്പാട്ടും വളരെ മനോഹരമായി. പാൽപായസം പാചകം ചെയ്യുന്ന വിധം കുമാരി സ നിഹ അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായി.
=== തിരുവോണം ===
സന്തോഷവും സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ ഓണക്കാലത്തിന്റെ ഓർമ്മ പുതുക്കി ജോസഫൈൻമക്കൾ വിവിധ പരിപാടികളോടെ ഓൺലൈനായി ഓണം ആഘോഷിച്ചു.
ഇകുമാരി അൽവിയ ആൽബിയുടെ മുഖവുരയോടെ പരിപാടികൾ ആരംഭിച്ചു. ആറാം ക്ലാസ്സിലെ കുട്ടികൾ ഓണത്തിന്റെ ഐതിഹ്യം ദ്യശ്യാവിഷ്ക്കരണം നടത്തിയത് ഏറെ ശ്രദ്ധേയമായി. കേരള വേഷമണിഞ്ഞും പൂക്കളമൊരുക്കിയും ഓണപാട്ടുകൾ പാടിയും ഡാൻസുകൾ, പുലികളി, തിരുവാതിരക്കളി എന്നിവ കളിച്ചും പാചകക്കുറിപ്പുകൾ തയ്യാറാക്കിയും ആശംസ കാർഡുകൾ ഉണ്ടാക്കിയും ഓണസദ്യ ഒരുക്കിയും വളരെ ഗംഭീരമായി ഓണം ആഘോഷിച്ചു. മാവേലി തമ്പുരാന്റെ വരവ് ഓണാഘോഷ പരിപാടികൾക്ക് കൂടുതൽ മികവേകി. കള്ളവും ചതിയുമില്ലാത്ത പൊളിവചനങ്ങളില്ലാത്ത എല്ലാവരും ഒരുമയോടെ കഴിയുന്ന ഒരു നല്ല നാടായിരിക്കട്ടെ നമ്മുടെ സ്വപ്നമെന്ന് സുനിത ടീച്ചർ ആശംസിച്ചു.
=== ഡ്രൈഡേ ആചരണം ===
ഡ്രൈഡേ ആചരണത്തിന്റെ ഭാഗമായി നാലാം ക്ലാസിലെ കുട്ടികൾ വെർച്ച്വൽ അസംബ്ലി നടത്തി. എന്താണ് ഡ്രൈഡേ എന്നും ഡ്രൈഡേ ആചരിക്കേണ്ടതിന്റെ ആവശ്യകത എന്തെന്നും കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനു തകുന്ന പ്രവർത്തനങ്ങൾ നടത്തി. കുട്ടികൾ വീടും പരിസരവും വ്യത്തിയാക്കുകയും കൊതുകുകളും മറ്റു ക്ഷുദ്ര ജീവികളും വളരാതിരിക്കാൻ നാം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും അവ പടർത്തുന്ന രോഗങ്ങളെക്കുറിച്ചും ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും രോഗങ്ങളെ പ്രതിരോധിക്കാൻ നാം സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും സംസാരിക്കുകയും വീഡിയോയിലൂടെ അവതരിപ്പിക്കുകയും ചെയ്തു. പോസറ്ററുകളും പ്ലക്കാർഡുകളു നിർമ്മിച്ച് ഡ്രൈഡേ സന്ദേശം പകർന്നു.
=== വി.എവുപ്രാസ്യാമ്മയുടെ തിരുനാൾ ===
പ്രാർത്ഥിക്കുന്ന അമ്മ എന്നറിയപ്പെടുന്ന വി.എ വുപ്രാസ്യാമ്മയുടെ തിരുന്നാൾ ദിനമായ ആഗസ്റ്റ് 29 ന് വിശുദ്ധയുടെ ജീവചരിത്രം നാലാം ക്ലാസ്സിലെ എ ജോബിനും ഹെലൻ സെബാസ്റ്റ്യനും ചേർന്ന് കുട്ടികളുടെ മുന്നിൽ ഭംഗിയായി അവതരിപ്പിച്ചു. ഏവർക്കും വി.എവു പ്രാസ്യാമ്മയുടെ തിരു ന്നാൾ ആശംസകൾ നേർന്നു. പാട്ടു പാടിയും ന്യത്തം വച്ചും പ്രാർത്ഥനകൾ സമർപ്പിച്ചും തിരുന്നാൾ ആഘോഷിച്ചു.
=== ഫിറ്റ് ഇന്ത്യാ മൂവ്മെന്റ് ===
നമ്മുടെ നാട്ടിലെ പരമ്പരാഗത കളികളെക്കുറിച്ച് അറിയുന്നതിനും മത്സരത്തോടൊപ്പം അവ കുട്ടികളിൽ ഐകൃവും സ്നേഹവും സൗഹാർദ്ദവും വളർത്തിയെടുക്കാൻ എത്രത്തോളം പ്രയോജനപ്രദമാകുമെന്ന് മനസ്സിലാക്കുവാനും ഈ ദിനാചരണം കൊണ്ട് സാധിച്ചു. മാനസിക ശാരീരികആരോഗ്യത്തിന് ഏറെ സഹായിക്കുന്ന ഏതാനും നാടൻ കളികളെക്കുറിച്ച് വിവരിക്കുകയും അവയുടെ നിയമങ്ങളും കളിരീതികളും വിശദീകരിക്കുകയും കോ വിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് വീട്ടിലുള്ളവർ ചേർന്ന് അവ കളിച്ചു കാണിക്കുകയും ചെയ്തു.
സെന്റ് ജോസഫ് വർഷാചരണം ആഗസ്റ്റ്‌ 2021
ഞങ്ങളുടെ സ്കൂളിന്റെ പ്രത്യേക മധ്യസ്ഥനായ വി. യൗസേപ്പിതാവിനോടുള്ള വണക്കം കുട്ടികളിൽ ആഴപ്പെടുന്നതിനും തിരുസ്സഭ ഈ വർഷം പ്രത്യേകമായി സെന്റ് ജോസഫ് വർഷമായി ആചരിക്കുന്നതിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാനും എല്ലാ മാസവും ഓരോ ദിവസം പ്രത്യേകമായി സെന്റ് ജോസഫ്സ് ദിനമായി ആചരിച്ചു വരുന്നു.
=== നാമഹേതുകതിരുനാൾ ===
  കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സ്റ്റാഫ് എല്ലാവരും ആഗസ്റ്റ്13 ന് സ്‌കൂളിൽ ഒരുമിച്ചുകൂടുകയും ഞങ്ങളുടെ പ്രിയപ്പെട്ട ഹെഡ്മിസ്ട്രസ് സി.സീന ജോസ് - ന്റെ നാമഹേതുകത്തിരുനാൾ ആഘോഷിക്കുകയും ചെയ്തു.സി.റോസ്മേരി പ്രത്യേകപ്രാർത്ഥന നടത്തി.ലീമടീച്ചർ സിസ്റ്ററിന് ആശംസകളർപ്പിച്ചുകൊണ്ട്‌ സംസാരിച്ചു.പൂക്കൾ നൽകിയും ആശംസാ ഗാനം പാടിയും കേക്ക് മുറിച്ചും ഞങ്ങൾ സന്തോഷം പങ്കുവച്ചു.മാതാവിന്റെയും വി.റോസയുടെയും നമാധാരികളായ സ്റ്റാഫ്‌ അംഗങ്ങൾക്കും തിരുനാൾ ആശംസകൾ നേരുകയും സിസ്റ്റർ സമ്മാനങ്ങൾ നൽകുകയും ചെയ്തു.ഉച്ചക്ക് വിവിധ വിഭവങ്ങളോടെ ഓണസദ്യയും ഉണ്ടായിരുന്നു.കൂടാതെ കുട്ടികൾക്ക് ഓണ്ലൈനായി നടത്തിയ പാദവാർഷികമൂല്യനിർണ യത്തിന്റെ പേപ്പറുകൾ രക്ഷിതാക്കളിൽനിന്നു ശേഖരിച്ചു.


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
1,261

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1508282" എന്ന താളിൽനിന്ന് ശേഖരിച്ചത്