"സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
31466-riya (സംവാദം | സംഭാവനകൾ) |
31466-riya (സംവാദം | സംഭാവനകൾ) |
||
വരി 79: | വരി 79: | ||
== [[സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] == | == [[സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] == | ||
* | * | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
12:57, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം | |
---|---|
വിലാസം | |
മാന്നാനം മാന്നാനം പി.ഒ. , 686561 , പാലാ ജില്ല | |
സ്ഥാപിതം | 1893 |
വിവരങ്ങൾ | |
ഇമെയിൽ | stjosephmannanam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31466 (സമേതം) |
യുഡൈസ് കോഡ് | 32100300109 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലാ |
വിദ്യാഭ്യാസ ജില്ല | പാലാ |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | അതിരമ്പുഴ |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 365 |
പെൺകുട്ടികൾ | 157 |
ആകെ വിദ്യാർത്ഥികൾ | 522 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു സേവ്യർ |
പി.ടി.എ. പ്രസിഡണ്ട് | ജോമോൻ |
അവസാനം തിരുത്തിയത് | |
29-01-2022 | 31466-riya |
സ്കൂൾ സ്ഥാപകൻ
'വി . ചാവറ കുരിയാക്കോസ് ഏലിയാസ് പിതാവിൻെറ പാദസ്പർശത്താൽ പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ വി . ഔസേപ്പ് പിതാവിൻെറ നാമത്തിൽ സ്ഥാപിതമായ ഈ സരസ്വതിക്ഷേത്രം നൂറ്റി ഇരുപത്തിയഞ്ചാം വർഷത്തിലേക്കു കടന്നിരിക്കുകയാണ്'
ചരിത്രം
വി . ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻറ പാദസ്പർശം കൊണ്ട് പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ സെൻറ് ജോസഫ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു .
വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത് സമഗ്ര വിദ്യാഭ്യാസമാണെന്നു കരുതിയ ചാവറപിതാവ് തൻെറ പരിശ്രമഫലമായി 1846 - ൽ മാന്നാനത്തു ഒരു സംസ്കൃത വിദ്യാലയം ആരംഭിച്ചു . തന്മൂലം ഈ പ്രദേശത്തുള്ള ജനങ്ങൾക്കു പ്രാഥമിക വിദ്യാഭ്യസത്തിനുള്ള വാതിൽ തുറന്നു കിട്ടി . ക്രമേണ ഇവിടെ കുഞ്ഞുങ്ങളെ മാതൃഭാഷയും നിലത്തെഴുത്തും കണക്കും അഭ്യസിപ്പിക്കുവാൻ തുടങ്ങി. സംസ്കൃത വിദ്യാഭ്യാസത്തിൻെറ പ്രസക്തി കുറഞ്ഞുവന്ന കാലമായതിനാൽ ഈ വിദ്യാലയം ഒരു മലയാളം പ്രൈമറി സ്കൂളാക്കുവാനുള്ള പരിശ്രമം 1888 - ൽ ആരംഭിച്ചു . ഫാ . റിച്ചാർഡ് എസ് .ജെ സ്കൂൾ മാനേജർ 1899 - ൽ ഇവിടെ ഒന്നാം ക്ലാസ് ആരംഭിച്ചു പ്രവർത്തനം തുടങ്ങി . ഒരു പൂർണ മലയാളം പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചതു 1893 ൽ ഫാ . ബർണാഡ് കയ്യാലയ്ക്കം പ്രിയോരും മാനേജരുമായിരുന്ന കാലത്താണ് . സെൻറ് . ജോസഫ് പ്രസ്സിന് പടിഞ്ഞാറ് വശത്തുണ്ടായിരുന്ന ഹാളിലായിരുന്നു സ്കൂളിൻറ തുടക്കം ആദ്യത്തെ അധ്യാപകനും ഹെഡ്മാസ്റ്ററും ആലുങ്കൽ സാറായിരുന്നു . കുട്ടികളുടെ എണ്ണം വർദ്ധിച്ചപ്പോൾ പുതിയ കെട്ടിടം പണികഴിപ്പിച്ചു. മുന്നിൽ ഔസേപ്പിതാവിൻറ രൂപവും പ്രതിഷ്ഠിക്കപ്പെട്ടു . മത്തായി സാറിനു പുറമെ ജോൺ ചൂരകളത്ത് , നീലകണ്ഠപിള്ള, നാരായണപിള്ള എന്നിവരും നിയമിതരായി . കെട്ടിടനിമാണത്തിനും കുട്ടികളുടെ വളർച്ചക്കുംവേണ്ടി അഹോരാത്രം പണിയെടുത്ത ആണ്ടുമാലിൽ തോമാച്ചന്റെ സേവനം സ്കൂൾ ചരിത്രത്തിലെ ഒരു നാഴിക കല്ലാണെന്നുപറയാം .അത് പോലെത്തന്നെ 1893 ൽ അന്നത്തെ ബ്രിട്ടീഷ് റസിഡന്റ് ശ്രീ ഗ്രേയിഗ് ,ദിവാൻ പേഷ്കാർ ശ്രീ രാജരാമ നായർ എന്നിവർ ഇ വിദ്യാലം സംരക്ഷിക്കുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തതായി സ്കൂൾ രേഖകളിൽ കാണുന്നു . കൂടുതൽ വായിക്കുക
==ജോസെഫിയൻസ് ( വർത്തമാനം )
- റിപ്പബ്ലിക്ക് ദിനാചരണം
ഇന്ത്യയുടെ 73 - മത് റിപ്പബ്ലിക്ക് ദിനം കൂടി കടന്നുപോയിരിക്കുകയാണ് . 1947 ഓഗസ്റ്റ് 15 മുതൽക്കേയുള്ള സ്വയം ഭരണ രാജ്യമാണ് ഇന്ത്യ . 1950 ജനുവരി 26 നു ഡോ . ബി .ആർ അംബേദ്കറുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി ഒരു ഭരണ ഘടന കൊണ്ടുവന്നു . അതിൻെറ ഓർമയാണ് ഈ ദിനം .ഈ കൊവിഡ് കാലഘട്ടത്തിലും മാന്നാനം സെൻറ്. ജോസഫ് കുടുംബവും ഈ ദിനാചരണം കൊണ്ടാടി . സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി . ബിന്ദു സേവ്യർ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ . സജി പാറക്കടവിൽ സി എം ഐ എന്നിവർ പതാക ഉയർത്തൽ കർമം നിർവഹിച്ചു .ഓൺലൈനായി ക്ലാസ്സ് തലത്തിൽ ദിനാചരണം ഭംഗിയായി നടന്നു.
പൊതു വിദ്യാഭ്യാസ സംരക്ഷണം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- [[സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/'''സ്കൂൾ ലൈബ്രറി|സ്കൂൾ ലൈബ്രറി]]
- [സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/'''സ്കൂൾ പാർലമെൻറ്|സ്കൂൾ പാർലമെൻറ്]]
പാഠ്യനുബന്ധ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുന്നതിനും , അദ്ധ്യാപകരെ സഹായിക്കുന്നതിനും , വിദ്യാർത്ഥികൾക്കിടയിൽ സാഹോദര്യവും സഹകരണബോധവും വളർത്തുന്നതിനും , കുട്ടികൾക്ക് ജനാധിപത്യക്രമത്തിൽ വേണ്ട പ്രായോഗിക പരിശീലനം നൽകുന്നതിനും ഇതു സഹായിക്കുന്നു .
- [[സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/'''ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
സൗജന്യ വൈ .ഫൈ ക്യാമ്പസ് . വിവര സാങ്കേതിക വിദ്യയുടെ പുതുയുഗത്തിലേക്ക് കൊച്ചുകുട്ടികളെ കൈപിടിച്ച് നടത്തുവാൻ ഒന്നു മുതൽ എല്ലാ ക്ലാസ്സിലും വിദഗ്ദ്ധ പരിശീലനം നൽകി വരുന്നു .
കുട്ടികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനും നീരീക്ഷണത്തിലൂടെ പഠിക്കുന്നതിനും സ്വയം പരീക്ഷണങ്ങൾ ചെയ്യുന്നതിനും സഹായകമാകുന്നു ക്വിസ് മത്സരങ്ങൾ, ശാസ്ത്രപ്രദർശനങ്ങൾ , സെമിനാറുകൾ, പ്രൊജക്റ്റ് , കണ്ടെത്തലുകൾ എന്നിവ കുട്ടികൾക്കിടയിൽ കുട്ടിശാസ്ത്രജ്ഞന്മാരെ കണ്ടെത്താൻ സഹായകമാകുന്നു.
കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാസാഹിത്യ വാസനകളെ പരിപോഷിപ്പിക്കുവാൻ വെള്ളിയാഴ്ചത്തെ അവസാന പീരീഡ് സർഗവേളയ്ക്കായി മാറ്റിവച്ചിരുന്നു. സെക്രട്ടറിമാർ പ്രസ്തുത യോഗങ്ങൾക്ക് നേതൃത്വം നല്കുന്നു ഇതിലൂടെ കുട്ടികളിലെ കലാവാസനകൾ കണ്ടെത്തുവാനും അവയെ പ്രോത്സാഹിപ്പിക്കുവാനും സാധിക്കുന്നു.
കലാസാഹിത്യ രംഗങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികളെ സംഘടിപ്പിച്ചിരുന്നു . സ്കൂൾ ജില്ലാതലത്തിൽ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു
ഗണിതശാസ്ത്രം എന്ന വിഷയം വളരെ ലളിതമായി കൈകാര്യം ചെയ്യത് ഗണിതത്തിൽ താല്പര്യം വളർത്തിയെടുക്കാൻ കുട്ടികളെ പ്രാപ്തമാക്കുന്നു
കുട്ടികളിൽ സാമൂഹിക അവബോധം രൂപീകരിക്കുക , സാമൂഹിക മാറ്റങ്ങളെകുറിച്ചു ഉൾകാഴ്ച ഉള്ളവരാവുക എന്നി ലക്ഷ്യങ്ങളോടെ പ്രവർത്തനം . ഈ ക്ലബിനോടനുബന്‌ധമായി ഒരു പുരാതന മ്യൂസിയം പ്രവർത്തിച്ചു വരുന്നു
ആരോഗ്യ ശീലങ്ങൾ വളർത്തുന്നതിനും വ്യക്തി ശുചിത്വം , പരിസര ശുചിത്വം ഇവയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും സഹായകമാകുന്നു. ഈ ക്ലബിന് കീഴിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു .
ഭാഷ വ്യവഹാരരൂപങ്ങൾ പ്രദർശിപ്പിക്കുന്നതിനും ഉന്നതനിലവാരമുള്ള വ്യവഹാരരൂപങ്ങൾ പരിചയപെടുന്നതിനും സഹായിക്കുന്നു
പെൺകുട്ടികൾക്ക് മോട്ടർ വാഹന നിയമങ്ങൾ പരിചയിച്ചു പ്രയോഗികമാക്കാനും വാഹന നിയന്ത്രണ താല്പര്യം വളർത്തിയെടുക്കാനും സഹായിക്കുന്നു
കൃഷി ഒരു ജീവിത സംസ്കാരമായി മാറ്റുന്നതിനും കൃഷിയോട് ആഭിമുഖ്യവും വളർത്തുന്നതിന് സ്കൂൾ പരിസരത്തു വിവിധയിനം കൃഷികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ തന്നെ നിർവഹിക്കുന്നു
വ്യക്തി ജീവിതത്തിലും സാമൂഹ്യജീവിതത്തിലും നേരിടുന്ന പ്രശ്നങ്ങളെ സധൈര്യം നേരിടുന്നതിനും സാമൂഹിക പ്രശ്നങ്ങളോടു ആരോഗ്യപരമായ സമീപനം വളർത്തിയെടുക്കുന്നതിനും ആവശ്യമായ പരിശീലനം നൽകി വരുന്നു
മുൻ സാരഥികൾ
ക്ര.നം | പേര് | കാലയളവ് |
---|---|---|
1 | ആലുങ്കൽ മത്തായി | |
2 | കെ എൻ നാരായണപിള്ള | |
3 | എം കെ വേലായുധപിള്ള | |
4 | പി കെ കുര്യൻ | |
5 | പി കെ തോമസ് | |
6 | കെ സി പോത്തൻ | |
7 | സി എ മത്തായി | |
8 | കെ കെ ഭാസ്കരൻ നായർ | (1944- 1982) |
9 | വി കെ വർക്കി | (1987 -1989) |
10 | പി സി തൊമ്മൻ | (1989 - 1991) |
11 | ടി ഓ സൈമൺ | (1991 - 1994) |
12 | സി വി മാത്യു | (1994 - 1996) |
13 | കെ യു ചാക്കോ | (1996 - 2000) |
14 | പി സി വർക്കി | (2000 - 2003) |
15 | രസിറ്റമ്മ കെ എം | (2003 - 2016) |
16 | ജെസ്സി വർഗ്ഗീസ് | ( 2016 - 2019) |
17 | ജോജൻ ജെയിംസ് | (2019 - 2020) |
18 | ബിന്ദു സേവ്യർ | (2020 - ) |
'സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പി.എൽ അന്ന( കൈപ്പുഴ ആശാട്ടി )
- കള്ളിക്കാട്ട് നിലകണ്ഠപിള്ള
- സി ജെ ജോൺ ചൂരക്കുളം
- മറിയാമ്മ തോമസ് പൊൻമല(കൊച്ചാശാട്ടി)
- കെ സി ചാക്കോ കൊച്ചു പുളിക്കൽ
- പത്മനാഭപിള്ള കൊല്ലംപറമ്പിൽ
- വി എം ജോസഫ് വരിക്കപ്പള്ളിൽ
- ഇട്ടിയവിര സി യോഹന്നാൻ
- സി എൽ ജേക്കബ്
- പി കെ അച്ചു
- സി ജെ ജോസഫ് ചൂരക്കുളം
- എൻ എം ലുക്കാ നേടിയകാലായിൽ
- പി കെ റോസ്
- സി ജെ ജോസഫ് ചുണ്ടമല
- ഏലി ചാക്കോ
- ടി ജെ മറിയാമ്മ
- റീത്ത സി കെ
- ജെ മേരി ഇല്ലിച്ചിറ
- കെ ജെ കുര്യൻ
- എം കെ കുര്യൻ
- എൻ ജെ ജോസഫ്
- പി.സി .ബ്രിജിറ്റ്
- വി.ജി .ആനിക്കുട്ടി
- പി.സ്. റോസ്
- ടി ജെ ക്ലാര
- ടി എം ത്രേസ്യ
- ജോസ് പി മാത്യു
- കെ വി മത്തായി
- എം ടി അന്നമ്മ
- ടി.വി .ത്രേസ്യാമ്മ
- മേരിക്കുട്ടി എൻ .പി
- കുഞ്ഞമ്മ ജോർജ്
- മേരി ജോസഫ്
- കെ. സി .മറിയം
- എ .ടി. ജോർജ്
- വി. ടി. ത്രേസ്യ
- പി വി പൗലോസ്
- ലില്ലിക്കുട്ടി വര്ഗീസ്
- പി ജെ മത്തായി
- പി സി ദേവസ്യ
- ജെയിംസ് ആൻ്റണി
- ഇ. കെ. സെലീന
- പി. കെ. അന്നക്കുട്ടി
- ഓമന ജോസഫ്
- സിസിലി കെ ജെ
- ബേബി ജോസഫ്
- ലീലാമ്മ ജോസഫ്
- എമേഴ്‌സൺ കെ. സ്
- ഫ്രാൻസിസ് കെ പി
- തോമസ് കെ മത്തായി
- ലീലാമ്മ ടി എ
- മിനി വര്ഗീസ്
- ബീന മാത്യൂസ്
- ലാലിമോൾ ഗ്രിഗറി
- ലിസി പി. പി
- എൻ .കെ .സാവിത്രി
- സി .പി മേരി
- ആലിസ് ആൻ്റണി
- ജോർജ് ജോസഫ് എം
- അന്നമ്മ പി കെ
- എൽ ജെ ചാവറ
- മേരിക്കുട്ടി കെ വി
- സി. ഡെയ്സി മാത്യു ഡി. എസ്. എച്ച്. ജെ
നേട്ടങ്ങൾ
⚫️ എൽസിയ ഷാജി - ഉപജില്ല ശാസ്ത്രരംഗം ലഘു പരീക്ഷണ മത്സരത്തിൽ രണ്ടാം സ്ഥാനം (ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി).
⚫️ പ്രകാശ് മുരളി - ഏറ്റുമാനൂർ ബി. ആർ. സിയിൽ രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ക്വിസ് മത്സരത്തിൽ യു. പി തലത്തിൽ രണ്ടാം സ്ഥാനം (അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി).
⚫️ അഹ്‌മ്മദ് അയാൻ അഫ്സൽ - ഏറ്റുമാനൂർ ബി. ആർ. സിയിൽ രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ക്വിസ് മത്സരത്തിൽ എൽ. പി തലത്തിൽ മൂന്നാം സ്ഥാനം (നാലാം ക്ലാസ്സ് വിദ്യാർത്ഥി).
⚫️ ഇവാൻ ഹാഷ്മി സിജോ - ജില്ലാതല റോളർ സ്കേറ്റിംഗ് മത്സരത്തിൽ വെങ്കലം, അഖില കേരള ജലച്ചായ ചിത്രരചനാമത്സരത്തിൽ മൂന്നാം സ്ഥാനം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ANANDA BOSE-ADVISOR, GOVERNMENT OF MEGHALAYA
- ANIL RAGHAVAN-EXCECUTIVE MARLABS-SCIENTIST WORKED WITH A P J ABDUL KALAM (RETIRED)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.674158 , 76.528113|width=500px|zoom=16}}
- പാലാ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലാ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലാ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലാ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31466
- 1893ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലാ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ