"ആർപ്പൂക്കര ഗവ എൽപിബിഎസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 21: | വരി 21: | ||
2016 നവംബർ 18 വെള്ളിയാഴ്ച ശതാബ്ദിയാഘോഷം നടന്നു.ശ്രീ അഡ്വ.കെ.സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു.പൊതു സമ്മേളനവും കലാ സന്ധ്യയും നടന്നു. വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.ശ്രീമതി. ഇ കെ - ഓമന ഹെഡ്മിസ്ട്രസ്സ്, വാർഡ് മെമ്പർ ശ്രീമതി ആശാ പ്രഭാത്, പി.റ്റി.എ.പ്രസി.ശ്രീ.ടോമിച്ചൻ കാവക്കണ്ണിൽ, ചാക്കോ ജോസഫ് വെള്ളാപ്പള്ളി ,ശ്രീ കെ.ഐ.നൈനാൻ ഇവരുടെ നേതൃത്വത്തിലാണ് വലിയ ഈ പരിപാടി നടന്നത്. | 2016 നവംബർ 18 വെള്ളിയാഴ്ച ശതാബ്ദിയാഘോഷം നടന്നു.ശ്രീ അഡ്വ.കെ.സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു.പൊതു സമ്മേളനവും കലാ സന്ധ്യയും നടന്നു. വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.ശ്രീമതി. ഇ കെ - ഓമന ഹെഡ്മിസ്ട്രസ്സ്, വാർഡ് മെമ്പർ ശ്രീമതി ആശാ പ്രഭാത്, പി.റ്റി.എ.പ്രസി.ശ്രീ.ടോമിച്ചൻ കാവക്കണ്ണിൽ, ചാക്കോ ജോസഫ് വെള്ളാപ്പള്ളി ,ശ്രീ കെ.ഐ.നൈനാൻ ഇവരുടെ നേതൃത്വത്തിലാണ് വലിയ ഈ പരിപാടി നടന്നത്. | ||
ഭൗതിക സൗകര്യങ്ങളുടെ അഭാവം സ്കൂളിനെ പിന്നോട്ടു നയിക്കുന്നുവെന്ന അവസ്ഥ വന്നപ്പോൾ ശ്രീമതി ഇകെ. ഓമന, ശ്രീ.ടോമിച്ചൻ, ശ്രീ.മാത്തച്ചൻ ഇവർ.വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് സാറിന് നിവേദനം സമർപ്പിച്ചു. പിന്നീട് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി 1കോടി പദ്ധതിയിൽ സ്കൂളിനെ ഉൾപ്പെടുത്തി. ശ്രീ.സുരേഷ് കുറുപ്പ് സാറാണ് സ്കൂളിൻ്റെ പേര് നല്കിയത്. | ഭൗതിക സൗകര്യങ്ങളുടെ അഭാവം സ്കൂളിനെ പിന്നോട്ടു നയിക്കുന്നുവെന്ന അവസ്ഥ വന്നപ്പോൾ ശ്രീമതി ഇകെ. ഓമന, ശ്രീ.ടോമിച്ചൻ, ശ്രീ.മാത്തച്ചൻ ഇവർ.വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് സാറിന് നിവേദനം സമർപ്പിച്ചു. പിന്നീട് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി 1കോടി പദ്ധതിയിൽ സ്കൂളിനെ ഉൾപ്പെടുത്തി. ശ്രീ.സുരേഷ് കുറുപ്പ് സാറാണ് സ്കൂളിൻ്റെ പേര് നല്കിയത്.സ്കൂളിൽ മികവുത്സവം നടത്തി. അത് കൈരളി ചാനൽ റിപ്പോർട്ട് ചെയ്തു. | ||
2017-2018 വർഷത്തിൽ ശ്രീ.റ്റി.എൻ. അരവിന്ദിൻ്റെ നേതൃത്വത്തിൽ പുതിയ പി.റ്റി.എ. നിലവിൽ വന്നു. സ്കൂളിൽ കുട്ടികൾ കൂടിത്തുടങ്ങി. ജൈവവൈവിധ്യ ഉദ്യാനം സ്കൂളിൽ ഉണ്ടാക്കുന്നതിന് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് നല്കി. 1 കോടി പദ്ധതിയിൽ സ്കൂളിനെ ഉൾപ്പെടുത്തിയതായി അറിയിപ്പ് വന്നു. കെട്ടിട നിർമ്മാണത്തിൻ്റെ തറക്കല്ലിടൽ ശ്രീ.സുരേഷ് കുറുപ്പ് സാർ നടത്തി. | |||
ശ്രീ .സുനിൽകുമാർ കോൺട്രാക്ടർ വർക്ക് ഏറ്റെടുത്തു. സ്കൂളിൻ്റെ തറക്കല്ലിടൽ മുതൽ മുഴുവൻ പ്രവർത്തനങ്ങൾക്കും ശ്രീമതി.ഇ കെ. ഓമനയും പി.റ്റി.എ.പ്രസി.ശ്രീ അരവിന്ദും ചുക്കാൻ പിടിച്ചു. ഒരു വർഷം കൊണ്ട് L ആകൃതിയിൽ മനോഹരമായ സ്കൂൾ കെട്ടിടം പൂർത്തിയായി. അതിനിടയിൽ ശ്രീ. അരവിന്ദും എൻ.എസ്.എസ്. ക്യാമ്പ് പ്രവർത്തകരും ചേർന്ന് പ്രീ പ്രൈമറി യിലെ മുറി ചിത്രം വരച്ച് ഭംഗിയാക്കി. | |||
ആർപ്പൂക്കരയിലെ ഏറ്റവും നല്ല സൗകര്യങ്ങളുള്ള വിദ്യാലയമായി മാറി ഈ സ്കൂൾ.ഇതോടൊപ്പം പഞ്ചായത്ത് പ്രസി. ശ്രീജസ്റ്റിൻ സാറിൻ്റെ നേതൃത്വത്തിൽ ഒരു മുറി സ്മാർട്ട് ക്ലാസ്സ് റൂമാക്കുകയും ഡൈനിംഗ് ഹാൾ നിർമ്മിച്ച് തരികയും ചെയ്തു.2020 ഒക്ടോബർ 3ന് ബഹു .കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം നിർവ്വഹിച്ചു. | |||
തദവസരത്തിൽ ശ്രീ.സുരേഷ് കുറുപ്പ് സാർ ഫലകം അനാച്ഛാദനം ചെയ്തു. HM ശ്രീമതി. ഇ കെ ഓമന, പി റ്റി.എ. പ്രസി. ശ്രീ..റ്റി.എൻ.അരവിന്ദ്, വാർഡ് മെമ്പർ ശ്രീമതി ആശാ പ്രഭാത്, ജയശങ്കർ സർ (കൈറ്റ് ) തുടങ്ങിയവർ പങ്കെടുത്തു. | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |
22:17, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കുന്നുംപുറത്ത് പുരയിടത്തിൽ നിന്നും റോഡരികിൽ 50 സെൻ്റ് സ്ഥലം സൗജന്യമായും 50 സെൻ്റ് സ്ഥലം മാർക്കറ്റ് വിലയിൽ കുറച്ചും കൊടുക്കുവാൻ തീരുമാനിച്ചു. പ്രമാണം എഴുതി നല്കി. എല്ലാവരുടെയും സഹകരണത്തോടെ പണി ആരംഭിച്ചു.തെക്കുവടക്കു നീളത്തിൽ വാനംമാന്തി വെട്ടുകല്ല് കുമ്മായവും മണലും ചേർത്ത് ചാന്താക്കി തറ പണിതു. മേൽക്കൂര പണി നടത്തി ഓടുമേഞ്ഞ് പൂർത്തിയാക്കി.
ആരംഭത്തിൽ 1 മുതൽ 3 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. മാന്നാനം പര്യാത്ത് നീലകണ്o പിള്ള സാർ ആയിരുന്നു ഹെഡ്മാസ്റ്റർ.6 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾ ഒന്നാം ക്ലാസ്സിൽ ഒന്നിച്ചു പഠിച്ചിരുന്നു.
1917 മെയ് മാസത്തിൽ എ.ഇ. അന്നക്കുട്ടി സ്കൂളിലെ വിദ്യാർത്ഥിനിയായി ചേർന്നു.ലോക ചരിത്രത്തിൽ പില്ക്കാലത്ത് വി.അൽഫോൻസാമ്മയായി മാറി ഈ അന്നക്കുട്ടി.രാജാവിൻ്റെ ജന്മദിനം സ്കൂളിൽ ആഘോഷിക്കുമായിരുന്നു.
പിന്നീട് കിഴക്കോട്ടുള്ള മുഹപ്പിൻ്റെ പണി പൂർത്തീകരിച്ചു. 4-ാം ക്ലാസ്സ് ആരംഭിച്ചു. ആർപ്പൂക്കര പ്രദേശത്തുള്ള സാധാരണക്കാരുടെ കുട്ടികൾ ഇവിടെ പഠിച്ചു.ഓരോ ക്ലാസ്സിലും 2 ഡിവിഷൻ വീതം കുട്ടികൾ 1988 കാലഘട്ടത്തിലുണ്ടായിരുന്നു. സ്കൂളിന് സ്വന്തമായി ഒരു പാചകപ്പുര മാമ്പറ വൈദികനും പി.റ്റി.എ യും ചേർന്ന് നിർമ്മിച്ചു.
. തങ്കമ്മ ടീച്ചർ പ്രധാനാധ്യാപികയായിരുന്ന കാലത്ത് സ്കൂളിൽ പി.റ്റി.എയുടെ സഹായത്തോടെ സ്റ്റേജ് ഉണ്ടാക്കി. ശ്രീ. തമ്പി പൊടിപാറ, മാത്തച്ചൻ മെമ്പർ, റോസമ്മ ടീച്ചർ ഇവരുടെ ശ്രമഫലമായി സ്കൂളിൻ്റെ പിൻവശത്ത് കെട്ടിടം പണിതു. ആ വർഷം മുതൽ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് കുട്ടികളെ കൊണ്ടു പോകുകയും വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിച്ച് സമ്മാനങ്ങൾ നേടുകയും ചെയ്തു - എൽ എ സ്.എസ് പരീക്ഷയ്ക്ക് കുട്ടികളെ പങ്കെടുപ്പിക്കാനും തുടങ്ങി.
- 2006 മെയ് മാസത്തിൽ ശ്രീമതി. ഇ കെ. ഓമന ഹെഡ്മിസ്ട്രസ്സ് ആയി ചാർജെടുത്തു.വി.അൽഫോൻസാമ്മ അവിടെ പഠിച്ചുവെന്ന രേഖകൾ കണ്ടെത്തി. സതീർത്ഥ്യയായ പോങ്ങവന ലക്ഷ്മിക്കുട്ടിയമ്മയെ സ്കൂളിൽ വരുത്തുകയും മലയാള മനോരമ വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. പത്രക്കാരും ചാനലുകാരും സ്കൂളിലെത്തി ഈ സ്കൂളിൻ്റെ വാർത്തകൾ ലോകമെങ്ങും അറിയിക്കുകയും ചെയ്തു. സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ. ചാക്കോ ജോസഫ് വെള്ളാപ്പള്ളിയും വികസന സമിതിയംഗം ശ്രീ . കെ.ഐ. നൈനാൻ സാറും സ്കൂളിനു വേണ്ടി വർഷങ്ങളോളം പ്രവർത്തിച്ചു.
കോട്ടയം വെസ്റ്റ് സബ് ജില്ലയിലെ മികച്ച സ്കൂളിനുള്ള അവാർഡ് 2 തവണ സ്കൂളിന് ലഭിച്ചു.2007 ൽ ഗവൺമെൻ്റ് അംഗീകാരത്തോടെ പ്രീ പ്രൈമറി ആരംഭിച്ചു.പി.റ്റി.എ. ,നവജീവൻ ട്രസ്റ്റ് ഇവരുടെ സഹകരണത്തോടെ സ്കൂൾ പരിസരമാകെ മരങ്ങൾ വച്ചുപിടിപ്പിക്കുകയും, പൂന്തോട്ടവും ഔഷധത്തോട്ടവും ഉണ്ടാക്കി.
ശ്രീ.തോമസ് ചാഴികാടൻ എം.പി.യുടെ ഫണ്ടിൽ നിന്നും സ്കൂളിന് ചുറ്റുമതിൽ പണിയുകയും കോട്ടയം എൽ.ഐ.സി. ഓഫീസിൽ നിന്നും സ്കൂളിന് ഒരു പ്രൊജക്ടർ ലഭിക്കുകയും ചെയ്തു. ശ്രീ.സുരേഷ് കുറുപ്പ് എം.എൽ.എയുടെ ഫണ്ടിൽ നിന്നും കമ്പ്യൂട്ടറുകൾ സ്കൂളിന് ലഭിച്ചു.അങ്ങനെ സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടു വന്നു.
2016ൽ സ്കൂൾ 100 വർഷം പൂർത്തിയാക്കി. ശതാബ്ദിയാഘോഷം നടത്താൻ തീരുമാനിച്ചു.വാർഡ് മെമ്പർ ശ്രീ. ജസ്റ്റിൻ ജോസഫ് സ്കൂൾ മുഴുവൻ ടൈലിടുകയും സീലിംഗ് ചെയ്യുകയും ചെയ്തു. ശതാബ്ദിയാഘോഷ കമ്മിറ്റി പഞ്ചായത്ത്.പ്രസി.ശ്രീ. ആനന്ദ് പഞ്ഞിക്കാരൻ്റെ നേതൃത്വത്തിൽ രൂപീകരിക്കുകയും വാർഡ് മെമ്പർ ശ്രീമതി ആശാ പ്രഭാതിൻ്റെയും പി.റ്റി.എ.പ്രസി. ശ്രീ. ടോമിച്ചൻ്റെയും നേതൃത്വത്തിൽ ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു.
സ്കൂൾ എച്ച്.എം. ശ്രീമതി. ഇ.കെ.ഓമനയുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി. പൂർവ്വ അധ്യാപകരെയും വിദ്യാർത്ഥികളെയും പി.റ്റി.എ. പ്രസി. മാരെയും മൊമെൻ്റോ നല്കി. ആദരിച്ചു. 1916 - 2016 വർഷത്തെ വിവിധ കാര്യങ്ങൾ ഉൾപ്പെടുത്തി സുവനീർ തയ്യാറാക്കി. ചങ്ങനാശ്ശേരി രൂപതയും, ഭരണങ്ങാനം സഭയും, അൽഫോൻസാ ഭവനും സുവനീർ ,മൊമെൻ്റോ തയ്യാറാക്കുന്നതിനും ആഘോഷം നടത്തുന്നതിനും ചെയ്ത സഹായങ്ങൾ നിസ്തുലമാണ്. ഡോ. ജോസ് ജോസഫ്, കേണൽ ജോസ് ജോസഫ്, മുട്ടത്തു പാടം കുടുംബാംഗങ്ങൾ, കുന്നുംപുറം കുടുംബാംഗങ്ങൾ ഇവരൊക്കെ ശതാബ്ദിയാഘോഷം ഭംഗിയായി നടത്താൻ സഹായിച്ചു.ശ്രീ.എൽ.കിഴക്കേടം സ്കൂളിന് ഒരു ലോഗോ സംഭാവന ചെയ്തു. നാട്ടുകാരും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും ഒന്നിച്ചു നിന്നു പ്രവർത്തിച്ചു -
2016 നവംബർ 18 വെള്ളിയാഴ്ച ശതാബ്ദിയാഘോഷം നടന്നു.ശ്രീ അഡ്വ.കെ.സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു.പൊതു സമ്മേളനവും കലാ സന്ധ്യയും നടന്നു. വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.ശ്രീമതി. ഇ കെ - ഓമന ഹെഡ്മിസ്ട്രസ്സ്, വാർഡ് മെമ്പർ ശ്രീമതി ആശാ പ്രഭാത്, പി.റ്റി.എ.പ്രസി.ശ്രീ.ടോമിച്ചൻ കാവക്കണ്ണിൽ, ചാക്കോ ജോസഫ് വെള്ളാപ്പള്ളി ,ശ്രീ കെ.ഐ.നൈനാൻ ഇവരുടെ നേതൃത്വത്തിലാണ് വലിയ ഈ പരിപാടി നടന്നത്.
ഭൗതിക സൗകര്യങ്ങളുടെ അഭാവം സ്കൂളിനെ പിന്നോട്ടു നയിക്കുന്നുവെന്ന അവസ്ഥ വന്നപ്പോൾ ശ്രീമതി ഇകെ. ഓമന, ശ്രീ.ടോമിച്ചൻ, ശ്രീ.മാത്തച്ചൻ ഇവർ.വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് സാറിന് നിവേദനം സമർപ്പിച്ചു. പിന്നീട് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി 1കോടി പദ്ധതിയിൽ സ്കൂളിനെ ഉൾപ്പെടുത്തി. ശ്രീ.സുരേഷ് കുറുപ്പ് സാറാണ് സ്കൂളിൻ്റെ പേര് നല്കിയത്.സ്കൂളിൽ മികവുത്സവം നടത്തി. അത് കൈരളി ചാനൽ റിപ്പോർട്ട് ചെയ്തു.
2017-2018 വർഷത്തിൽ ശ്രീ.റ്റി.എൻ. അരവിന്ദിൻ്റെ നേതൃത്വത്തിൽ പുതിയ പി.റ്റി.എ. നിലവിൽ വന്നു. സ്കൂളിൽ കുട്ടികൾ കൂടിത്തുടങ്ങി. ജൈവവൈവിധ്യ ഉദ്യാനം സ്കൂളിൽ ഉണ്ടാക്കുന്നതിന് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് നല്കി. 1 കോടി പദ്ധതിയിൽ സ്കൂളിനെ ഉൾപ്പെടുത്തിയതായി അറിയിപ്പ് വന്നു. കെട്ടിട നിർമ്മാണത്തിൻ്റെ തറക്കല്ലിടൽ ശ്രീ.സുരേഷ് കുറുപ്പ് സാർ നടത്തി.
ശ്രീ .സുനിൽകുമാർ കോൺട്രാക്ടർ വർക്ക് ഏറ്റെടുത്തു. സ്കൂളിൻ്റെ തറക്കല്ലിടൽ മുതൽ മുഴുവൻ പ്രവർത്തനങ്ങൾക്കും ശ്രീമതി.ഇ കെ. ഓമനയും പി.റ്റി.എ.പ്രസി.ശ്രീ അരവിന്ദും ചുക്കാൻ പിടിച്ചു. ഒരു വർഷം കൊണ്ട് L ആകൃതിയിൽ മനോഹരമായ സ്കൂൾ കെട്ടിടം പൂർത്തിയായി. അതിനിടയിൽ ശ്രീ. അരവിന്ദും എൻ.എസ്.എസ്. ക്യാമ്പ് പ്രവർത്തകരും ചേർന്ന് പ്രീ പ്രൈമറി യിലെ മുറി ചിത്രം വരച്ച് ഭംഗിയാക്കി.
ആർപ്പൂക്കരയിലെ ഏറ്റവും നല്ല സൗകര്യങ്ങളുള്ള വിദ്യാലയമായി മാറി ഈ സ്കൂൾ.ഇതോടൊപ്പം പഞ്ചായത്ത് പ്രസി. ശ്രീജസ്റ്റിൻ സാറിൻ്റെ നേതൃത്വത്തിൽ ഒരു മുറി സ്മാർട്ട് ക്ലാസ്സ് റൂമാക്കുകയും ഡൈനിംഗ് ഹാൾ നിർമ്മിച്ച് തരികയും ചെയ്തു.2020 ഒക്ടോബർ 3ന് ബഹു .കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം നിർവ്വഹിച്ചു.
തദവസരത്തിൽ ശ്രീ.സുരേഷ് കുറുപ്പ് സാർ ഫലകം അനാച്ഛാദനം ചെയ്തു. HM ശ്രീമതി. ഇ കെ ഓമന, പി റ്റി.എ. പ്രസി. ശ്രീ..റ്റി.എൻ.അരവിന്ദ്, വാർഡ് മെമ്പർ ശ്രീമതി ആശാ പ്രഭാത്, ജയശങ്കർ സർ (കൈറ്റ് ) തുടങ്ങിയവർ പങ്കെടുത്തു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |