"ജി യു പി എസ് പിണങ്ങോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പേര് ചേർത്തു |
തിരുത്തി |
||
| വരി 3: | വരി 3: | ||
ജി യു പി സ്കൂൾ പിണങ്ങോട് എന്നറിയപ്പെടുന്ന ഈ സ്ഥാപനത്തിന്റെ തുടക്കം 1905ൽ കണാഞ്ചേരി പുഴക്കടുത്തുള്ള ഒരു പ്രദേശത്ത് ആയിരുന്നു. ഒരു ഷെഡിൽ ആരംഭിച്ച ഏകാധ്യാപക വിദ്യാലയം ആയിരുന്നു അത്. ഏകദേശം അഞ്ച് വർഷക്കാലം പ്രവർത്തിച്ച ഈ സ്ഥാപനം 1910 ൽ പിണങ്ങോട് ടൗണിനടുത്തുള്ള നാരങ്ങക്കണ്ടി എന്നറിയപ്പെടുന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു. കാതിരിപ്പക്കർ എന്ന മഹാമനസ്കനായിരുന്നു ഇവിടെ സ്ഥലവും ഷെഡ്ഡും അനുവദിച്ചു നൽകിയത്. ഇന്നത്തെ കുനിയിൽ അടുത്തായിരുന്നു നാരങ്ങാ കണ്ടി. ഇത് പിന്നീട് സ്കൂൾ കണ്ടി എന്നറിയപ്പെടാൻ തുടങ്ങി. ഏതാനും വർഷങ്ങൾക്കു ശേഷം സ്കൂൾ തൊട്ടടുത്തുള്ള മണക്കോടൻ അബ്ദുവിന്റെ പീടിക മുറിയിലേക്ക് മാറ്റപ്പെട്ടു .1920 കാലഘട്ടത്തിലാണ് സ്കൂൾ ഇന്ന് പ്രവർത്തിക്കുന്ന പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടത്. വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും ,സാമൂഹ്യപരിഷ്കരണങ്ങളിലും താല്പര്യമുള്ള വ്യക്തിത്വമായ സി പുനത്തിൽ മമ്മദ് ഹാജി എന്നവരാണ് സ്കൂൾ പ്രവർത്തിക്കാനുള്ള കെട്ടിട സൗകര്യം ഒരുക്കി കൊടുത്തത്. 35 സെന്റ് സ്ഥലത്ത് L ആകൃതിയിലുള്ള ഒരു കെട്ടിടം ഇഷ്ടിക, ഓട്, മരം എന്നിവ ഉപയോഗിച്ച് നിർമ്മിക്കുകയും ഗവൺമെന്റിന് വാടകയ്ക്ക് നൽകുകയും ചെയ്യുകയായിരുന്നു. ഈ കെട്ടിടം 2010 വരെ സ്കൂളിന്റെ ഗൃഹാതുര സ്മൃതികൾ ഉയർത്തി ഇവിടെ നിലനിന്നിരുന്നു. | ജി യു പി സ്കൂൾ പിണങ്ങോട് എന്നറിയപ്പെടുന്ന ഈ സ്ഥാപനത്തിന്റെ തുടക്കം 1905ൽ കണാഞ്ചേരി പുഴക്കടുത്തുള്ള ഒരു പ്രദേശത്ത് ആയിരുന്നു. ഒരു ഷെഡിൽ ആരംഭിച്ച ഏകാധ്യാപക വിദ്യാലയം ആയിരുന്നു അത്. ഏകദേശം അഞ്ച് വർഷക്കാലം പ്രവർത്തിച്ച ഈ സ്ഥാപനം 1910 ൽ പിണങ്ങോട് ടൗണിനടുത്തുള്ള നാരങ്ങക്കണ്ടി എന്നറിയപ്പെടുന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു. കാതിരിപ്പക്കർ എന്ന മഹാമനസ്കനായിരുന്നു ഇവിടെ സ്ഥലവും ഷെഡ്ഡും അനുവദിച്ചു നൽകിയത്. ഇന്നത്തെ കുനിയിൽ അടുത്തായിരുന്നു നാരങ്ങാ കണ്ടി. ഇത് പിന്നീട് സ്കൂൾ കണ്ടി എന്നറിയപ്പെടാൻ തുടങ്ങി. ഏതാനും വർഷങ്ങൾക്കു ശേഷം സ്കൂൾ തൊട്ടടുത്തുള്ള മണക്കോടൻ അബ്ദുവിന്റെ പീടിക മുറിയിലേക്ക് മാറ്റപ്പെട്ടു .1920 കാലഘട്ടത്തിലാണ് സ്കൂൾ ഇന്ന് പ്രവർത്തിക്കുന്ന പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടത്. വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും ,സാമൂഹ്യപരിഷ്കരണങ്ങളിലും താല്പര്യമുള്ള വ്യക്തിത്വമായ സി പുനത്തിൽ മമ്മദ് ഹാജി എന്നവരാണ് സ്കൂൾ പ്രവർത്തിക്കാനുള്ള കെട്ടിട സൗകര്യം ഒരുക്കി കൊടുത്തത്. 35 സെന്റ് സ്ഥലത്ത് L ആകൃതിയിലുള്ള ഒരു കെട്ടിടം ഇഷ്ടിക, ഓട്, മരം എന്നിവ ഉപയോഗിച്ച് നിർമ്മിക്കുകയും ഗവൺമെന്റിന് വാടകയ്ക്ക് നൽകുകയും ചെയ്യുകയായിരുന്നു. ഈ കെട്ടിടം 2010 വരെ സ്കൂളിന്റെ ഗൃഹാതുര സ്മൃതികൾ ഉയർത്തി ഇവിടെ നിലനിന്നിരുന്നു. | ||
1950-കളിൽ ആയിരുന്നു ഈ സ്കൂൾ യുപി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. ഇതിനാവശ്യമായ ഭൂമി വയനാട്ടിലെ വിദ്യാഭ്യാസ രംഗത്ത് ഏറെ സംഭാവനകൾ അർപ്പിച്ച സാംസ്കാരിക നായകൻ സി പത്മപ്രഭ ഗൗഡർ വിട്ടുകൊടുക്കുകയായിരുന്നു. ഇവിടെ 4 ക്ലാസ് റൂമുകൾ ഉള്ള ഒരു കെട്ടിടം ഓട്, ഇഷ്ടിക, മരം എന്നിവ ഉപയോഗിച്ച് നിർമ്മിക്കപ്പെട്ടു. 1965 -70 കളിലാണ് സ്കൂളിന്റെ പ്രധാന കെട്ടിടം നിർമ്മിക്കപ്പെട്ടത്. ഏഴ് ക്ലാസ് റൂമുകളുള്ള ഈ കെട്ടിടം കരിങ്കല്ലും, ഓടും, മരവും ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. 1990 കൾക്ക് ശേഷം നിർമ്മിച്ച പല കെട്ടിടങ്ങളും ചോർന്നൊലിക്കുകയോ | 1950-കളിൽ ആയിരുന്നു ഈ സ്കൂൾ യുപി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. ഇതിനാവശ്യമായ ഭൂമി വയനാട്ടിലെ വിദ്യാഭ്യാസ രംഗത്ത് ഏറെ സംഭാവനകൾ അർപ്പിച്ച സാംസ്കാരിക നായകൻ സി പത്മപ്രഭ ഗൗഡർ വിട്ടുകൊടുക്കുകയായിരുന്നു. ഇവിടെ 4 ക്ലാസ് റൂമുകൾ ഉള്ള ഒരു കെട്ടിടം ഓട്, ഇഷ്ടിക, മരം എന്നിവ ഉപയോഗിച്ച് നിർമ്മിക്കപ്പെട്ടു. 1965 -70 കളിലാണ് സ്കൂളിന്റെ പ്രധാന കെട്ടിടം നിർമ്മിക്കപ്പെട്ടത്. ഏഴ് ക്ലാസ് റൂമുകളുള്ള ഈ കെട്ടിടം കരിങ്കല്ലും, ഓടും, മരവും ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. 1990 കൾക്ക് ശേഷം നിർമ്മിച്ച പല കെട്ടിടങ്ങളും ചോർന്നൊലിക്കുകയോ ജീർണിക്കുകയോ ചെയ്തപ്പോഴും ഈ കെട്ടിടങ്ങൾ പഴമയുടെ തനിമ നിലനിർത്തി.1964 വരെ സ്കൂളിന് കുടിവെള്ളത്തിനു സൗകര്യം ഉണ്ടായിരുന്നില്ല. അടുത്തുള്ള വീടുകളിൽ നിന്നും മറ്റുമായിരുന്നു കുടിവെള്ളം ശേഖരിച്ചിരുന്നത്. ഇതിനിടക്കാണ് അത്തിമൂല പ്രദേശത്തുള്ള ഇരുപ്പാച്ച ഗൗഡർ എന്നവർ സ്കൂളിന് കിണർ കുഴിച്ചു നൽകാമെന്ന് പറഞ്ഞു. അദ്ദേഹത്തിന് മക്കൾ ഉണ്ടായിരുന്നില്ല. സ്കൂൾ പോലെയുള്ള പൊതുസ്ഥാപനത്തിന് കുടിവെള്ള സൗകര്യം ഏർപ്പെടുത്തി കൊടുത്താൽ സന്താനലബ്ധി ഉണ്ടാകും എന്ന വിശ്വാസത്തിലാണ് അദ്ദേഹം കിണർ നിർമ്മിച്ച് നൽകിയത്. ഇന്നും സ്കൂളിലെ പ്രധാന കുടിവെള്ള സ്രോതസ്സ് ഈ കിണർ ആണ്. | ||
ഒരു കുന്നിൻ ചെരിവിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിലെ വിദ്യാർഥികൾക്ക് കളിക്കാനുള്ളഗ്രൗണ്ട് ഉണ്ടായിരുന്നില്ല.2003 -2005 കാലഘട്ടത്തിൽ സ്കൂളിന്റെ അതിരിനു ചേർന്നുള്ള 50 സെന്റ് സ്ഥലം പൊഴുതന ഗ്രാമപഞ്ചായത്തിൻെറ സഹായത്തോടെ വാങ്ങുകയും സ്കൂൾ ഗ്രൗണ്ട് നിർമ്മിക്കുകയും ചെയ്തു. ഇതിനു മുൻകൈയെടുത്തത് പഞ്ചായത്ത് വാർഡ് മെമ്പർ ആയിരുന്ന ശ്രീ കുനിയിൽ അബൂബക്കറും പിടിഎ പ്രസിഡണ്ട് ഇസ് ഹാഖലിയുമായിരുന്നു. ഡി പി ഇ പി,എസ്,എസ്,എ പദ്ധതികളുടെ ഭാഗമായി സ്കൂളിന് 5 ക്ലാസ് റൂമുകൾ ലഭ്യമായിട്ടുണ്ട്. ബഹുമാനപ്പെട്ട എം പി കെ മുരളീധരൻെറ എംപി ഫണ്ട് ഉപയോഗിച്ച് മൂന്നു ക്ലാസ് റൂമുകളുള കെട്ടിടവും സ്കൂളിന് ലഭിച്ചു. എസ് എസ് എ ഫണ്ടുപയോഗിച്ച് പെൺകുട്ടികൾക്കുള്ള ടോയ്‌ലറ്റ് ബ്ലോക്ക് നിർമിക്കപ്പെട്ടു. വൈത്തിരി ബിആർസി സ്കൂളിനോട് ചേർന്നാണ് പ്രവർത്തിച്ചിരുന്നത്. ഈ കെട്ടിടവുംസ്കൂളിന് വിട്ടു കിട്ടിയിട്ടുണ്ട് . | ഒരു കുന്നിൻ ചെരിവിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിലെ വിദ്യാർഥികൾക്ക് കളിക്കാനുള്ളഗ്രൗണ്ട് ഉണ്ടായിരുന്നില്ല.2003 -2005 കാലഘട്ടത്തിൽ സ്കൂളിന്റെ അതിരിനു ചേർന്നുള്ള 50 സെന്റ് സ്ഥലം പൊഴുതന ഗ്രാമപഞ്ചായത്തിൻെറ സഹായത്തോടെ വാങ്ങുകയും സ്കൂൾ ഗ്രൗണ്ട് നിർമ്മിക്കുകയും ചെയ്തു. ഇതിനു മുൻകൈയെടുത്തത് പഞ്ചായത്ത് വാർഡ് മെമ്പർ ആയിരുന്ന ശ്രീ കുനിയിൽ അബൂബക്കറും പിടിഎ പ്രസിഡണ്ട് ഇസ് ഹാഖലിയുമായിരുന്നു. ഡി പി ഇ പി,എസ്,എസ്,എ പദ്ധതികളുടെ ഭാഗമായി സ്കൂളിന് 5 ക്ലാസ് റൂമുകൾ ലഭ്യമായിട്ടുണ്ട്. ബഹുമാനപ്പെട്ട എം പി കെ മുരളീധരൻെറ എംപി ഫണ്ട് ഉപയോഗിച്ച് മൂന്നു ക്ലാസ് റൂമുകളുള കെട്ടിടവും സ്കൂളിന് ലഭിച്ചു. എസ് എസ് എ ഫണ്ടുപയോഗിച്ച് പെൺകുട്ടികൾക്കുള്ള ടോയ്‌ലറ്റ് ബ്ലോക്ക് നിർമിക്കപ്പെട്ടു. വൈത്തിരി ബിആർസി സ്കൂളിനോട് ചേർന്നാണ് പ്രവർത്തിച്ചിരുന്നത്. ഈ കെട്ടിടവുംസ്കൂളിന് വിട്ടു കിട്ടിയിട്ടുണ്ട് . | ||