"ടി എച്ച് എസ് അരണാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 76: | വരി 76: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വിപുലമായ ഭൗതീകസൗകര്യങ്ങളാണ് 2017 മുതൽ ഇവിടുത്തെ മാനേജമെൻറ് ഒരുക്കിയിരിക്കുന്നത്.'''[[ടി എച്ച് എസ് അരണാട്ടുകര/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | '''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വിപുലമായ ഭൗതീകസൗകര്യങ്ങളാണ് 2017 മുതൽ ഇവിടുത്തെ മാനേജമെൻറ് ഒരുക്കിയിരിക്കുന്നത്.'''[[ടി എച്ച് എസ് അരണാട്ടുകര/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
[[പ്രമാണം:22016 ഹൈടെക്ക് ക്ലാസ്റൂം.jpg|200px|ലഘുചിത്രം|ഇടത്ത്| ഹൈടെക്ക് ക്ലാസ്റൂം]] | [[പ്രമാണം:22016 ഹൈടെക്ക് ക്ലാസ്റൂം.jpg|200px|ലഘുചിത്രം|ഇടത്ത്| ഹൈടെക്ക് ക്ലാസ്റൂം]] | ||
[[പ്രമാണം:22016 ഹൈടെക്ക് ക്ലാസ്റൂം1.jpg|200px|ലഘുചിത്രം|നടുവിൽ|22016 ഹൈടെക്ക് ക്ലാസ്റൂം1.jpg]] | [[പ്രമാണം:22016 ഹൈടെക്ക് ക്ലാസ്റൂം1.jpg|200px|ലഘുചിത്രം|നടുവിൽ|22016 ഹൈടെക്ക് ക്ലാസ്റൂം1.jpg]] |
00:16, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ടി എച്ച് എസ് അരണാട്ടുകര | |
---|---|
വിലാസം | |
അരണാട്ടുകര അരണാട്ടുകര , അരണാട്ടുകര പി.ഒ. , 680618 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1947 |
വിവരങ്ങൾ | |
ഫോൺ | 0487 2384390 |
ഇമെയിൽ | thsaranattukara@gmail.com |
വെബ്‍സൈറ്റ് | www.tharakansschool.org |
കോഡുകൾ | |
സ്കൂൾ കോഡ് | 22016 (സമേതം) |
യുഡൈസ് കോഡ് | 32071800201 |
വിക്കിഡാറ്റ | Q64089214 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ കോർപ്പറേഷൻ |
വാർഡ് | 50 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 149 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 170 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സൈമൺ എം.കെ |
പി.ടി.എ. പ്രസിഡണ്ട് | ജോഷി. സി.വി. |
എം.പി.ടി.എ. പ്രസിഡണ്ട് | ടെസ്സി ലിയോൺസ് |
അവസാനം തിരുത്തിയത് | |
29-01-2022 | Tharakans |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശ്ശൂർ നഗരത്തിൽ നിന്നും നാലു കിലോമീറ്റർ അകലെ അരണാട്ടുകരയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തരകൻസ് ഹൈസ്കൂൾ.
ആമുഖം
കേരളത്തിലെ മുഴുവൻ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളേയും ശക്തിപ്പെടുത്തുക എന്നതിന്റെ ഭാഗമായി അരണാട്ടുകര തരകൻസ് ഹൈസ്ക്കൂളിൽ കാലത്തിനനുസരിച്ചുള്ള പരിഷ്കരണമാണ് നടത്തിവരുന്നത്. വിദ്യാലയത്തിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും അവസരതുല്യത, പങ്കാളിത്തമനോഭാവം, ഗുണനിലവാരം, മാനവികത എന്നിവയ്ക്കു് പ്രാധാന്യം നൽകിയാണ് വിദ്യാഭ്യാസം നൽകി വരുന്നത്. പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെയും ശാരീരികവും മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളുടെയും സവിശേഷമായ പ്രശ്നങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യമാണ് സ്ക്കൂൾ നൽകിവരുന്നത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം, കുട്ടിയുടെ അറിവുനേടൽ മാത്രമല്ലെന്നും സമഗ്ര വികസനമാണെന്നും മനുഷ്യനെ മനുഷ്യനാക്കി മാറ്റി സമൂഹത്തിന് പ്രയോജനപ്പെടുന്നതരത്തിലേക്ക് മാറ്റിയെടുക്കുന്ന ഒരു മഹായജ്ഞമാണ് തരകൻസ് സ്ക്കൂൾ ഏറ്റെടുത്തിരിക്കുന്നത്. വിദ്യാലയത്തിന്റെ ഭൗതിക, അക്കാദമിക, സാംസ്കാരിക ഭാവങ്ങളെ കാലത്തിനനുസരിച്ചും, 96 വർഷത്തെ വിദ്യാലയ ചരിത്രത്തോടു നീതിപുലർത്തിയും മാറ്റിയെടുക്കുവാൻ വിദ്യാലയം ഇപ്പോൾ തന്നെ കഴിവിന്റെ പരമാവധി ശ്രദ്ധിക്കുന്നു.
[[
ചരിത്രം
1922ൽ അപ്പർ പ്രൈമറി വിദ്യാലയമായി ആരംഭിച്ച സ്ക്കൂളിൽ 1947ൽ ആണ് ഹൈസ്കൂൾ വിഭാഗം പ്രവർത്തനം ആരംഭിച്ചത്. തൃശ്ശൂർ അതിരൂപതയുടെ കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തരകൻസ് ഹൈസ്ക്കൂൾ. തൃശ്ശൂർ കോർപ്പറേഷനിൽ ഉൾക്കൊള്ളുന്ന അരണാട്ടുകരയിലേയും ലാലൂർ, എൽത്തുരുത്ത്, കാര്യാട്ടുകര, വടൂക്കര, നെടുപുഴ തുടങ്ങിയ സമീപപ്രദേശങ്ങളിലേയും ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നു തരുന്ന സ്ഥാപനമാണ് തരകൻസ് ഹൈസ്കൂൾ - 1922 ൽ സ്ഥാപിതമായ ഈ വിദ്യാലയം 1947 ലാണ് ഹൈസ്ക്കൂളായി മാറിയത്. ചിറമ്മൽ മാത്യു തരകൻ കുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്ന ഈ വിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം ശ്രീ. ചിറമ്മൽ ഈനാശു തരകൻ അരണാട്ടുകര പള്ളിയിലേക്ക് വിട്ടുകൊടുത്തു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വിപുലമായ ഭൗതീകസൗകര്യങ്ങളാണ് 2017 മുതൽ ഇവിടുത്തെ മാനേജമെൻറ് ഒരുക്കിയിരിക്കുന്നത്.കൂടുതൽ വായിക്കുക
പ്രിസം 2018
വിദ്യാലയ അക്കാദമിക് മാസ്റ്റർ പ്ലാൻ - പ്രവർത്തനങ്ങൾ പൊതു വിദ്യാഭ്യാസ നയം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തരകൻസ് ഹൈസ്ക്കൂളിലെ അക്കാദമിക് പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ പഠനനിലവാരത്തിനനുസരിച്ചാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഭാഷാനൈപുണ്യ വികാസം മുതൽ 7 പ്രധാന മേഖലകളേയും, മറ്റു അനുബന്ധ ഘടകങ്ങളേയും അടിസ്ഥാനമാക്കിയാണ് "പ്രിസം - 2018" ഒരുക്കിയിട്ടുള്ളത്.ഈ പ്രവർത്തനങ്ങൾ വിദ്യാവയത്തിന്റെയും, വിദ്യാർത്ഥികളുടെയും സമഗ്ര വികസനത്തിന് ഊന്നൽ നൽകിയാണ് തയ്യാറാക്കിയിരിക്കുന്നത്. പലതരത്തിലുള്ള പ്രകാശ രശ്മികൾ ഒരു പ്രിസത്തിലൂടെ കടന്നു പോകുമ്പോൾ അവയെല്ലാം ചിതറിതെറിച്ച് ഒരൊറ്റ രശ്മിയായി തീരുന്നു.ഈ ഏഴു മേഖലയുടേയും ആസൂത്രണമാണ് താഴെ സൂചിപ്പിക്കുന്നത്.
- ഭാഷാനൈപുണി
- ശാസ്ത്രപഠന കൗതുകം
- സർഗ്ഗശേഷി വികാസം
- കലാ-കായിക നൈപുണ്യം
- സാങ്കേതിക പരിജ്ഞാനം
- ഭിന്നശേഷി വികാസം
- സാമൂഹിക പരിപക്വനം
ദിനാചരണങ്ങൾ
- പ്രവേശനോത്സവം
സ്കൂൾ മാനേജർ ഫാ.ബാബു പാണാട്ടുപറമ്പിൽ2018 ജൂൺ ഒന്നിന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
- പരിസ്ഥിതി ദിനം
വാർഡ് കൗൺസിലർ ശ്രീ ഫ്രാൻസിസ് ചാലിിശ്ശേരി 2018 ജൂൺ 5 ന് വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു
- വായനാദിനം
പ്രാദേശിക എഴുത്തുകാരനും ലേഖകനുമായ ശ്രീ സി പി ദേവസ്സി 2018 ജൂൺ 19 ന് ഉദ്ഘാടനം നിർവഹിച്ചു. വായനാ വാരത്തോടനുബന്ധിച്ച് സമക്ഷം ലൈബ്രറി ശേഖരണം നടത്തി
- അഗസ്റ്റ് 15 സ്വാതന്ത്യദിനം വിപുലമായരിതിയിൽ ആഘോഷിച്ചു
- സ്പെതംബർ5 അധ്യപകദിനത്തിൽ അധ്യാപകരാണ്അസംബ്ലിക്ക് നേതൃത്വം നൽകിയത്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ലിറ്റിൽ കൈറ്റ്സ്
- ബാന്റ് ട്രൂപ്പ്.
- ദേശാഭിമാനി അക്ഷരമുറ്റം
- മാതൃഭൂമി സീഡ്
- പച്ചക്കറി കൃഷി
- സ്കൂൾ പ്രസിദ്ധീകരണങ്ങൾ
- തളിർ
- ദളം
- ഗാന്ധി മഞ്ചൻ
- കൈയെഴുത്ത് മാസിക
- പദച്ചേർച്ച പരിശീലനം
- ഹലോ ഇംഗ്ലീഷ്
- അക്ഷരായനം
- ബ്ലു ആർമി
- ഗാന്ധി ദർശൻ
- ഉച്ച ഭക്ഷണ പദ്ധതി
- മനോരമ നല്ലപാഠം
- പൊതു വിദ്യാഭ്യാസയജ്ഞം
- ഗ്രന്ഥശാലാ സന്ദർശനം
- ലൈബ്രറി കൗൺസിൽ
- വായനാമത്സരം
ക്ലബ് പ്രവർത്തനങ്ങൾ
- ടി എച്ച് എസ് അരണാട്ടുകര ഇക്കോ ക്ലബ്
- ടി എച്ച് എസ് അരണാട്ടുകര സംസ്കൃതം ക്ലബ്
- ടി എച്ച് എസ് അരണാട്ടുകര ഗണിത ക്ലബ്
- ടി എച്ച് എസ് അരണാട്ടുകര സയൻസ് ക്ലബ്
- ടി എച്ച് എസ് അരണാട്ടുകര ലാഗേജ് ക്ലബ്
- ടി എച്ച് എസ് അരണാട്ടുകര സോഷ്യൽ ക്ലബ്
- ടി എച്ച് എസ് അരണാട്ടുകര ക്ലബ് ലൈബ്രറി
- ടി എച്ച് എസ് അരണാട്ടുകരIT ക്ളബ്
- ടി എച്ച് എസ് അരണാട്ടുകര/ ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
ത്യശ്ശൂർ അതിരൂപതയുടെ കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തരകൻസ് ഹൈസ്കൂൾ.2017-18 അദ്ധ്യായന വർഷത്തിൽ റവ.ഫാ.ബാബു പാണാട്ടുപറമ്പിൽ ആണ് സ്കൂൾ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1947-48 | ഫാ. എ സി ചിറമ്മൽ |
---|---|
1948-61 | ശ്രീ എ ജെ പോൾ |
1961-71 | ശ്രീ കെ ഐ ഇറാനിമോസ് |
1971-81 | ശ്രീ വി കെ രാമൻ |
1981-84 | ശ്രീ വി എ ജോസ് |
1984-92 | ശ്രീ പി എം സേവ്യർ |
1992-95 | ശ്രീ ആന്റണി കുര്യൻ |
1995-98 | ശ്രീമതി സി എൽ മേരി |
1998-02 | ശ്രീ പി ആർ ജോസ് |
2002-05 | ശ്രീ എം എ സുശാന്ത് കുമാർ |
2005-08 | ശ്രീമതി സി ഡി ഫിലോമിന |
2008-10 | ശ്രീമതി വി കെ സൂസന്നം |
2010-12 | ശ്രീമതി സി വി ഡെയ്സി |
2012-15 | ശ്രീ ടി ജെ ജോസ് |
2015-17 | ശ്രീമതി കെ പി മോളി |
2017- | ശ്രീ എം കെ സൈമൺ |
അധ്യാപകരും അനധ്യാപകരും
യു.പി ,ഹൈസ്കൂൾ വിഭാഗങ്ങളിലായി 10 അധ്യാപകരും 4 അനധ്യാപകരും ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നു.
അധ്യാപകർ
സൈമൺ എം കെ | പ്രധാനാധ്യാപകൻ |
---|---|
ജിൻസി കെ എ | ഗണിതം |
നിറ്റി വി ബ്രഹ്മകുളം | ഹിന്ദി |
സുമ ജോസ് സി | സാമൂഹ്യശാസ്ത്രം |
വിൻസന്റ് ആന്റണി കെ | സയൻസ് |
ജൂലി പി ജോർജ്ജ് | മലയാളം |
വിനിത പി | സംസ്കൃതം |
ഷിജിമോൾ കെ കെ | യു പി എസ് എ |
ലിറ്റി ജോസ് | യു പി എസ് എ |
സോഫിയ ഡേവിസ് | യു പി എസ് എ |
അനധ്യാപകർ
- ക്ളർക്ക്-സജി കെ ജെ
- ഓഫീസ് അറ്റൻഡണ്ട്-അന്തോണി സി പി
- ഓഫീസ് അറ്റൻഡണ്ട്-ഷാജു ടി വി
- എഫ് ടി എം-ജോസ് സി ഡി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Dr.ഇ വി ജോൺ(കാര്ഡിയോളജിസ്റ്റ്)
- Dr.ജോയ് ചിരിയങ്കണ്ടത്ത്
- ഫാ.ഡേവിസ് ചിറമ്മൽ
- ശ്രീ ജോസ് കാട്ടൂക്കാരൻ
- ശ്രീ വിൻസന്റ് കാട്ടൂക്കാരൻ
- റവ.ഫാ.മോൺ.ജോർജ്ജ് കോമ്പാറ
- ആൻറണി ജെ തേറാട്ടിൽ
വഴികാട്ടി
{{#multimaps:10.509517,76.196253|zoom=10|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശ്ശൂരിൽ നിന്നും പടിഞ്ഞാറേക്കോട്ട വഴി അരണാട്ടുകര പള്ളിക്കു സമീപം.
- നഗരത്തിൽ നിന്നും 4 കിലോമീറ്റർ.
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22016
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ