"ഗവ. യു. പി. എസ് വിളപ്പിൽശാല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 47: വരി 47:


           2020 മാർച്ച് വരെ, ആഴ്ചയിൽ 2 ദിവസം രാവിലെ 8 മണി മുതൽ 9 മണിവരെ സ്കൂളിൽ കൃത്യമായി യോഗ പരിശീലനം നൽകി വന്നിരുന്നു. ലളിതമായ ആസനകൾ, ശ്വസന വ്യായാമങ്ങൾ, പ്രാണായാമ ,ധ്യാനം എന്നിവയായിരുന്നു പരിശീലിപ്പിച്ചിരുന്നത്. നേരിട്ട് പരിശീലനം നൽകാൻ കഴിയാത്ത ഈ സാഹചര്യത്തിൽ ഓൺലൈനിലൂടെ കുഞ്ഞുങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി വരുന്നു
           2020 മാർച്ച് വരെ, ആഴ്ചയിൽ 2 ദിവസം രാവിലെ 8 മണി മുതൽ 9 മണിവരെ സ്കൂളിൽ കൃത്യമായി യോഗ പരിശീലനം നൽകി വന്നിരുന്നു. ലളിതമായ ആസനകൾ, ശ്വസന വ്യായാമങ്ങൾ, പ്രാണായാമ ,ധ്യാനം എന്നിവയായിരുന്നു പരിശീലിപ്പിച്ചിരുന്നത്. നേരിട്ട് പരിശീലനം നൽകാൻ കഴിയാത്ത ഈ സാഹചര്യത്തിൽ ഓൺലൈനിലൂടെ കുഞ്ഞുങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി വരുന്നു
==== Work Education ====
ക്ലാസ് റൂം പ്രവർത്തനങ്ങൾക്ക് ഒപ്പം ദിനാചരണ പ്രവർത്തനങ്ങളും ചെയ്യും (ഓഗസ്റ്റ് 6,9
സ്വാതന്ത്ര്യദിനം ,ഓണം, അധ്യാപക ദിനം , ക്രിസ്മസ് , ജനുവരി 26
തുടങ്ങിയവ.) സബ്ജില്ലാ ശാസ്ത്ര രംഗം മത്സരങ്ങളിലും പങ്കെടുത്തു. ഇതിനുപുറമേ ചന്ദനത്തിരി, ചോക്ക്, പേപ്പർ ക്രാഫ്റ്റ്, ഫാബ്രിക് പെയിൻറിംഗ്, തുടങ്ങിയവയ്ക്ക് പ്രത്യേക ക്ലാസുകളും നൽകുന്നുണ്ട്. 2021 വർഷത്തെ സ്കൂൾ ഏറ്റെടുത്ത ഒരു പ്രവർത്തനമാണ് കാർബൺ ന്യൂട്രൽ കാട്ടാക്കട ഈ പദ്ധതിയിലേക്ക് പാഴ് വസ്തുക്കൾ ഉപയോഗിച്ച് കരകൗശല വസ്തുക്കളുടെ നിർമ്മാണവും പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് ക്രിസ്മസ് ട്രീയുടെ നിർമ്മാണവും പ്രദർശനവും  വൻവിജയമായിരുന്നു.

21:02, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വളരെ സജീവമായി പ്രവർത്തിക്കുന്ന നിരവധി ക്ലബുകളാണ്  ഈ വിദ്യാലയത്തിലുള്ളത് .ക്ലബുകളിലെ സജീവമായ പ്രവർത്തനങ്ങളിലൂടെ പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്താൻ വിദ്യാർത്ഥികൾക്ക്  സാധിക്കുന്നു .

സയൻസ് ക്ലബ്‌

കാർബൺന്യൂട്രൽകാട്ടാക്കട

സയൻസ് ക്ലബ്ബിന്റെ ഭാഗമായി രണ്ടാഴ്ചയിലൊരിക്കൽ ക്ലബ് പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നു. ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ചുവരുന്നു .പരിസ്ഥിതി ദിനം, ചാന്ദ്ര ദിനം, ഓസോൺ ദിനം, ഊർജ സംരക്ഷണ ദിനം, സ്പെസ് വീക്ക്‌, ശാസ്ത്ര ദിനം... etc എന്നിങ്ങനെ ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങളിൽ സെമിനാർ ,പ്രോജക്ട് ,പോസ്റ്റർ മേക്കിങ്, സർവ്വേ, സിമ്പിൾ എക്സ്പീരിമെന്റ് , കളക്ഷൻസ് എന്നീ പ്രവർത്തനങ്ങൾ നൽകിവരുന്നു. സയൻസ് പാർക്കിൻ്റെയും ലാബ് @ ഹോമിൻ്റെയും  ഭാഗമായുള്ള പഠനോപകരണങ്ങൾ ഉപയോഗിച്ച് ശാസ്ത്ര വിഷയം കൈകാര്യം ചെയ്യുന്നു .കാർബൺ എമിഷൻ തടയുക എന്ന ലക്ഷ്യത്തോടെ കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന കാർബൺന്യൂട്രൽകാട്ടാക്കട എന്ന പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിൽ നടന്ന പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കാൻ സയൻസ് ക്ലബ്ബിന് കഴിഞ്ഞു. ശാസ്ത്ര രംഗം 2021-22 സബ് ജില്ല തല മത്സരത്തിൽ ശാസ്ത്ര ഗ്രന്ഥ ആസ്വാദനത്തിന് ഒന്നാം പ്രൈസ് നമ്മുടെ സ്കൂളിലെ ഏഴാം ക്ലാസിലെ ആദിൽ ശ്രീനാഥിന് ലഭിച്ചു. ക്ലബ് പ്രവർത്തനങ്ങൾ ഊർജ്ജസ്വലതയോടെ ഏറ്റെടുത്ത് നടക്കുന്ന വിദ്യാർഥിയാണ് ആദിൽ ശ്രീനാഥ് .മറ്റു ക്ലബ് കളോടൊപ്പം ഹാങ്ങിങ് ഗാർഡൻ ,വെജിറ്റബിൾ ഗാർഡൻ, ശലഭ പാർക്ക് എന്നിവയുടെ നിർമാണത്തിൽ പ്രധാന പങ്കു വഹിക്കാൻ സയൻസ് ക്ലബിനു കഴിഞ്ഞു .

English Club

The English club of our school titled as “LUSTRE” organized with well-defined visions such as - to attract pupils’ interest in English through interactive activities, to encourage children to talk in English, to lessen the pupils’ feeling of shy in the language and also to promote the creative talents and leadership qualities of students. We begin the language club along with the reopening of school and organize various activities to enhance the language skills. We are planning a variety of activities in accordance with the important day celebrations like Reading Day, Independence Day, Teacher’s Day, Hiroshima & Nagasaki Days, Gandhi Jayanthi, Children’s Day, Christmas, New Year Day, Republic Day, Martyr’s Day, etc. We are organizing competitions like drawing, elocution, recitation, literary writings, debates etc. to improve the language proficiency and reinforce the children by awarding some gifts. They are preparing posters, placards, slogans, messages, magazines and also presenting choreography, role plays, monologues, soliloquies as well as skits. The English club is also coordinating the preparation of academic master plans inculcating the techniques of “Hello English”, one of the ambitious projects of SSK designed with a view to improve the quality of learning the language.

We are concluding each year’s activities with an annual English fest in which kids from pre-primary to students of VIIth std are participating and distributing mementos & certificates to the winners of the events conducted at the valediction of the function.

  സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

         കുട്ടികളിൽ ദേശ സ്നേഹവും സാമൂഹികാവബോധവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി നമ്മുടെ സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.എല്ലാ ആഴ്ചകളിലും പ്രവർത്തനങ്ങൾ വിലയിരുത്തുകയും സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനങ്ങളുടെ പ്രാധാന്യം കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടു കൂടി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയും ചെയ്യുന്നു.

       വിവിധ ദിനാചരണങ്ങളുടെ പ്രാധാന്യം കുട്ടികളിലെത്തിക്കുന്നതിനു വേണ്ടി വിവിധ പ്രവർത്തനങ്ങൾ ഓൺലൈനായും ഓഫ് ലൈനായും നൽകി കൊണ്ട് എല്ലാ ദിനാചരണങ്ങളും വളരെ വിപുലമായി  നടത്തി വരികയും ചെയ്യുന്നു.

     സാമൂഹ്യ ശാസ്ത്ര പഠനം രസകരവും ആയാസരഹിതവുമാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരള നടപ്പിലാക്കി വരുന്ന ലാബ് @ ഹോം പ്രവർത്തനങ്ങൾ അതിൻ്റെ പ്രാധാന്യം ഉൾകൊണ്ടു തന്നെ നടപ്പിലാക്കി വരുന്നു

        സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച്  S S ക്ലബ്ബിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ'സ്വാതന്ത്ര്യത്തിൻ്റെ നാൾവഴികളിലൂടെ' എന്ന ഡോക്യുമെൻ്ററി  സാമൂഹ്യ ശാസ്ത്ര പഠനത്തിന് എന്നും ഒരു മുതൽക്കൂട്ടാണ്.

   ഇതോടൊപ്പം തന്നെ സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ എല്ലാ പ്രവർത്തനങ്ങളും SS ക്ലബ്ബ് നമ്മുടെ സ്കൂളിൽ ഏറ്റെടുത്തു നടത്തി വരുന്നു. ഇതോടനുബന്ധിച്ച് കാട്ടാക്കട BRC നടത്തിയ ദേശഭക്തിഗാന മത്സരത്തിൽ നമ്മുടെ സ്കൂളിന് LP വിഭാഗത്തിൽ രണ്ടാം  സ്ഥാനം ലഭിച്ചു.

  സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും വിവിധ ക്ലബ്ബുകളുമായി സഹകരിച്ച് പ്രവർത്തിച്ച് വരുന്നതോടൊപ്പം ഓരോ കുട്ടിയെയും സമൂഹത്തിലെ ഉത്തമ പൗരന്മാരായി വളർത്തിയെടുക്കുക എന്ന മഹത്തായ കർത്തവ്യം നേടിയെടുക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരികയും ചെയ്യുന്നു.

 

സ്കൗട്ട്സ്& ഗൈഡ്സ്

കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ്&ഗൈഡ്സിന്റെ ഒരു ഗൈഡ് യൂണിറ്റ് നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

വിദ്യാർത്ഥികളിൽ വ്യക്തിത്വ വികസനം, നേതൃത്വപാടവം, സേവന തല്പരത, സാഹോദര്യം, രാജ്യ സ്നേഹം തുടങ്ങിയ നിരവധി സദ്ഗുണങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.

10 വയസ്സു മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്കാണ് സ്കൗട്ട്, ഗൈഡ് വിഭാഗങ്ങളിൽ അംഗങ്ങളാകാൻ കഴിയുന്നത്. അപ്പർ പ്രൈമറി സ്കൂൾ ആയതു കാരണം 12 വയസ്സുവരെയുള്ള കുട്ടികൾ മാത്രമാണ് നമ്മുടെ യൂണിറ്റിൽ ഉള്ളത്. ചില വർഷങ്ങളിൽ മാത്രം 13 വയസ്സ് തികഞ്ഞ ഒന്നോ രണ്ടോ കുട്ടികൾ ഉണ്ടായിട്ടുണ്ട്.

പ്രവേശ്, പ്രഥമ സോപാൻ, ദ്വിതീയ സോപാൻ, ത്രി തീയ സോപാൻ, രാജ്യ പുരസ്ക്കാർ ,രാഷ്ട്രപതി എന്നീ ഘട്ടങ്ങളായിട്ടാണ് ടെസ്റ്റുകൾ നടത്തുന്നതും. സർട്ടിഫിക്കററുകൾ നൽകുന്നതും. രാജ്യ പുരസ്കാർ ടെസ്റ്റിന്റെ മാനദണ്ധ പ്രകാരം 13 വയസ്സ് തികഞ്ഞ ഗൈഡുകളെ രാജ്യ പുരസ്കാർ ടെസ്റ്റിന് പങ്കെടുപ്പിക്കയും വി ജക്കുകയും ബഹു കേരളഗവർണറുടെ കൈയൊപ്പോടു കൂടിയ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുകയും ചെയ്തിണ്ട്.

2020-21,2021-22 അധ്യയനവർഷങ്ങളിൽ പ്രവർത്തനങ്ങൾ നേരിട്ട് നടത്താൻ കഴിയാത്ത സാഹചര്യത്തിൽ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഓൺലൈനായി ഗൈഡിംഗ് പ്രവർത്തനങ്ങൾ നടന്നു വരുന്നു 

യോഗ

കുട്ടികളിൽ ഏകാഗ്രത, ഓർമ്മശക്തി, എന്നിവ വർദ്ധിപ്പിക്കുക, അതിലൂടെ മെച്ചപ്പെട്ട പഠന നിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നമ്മുടെ സ്കൂളിൽ യോഗ പരിശീലനം ആരംഭിച്ചത്.

         ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ സുസ്ഥിതിക്ക് ഉതകുന്ന യോഗ ശാസ്ത്രം ഭാരതത്തിൽ ഉടലെടുത്തതാണ്. ശരീരം, ശ്വാസം, മനസ്സ് എന്നിവയ്ക്ക് ഒരുപോലെ പ്രാധാന്യം കൊടുത്തു കൊണ്ട് നിത്യവും പരിശീലിക്കേണ്ട ഒന്നാണ് യോഗ. ആന്തരികവും ബാഹ്യവുമായ എല്ലാ അവയവങ്ങൾക്കും യോഗ ഉണർവേകുന്നു. മാനസികാരോഗ്യ പ്രശ്നങ്ങൾ - മാനസിക പിരിമുറുക്കം, മാനസിക സമ്മർദം, വിഷാദം എന്നിവയ്ക്കെല്ലാം യോഗ പരിശീലനവും ശ്വസന വ്യായാമങ്ങളും ഒരു പരിധി വരെ പരിഹാരമാണ്.

           കുട്ടികളിൽ ഏകാഗ്രത, ഓർമ്മശക്തി എന്നിവ വർദ്ധിപ്പിക്കുന്നതു കൂടാതെ പേശീബലം കൂട്ടുകയും അമിത വണ്ണം കുറയ്ക്കുകയും ചെയ്യുന്നു. സന്തോഷത്തോടെ, ആന്തരികമായ സമാധാനത്തോടെ , താല്പര്യത്തോടെ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നിത്യേനയുള്ള യോഗ പരിശീലനം കുട്ടികളെ സഹായിക്കുന്നു

           2020 മാർച്ച് വരെ, ആഴ്ചയിൽ 2 ദിവസം രാവിലെ 8 മണി മുതൽ 9 മണിവരെ സ്കൂളിൽ കൃത്യമായി യോഗ പരിശീലനം നൽകി വന്നിരുന്നു. ലളിതമായ ആസനകൾ, ശ്വസന വ്യായാമങ്ങൾ, പ്രാണായാമ ,ധ്യാനം എന്നിവയായിരുന്നു പരിശീലിപ്പിച്ചിരുന്നത്. നേരിട്ട് പരിശീലനം നൽകാൻ കഴിയാത്ത ഈ സാഹചര്യത്തിൽ ഓൺലൈനിലൂടെ കുഞ്ഞുങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി വരുന്നു

Work Education

ക്ലാസ് റൂം പ്രവർത്തനങ്ങൾക്ക് ഒപ്പം ദിനാചരണ പ്രവർത്തനങ്ങളും ചെയ്യും (ഓഗസ്റ്റ് 6,9

സ്വാതന്ത്ര്യദിനം ,ഓണം, അധ്യാപക ദിനം , ക്രിസ്മസ് , ജനുവരി 26

തുടങ്ങിയവ.) സബ്ജില്ലാ ശാസ്ത്ര രംഗം മത്സരങ്ങളിലും പങ്കെടുത്തു. ഇതിനുപുറമേ ചന്ദനത്തിരി, ചോക്ക്, പേപ്പർ ക്രാഫ്റ്റ്, ഫാബ്രിക് പെയിൻറിംഗ്, തുടങ്ങിയവയ്ക്ക് പ്രത്യേക ക്ലാസുകളും നൽകുന്നുണ്ട്. 2021 വർഷത്തെ സ്കൂൾ ഏറ്റെടുത്ത ഒരു പ്രവർത്തനമാണ് കാർബൺ ന്യൂട്രൽ കാട്ടാക്കട ഈ പദ്ധതിയിലേക്ക് പാഴ് വസ്തുക്കൾ ഉപയോഗിച്ച് കരകൗശല വസ്തുക്കളുടെ നിർമ്മാണവും പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് ക്രിസ്മസ് ട്രീയുടെ നിർമ്മാണവും പ്രദർശനവും  വൻവിജയമായിരുന്നു.