"സെന്റ് സ്റ്റീഫൻസ് എൽ പി എസ് ഉഴവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ശാസ്ത്രക്ലബ്) |
(ചെ.) (→വഴികാട്ടി) |
||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
1905 ൽ ആരംഭിച്ച ഈ വിദ്യാലയം 2012 ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. ഉഴവൂരും പരിസരപ്രദേശങ്ങളിലുമുള്ള ഒരുപാട് കുട്ടികൾക്ക് അറിവിന്റെ വെളിച്ചം പകരുവാൻ ഈ വിദ്യാലയത്തിന് സാധിച്ചു. ആൺ കുട്ടികൾ മാത്രം പഠിക്കുന്ന ഈ വിദ്യാലയം ഒട്ടനേകം ചരിത്ര പുരുഷന്മാർക്ക് അറിവ് പകർന്നു നൽകി. മുൻ രാഷ്ട്രപതി കെ ആർ നാരായണൻ, ഈ ജെ ലൂക്കോസ്, മാർ മാത്യു മൂലക്കാട്ട് എന്നിവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. | 1905 ൽ ആരംഭിച്ച ഈ വിദ്യാലയം 2012 ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. ഉഴവൂരും പരിസരപ്രദേശങ്ങളിലുമുള്ള ഒരുപാട് കുട്ടികൾക്ക് അറിവിന്റെ വെളിച്ചം പകരുവാൻ ഈ വിദ്യാലയത്തിന് സാധിച്ചു. ആൺ കുട്ടികൾ മാത്രം പഠിക്കുന്ന ഈ വിദ്യാലയം ഒട്ടനേകം ചരിത്ര പുരുഷന്മാർക്ക് അറിവ് പകർന്നു നൽകി. മുൻ രാഷ്ട്രപതി കെ ആർ നാരായണൻ, ഈ ജെ ലൂക്കോസ്, മാർ മാത്യു മൂലക്കാട്ട് എന്നിവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. കോട്ടയം കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം ഉഴവൂർ സെന്റ്സ്റ്റീഫൻസ് പള്ളിയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. തലമുറയ്ക്ക് അറിവ് പകർന്നു നൽകുക എന്ന ദൗത്യവുമായി സെന്റ് സ്റ്റീഫൻസ് എൽ പി സ്കൂൾ ഉഴവൂർ ജൈത്ര യാത്ര തുടർന്നു കൊണ്ടിരിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കുട്ടികൾക്കുള്ള ഉച്ച ഭക്ഷണം ഉണ്ടാക്കുവാൻ 2 ഗ്യാസ് അടുപ്പുകളോട് കൂടിയ പാചകപ്പുര ഉണ്ട്. അരിയും മറ്റു ആവശ്യ സാധനങ്ങളും സൂക്ഷിച്ചു വയ്ക്കുവാൻ സ്റ്റോർ റൂമും സ്കൂളിൽ ഉണ്ട്. 4 യൂറിനലുകളും 3 ടോയ്‌ലെറ്റുകളും അടങ്ങിയ ശുചീമുറി സൗകര്യമാണ് സ്കൂളിനുള്ളത്. സ്കൂളിലേക്ക് ആവശ്യമായ ജലം മാനേജ്മെന്റിന്റെ കീഴിലുള്ള കിണറിൽ നിന്നുമാണ് എടുക്കുന്നത്. കുട്ടികൾക്ക് മഴ നനയാതെ ടോയ്‌ലെറ്റിൽ പോകുന്നതിനും ഉച്ച ഭക്ഷണത്തിനു ശേഷം പാത്രം കഴുകുന്നതിനും സ്കൂളിന്റെ പരിസരം ഷീറ്റ് ഇട്ടിട്ടുണ്ട്. കൂടാതെ ക്ലാസ്സ് മുറികളും സ്കൂളിന്റെ മുറ്റവും ടൈൽസ് ഇട്ട് മനോഹരമാക്കിയിട്ടുണ്ട്. | കുട്ടികൾക്കുള്ള ഉച്ച ഭക്ഷണം ഉണ്ടാക്കുവാൻ 2 ഗ്യാസ് അടുപ്പുകളോട് കൂടിയ പാചകപ്പുര ഉണ്ട്. അരിയും മറ്റു ആവശ്യ സാധനങ്ങളും സൂക്ഷിച്ചു വയ്ക്കുവാൻ സ്റ്റോർ റൂമും സ്കൂളിൽ ഉണ്ട്. 4 യൂറിനലുകളും 3 ടോയ്‌ലെറ്റുകളും അടങ്ങിയ ശുചീമുറി സൗകര്യമാണ് സ്കൂളിനുള്ളത്. സ്കൂളിലേക്ക് ആവശ്യമായ ജലം മാനേജ്മെന്റിന്റെ കീഴിലുള്ള കിണറിൽ നിന്നുമാണ് എടുക്കുന്നത്. കുട്ടികൾക്ക് മഴ നനയാതെ ടോയ്‌ലെറ്റിൽ പോകുന്നതിനും ഉച്ച ഭക്ഷണത്തിനു ശേഷം പാത്രം കഴുകുന്നതിനും സ്കൂളിന്റെ പരിസരം ഷീറ്റ് ഇട്ടിട്ടുണ്ട്. കൂടാതെ ക്ലാസ്സ് മുറികളും സ്കൂളിന്റെ മുറ്റവും ടൈൽസ് ഇട്ട് മനോഹരമാക്കിയിട്ടുണ്ട്. |
07:40, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് സ്റ്റീഫൻസ് എൽ പി എസ് ഉഴവൂർ | |
---|---|
വിലാസം | |
ഉഴവൂർ ഉഴവൂർ പി.ഒ. , 686634 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1905 |
വിവരങ്ങൾ | |
ഫോൺ | 04822 241962 |
ഇമെയിൽ | sslpsuzhavoor123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31227 (സമേതം) |
യുഡൈസ് കോഡ് | 32101200505 |
വിക്കിഡാറ്റ | Q876582290 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 08 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 04 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി കെ കെ |
പി.ടി.എ. പ്രസിഡണ്ട് | ബിജു കെ തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ സെബാസ്റ്റ്യൻ |
അവസാനം തിരുത്തിയത് | |
27-01-2022 | 31227-hm |
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഉഴവൂർ ഗ്രാമപഞ്ചായത്തിൽ എട്ടാം വാർഡിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. ആൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്കൂളിൽ നിലവിൽ 42 കുട്ടികളും 4 അധ്യാപകരും ഉണ്ട്. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മികച്ചതാണ്.
ചരിത്രം
1905 ൽ ആരംഭിച്ച ഈ വിദ്യാലയം 2012 ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. ഉഴവൂരും പരിസരപ്രദേശങ്ങളിലുമുള്ള ഒരുപാട് കുട്ടികൾക്ക് അറിവിന്റെ വെളിച്ചം പകരുവാൻ ഈ വിദ്യാലയത്തിന് സാധിച്ചു. ആൺ കുട്ടികൾ മാത്രം പഠിക്കുന്ന ഈ വിദ്യാലയം ഒട്ടനേകം ചരിത്ര പുരുഷന്മാർക്ക് അറിവ് പകർന്നു നൽകി. മുൻ രാഷ്ട്രപതി കെ ആർ നാരായണൻ, ഈ ജെ ലൂക്കോസ്, മാർ മാത്യു മൂലക്കാട്ട് എന്നിവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. കോട്ടയം കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം ഉഴവൂർ സെന്റ്സ്റ്റീഫൻസ് പള്ളിയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. തലമുറയ്ക്ക് അറിവ് പകർന്നു നൽകുക എന്ന ദൗത്യവുമായി സെന്റ് സ്റ്റീഫൻസ് എൽ പി സ്കൂൾ ഉഴവൂർ ജൈത്ര യാത്ര തുടർന്നു കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്കുള്ള ഉച്ച ഭക്ഷണം ഉണ്ടാക്കുവാൻ 2 ഗ്യാസ് അടുപ്പുകളോട് കൂടിയ പാചകപ്പുര ഉണ്ട്. അരിയും മറ്റു ആവശ്യ സാധനങ്ങളും സൂക്ഷിച്ചു വയ്ക്കുവാൻ സ്റ്റോർ റൂമും സ്കൂളിൽ ഉണ്ട്. 4 യൂറിനലുകളും 3 ടോയ്‌ലെറ്റുകളും അടങ്ങിയ ശുചീമുറി സൗകര്യമാണ് സ്കൂളിനുള്ളത്. സ്കൂളിലേക്ക് ആവശ്യമായ ജലം മാനേജ്മെന്റിന്റെ കീഴിലുള്ള കിണറിൽ നിന്നുമാണ് എടുക്കുന്നത്. കുട്ടികൾക്ക് മഴ നനയാതെ ടോയ്‌ലെറ്റിൽ പോകുന്നതിനും ഉച്ച ഭക്ഷണത്തിനു ശേഷം പാത്രം കഴുകുന്നതിനും സ്കൂളിന്റെ പരിസരം ഷീറ്റ് ഇട്ടിട്ടുണ്ട്. കൂടാതെ ക്ലാസ്സ് മുറികളും സ്കൂളിന്റെ മുറ്റവും ടൈൽസ് ഇട്ട് മനോഹരമാക്കിയിട്ടുണ്ട്.
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സ്കൂളിനോട് ചേർന്ന് കുട്ടികൾക്ക് ഒഴിവു സമയം ആനന്ദപ്രദമാക്കുവാൻ സ്കൂൾ ഗ്രൗണ്ട് ഉണ്ട്. അതോടൊപ്പം കളിക്കുന്നതിനാവശ്യമായ സാമഗ്രികളും സ്കൂളിൽ ഉണ്ട്.
ഐടി ലാബ്
എല്ലാ കുട്ടികൾക്കും ഒന്നിച്ചിരുന്ന പഠിക്കുവാൻ വേണ്ടി മൂന്നു ലാപ്ടോപ്പുകളും രണ്ട് പ്രൊജക്ടറുകളും ഉള്ള ഐ ടി ലാബ് സ്കൂളിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനത്തോടൊപ്പം കലാകായിക മേഖലകളിലും കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനാവശ്യമായ അവസരം നൽകുന്നു.
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ രചനാമത്സരങ്ങൾ നടത്തുന്നു. കുട്ടികൾക്ക് അവരുടെ രചനകൾ മെച്ചപ്പെടുത്തുന്നതിനുള്ള അവസരവും നൽകുന്നു.കുട്ടികളുടെ രചനകൾ ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.അതോടൊപ്പം കലാ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകി വരുന്നു. ഒഴിവുസമയങ്ങളിൽ കുട്ടികളുടെ കലാ പ്രവർത്തനങ്ങൾ നടത്തുകയും ആവശ്യമായ പിന്തുണ നൽകുകയും ചെയ്യുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു. ഓരോ ക്ലബ്ബുകളുടെയും ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളും ദിനാചരണങ്ങളും സ്കൂളിൽ നടത്തിവരുന്നു.
ശാസ്ത്രക്ലബ്
അധ്യാപകരുടെ മേൽനോട്ടത്തിൽ എല്ലാ കുട്ടികളും അടങ്ങുന്ന ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. രണ്ടാഴ്ചയിലൊരിക്കൽ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യോഗം ചേരുകയും അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികളേയും ഉൾപ്പെടുത്തി ലഘു പരീക്ഷണങ്ങൾ നടത്തുകയും ആനുകാലികമായ സയൻസ് വാർത്തകൾ ശേഖരിക്കുകയും ബുള്ളറ്റിൻ ബോർഡ് തയ്യാറാക്കുകയും ചെയ്യുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരുടെ മേൽനോട്ടത്തിൽ എല്ലാ കുട്ടികളും അടങ്ങുന്ന ഗണിത ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.രണ്ടാഴ്ചയിൽ ഒരിക്കൽ യോഗം ചേരുകയും എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ക്വിസ് മത്സരങ്ങൾ നടത്തുകയുംഗണിത മാസികകൾ നിർമ്മിക്കുകയും ചെയ്യുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരുടെ മേൽനോട്ടത്തിൽ എല്ലാ കുട്ടികളും അടങ്ങുന്ന സാമൂഹ്യ ശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓരോ ദിനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ നടത്തുകയും കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുകയും ചെയ്യുന്നു. അതോടൊപ്പം ഓരോ ദിനങ്ങളുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരുടെ മേൽനോട്ടത്തിൽ എല്ലാ കുട്ടികളും അടങ്ങുന്ന പരിസ്ഥിതി ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റി ക്ലാസ്സുകൾ എടുക്കുകയും പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നടുകയും ചെയ്തു. കുട്ടികൾ എല്ലാവരും അവരവരുടെ വീടുകളിൽ വൃക്ഷതൈകൾ നട്ടു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
1.മിനി കെ കെ
2.Sr. ജോസ്‌ലി ജോസഫ്
3.റാണിമോൾ ജോർജ്
4.സ്റ്റാലിൻ സ്റ്റീഫൻ
അനധ്യാപകർ
മുൻ പ്രധാനാധ്യാപകർ
- 2011-17 - ശ്രീ.ജോജോ കുര്യൻ
- 2017-20 - ശ്രീ.ബേബി കെ കെ
- 2020- -ശ്രീമതി. മിനി കെ കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ ആർ നാരായണൻ
- ഇ ജെ ലൂക്കോസ്
- മാർ. മാത്യു മൂലക്കാട്ട്
വഴികാട്ടി
{{#multimaps:9.786345,76.610636|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31227
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ