"സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
ശലഭങ്ങളെ ഉദ്യാനത്തിലേക്ക് ആകർഷിക്കുന്നതിനായി ഈ വർഷം രൂപീകരിച്ചതാണ് .ശലഭങ്ങൾ വരുന്ന വിവിധ ചെടികൾ കുട്ടികൾ കൊണ്ടുവരികയും ഉദ്യാനത്തിൽ നട്ടുപിടിപ്പിക്കുകയും ചെയുന്നു .അതോടൊപ്പം വിവിധ ശലഭങ്ങളെ നിരീക്ഷിക്കുന്നു .കുട്ടികൾ നിരീക്ഷണ കുറിപ്പ് തയാറാക്കുന്നു .സ്കൂളിൽ നിന്നും കിട്ടിയ അറിവും അനുഭവവും കുട്ടികൾക്ക് അവരുടെ വീടുകളിൽ ശലഭോദ്യാനം നിർമ്മിക്കുന്നതിന് പ്രചോദനമായിക്കൊണ്ടിരിക്കുന്നു. | ശലഭങ്ങളെ ഉദ്യാനത്തിലേക്ക് ആകർഷിക്കുന്നതിനായി ഈ വർഷം രൂപീകരിച്ചതാണ് .ശലഭങ്ങൾ വരുന്ന വിവിധ ചെടികൾ കുട്ടികൾ കൊണ്ടുവരികയും ഉദ്യാനത്തിൽ നട്ടുപിടിപ്പിക്കുകയും ചെയുന്നു .അതോടൊപ്പം വിവിധ ശലഭങ്ങളെ നിരീക്ഷിക്കുന്നു .കുട്ടികൾ നിരീക്ഷണ കുറിപ്പ് തയാറാക്കുന്നു .സ്കൂളിൽ നിന്നും കിട്ടിയ അറിവും അനുഭവവും കുട്ടികൾക്ക് അവരുടെ വീടുകളിൽ ശലഭോദ്യാനം നിർമ്മിക്കുന്നതിന് പ്രചോദനമായിക്കൊണ്ടിരിക്കുന്നു. | ||
'''<u><big>കുന്നിമണി (ജൈവ വൈവിധ്യ ഉദ്യാനം)</big></u>''' | |||
വൈവിധ്യമാർന്ന സസ്യലതാദികളാൽ സമൃദ്ധമായ ഒരു ജൈവ വൈവിധ്യ ഉദ്യാനം ഇവിടെ സംരക്ഷിച്ചു പോരുന്നു. പുൽത്തകിടി ,കിളിക്കൂടുകൾ ,ചെടികൾ ,ഫല വൃക്ഷങ്ങൾ ,കുടിവെള്ളം ,ആമ്പൽ കുളം (ആമ,മീൻ ) .ഇവ മൂലം പൂമ്പാറ്റകളും തേൻകുരുവികളും അണ്ണാനും ധാരാളം കിളികളും ഇവിടുത്തെ നിത്യസന്ദർശകരാണ് .ദേശാടന പക്ഷിയായ മഞ്ഞക്കിളി ഇവിടുത്തെ അഥിതിയാണ് .കുട്ടികൾക്ക് പ്രകൃതിയെ അറിയുന്നതിനും ജീവജാലങ്ങളെ അടുത്തറിയുന്നതിനും ഇടപഴകുന്നതിനും അതുവഴി പഠനാനുഭവങ്ങൾ ലഭിക്കുന്നതിനും ഇത് വഴി അവസരം ലഭിക്കുന്നു . | |||
ബി ആർ സി യുടെ ആഭ്യമുഖ്യത്തിൽ 10 പഞ്ചായത്തുകളിലെ അധ്യാപകർക്കായി ജൈവ വൈവിധ്യഉദ്യാനവുമായി ബന്ധപ്പെടുത്തി നടത്തിയ പരിശീലനത്തിന്ജൈവവൈവിധ്യ ഉദ്യാനം വേദിയായി എന്നത് ഏറെ അഭിമാനകരമാണ് . |
14:31, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവൃത്തിപരിചയ ക്ലബ്ബ്
ഈ വിദ്യാലയത്തിലെ പ്രവൃത്തിപരിചയ ക്ലബ്ബ് വളരെ സജീവമായി പ്രവർത്തിക്കുന്നു .ആഴ്ചയിലൊരിക്കൽ ക്ലബംഗങ്ങൾ ഒന്നിച്ചു കൂടി അവർ തയ്യാറാക്കി കൊണ്ടുവരുന്ന ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നു.നിർമയ ണ രീതി വിശദീകരിക്കുന്നു .അതോടൊപ്പം പുതിയ നിർമിതികൾ പരിചയപ്പെടുന്നു .എല്ലാ വർഷവും സ്കൂൾ തല പ്രവൃത്തിപരിചയ മേള സംഘടിപ്പിക്കുന്നു .വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു .സബ് ജില്ലാ തല മത്സരങ്ങളിൽ പങ്കെടുത്ത് കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കുന്നു .ഏറ്റവും കൂടുതൽ പോയിന്റ് നേടി ഓവറോൾ കിരീടം മിക്ക വർഷങ്ങളിലും ഈ വിദ്യാലയത്തിന് സ്വന്തം .
സ്പോർട്സ് ക്ലബ്
സെന്റ് .മാത്യൂസ് എൽ .പി .സ്കൂളിൽ സ്പോർട്സ് ക്ലബ് വളരെ സജീവമായി പ്രവർത്തിക്കുന്നു .എല്ലാ വ്യാഴ്ചയും ക്ലബ്ബിലെ കുട്ടികൾക്ക് ശാരീരിക ക്ഷമത വർധിപ്പിക്കുന്നതിനത്തിനുള്ള വ്യായാമങ്ങൾ ചെയ്യിക്കുന്നു .ഓട്ടം ,റിലേ ,ലോംഗ് ജമ്പ് ,സ്റ്റാന്റിംഗ് ജമ്പ് എന്നിവയിൽ പരിശീലനം കൊടുക്കുന്നു .കൂടാതെ ബാഡ്മിന്റൺ ,സ്കിപ്പിംഗ് ബോൾ ത്രോ എന്നിവയിലും പരിശീലനം കൊടുക്കുന്നു .ഡ്രിൽ പിരിയിഡിൽ കുട്ടികൾക്ക് വ്യത്യസ്തമേറിയ കളികൾ പരിശീലിപ്പിക്കുന്നു .സ്കൂൾ തല മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നല്കുകയും ചെയ്യുന്നു .സബ് ജില്ലാ മത്സരങ്ങളിൽ എല്ലാ വർഷവും ഓവറോൾ കിരീടം സെന്റ് .മാത്യൂസിനു സ്വന്തമാണ്. അത് കൂടാതെ വ്യക്തിഗത ചാമ്പ്യൻ ഷിപ്പുകളും കരസ്ഥമാക്കുന്നു .
ഹെൽത്ത് ക്ലബ്
ഹെൽത്ത് ക്ലബ് വളരെ സജീവമായി പ്രവർത്തിക്കുന്നു .ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നു .പ്രഗത്ഭരായ ഡോക്ടെഴ്സ് ,ഹെൽത്ത് ഇൻസ്‌പെക്ടർ ,എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു .എല്ലാ വെള്ളിയാഴചയും സ്കൂളും പരിസരവും വ്യത്തിയാക്കുന്നു .കുട്ടികളുടെ ആരോഗ്യ പരമായ എല്ലാ കാര്യങ്ങളിലും ഹെൽത്ത് ക്ലബ് നേതൃത്വം നൽകുന്നു .
ഹരിത ക്ലബ്ബ്
സ്കൂൾ എന്നും ഹാരിതാഭമായി സൂക്ഷിക്കുക .ഇതിനായി നല്ല ഒരു പൂന്തോട്ടം ,ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം ഇവയുടെ എല്ലാം മേല്നോട്ടത്തിനും കാത്തുസംരക്ഷിക്കുന്നതിനുമായി കുട്ടികൾ അടങ്ങുന്ന ക്ലബ് രൂപികരിച്ചു.
പച്ചക്കറിത്തോട്ടം
ചീര ,പയർ ,മത്തൻ ,വെണ്ട ,കോവൽ തുടങ്ങിയ പച്ചക്കറികളാൽ സമൃദ്ധമായ ഒരു പച്ചക്കറിത്തോട്ടം ഇവിടുത്തെ പ്രത്യേകതയാണ്.ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികളിൽ കുറച്ചൊരു പങ്ക് ഉല്പാദിപ്പിക്കുന്നതിനു സാധിക്കുന്നു .അതിലുപരി പച്ചക്കറി സംരക്ഷണം എപ്രകാരം ചെയ്യുന്നു എന്ന് കണ്ടും അനുഭവിച്ചും മനസിലാക്കുന്നതിനും വിളവെടുപ്പിന്റെ ആനന്ദം അനുഭവിക്കുന്നതിനും കുട്ടികൾക്ക് അവസരം ഉണ്ടാകുന്നു .
ഔഷധത്തോട്ടം
അൻപതിൽ പരം ഔഷധ സസ്യങ്ങളാൽ സമൃദ്ധമായ ഒരു ഔഷധത്തോട്ടം ഇവിടെ സംരക്ഷിക്കുന്നു .ഔഷധസസ്യങ്ങൾ പരിചയ പെടുന്നതിനും ഔഷധ മൂല്യം മനസിലാക്കുന്നതിനും കുട്ടികൾക്ക് അവസരം ലഭിക്കുന്നു.
ശലഭോദ്യാന ക്ലബ്
ശലഭങ്ങളെ ഉദ്യാനത്തിലേക്ക് ആകർഷിക്കുന്നതിനായി ഈ വർഷം രൂപീകരിച്ചതാണ് .ശലഭങ്ങൾ വരുന്ന വിവിധ ചെടികൾ കുട്ടികൾ കൊണ്ടുവരികയും ഉദ്യാനത്തിൽ നട്ടുപിടിപ്പിക്കുകയും ചെയുന്നു .അതോടൊപ്പം വിവിധ ശലഭങ്ങളെ നിരീക്ഷിക്കുന്നു .കുട്ടികൾ നിരീക്ഷണ കുറിപ്പ് തയാറാക്കുന്നു .സ്കൂളിൽ നിന്നും കിട്ടിയ അറിവും അനുഭവവും കുട്ടികൾക്ക് അവരുടെ വീടുകളിൽ ശലഭോദ്യാനം നിർമ്മിക്കുന്നതിന് പ്രചോദനമായിക്കൊണ്ടിരിക്കുന്നു.
കുന്നിമണി (ജൈവ വൈവിധ്യ ഉദ്യാനം)
വൈവിധ്യമാർന്ന സസ്യലതാദികളാൽ സമൃദ്ധമായ ഒരു ജൈവ വൈവിധ്യ ഉദ്യാനം ഇവിടെ സംരക്ഷിച്ചു പോരുന്നു. പുൽത്തകിടി ,കിളിക്കൂടുകൾ ,ചെടികൾ ,ഫല വൃക്ഷങ്ങൾ ,കുടിവെള്ളം ,ആമ്പൽ കുളം (ആമ,മീൻ ) .ഇവ മൂലം പൂമ്പാറ്റകളും തേൻകുരുവികളും അണ്ണാനും ധാരാളം കിളികളും ഇവിടുത്തെ നിത്യസന്ദർശകരാണ് .ദേശാടന പക്ഷിയായ മഞ്ഞക്കിളി ഇവിടുത്തെ അഥിതിയാണ് .കുട്ടികൾക്ക് പ്രകൃതിയെ അറിയുന്നതിനും ജീവജാലങ്ങളെ അടുത്തറിയുന്നതിനും ഇടപഴകുന്നതിനും അതുവഴി പഠനാനുഭവങ്ങൾ ലഭിക്കുന്നതിനും ഇത് വഴി അവസരം ലഭിക്കുന്നു .
ബി ആർ സി യുടെ ആഭ്യമുഖ്യത്തിൽ 10 പഞ്ചായത്തുകളിലെ അധ്യാപകർക്കായി ജൈവ വൈവിധ്യഉദ്യാനവുമായി ബന്ധപ്പെടുത്തി നടത്തിയ പരിശീലനത്തിന്ജൈവവൈവിധ്യ ഉദ്യാനം വേദിയായി എന്നത് ഏറെ അഭിമാനകരമാണ് .