"ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി |
|||
| വരി 19: | വരി 19: | ||
== ഹോണസ്റ്റി ഷോപ്പ് == | == ഹോണസ്റ്റി ഷോപ്പ് == | ||
[[പ്രമാണം:48513 52.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|ഹോണസ്റ്റി ഷോപ്പ്]] | [[പ്രമാണം:48513 52.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|ഹോണസ്റ്റി ഷോപ്പ്]] | ||
കുട്ടികൾക്ക് വേണ്ടി കുട്ടികളാൽ നടത്തപ്പെടുന്ന സ്കൂളിലെ ഒരു | കുട്ടികൾക്ക് വേണ്ടി കുട്ടികളാൽ നടത്തപ്പെടുന്ന സ്കൂളിലെ ഒരു സംരംഭമാണ് ഹോണസ്റ്റി ഷോപ്പ്. പേന, പെൻസിൽ, പേപ്പർ, ക്രയോൺ ...... തുടങ്ങി കുട്ടികൾക്കുവേണ്ട എല്ലാ അവശ്യവസ്തുക്കളും സ്റ്റോറിൽ ലഭ്യമാണ്. രാവിലെ ബെൽ അടിക്കുന്നതിന് അരമണിക്കൂർ മുൻപ് തന്നെ സ്റ്റോറും വിൽപ്പനക്കാരും സജീവമാകും. ആവശ്യക്കാർക്ക് യഥേഷ്ടം സെലക്ട് ചെയ്യാനും വാങ്ങാനും സൗകര്യമുണ്ട്. കുട്ടികൾ അവർക്കാവശ്യമായ മുഴുവൻ വസ്തുക്കൾക്കും ഹോണസ്റ്റി സ്റ്റോറിനെയാണ് ആശ്രയിക്കുന്നത്. മാർക്കെറ്റിൽ ചുറ്റിക്കറങ്ങേണ്ട ആവശ്യം അവർക്കില്ല. മാത്രമല്ല പുറത്തുള്ളതിനേക്കാൾ കുറഞ്ഞ വിലയിൽ സാധനങ്ങൾ വാങ്ങാനും കഴിയുന്നു. | ||
ഓരോ | ഓരോ ദിവസവും തിരഞ്ഞെടുക്കപ്പെട്ട കുട്ടികച്ചവടക്കാരാണ് ഷോപ്പ് നിയന്ത്രിക്കുന്നത്. അതുകൊണ്ട് വിൽപ്പനയും പ്രായോഗിക കണക്കും പഠിക്കാൻ അവർക്ക് അവസരം ലഭിക്കുന്നു. കുട്ടിക്കൂട്ടത്തെ ഓൺലൈൻലോകം നിയന്ത്രിക്കാൻ തുടങ്ങിയ ഇക്കാലത്ത് സ്വന്തമായി പൈസ കൈകാര്യം ചെയ്യാനും, വിൽപ്പനയും വാങ്ങലും ശീലിക്കാനും, തദ്വാര ആത്മവിശ്വാസം ആർജ്ജിക്കാനും ഹോണസ്റ്റിഷോപ്പ് നിമിത്തമാകുന്നു. | ||
== എൻഡോവ്മെന്റ് == | |||
ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയും സാമൂഹ്യപ്രവർത്തകനുമായിരുന്ന വട്ടമണ്ണിൽ സെയ്താലിക്കുട്ടിയുടെ പേരിൽ ടിയാന്റെ മക്കൾ സ്കൂളിലെ LSS വിജയികൾക്കായി എൻഡോവ്മെന്റ് (ക്യാഷ് പ്രൈസ്) നൽകിവരുന്നു. 2017-18 മുതൽ "വട്ടമണ്ണിൽ സെയ്താലിക്കുട്ടി എൻഡോവ്മെന്റ് " എന്ന പേരിലാണ് ഈ ക്യാഷ് അവാർഡ് നൽകിവരുന്നത്. | |||
== കരനെൽകൃഷി == | |||
കോവിഡ്കാലത്ത് സ്കൂൾ പി.ടി.എ.യുടെ നേതൃത്വത്തിൽ സ്കൂളിന്റെ സമീപത്തുളള ഒരു സ്വകാര്യവ്യക്തിയുടെ ഒരേക്കർ സ്ഥലത്ത് കരനെൽകൃഷി നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ കൃഷി വൻവിജയമായിരുന്നു. കരുവാരക്കുണ്ട് കൃഷിഭവന്റെ പിന്തുണയോടെ നടത്തിയ സ്കൂളിന്റെ കരനെൽകൃഷി ഏറെ ചർച്ച ചെയ്യപ്പെട്ടു. നാട്ടിൽ അന്യമായിക്കൊണ്ടിരിക്കുന്ന നെൽകൃഷിയെക്കുറിച്ച് സമൂഹത്തിൽ അവബോധം ഉണ്ടാക്കാനും സാധിച്ചു. നവംബർ 1 ന് സ്കൂൾ തുറന്നതിനുശേഷം കുട്ടികൾക്ക് ഈ ഇരിയുപയോഗിച്ച് പായസം, പലഹാരങ്ങൾ എന്നിവ ഉണ്ടാക്കി നൽകുകയും ചെയ്തു. | |||
== പ്രതിഭയെതേടി == | |||
2019-20 വർഷത്തിൽ സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പ് നിർദ്ദേശിച്ച "പ്രതിഭയെതേടി" എന്ന പരിപാടി '''<nowiki/>'പ്രതിഭാധരം'''<nowiki/>' എന്നപേരിൽ വിപുലമായി നടപ്പിലാക്കി. 18.11.2019ന് ചേർന്ന PTA യോഗത്തിൽ ചർച്ചചെയ്ത് പരിപാടി ആസൂത്രണം ചെയ്യുകയും കൃത്യമായി നടപ്പിലാക്കുകയും ചെയ്തു. സ്കൂളിന്റെ പരിസരത്ത് വിവിധ മേഖലകളിൽ അസാമാന്യ കഴിവ് തെളിയിച്ചവരെയാണ് സ്കൂളിൽവെച്ച് ആദരിച്ചത്. പൊതുവിജ്ഞാനരംഗത്തെ പ്രതിഭയായ 'കംപ്യൂട്ടർ ഹംസ' എന്ന പോരിൽ ആറിയപ്പെടുന്ന ശ്രീ. ഹംസ, മികച്ച കർഷകനായ ശ്രീ. N.P.ചോഴി, പരമ്പരാഗത തൊഴിൽ സംരക്ഷിച്ച് വരുന്ന ശ്രീമതി. തെക്കേമുക്കിൽ സരോജിനി, മികച്ചയുവമത്സ്യകർഷകൻ ശ്രീ. പുഴയ്ക്കൽ സുനിൽ, കരകൗശലനിർമ്മാണത്തിൽ അത്ഭുതം കാഴ്ചവെച്ച ശ്രീ. അൻവർബാവ, കരാട്ടയിൽ നിരവധി പുരസ്കാരങ്ങൾ നേടിയ ശ്രീ. മുസ്തഫ മസ്കർ, ചെറുകിട വ്യവസായിയായ ഭിന്നശേഷിക്കാരൻ ശ്രീ. കല്ലായി മുഹമ്മദ്, പഴയകാലത്ത് നാട്ടിലെ മുഴുവൻ പ്രസവമെടുത്തിരുന്ന ശ്രീമതി.എം.ഫാത്തിമ, ചെറുകിടവ്യവസായി ശ്രീ.എം.എ.മാനു, പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവും ഈ വിദ്യാലയത്തിലെ മുൻ അധ്യാപകനുമായ ശ്രീ. ഒ.എം.കരുവാരക്കുണ്ട് എന്നിവരെയാണ് സ്കൂളിനുവേണ്ടി ആദരിച്ചത്. | |||
== പ്രതിഭോത്സവം == | |||
സംസ്ഥാനപൊതുവിദ്യാഭ്യാസവകുപ്പ് 2018-19വർഷത്തിൽനിർദ്ദേശിച്ച പ്രതിഭോത്സവം പരിപാടി വളരെ ഭംഗിയായി നടപ്പിലാക്കി. പൂളക്കുന്ന്, വീട്ടിക്കുന്ന്, പുന്നക്കാട്, ചുങ്കം, പൊടുവണ്ണി | |||
കേമ്പിൻക്കുന്ന്, വാക്കോട് തുടങ്ങിയ കേന്ദ്രങ്ങളിൽ 'പ്രതിഭോത്സവം' ഉത്സവപ്രതീതിയിൽ നടത്തി. സ്കൂളിന്റെ മികവുകൾ ഇതിലൂടെ സമൂഹത്തെ പരിചയപ്പെടുത്തി. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും ഇവിടങ്ങളിൽ നടത്തി. പൊതുജനപങ്കാളിത്തം കൊണ്ട് ഈ പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടു. | |||
== കൂട്ടിനൊരോമന കുഞ്ഞാട് == | |||
കുട്ടികളിൽ പരിസരബോധവും ജന്തുസ്നേഹവും, സ്വാശ്രയസമ്പാദ്യശീലവും വളർത്താൻ സംസ്ഥാനമൃഗസംരക്ഷണ വകുപ്പിന്റെയും കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിന്റെയും സഹായത്താൽ നടപ്പിലാക്കി വരുന്ന ശ്രദ്ധേയമായ പരിപാടിയാണിത്. മലപ്പുറം ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.കെ.എ.ജൽസീമിയ 4.01.2013.ന് മൂന്നാം ക്ലാസ്സിലെ ഷിംന.കെ (D/O മൊയ്തീൻ കൊപ്പത്ത് ഹൗസ്,ഇരിങ്ങാട്ടിരി.പി.ഒ.)യ്ക്ക് നൽകിയാണ് ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ആടിനെ ലഭിക്കുന്ന വീട്ടുകാർ പിന്നീട് പകരം മറ്റൊരു പെൺആടിനെ വിതരണത്തിനായി തിരിച്ചുതരുന്ന രീതിയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനോടകം 106 ആടുകളെ ഇത്തരത്തിൽ വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ഈ പദ്ധതിയുടെ ഗുണഭോക്താക്കളായ ഭൂരിഭാഗം രക്ഷിതാക്കളും ആട് കൃഷി തുടർന്ന് കൊണ്ട് പോകുകയും സാമ്പത്തികമായി മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വിദ്യാലയത്തിൽ വിജയകരമായി നടന്നുവരുന്ന ഈ പദ്ധതി കഴിഞ്ഞ സാമ്പത്തിക വർഷം മുതൽ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലേക്കും ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയിട്ടുണ്ട്. ഇനിയും ഒട്ടേറെ സാധാരണ കുടുംബങ്ങൾക്ക് ആശ്വാസമേകാൻ ഈ പദ്ധതിയ്ക്ക് സാധിക്കും. | |||