"കൂനം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1920 - 21 ൽ കൂനത്തെ അങ്കക്കളരി എന്നറിയപ്പെടുന്ന ഒരു തടാകത്തിനു സമീപത്തായി ഒരു ചെറിയ വീട്ടിൽ വച്ച് ഗുരുകുല വിദ്യാഭ്യാസത്തിൽ തുടങ്ങി 1925 ആകുമ്പോഴേക്കും മദ്രാസ് ഗവൺമെൻറിൻ്റെ അംഗീകാരത്തോടുകൂടി ആരംഭിച്ച സ്കൂളാണ് കൂനം എഎൽ പി സ്കൂൾ | 1920 - 21 ൽ കൂനത്തെ അങ്കക്കളരി എന്നറിയപ്പെടുന്ന ഒരു തടാകത്തിനു സമീപത്തായി ഒരു ചെറിയ വീട്ടിൽ വച്ച് ഗുരുകുല വിദ്യാഭ്യാസത്തിൽ തുടങ്ങി 1925 ആകുമ്പോഴേക്കും മദ്രാസ് ഗവൺമെൻറിൻ്റെ അംഗീകാരത്തോടുകൂടി ആരംഭിച്ച സ്കൂളാണ് കൂനം എഎൽ പി സ്കൂൾ [[കൂടുതൽ അറിയാൻ....ചരിത്രം|കൂടുതൽ അറിയാൻ....]] | ||
പണ്ട് കാലത്ത് നിലനിന്നിരുന്ന ഗുരുകുലസമ്പ്രദായം കൂനം പ്രദേശത്തും നിലനിന്നിരുന്നു പ്രയാങ്കോട് വീട്ടിൽ കൃഷ്ണൻ നമ്പ്യാർ ആണ് അതിന് നേതൃത്വം നൽകിയത്. | പണ്ട് കാലത്ത് നിലനിന്നിരുന്ന ഗുരുകുലസമ്പ്രദായം കൂനം പ്രദേശത്തും നിലനിന്നിരുന്നു പ്രയാങ്കോട് വീട്ടിൽ കൃഷ്ണൻ നമ്പ്യാർ ആണ് അതിന് നേതൃത്വം നൽകിയത്. |
12:15, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൂനം എൽ പി സ്കൂൾ | |
---|---|
വിലാസം | |
കൂനം കൂനം , പന്നിയൂർ പി.ഒ. , 670142 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | koonamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13741 (സമേതം) |
യുഡൈസ് കോഡ് | 32021001606 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറുമാത്തൂർ,,പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 141 |
പെൺകുട്ടികൾ | 137 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയന്തി പി വി |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ്തി എസ് |
അവസാനം തിരുത്തിയത് | |
28-01-2022 | Koonamalpschool |
ചരിത്രം
1920 - 21 ൽ കൂനത്തെ അങ്കക്കളരി എന്നറിയപ്പെടുന്ന ഒരു തടാകത്തിനു സമീപത്തായി ഒരു ചെറിയ വീട്ടിൽ വച്ച് ഗുരുകുല വിദ്യാഭ്യാസത്തിൽ തുടങ്ങി 1925 ആകുമ്പോഴേക്കും മദ്രാസ് ഗവൺമെൻറിൻ്റെ അംഗീകാരത്തോടുകൂടി ആരംഭിച്ച സ്കൂളാണ് കൂനം എഎൽ പി സ്കൂൾ കൂടുതൽ അറിയാൻ....
പണ്ട് കാലത്ത് നിലനിന്നിരുന്ന ഗുരുകുലസമ്പ്രദായം കൂനം പ്രദേശത്തും നിലനിന്നിരുന്നു പ്രയാങ്കോട് വീട്ടിൽ കൃഷ്ണൻ നമ്പ്യാർ ആണ് അതിന് നേതൃത്വം നൽകിയത്.
ആദ്യകാലത്ത് ഓലഷെഡിൽ പ്രവർത്തിച്ച സ്കൂൾ കെട്ടിടം പിന്നീട് ഓട് പാകിയ കെട്ടിടമായി മാറ്റിയെടുത്തു. ഇപ്പോഴത്തെ ഓഫീസ് മുറിയോട് ചേർന്നുള്ള ഒറ്റ കെട്ടിടത്തിൽ 5 ക്ലാസ് മുറികളും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു .വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക അതുവഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രധാനലക്ഷ്യം. ഇത്തരത്തിൽ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വിദ്യാഭ്യാസപുരോഗതിയിൽ കാലോചിതമായ മാറ്റങ്ങൾ വന്നിട്ടുണ്ട് അതുവഴി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൂർത്തീകരിക്കാനുള്ള കർമപദ്ധതികൾ ശ്രീ. പി വി ബാലചന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചു.
കെഎസ്ആർടിസി ബസിൻ്റെ മാതൃകയിൽ രൂപകല്പനചെയ്ത സ്കൂൾ കെട്ടിടം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്, ആധുനികരീതിയിൽ പണിതിട്ടുള്ള അടുക്കള ,സ്റ്റേജ് , ഗേറ്റ്, കവാടം, ചുറ്റുമതിൽ, എന്നിവയെല്ലാം ആകർഷകമാണ്.
അക്കാദമികവാണ് വിദ്യാലയമികവ്.ഈ ആ ശയത്തിലേക്ക് നയിക്കുന്ന തരത്തിൽ ഭൗതികവും അക്കാദമികവും സാമൂഹികവുമായ വികസനം സാധ്യമാകുന്ന തരത്തിൽ അതിനു സഹായകമായ കർമപദ്ധതികൾ, പൊതുസമൂഹം, പൂർവവിദ്യാർത്ഥികൾ, മാനേജ്മെൻറ്, പഞ്ചായത്ത് അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹകരണത്തോടെയും പിന്തുണയോടുoകൂടി പല പ്രവർത്തനങ്ങളും ഏറ്റെടുക്കാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
അക്കാദമിക് രംഗത്തെ മികവുകൾ എടുത്തുപറയേണ്ടവയാണ്. മത്സര പരീക്ഷകളിലെ നേട്ടങ്ങൾ കൊയ്തിട്ടുണ്ട്. സബ്ജില്ലാ തലത്തിൽ സമ്മാനങ്ങൾ ലഭിക്കുകയും, ജില്ലാ സംസ്ഥാന തലങ്ങളിൽ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. നാമമാത്രമായ LSS വിജയത്തിൽ നിന്ന് കൂടുതൽ കുട്ടികളെ വിജയത്തിലെത്തിക്കാൻ സാധിച്ചു എന്നത് ഈ വിദ്യാലയത്തിലെ മറ്റൊരു നേട്ടമാണ്. വിവിധമേഖലകളിൽ തിളക്കമാർന്ന വിജയം എടുത്തുപറയട്ടെ.
സ്കൂൾ സ്ഥാപിതമായി 96 വർഷം പിന്നിടുമ്പോൾ ഈ വിദ്യാലയം കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഹൈറ്റ് പ്രൈമറി വിദ്യാലയം എന്ന ബഹുമതി കരസ്ഥമാക്കി കൊണ്ട് ജൈത്രയാത്ര തുടരുകയാണ് പൊതു വിദ്യാലയം പൊതു സമൂഹത്തിൻറെ പങ്കാളിത്തത്തോടെ മികവിന്റെ കേന്ദ്രങ്ങളായി മാറി. എല്ലാ കുട്ടികളെയും പൊതുവിദ്യാലയത്തിൽ എത്തിക്കുക എന്ന സർക്കാരിൻറെ ലക്ഷ്യം ഇവിടെ സാധ്യമാക്കുകയാണ്. സർക്കാർ ആരംഭിച്ച പല പദ്ധതികളും ഏറ്റെടുത്ത് വിജയപ്രദമായി നടപ്പിലാക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിത്തിൽ നിന്ന് ആദ്യാക്ഷരം കുറിച്ച ധാരാളം വിദ്യാർത്ഥികൾ പ്രശസ്തരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട് പരിമിതമായ സൗകര്യങ്ങളിൽ നിന്ന് സ്കൂളിൻറെ മുഖച്ഛായതന്നെ മാറ്റിയെടുക്കാൻ പര്യാപ്തമായ രീതിയിൽ ഉയർത്തി എടുക്കാൻ സാധിച്ചതിനു പിന്നിൽ നൂതനാശയങ്ങളും പ്രവർത്തനശൈലിയും പിടിഎ പൊതുസമൂഹം ഇവരുടെ പങ്കാളിത്തവും മാനേജ്മെൻറ് ശക്തമായ പിന്തുണയും അധ്യാപകരുടെ സന്നദ്ധതയുമാണ്. ഇവിടെ നടപ്പിൽ വരുത്തിയിട്ടുള്ള പ്രവർത്തനങ്ങൾ വിദ്യാലയ വികസന ചിന്തകൾ മാതൃകയാവുകയാണ്
ReplyForward |
ഭൗതികസൗകര്യങ്ങൾ
1- കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ പ്രൈമറി ഹൈടെക് വിദ്യാലയം.
2. ആകർഷകമായ ക്ലാസ് മുറികൾ.
3. വാഹന സൗകര്യം.
4. അത്യാധുനിക സംവിധാനങ്ങളോട് കുടിയ പാചകപ്പുര.
5. കമ്പ്യൂട്ടർ ലാബ്.
6. മികച്ച ക്ലാസ് റൂം ലൈബ്രറികൾ.
7. ഗണിത ലാബ്.
8. മികച്ച ലബോറട്ടറി.
9. എല്ലാ ക്ലാസിനും കുടിവെള്ള സാകര്യം.
10. പരിസ്ഥിതി സൗഹൃദ കാമ്പസ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
ശ്രീ പി.വി കുഞ്ഞിക്കണ്ണൻ നമ്പ്യാർ
മുൻസാരഥികൾ
ക്രമ
നമ്പർ |
പേര് | എന്നു മുതൽ
എന്നു വരെ |
---|---|---|
1 | പ്രയാങ്കോട്ട് വീട്ടിൽ കൃഷ്ണൻ നമ്പ്യാർ | |
2 | പി.ചിണ്ടൻ നമ്പ്യാർ | |
3 | കമ്മാരൻ നമ്പ്യാർ പി.വി | |
4 | കെ.വി രാഘവൻ | |
5 | വി.വി.നാരായണൻ | |
6 | വി.വി കമലാക്ഷി | |
7 | എം.സി നാരായണൻകുട്ടി | 2003 - 2007 |
8 | പി.വി ബാലചന്ദ്രൻ | 2007 - 2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
* തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ നിന്നും തളിപ്പറമ്പ ശ്രീകണ്ഠാപുരം നാഷണൽ ഹൈവെ വഴി പൊക്കുണ്ട് ജംഗ്ഷൻ (9.3 km) അവിടെ നിന്നും കൂനം റോഡ്
വഴി (3.1 km) (വലത് വശത്തായി കൂനം A.L.P. സ്കൂൾ)
* ശ്രീകണ്ഠാപുരം ബസ് സ്റ്റാൻഡിൽ നിന്നും തളിപ്പറമ്പ ശ്രീകണ്ഠാപുരം നാഷണൽ ഹൈവെ വഴി പൊക്കുണ്ട് ജംഗ്ഷൻ (11 km) അവിടെ നിന്നും കൂനം റോഡ് വഴി (3.1 km) (വലത് വശത്തായി കൂനം A.L.P. സ്കൂൾ){{#multimaps:12.069171037386127, 75.42746696226489 | width=800px | zoom=17}}
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13741
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ